Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ജ്യോതിഷം
  Add your Comment comment
ഏപ്രില്‍ 10 മുതല്‍ ഏപ്രില്‍ 17 വരെ
Dr Pandit Kudamaloor Sharma
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം

ഉന്നത ജന സഹായം കിട്ടും. മംഗള കാര്യങ്ങള്‍ക്കായി കൂടുതല്‍ യാത്രകള്‍ കാണുന്നു. സുഖഭോഗങ്ങള്‍ക്കായി ധനം ചിലവഴിക്കും. വഞ്ചനയില്‍പ്പെടാതെ ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല വാരം. ഏപ്രില്‍ 13,14 നല്ലദിനം. ശത്രുക്കള്‍ തലപൊക്കും.
ശനി ഹോമം , പ്രാര്‍ത്ഥനകള്‍ നന്ന്.

ഇടവരാശി: കാര്‍ത്തിക 3/4 ഭാഗം, രോഹിണി. ,മകയിരം ആദ്യ 15നാഴിക

സാമ്പത്തികമായി ഞെരുക്കം. ശാരീരിക സ്ഥിതി മോശം. ഗൃഹസ്ഥര്‍ക്ക് സന്താനങ്ങളാല്‍ ഉണ്ടായിരിന്ന ദുഃഖം മാറി വരുന്നു. വ്യാപാരികള്‍ക്ക് നല്ലയാഴ്ച. യാത്രകള്‍ പ്രയോജനത്തില്‍. ഭൂമി, കെട്ടിടം, സ്ഥാപനം മോഹിക്കൂന്നവര്‍ക്ക് ആഴ്ച ഗുണകരം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാരം ഗുണകരം.. വ്യാഴ പുജകള്‍ പ്രാര്‍ത്ഥനകള്‍ ദാനം ഇവ നന്ന്.

മിഥുന രാശി: മകയിരം ഒടുവില്‍ 30 നാഴിക, തിരുവാതിര, പുണര്‍തം 3/4 ഭാഗം

പുതു ബിസ്സിനസ്സ് ആരംഭിക്കും .നഷ്ടപ്പെട്ടതോ തിരിച്ച് കിട്ടില്ല എന്നു കരുതിയവയോ തിരിച്ചു കിട്ടും. ഏപ്രില്‍ 14,15 നല്ലദിനം കൂട്ടു കച്ചവടം ഗുണകരം. . സുഖ ഭോഗ വസ്തുക്കള്‍ ശേഖരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂല കാലം. സര്‍വിസിലുളളവര്‍ക്കൂ സ്ഥാന കയറ്റം കിട്ടുവാന്‍ സാധ്യത. തീയതികള്‍ . രാഹുപ്രീതി വരുത്താം

കര്‍ക്കിടക രാശി: പുണര്‍തം ഒടുവില്‍ 15 നാഴിക, പൂയം, ആയില്ല്യം

ഉന്നത വ്യക്തികള്‍ രക്ഷകരായി എത്തും. മക്കളാല്‍ സന്തോഷം അഭിവൃദ്ധി . ഏീ്‌ േആനുകൂല്ല്യം ലഭിക്കും. കൂടുംബത്തില്‍ സന്താന സുഖം. ബിസ്സിനസ്സ്‌കാര്‍ക്ക് അനുകൂല വാരം. പുതിയ സംരംഭം വിജയത്തില്‍. . അപ്രതീക്ഷിത ധനാഗമം കാണുന്നു. ഭൂമി ,കെട്ടിടം, വാഹനം, സ്ഥാപനം ആഗ്രഹിക്കുന്നവര്‍ക്ക് നല്ലയാഴ്ച. ദാമ്പത്യം തൃപ്തികരം. ശനി പൂജ, പ്രാര്‍ത്ഥനകള്‍ നന്ന്.

ചിങ്ങ രാശി: മകം, പൂരം, ഉത്രം മ്പ ഭാഗം

പുതുഗൃഹമോ ഉള്ളവ മോടി പിടിപ്പിക്കുകയോ ചെയ്യും. പ്രശസ്തി, അംഗീകാരം ഇവ തേടിയെത്തും. ഏീ്‌.േ, ആനുകൂല്ല്യങ്ങള്‍ലഭിക്കും. ബിസ്സിനസ്സുകാര്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. ഭാര്യാ സ്വത്തോ ധനമോ ലഭിക്കും. കൂടുംബത്തില്‍ സന്താന ജനനമോ മറ്റ് മംഗള കര്‍മ്മങ്ങളോ ഉണ്ടാകും. സഹോദരങ്ങളുടെ നന്മയ്ക്കായി ധനം ചിലവഴിക്കും. സ്‌നേഹിതര്‍ സഹായിക്കും. ശനി ഹോമം , പ്രാര്‍ത്ഥനകള്‍ നന്ന്.


കന്നി രാശി: ഉത്രം 3/4 , അത്തം, ചിത്തിര ആദ്യ 30 നാഴിക

പല വിധ നന്മകളും തേടിയെത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല വാരം. സര്‍വിസിലുളളവര്‍ക്കൂ സ്ഥാന കയറ്റം. അപ്രതീക്ഷിത സാമ്പത്തിക ലബ്ദി. ഗ്യഹ, വസ്തു വാഹനാദികള്‍ക്ക് ശ്രമി്ക്കുന്നവര്‍ക്ക് ആഴ്ച ഗുണകരം. അവിവാഹിതര്‍ക്ക് മംഗല്ല്യ ഭാഗ്യം. ബിസ്സിനസ്സ്‌കാര്‍ക്ക് സര്‍ക്കാര്‍ ഇടപാടുകള്‍ കുഴപ്പിക്കും. നവഗ്രഹ പൂജകള്‍ പ്രാര്‍ത്ഥനകള്‍ ദാന ധര്‍മ്മങ്ങള്‍ നന്ന്.

തുലാം രാശി: ചിത്തിര ഒടുവില്‍ 30 നാഴിക, ചോതി, വിശാഖം

കാര്യാദികള്‍ക്ക് അനുകൂലാവസ്ഥകള്‍ കണ്ടു തുടങ്ങും പ്രവര്‍ത്തന രംഗത്ത് മത്സരം ഉണ്ടാകും. ഉദ്യോഗ സാധ്യത തെളിയുന്നു. സമൂഹത്തില്‍ അംഗീകാരം ലഭിക്കും. അംമൃറ കള്‍ ലഭിക്കാം. ശത്രുക്കള്‍ നിഷ്പ്രഭരാകും. .
അദ്ധ്വാന ഭാരം കൂടും. സ്വത്തുക്കള്‍ ഭാഗം വെയ്ക്കും. വിദേശ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് ആഴ്ച നന്ന്. ശനി ഹോമം , പ്രാര്‍ത്ഥനകള്‍ നന്ന്.

വൃശ്ചിക രാശി: വിശാഖം ഒടുവില്‍ 15 നാഴിക, അനിഴം, തൃക്കേട്ട:
മാതൃ വഴി ക്ലേശം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഴ്ചഗുണകരം. സര്‍വിസിലുളളവര്‍ക്കൂ സ്ഥാന മാറ്റം കാണുന്നു. ഗ്യഹ നിര്‍മ്മാണ സാധ്യത കാണുന്നു. കൂട്ടുകച്ചവടക്കാര്‍ തമ്മില്‍ ഭിന്നിക്കും. വ്യവഹാരാദികള്‍ അനുകൂലം.
ശത്രുക്കള്‍ തലപൊക്കും. ഉന്നത വ്യക്തികളുമായി ബന്ധപ്പെടും. സ്വജനങ്ങളുമായി കലഹിക്കും. വ്യാഴ ഹോമം പ്രാര്‍ത്ഥന ഇവ നന്ന്.

ധനു രാശി: : മൂലം, പൂരാടം, ഉത്രാടം ആദ്യ 15നാഴിക:

ഭര്‍ത്യ പുത്ര ക്ലേശം വര്‍ദ്ധിക്കും. ആരോഗ്യം മോശം. വാഹനാപകട സാധ്യത കാണുന്നു. ചിലവ് കൂടും. ഉത്തരവാദിത്വം കൂടും. അധികാരികള്‍ പിണങ്ങും. ട്രാന്‍സ്ഫര്‍ സാധ്യതകളോ ഔദ്യോഗിക തലത്തില്‍ ശിക്ഷണ നടപടികളോ നേരിടും. ശത്രുക്കള്‍ ഒളിയമ്പെയ്യും. ആരോപണ വിധേയമാകും. മാതാവിന് ക്ലേശം നാനാ വഴികളില്‍ നന്മകള്‍ വന്നു ചേരും. വ്യാഴ പൂജ, പ്രാര്‍ത്ഥനകള്‍ നന്ന്. ദോഷ ശക്തി കുറയും.

മകരരാശി : ഉത്രാടം 3/4 ഭാഗം, തിരുവോണം, അവിട്ടം 30 നാഴിക

ചിലവ് വര്‍ദ്ധിക്കും. യാത്രകള്‍ ധാരാളം. അവിവാഹിതര്‍ക്ക് മംഗല്ല്യാലോചനകള്‍ മുറുകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് താല്ക്കാലിക നിയമനം. വിദേശ യാത്ര, ജോലി എന്നിവക്കു ശ്രമിക്കുന്നവര്‍ക്ക് കാലം അനുകൂലം
ഗ്യഹ, വസ്തു വാഹനാദികള്‍ക്ക് ശ്രമി്ക്കുന്നവര്‍ക്ക് അനുകൂല വാരം. ലോണ്‍, ചിട്ടി, ലോട്ടറി എന്നിവ പരീക്ഷിക്കാം. ശനി ഹോമം , പ്രാര്‍ത്ഥനകള്‍ നന്ന്.

കുംഭരാശി: അവിട്ടം ഒടുവില്‍ 30 നാഴിക ചതയം പൂരുരുട്ടാതി 3/4 ഭാഗം

ഉദ്യോഗത്തില്‍ പ്രമോഷന്‍ സാധ്യത. ആരോഗ്യം മെച്ചപ്പെടും. വിലപ്പെട്ട ഗൃഹ ഉപകരണം കരസ്ഥമാക്കും. . ഏീ്‌ േആനുകൂല്ല്യം പ്രതീക്ഷിക്കാം. പല കാര്യങ്ങളിലും നേതൃത്വം കൊടുക്കൂം. ബിസ്സിനസ്സ്‌കാര്‍ക്കൂം നല്ലവാരം. ഗൃഹസ്ഥര്‍ക്ക് സമാധാനം, ശാന്തി. അവിവാഹിതര്‍ക്ക് മംഗല്ല്യ ഭാഗ്യം തേടിയെത്തൂം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ലയാഴ്ച. ഗൃഹ,വസ്തു വാഹനാദികള്‍ മോഹിക്കൂന്നവര്‍ക്ക് കാലം ഗുണകരം.

മീനരാശി: പൂരുരുട്ടാതി ഒടുവില്‍ 15 നാഴിക , ഉതൃട്ടാതി , രേവതി

കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. തൊഴില്‍ മേഖല പുഷ്ടിപ്പെടും.
കൂടുംബത്തില്‍ മംഗള കര്‍മ്മം നിറവേറ്റും. വിദേശ ഗമനം ഗൃഹ നിര്‍മ്മാണം ഇവ നടപ്പില്‍ വരും. പൂര്‍വ്വിക സ്വത്ത് ലഭിക്കും. കേസ് കാര്യങ്ങളില്‍ വിജയം.
ശനി ഹോമം , പ്രാര്‍ത്ഥനകള്‍ ദാന ധര്‍മ്മങ്ങള്‍ നന്ന്.





ശുഭം.
 
Other News in this category

 
 




 
Close Window