Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
ജ്യോതിഷം
  Add your Comment comment
4 ഡിസംബര്‍ 2010 മുതല്‍ 10 ഡിസംബര്‍ 2010 വരെ
ആറ്റുകാല്‍ രാധാകൃഷ്ണന്‍
ഡിസംബര്‍ 4 മുതല്‍ 10 വരെയുള്ള വാരം നിങ്ങള്‍ക്കെങ്ങിനെ ?

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

വിദേശത്തുള്ളവര്‍ക്ക് ഔദ്യോഗികമായ മേന്‍മ അനുഭവപ്പെടും. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രക്കുള്ള അവസരം ലഭിക്കും. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിനു അനുകൂല തീരുമാനം എടുക്കും. ഇഷ്ടജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം നിഷ്ഫലമാക്കാന്‍ സാധിക്കും. യുവാക്കളില്‍ ലഹരിപദാര്‍ത്ഥത്തിനോടുള്ള താല്‍പര്യം വര്‍ദ്ധിക്കും. പട്ടാളക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടും. പ്രശ്‌നങ്ങളെ ധീരതയോടെ നേരിടാന്‍ കഴിയും കണ്ഠത്തിനു മുകളിലോട്ടുള്ള അസുഖങ്ങള്‍ അലര്‍ജിസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കു സാദ്ധ്യത. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. പ്രമോഷനു ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനകാര്‍ക്കു അനുകൂല ഉത്തരവ് ലഭിക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും . ദാമ്പത്യ ജീവിതം സന്തോഷ പ്രദമായിരിക്കും. സഹോദര സ്ഥാനീയരുമായി അഭിപ്രായവ്യത്യാസത്തിനു സാദ്ധ്യത. ഉപരിപഠനത്തിനു ആഗ്രഹിക്കുന്ന വിഷയം തന്നെ ലഭിക്കും. സുഹൃത്തിന്റെ സഹായത്താല്‍ വിദേശത്ത് നല്ല ജോലി ലഭിക്കും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)
എല്ലാ കാര്യത്തിലും തൃപ്തിക്കുറവ് ഉണ്ടാകും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. ഊമകത്തുകളോ സന്ദേശങ്ങളോ മൂലം മനസ്സു വിഷമിക്കും. അന്യരുടെ കഷ്ടപ്പാടിലും ദു:ഖത്തിലും കാരുണ്യം തോന്നും. വേണ്ടപ്പെട്ടവരുടെ വേര്‍പാടുമൂലം ദു:ഖം അനുഭവിക്കാനിടവരും. ദൈവിക കാര്യങ്ങളില്‍ താല്‍പര്യം വര്‍ദ്ധിക്കും. പല വിഷമഘട്ടങ്ങളില്‍ നിന്നും മോചനം ലഭിക്കും. സ്ത്രീജനങ്ങള്‍ക്കായി അധികം ധനം ചിലവുചെയ്യേണ്ടി വരും. സ്വന്തക്കാര്‍ നിമിത്തം ഭര്‍ത്താവുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. സഹനശക്തിയും ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടും. നാടുവിട്ടു കഴിയുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചു വരുന്നതിനുള്ള ശ്രമം വിജയിക്കും. ജലയാത്രയില്‍ ശ്രദ്ധിക്കുക. എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ചില ബുദ്ധിമുട്ടുകള്‍ വരാം. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കാതിരിക്കുക. സര്‍ക്കാര്‍ സംബന്ധമായി പലവിധ വിഷമതകള്‍ ഉണ്ടാകും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. സന്താനങ്ങളുമായി വിനോദത്തില്‍ ഏര്‍പ്പെടും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റവ്യുകളില്‍ മെച്ചപ്പെട്ട പ്രകടനം കാഴിച്ചവയ്ക്കാന്‍ സാധിക്കും. പ്രേമവിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്ന് അനുകൂല മറുപടി ലഭിക്കും. ഗവേഷണവിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ പലവിധ വിഷമതകള്‍ അനുഭവപ്പെടും. കമിതാക്കള്‍ തമ്മില്‍ തെറ്റിദ്ധാരണകള്‍ മുഖേന അകലുവാനിടയാകും. യാത്രകള്‍ മുഖേന പ്രതീക്ഷിക്കുന്നത്ര പ്രയോജനം ലഭിക്കുകയില്ല. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. കുടുംബ ജീവിതം ആസ്വാദ്യമാകും. ഗൃഹത്തില്‍ സുഹൃത് സമാഗമനത്തിനു സാദ്ധ്യത മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. ഇഷ്ട ഭോജനം സാദ്ധ്യമാകും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ബന്ധുക്കളെ കണ്ടുമുട്ടാന്‍ അവസരം ലഭിക്കും . നൂതന വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യതയുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അപ്രതീക്ഷിതമായി പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. സഹോദരസ്ഥാനീയര്‍ക്കു രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. സൗന്ദര്യാദിവസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ശമ്പളകുടിശ്ശിക ലഭിക്കും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകും. മുന്‍കോപം നിയന്തിക്കുക. വിനോദയാത്രകളില്‍ പങ്കെടുക്കും. വിശേഷവസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. ചിരകാലസുഹൃത്തിനെ കണ്ടുമുട്ടും. പുതിയ സംരഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. താനറിയാത്ത കാര്യത്തില്‍ അപവാദം കേള്‍ക്കേണ്ടി വരും. മറ്റുള്ളവരുടെ പ്രീതിക്കായി എന്തും പ്രവര്‍ത്തിക്കും. ആഹാരത്തിലെ ക്രമക്കേടു മുഖേന ഉദരരോഗമോ, ഗ്യാസ്ട്രബിളോ ഉണ്ടാകും. യാത്രാവേളയില്‍ ആഭരണങ്ങളോ വിലപ്പെട്ട രേഖകളോ നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക. മനസിനു സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. കൂട്ടുബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പാര്‍ട്ടണര്‍മാരില്‍ നിന്നും ധാരാളം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായി വരും. സ്ത്രീകളെ ആകര്‍ഷിക്കുന്ന തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ദൃശ്യമാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും . ഔഷധ സേവ ആവശ്യമായി വരും .സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കണം ഉദ്യോഗസ്ഥന്‍മാര്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കാന്‍ തടസ്സം നേരിടും.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
പ്രമോഷനുവേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ആത്മീയകാര്യത്തിലും ഈശ്വരീയകാര്യത്തിലും ശ്രദ്ധവര്‍ദ്ധിക്കുന്നതാണ്. ഭര്‍ത്താ വിന്റെ ജോലിയിലുള്ള ഉയര്‍ച്ച മാനസിക സംതൃപ്തി ഉണ്ടാക്കും. പ്രയാസമെന്നു തോന്നിയ പല സംഗതികളും സാധിക്കും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. ഊമകത്തുകളോ സന്ദേശങ്ങളോ മൂലം മനസ്സു വിഷമിക്കും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. നിയമ നടപടിക്ക് വിധേയനാകും. സ്വകാര്യ സ്ഥാപനത്തില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് അദ്ധ്വാനഭാരം വര്‍ദ്ധിക്കും. സര്‍ക്കാര്‍ ജോലിയുടെ ഉത്തരവിനായി കാത്തിരിക്കുന്നവര്‍ക്ക് ഉത്തരവ് ലഭിക്കാന്‍ കാലതാമസം എടുക്കും. തമ്മില്‍ അകന്നു നിന്നിരുന്ന സഹോദരങ്ങള്‍ യോജിക്കും. പല കാര്യങ്ങളിലും മദ്ധ്യസ്ഥത വഹിക്കാനിടവരും. വിവാദപരമായ കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. സ്വന്തം ആവശ്യത്തിനു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. സന്താനങ്ങള്‍ മുഖേന മന:സന്തോഷം വര്‍ദ്ധിക്കും.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സംഗീതം, നാടകം എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം ലഭിക്കും. ശത്രുക്കളുടെ ഗൂഢതന്ത്രങ്ങള്‍ മുഖേന കേസുകളോ അപമാനങ്ങളോ സംഭവിക്കാം. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. തസ്‌ക്കരഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലവിധത്തിലുള്ള സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സഹോദരസ്ഥാനീയര്‍ ഗൃഹത്തില്‍ സന്ദര്‍ശിക്കും. വിനോദങ്ങളില്‍ പങ്കെടുക്കും. പ്രേമവിവാഹത്തിനു ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. അകന്നുകഴിഞ്ഞിരുന്ന ദമ്പതികള്‍ തമ്മില്‍ ഒന്നിക്കും. മനസിനു സന്തോഷവും സമാധാനവും ലഭിക്കും. മാതൃസ്വത്ത് അനുഭവയോഗത്തില്‍ വന്നുചേരും. സന്താനങ്ങളുടെ അനുസരണയില്ലായ്മ മന:ക്ലേശത്തിന് ഇടയാക്കും. കര്‍മ്മരംഗത്ത് വളരെ അധികം ശ്രദ്ധിക്കുക. ബാങ്കില്‍ ലോണ്‍ സാങ്ഷന്‍ ചെയ്യുന്നവര്‍ പേപ്പറുകള്‍ കൃത്യമാണോ എന്ന് സൂക്ഷമമായി പരിശോധിക്കേണ്ടതാണ്. സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അഡ്വാന്‍സ് തുക നല്‍കാന്‍ സാധിക്കും. ഭര്‍ത്താവില്‍ നിന്നും അപ്രതീക്ഷിതമായി സമ്മാനങ്ങള്‍ ലഭിക്കും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ക്കു അനുകൂല വിധി ഉണ്ടാകും. പ്രോത്സാഹകരമായ വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. സഹോദരസ്ഥാനീയരില്‍ നിന്നും മന:ക്ലേശത്തിനു സാദ്ധ്യത. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും. കുടുംബപരമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ ബന്ധുക്കള്‍ മുഖേന വഷളാകും. അപ്രതീക്ഷിതമായി ദൂരയാത്രകള്‍ ആവശ്യമായി വരും. വ്യവസായിക്കള്‍ക്ക് തൊഴില്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കു ധനനഷ്ടത്തിനു സാദ്ധ്യത. പിതാവിനു ശാരീരികക്ലേശങ്ങള്‍ അനുഭവപ്പെടും. എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസ് ഇന്റവ്യുവഴി ജോലി ലഭിക്കും. സര്‍ക്കാര്‍ ഉത്തരവിനായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് കിട്ടും. നഷ്ടപ്പെട്ടു എന്നു കരുതിയ വസ്തുക്കള്‍ കോടതി മുഖാന്തരം തിരികെ ലഭിക്കും. പത്രപ്രവര്‍ത്തകര്‍ വായനക്കാരുടെ ശ്രദ്ധപിടിച്ചു പറ്റും. അന്യരുടെ അഭിപ്രായങ്ങള്‍ മനസ്സിലാക്കി പെരുമാറും. സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, കേട്ട)
അപകടസാദ്ധ്യതയുള്ളതിനാല്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. കോണ്‍ട്രാക്ടര്‍മാര്‍ക്ക് ബില്‍ കൃത്യസമയത്ത് പാസ്സാകാത്തതു മുഖേന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടും. സന്താനങ്ങള്‍ മുഖേന മന:സമാധാനക്കുറവ് അനുഭവപ്പെടും. മാതാവിന്റെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേറും. സ്ഥലമോ വീടോവാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. യാത്രാവേളയില്‍ വിലപ്പെട്ടരേഖകള്‍ നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ഗൃഹനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പണി നിര്‍ത്തിവയ്‌ക്കേണ്ടതായ അവസ്ഥ സംജാതമാകും. ഏതു കാര്യത്തിനു ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലും അധികം ധനചിലവ് നേരിടും. വേണ്ടപ്പെട്ടവരുടെ മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ആരോഗ്യപരമായി ദോഷകാലമാകുന്നു. ഉപരിപഠനത്തിനു ശ്രമിക്കുന്നവര്‍ക്കു ആഗ്രഹിക്കുന്ന വിഷയം ലഭിക്കാന്‍ തടസം നേരിടും. വാക്‌സാമര്‍ത്ഥ്യം കൊണ്ട് ഏവരുടേയും പ്രീതി പിടിച്ചുപറ്റും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. അപകടസാദ്ധ്യതയുള്ളതിനാല്‍ വാഹനം കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കുക.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
സ്വന്തക്കാര്‍ നിമിത്തം ഭര്‍ത്താവുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. നാടുവിട്ടുകഴിയുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുവരുന്നതിനുള്ള ശ്രമം വിജയിക്കും. ജലയാത്രയില്‍ ശ്രദ്ധിക്കുക. ആര്‍ഭാടത്തില്‍ താല്‍പര്യം വര്‍ദ്ധിക്കും. അന്യസ്ത്രീകളുമായി പെരുമാറുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും. വഞ്ചനയില്‍ അകപ്പെടാതിരിക്കാന്‍ സൂക്ഷിക്കുക. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിനു സാധ്യത. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദേശയാത്രയ്ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. ദേവാലയങ്ങളുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്നവര്‍ക്ക് കീര്‍ത്തിക്കുറവും സ്ഥാനഭ്രംശവും വരാം. നിസ്സാരകാര്യങ്ങളെ മുന്‍നിര്‍ത്തി വാദപ്രതി വാദങ്ങളിലേര്‍പ്പെടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കുക. സുഹൃത്തിനു വേണ്ടി ജാമ്യം നിന്നതിന്റെ പേരില്‍ ധനകാര്യ സ്ഥാപനത്തില്‍ നിന്നും നോട്ടീസ് വരാന്‍ സാദ്ധ്യത.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സംസാരം പരുക്കമാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. നയനരോഗത്തിന് സാദ്ധ്യത. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യുവില്‍ പങ്കെടുക്കാനുള്ള ഉത്തരവ് ലഭിക്കും. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്തമായിരിക്കും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ധാരാളം ചെറുയാത്രകള്‍ ആവശ്യമായി വരും. സഹപ്രവര്‍ത്തകര്‍ മുഖേന മന:ക്ലേശങ്ങള്‍ക്ക് സാധ്യത. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. പോലീസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥാനചലനം ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. ഓഹരി വിപണിയിലും ഊഹകച്ചവടത്തിലും ഇടപെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. കൃഷിക്കാര്‍ക്ക് ധനനഷ്ടത്തിനു സാധ്യത. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും. യാത്രകള്‍ മുഖേന പ്രതീക്ഷിക്കുന്നതിലും ക്ലേശങ്ങള്‍ അനുഭവപ്പെടും. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക. പുണ്യക്ഷേത്ര ദര്‍ശനം ഉണ്ടാകും.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. ദമ്പതികള്‍ തമ്മില്‍ ഐക്യതയോടെ കഴിയും. വാഹനസംബന
 
Other News in this category

 
 




 
Close Window