Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
ജ്യോതിഷം
  Add your Comment comment
വാരഫലം ഏപ്രില്‍ 24 മുതല്‍ 30 വരെ
Sri. Kudamaloor Sarma
മേടരാശി : അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം

അപ്രതീക്ഷിത സംഭവങ്ങള്‍ കൂടെ കൂടെ വന്നുകൊണ്ടിരിക്കും. പരിശ്രമഫലം വിപരീതം. അവിചാരിത തടസ്സങ്ങള്‍, പ്രതിബന്ധങ്ങള്‍,ഗൃഹനിര്‍മ്മാണ പ്രതിസന്ധികള്‍ ിഎന്നിവ ഉണ്ടാകും. ഔദ്യോഗിക രംഗത്ത് ചില അനുകൂലമാറ്റങ്ങള്‍ക്ക് സാധ്യത.
ആഴ്ച ഒടുവില്‍ രക്ഷാസ്ഥാനം കണ്ടെത്തും. കാര്യാദികളില്‍ ദൈവാധീനം.
ശനി ഹോമാദികള്‍ പ്രാര്‍ത്ഥനകള്‍ ഇവ നടത്തുന്നത് നന്ന്.

ഇടവരാശി: കാര്‍ത്തിക 3/4 ഭാഗം, രോഹിണി. ,മകയിരം ആദ്യ 15നാഴിക

ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും നടപടിയില്‍ വരുത്തും. കുടുംബത്തില്‍ ശാന്തി, സമാധാനം. പരിവര്‍ത്തന വിധേയമായ വാരം.
പുതിയസംരംഭങ്ങള്‍ക്ക് ശ്രമിക്കും. ഔദ്യോഗിക അഭിവൃദ്ധിയുണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ തേടിയെത്തും. ദാമ്പത്യപരമായി ക്ലേശം ഉണ്ടാകാം. ബിസ്സിനസ്സ്‌കാര്‍ക്ക് ഏറെക്കുറെ അനുകൂല വാരം.

മിഥുന രാശി: മകയിരം ഒടുവില്‍ 30 നാഴിക, തിരുവാതിര, പുണര്‍തം 3/4 ഭാഗം

പ്രവര്‍ത്തനരംഗത്ത് അതുല്യമായ നേട്ടവും വിജയവും കാണുന്നു.. തൊഴില്‍പരമായി ആദായം വര്‍ദ്ധിക്കും. വിദേശ യാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് കാലം നന്ന്. പുതു ഗ്യഹ, വസ്തു വാഹനം, സ്ഥപനാദികള്‍ തേടിയെത്തും.
കലാകാരന്മാക്ക്, ബിസ്സിനസ്സ്‌കാര്‍ക്ക് നല്ല നേട്ടങ്ങള്‍ വന്നുകൂടും. ലക്ഷ്യപ്രാപ്തിയുണ്ടാകും. മോഹങ്ങള്‍ പൂവണിയും.

കര്‍ക്കിടക രാശി: പുണര്‍തം ഒടുവില്‍ 15 നാഴിക, പൂയം, ആയില്ല്യം

തൊഴില്‍ രംഗത്ത് അനുകൂല മാറ്റങ്ങള്‍ കാണുന്നു. അധികാരസ്ഥാനങ്ങളില്‍
അംഗീകാരം, മതിപ്പ് എന്നിവ ഉണ്ടാകും. ജൃീാീശേീി ഉണ്ടാകും ഗ്യഹ, വസ്തു എന്നിവയ്ക്ക് ശ്രമിക്കും. വേണ്ടപ്പെട്ടവര്‍ സഹകരിക്കും. ബിസ്സിനസ്സ്‌കാര്‍, ഇീിേൃമരീേൃ,െ ജ്‌ േജോലിക്കാര്‍ , എന്നിവര്‍ക്ക് അനുകൂല വാരം .ശനി ഹോമം, പ്രാര്‍ത്ഥനകള്‍ ഇവ നടത്തി ദോഷശാന്തിവരുത്തുക.

ചിങ്ങ രാശി: മകം, പൂരം, ഉത്രം 3/4 ഭാഗം

പുതുകാര്യങ്ങള്‍ മാറ്റിവയ്ക്കുക. അപ്രതീക്ഷി തടസ്സങ്ങള്‍ ഉരുണ്ടുകൂടും .
കുടുംബപ്രശ്‌നങ്ങള്‍ തലപൊക്കും. കുടുംബിനികള്‍ക്ക് ഉദര-ത്വക്ക് വ്യാധികള്‍ പിടികൂടും. കര്‍മ്മരംഗത്ത് അഴിച്ചുപണി, ഠൃമിളെലൃ എന്നിവ ഉണ്ടാകാം. പഴി കേള്‍ക്കാന്‍ സാധ്യത. ആഴ്ച ഒടുവില്‍ സഹായ ഹസ്തം വന്നുചേരും. ദുരിത മോചനവും ലഭിക്കും.

കന്നി രാശി: ഉത്രം 3/4 , അത്തം, ചിത്തിര ആദ്യ 30 നാഴിക

സര്‍വ്വകാര്യങ്ങളിലുംവിജയം കണ്ടുതുടങ്ങും. സാമ്പത്തികം വന്നുചേരും. തൊഴിലില്‍ ഉയര്‍ച്ചയുടെ ലക്ഷണം കണ്ടുതുടങ്ങും. ഗൃഹനിര്‍മ്മാണാദികള്‍ക്ക്
തുടക്കം കാണുന്നു. വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് തടസ്സം മാറിക്കിട്ടും.
സ്ത്രീകള്‍ക്ക് ഈ വാരം വളരെ മെച്ചമായിരിക്കും. ആഭരണാദികള്‍ കൈവശം
വരുകയോ , സമ്മാനാദികള്‍ ലഭിക്കുകയോ ചെയ്യും. ശനി ഹോമം, പ്രാര്‍ത്ഥനകള്‍ ഇവ നടത്തി ദോഷശാന്തി വരുത്തുക.

തുലാം രാശി: ചിത്തിര ഒടുവില്‍ 30 നാഴിക, ചോതി, വിശാഖം

അസ്വസ്ഥതകള്‍ ഉടലെടുക്കും. തൊഴില്‍ രംഗത്ത് സ്ഥാനച്യുതിയോ, എതിര്‍പ്പുകളോ, ശത്രുതയോ ഉണ്ടാകും. രോഗാദികള്‍ വര്‍ദ്ധിക്കും.
അവിവാഹിതര്‍ക്ക് മംഗല്യഭാഗ്യം. വിദേശ യാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് കാലം നന്ന്. ് ഗ്യഹ, വസ്തു വാഹനാദികള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് കാലം നന്ന്.
ആഴ്ച ഒടുവില്‍ രക്ഷാസ്ഥാനം കണ്ടെത്തും. ശനി ഹോമം, ദാനധര്‍മ്മങ്ങള്‍ ഇവ നടത്തി ദോഷശാന്തി വരുത്തുക.

വൃശ്ചിക രാശി: വിശാഖം ഒടുവില്‍ 15 നാഴിക, അനിഴം, തൃക്കേട്ട:

തൊഴില്‍ രംഗത്ത് അനാവശ്യ എതിര്‍പ്പുകള്‍ ഉണ്ടാകും. പ്രതിബന്ധങ്ങള്‍ ഉരുണ്ടുകൂടും. ആരോഗ്യം മോശം. ഗ്യഹം, വസ്തു മുതലായവക്ക് ശ്രമിക്കുന്നവര്‍ക്ക് കാലം നന്ന്. വിദേശ യാത്രാ യോഗം കാണുന്നു.
അവിവാഹിതര്‍ക്ക് മംഗല്യഭാഗ്യം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന സാധ്യതകള്‍. കച്ചവടകാര്‍ക്ക് കാലം നന്ന്. ഗ്യഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. അതിഥികള്‍
വന്നുചേരും. ശനി പൂജ, പ്രാര്‍ത്ഥനകള്‍ ഇവ നടത്തി ദോഷശാന്തി വരുത്തുക.

ധനു രാശി: : മൂലം, പൂരാടം, ഉത്രാടം ആദ്യ 15നാഴിക:

പ്രതികൂലാവസ്ഥകള്‍ ഉടന്‍ തരണം ചെയ്യും. സര്‍വ്വരംഗത്തും അനുകൂലമാറ്റം. ജീവിതത്തില്‍ ഉന്നത വിജയം. ഗ്യഹത്തില്‍ സമാധാനം. തൊഴിലില്‍ തിളങ്ങും.
പുതിയ ഉദ്യോഗമോ , ജൃീാീശേീി നോ തരപ്പെടും. വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് കാലം നന്ന്. ഗ്യഹ, വാഹനാദികള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് നല്ല വാരം. .

മകരരാശി : ഉത്രാടം 3/4 ഭാഗം, തിരുവോണം, അവിട്ടം 30 നാഴിക

അപ്രതീക്ഷിത തടസ്സങ്ങള്‍ കാണുന്നു. മനക്ലേശം, ഇഛാഭംഗം, ധനചിലവ്, രോഗാദികള്‍ എന്നിവ ആഴ്ചയാദ്യം ഉണ്ടാകും. കര്‍മ്മരംഗത്ത് വിഘ്‌നം
കാണുന്നു. ഗൃഹനിര്‍മ്മാണമ്മാദികള്‍ക്ക് തടസ്സം നേരിടും. യാത്രാവേളകള്‍
വളരെ ശ്രദ്ധിക്കുക. കുടുംബത്തില്‍ സന്താന ജനനം ഉണ്ടാകും. ആഴ്ച ഒടുവില്‍ രക്ഷാസ്ഥാനം കണ്ടെത്തും. സാമ്പത്തിക ലബ്ധി വന്നുചേരും. ശനി പൂജ നടത്തി ദോഷശാന്തി വരുത്താം .


കുംഭരാശി: അവിട്ടം ഒടുവില്‍ 30 നാഴിക ചതയം പൂരുരുട്ടാതി 3/4 ഭാഗം

തടസ്സങ്ങള്‍ക്ക് മാറ്റം കാണുന്നു. ശത്രുക്കള്‍ രമ്യതയില്‍. സാമ്പത്തിക നേട്ടം വന്നുചേരും . പുതിയസംരംഭങ്ങള്‍ വിജയത്തില്‍. അനുകൂലമാറ്റങ്ങള്‍ ഉണ്ടാകും.
ഗൃഹം മോടിപിടിപ്പിക്കും. പ്രധാന യാത്രകള്‍ വന്നുകൂടും. തൊഴിലില്‍, ഗൃഹത്തില്‍ ഉണ്ടായിരുന്ന പ്രശനങ്ങള്‍ക്ക് ഗൗരവം കുറയും. വ്യാഴ പൂജകള്‍ നടത്തി ദോഷശാന്തി വരുത്താം .

മീനരാശി: പൂരുരുട്ടാതി ഒടുവില്‍ 15 നാഴിക , ഉതൃട്ടാതി , രേവതി

പ്രവര്‍ത്തനരംഗത്ത് എതിര്‍പ്പുകള്‍, തടസ്സങ്ങള്‍, കാര്യവിഘ്‌നങ്ങള്‍
എന്നിവ ഉണ്ടാകാം. ശത്രുക്കള്‍ രമ്യതയില്‍. രോഗാദികള്‍ തലപ്പൊക്കും. തൊഴില്‍, കുടുംബപ്രശ്‌നങ്ങള്‍ സാധാരണ നിലയില്‍. കുടുംബത്തില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും എതിരാളികള്‍ സ്തംഭിക്കും. ധനപരമായു്ം, തൊഴില്‍പരമായു്ം നന്നാകും. . ശനി പൂജകള്‍, വ്യാഴപ്രീതികള്‍ ഇവ നടത്തി ദോഷശാന്തി വരുത്താം.





ശുഭം.
 
Other News in this category

 
 




 
Close Window