Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ജ്യോതിഷം
  Add your Comment comment
ഏപ്രില്‍ 3 മുതല്‍ ഏപ്രില്‍ 9 വരെ
Sri. Kudamaloor Sarma
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക ¼ ഭാഗം

തൊഴില്‍ പരമായി യാത്രകള്‍ ധാരാളം ഉണ്ടാകാം.. വിഷജീവികള്‍,സെപ്റ്റിക്ക് മൂലമുള്ള വിഷമങ്ങള്‍ നേരിടേണ്ടിവരും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് കാര്യ സാദ്ധ്യം.. ജീവിത മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കും. ഇഷ്ടജന വേര്‍പാട് സഹിക്കേണ്ടിവരും
ദാമ്പത്യാദി കലഹ കാരണങ്ങള്‍ പൊട്ടിപ്പുറപ്പെടും. Promotion,Transfer എന്നിവ കാണുന്നു. ബിസ്സിനസ്സുകാര്‍ക്ക് മെച്ചമല്ല.. ചിലവ്കൂടും. ശനി പൂജകള്‍ ,പ്രാര്‍ത്ഥനകള്‍ ദാനധര്‍മ്മങ്ങള്‍ എന്നിവ ചെയ്ത് ദോഷശാന്തി വരുത്തുക.

ഇടവരാശി: കാര്‍ത്തിക 3/4 ഭാഗം, രോഹിണി. ,മകയിരം ആദ്യ 15നാഴിക

വ്യവഹാരങ്ങള്‍, തര്‍ക്കങ്ങള്‍ വിജയത്തില്‍. അനുകൂലികള്‍ ധാരാളം ഉണ്ടാകും.
പരിശ്രമങ്ങളില്‍ ദൈവാധീനം ഉണ്ടാകും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഴ്ച വളരെ നന്ന്, വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് വാരം ഗുണകരം. ദാമ്പത്യപരമായി വിരഹമോ, ദുഖമോ, രോഗാദികളോ ഉണ്ടാകും.
ബിസ്സിനസ്സുകാര്‍ക്ക് മെച്ചം.; രാഹുപ്രീതിവരുത്തി രോഗാദികള്‍ മാറ്റിയെടുക്കാം.

മിഥുന രാശി: മകയിരം ഒടുവില്‍ 30 നാഴിക, തിരുവാതിര, പുണര്‍തം 3/4 ഭാഗം

ഉദ്യോഗാര്‍ത്ഥികള്‍ക്ക് സന്തോഷവാരം. സര്‍വ്വീസിലുള്ളവര്‍ക്ക് Promotion സാധ്യതയുണ്ട്. അധികാരാകള്‍ അനുമോദിക്കും. ബിസ്സിനസ്സുകാര്‍ക്ക് മെച്ചം.;
വസ്തു , ഗൃഹം, വാഹനം, സ്ഥാപനാദികള്‍ മോഹിക്കുന്നവര്‍ക്ക്കാലം അനുകൂലം . Testല്‍,Interview ല്‍ വിജയം ഉണ്ടാകും. നാനാവഴികളില്‍ സഹായം ലഭിക്കും. ആഴ്ച ഒടുവില്‍ സന്താനങ്ങളാല്‍ മനക്ലേശം ഉണ്ടാകാം.

കര്‍ക്കിടക രാശി: പുണര്‍തം ഒടുവില്‍ 15 നാഴിക, പൂയം, ആയില്ല്യം

ഉദ്യോഗരംഗത്ത് Promotion സാധ്യതയുണ്ട്. . ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂല Transfer ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക നിയമനങ്ങള്‍ ഉണ്ടാകാം.
വിവാഹജീവിതത്തില്‍ികല്ലുകടി ,ഒടിവോ, ചതവോ, surgery.യോ വേണ്ടിവരും.
വിഷബാധകള്‍ ഏല്‍ക്കാന്‍ സാധ്യത. ആഴ്ച ഒടുവില്‍ രക്ഷാകവാടം തുറക്കും.
കാര്യങ്ങള്‍ ലാഭത്തില്‍. നന്മകള്‍ മാടിവിളിക്കും. സഹായഹസ്തം മുന്നില്‍.
ശനി പൂജകള്‍ പ്രാര്‍ത്ഥനകള്‍ എന്നിവ ചെയ്ത് ദോഷശാന്തി വരുത്തുക.

ചിങ്ങ രാശി: മകം, പൂരം, ഉത്രം ¼ ഭാഗം

ബന്ധുജനങ്ങളാല്‍ മനസ്സ് വേദനിക്കും. ഔദ്യോഗിക പരിശ്രമം വിജയിക്കും. വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് കാര്യം സഫലീകരിക്കും. ഉദ്യോഗരംഗത്ത് Promotion, തത്തുല്യ പരിഗണന എന്നിവ ഉണ്ടാകും. വസ്തു , ഗൃഹം നേടാനുള്ള കാലം. ബിസ്സിനസ്സുകാക്ക് നല്ലയാഴ്ച ..കുടുംബത്തില്‍ ശാന്തി, സമാധാനം ഉണ്ടാകും.
സര്‍പ്പപ്രീതിക്കായുള്ള കര്‍മ്മാനുഷ്ടാനങ്ങള്‍ നടത്തി ഉദരം, ത്വക്ക് രോഗങ്ങളെ തടയുക


കന്നി രാശി: ഉത്രം 3/4 , അത്തം, ചിത്തിര ആദ്യ 30 നാഴിക

പിന്നീട് വിഷമിക്കത്തക്ക ധനസമ്പാദനം നടത്തും. രോഗാദികള്‍ വഷളാകും.
തൊഴില്‍ പരമായി സ്ഥാനചലനമോ, വിട്ടുനില്‍ക്കേണ്ടതായോ വരും. ഭതൃ-പുത്ര
ഭാര്യാ ക്ലേശം അനുഭവത്തില്‍. വിവാഹാദികള്‍ മുടങ്ങിപ്പോകാന്‍ സാധ്യത കാണുന്നു .
ആഴ്ച ഒടുവില്‍ സഹായഹസ്തം വന്നുചേരും. സന്തോഷാനുഭവങ്ങള്‍ എത്തിച്ചേരും.
ശനി ,വ്യാഴ പൂജകള്‍ എന്നിവ ചെയ്ത് ദോഷശക്തി കുറയ്ക്കുക.

തുലാം രാശി: ചിത്തിര ഒടുവില്‍ 30 നാഴിക, ചോതി, വിശാഖം 3/4 ഭാഗം

സുപ്രധാന നേട്ടങ്ങള്‍ കൈവരിക്കും. മുതിര്‍ന്ന വ്യക്തികളാല്‍ സഹായം ലഭിക്കും.
അവിവാഹിതര്‍ക്ക് ഉത്തമ പങ്കാളിയെ ലഭിക്കും. ധനപരമായി നല്ലയാഴ്ച. അസമയ യാത്രകള്‍ ഒഴിവാക്കുക. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂല വാരം. . വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് നല്ലയാഴ്ച.. വസ്തു , ഗൃഹം, വാഹനാദികള്‍ വാങ്ങുവാന്‍ പറ്റിയ
കാലം. . ശനീശ്വരപൂജകള്‍, പ്രാര്‍ത്ഥനകള്‍ എന്നിവ ചെയ്ത് ദോഷശക്തി കുറയ്ക്കാം.

വൃശ്ചിക രാശി: വിശാഖം ഒടുവില്‍ 15 നാഴിക, അനിഴം, തൃക്കേട്ട:

അധികാരങ്ങള്‍ വന്നുചേരും. നിയമകുരുക്കുകളില്‍ നിന്ന് രക്ഷപ്പെടും. കുടുംബ ബന്ധങ്ങളില്‍ അലോസരം ഉടലെടുക്കും. അവിവാഹിതര്‍ക്ക് മംഗല്യഭാഗ്യം കാണുന്നു.
വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് നല്ലയാഴ്ച.. ഉദ്യോഗാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക നിയമനങ്ങള്‍ ഉണ്ടാകാം. രോഗാദികള്‍ വഷളാകും. . ശനി പൂജകള്‍, ഹോമങ്ങള്‍ പ്രാര്‍ത്ഥനകള്‍ എന്നിവ ചെയ്ത് ദോഷകാഠിന്യം കുറയ്ക്കാം..

ധനു രാശി: : മൂലം, പൂരാടം, ഉത്രാടം ആദ്യ 15നാഴിക:

വസ്തു , ഗൃഹം, വാഹനാദികള്‍ വാങ്ങുവാന്‍ അവസരങ്ങള്‍ വന്നുചേരും.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലവാരം. അവിവാഹിതര്‍ക്ക് വിവാഹാലോചന
മുറുകും. സര്‍വ്വീസിലുള്ളവര്‍ക്ക് Promotion സാധ്യതയുണ്ട്. കീര്‍ത്തി, പദവി,
സല്‍ക്കാരം എന്നിവ എത്തിച്ചേരും. കുടുംബത്തില്‍ ശാന്തി, സമാധാനം ഉണ്ടാകും
Real Estate കാര്‍ക്ക് സുവര്‍ണ്ണകാലം. ബിസ്സിനസ്സുകാക്ക് നല്ലയാഴ്ച.

മകരരാശി : ഉത്രാടം 3/4 ഭാഗം, തിരുവോണം, അവിട്ടം 30 നാഴിക

സന്തോഷാനുഭവങ്ങള്‍ എത്തിച്ചേരും.. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും.
ധാരാളം യാത്രകള്‍ വേണ്ടിവരും. കിട്ടാതെകിടന്ന ധനംലഭ്യമാകും. തര്‍ക്കത്തില്‍
കിടക്കുന്ന വസ്തുവോ,ധനമോ ലഭ്യമാകും. കടബാധ്യതകള്‍ കുറെ മാറിക്കിട്ടും .
ബിസ്സിനസ്സുകാര്‍ക്ക് ആശ്വാസം. കുടുംബത്തില്‍ അഥിതികള്‍ എത്തിച്ചേരും. ആഴ്ച അവസാനം ശത്രുക്കള്‍ രംഗത്ത്. വിഷഭയം ഉണ്ടാകാം. ശനി പൂജകള്‍, പ്രാര്‍ത്ഥനകള്‍ എന്നിവ ചെയ്ത് ദോഷമകറ്റാം..

കുംഭരാശി: അവിട്ടം ഒടുവില്‍ 30 നാഴിക ചതയം പൂരുരുട്ടാതി 3/4 ഭാഗം

സുഖസൗകര്യം വിപുലപ്പെടുത്തും. വിദേശയാത്രയ്‌ക്കോ,വിനോദയാത്രയ്‌ക്കോ
സാധ്യതകള്‍. സന്താനസൗഭാഗ്യം വന്നുചേരും.. കുടുംബക്ലേശം മാറിക്കിട്ടും.
തൊഴിലില്‍ അനാവശ്യ സംശയങ്ങള്‍ ഉദിക്കും. അധികാരികള്‍ കൈ മലത്തും.
സഹപ്രവര്‍ത്തകര്‍ നീരസത്തില്‍. ഗരുജന വേര്‍പാട് ഉണ്ടാകും. ശനി ,വ്യാഴ പൂജകള്‍ എന്നിവ ചെയ്ത് ദോഷശക്തി കുറയ്ക്കുക

മീനരാശി: പൂരുരുട്ടാതി ഒടുവില്‍ 15 നാഴിക , ഉതൃട്ടാതി , രേവതി

സാമൂഹ്യരംഗത്ത് പ്രവര്‍ത്തനമുണ്ടാകും.പ്രതീക്ഷകള്‍ക്കനുസരിച്ച് തൊഴില്‍ മാറ്റമുണ്ടാകും. സര്‍വ്വീസിലുള്ളവര്‍ക്ക് Promotion സാധ്യതയുണ്ട്. തടസ്സപ്പെട്ടുകിടന്ന കാര്യങ്ങള്‍ എല്ലാം അനുകൂലാവസ്ഥയില്‍. എന്നാല്‍ മനസ്സ് അസ്വസ്ഥമാകും. ശാരീരിക ക്ലേശങ്ങള്‍ ഉണ്ടാകാം. രോഗങ്ങള്‍ അലട്ടും. ശനി ,വ്യാഴ പൂജകള്‍, പ്രാര്‍ത്ഥനകള്‍ എന്നിവ ചെയ്ത് ദോഷശക്തി കുറയ്ക്കുക





ശുഭം.
 
Other News in this category

 
 




 
Close Window