Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ജ്യോതിഷം
  Add your Comment comment
11 ഡിസംബര്‍ 2010 മുതല്‍ 17 ഡിസംബര്‍ 2010 വരെ
ആറ്റുകാല്‍ രാധാകൃഷ്ണന്‍
ഡിസംബര്‍ 11 മുതല്‍ 17 വരെയുള്ള വാരം നിങ്ങള്‍ക്കെങ്ങിനെ ?

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

കര്‍മ്മസംബന്ധമായി പുരോഗതിയും സാമ്പത്തിക നേട്ടവും അനുഭവപ്പെടും. സഹോദരസ്ഥാനീയരുമായി അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഭാര്യയുമായോ ഭാര്യാബന്ധുക്കളുമായോ അഭിപ്രായവ്യത്യസത്തിന് സാദ്ധ്യത. മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. ധനസമ്പാദന ശ്രമം വിജയിക്കും. അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കുക. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വിജയശ്രീലാളി തരാകും. വൈദ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമ്പത്തിക നേട്ടം ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. നിനച്ചിരിക്കാതെയുള്ള ചിലവുകള്‍ വരുന്നതിനാല്‍ കൈയ്യില്‍ പണം തങ്ങുകയില്ല. സ്ഥലമോ വീടോവാങ്ങാന്‍ ഉദ്ദേശിച്ചവര്‍ക്ക് അനുഭവപ്പെട്ടിരുന്ന തടസങ്ങള്‍ മാറികിട്ടും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റവ്യുകളിലും പങ്കെടുക്കാന്‍ ഉത്തരവു ലഭിക്കും. ബിസിനസ്സില്‍ നിന്നും ഉണ്ടായ കടബാദ്ധ്യതകള്‍ മറികടക്കാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടി വരും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകും. മുന്‍ കോപം നിയന്ത്രിക്കുക. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കാന്‍ തടസം നേരിടും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ബന്ധുമിത്രാദികളില്‍ നിന്നും അപ്രതീക്ഷിതമായ എതിര്‍പ്പുകളെതരണം ചെയ്യേണ്ടി വരും. ടെസ്റ്റുകളിലും, ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടി വരും. സഹോദരന്റെ വിവാഹം സമംഗളം നടത്താന്‍ തീരുമാനമാകും. വളരെ ചിന്തിച്ചു മാത്രമേ കാര്യങ്ങള്‍ തീരുമാനിക്കാവൂ. കര്‍മ്മരംഗത്ത് പലവിധ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. നിലവിലുള്ള ജോലി വരെ നഷ്ടപ്പെടുന്ന സാഹചര്യം സംജാതമാകാം . വിദ്യാര്‍ത്ഥികള്‍ക്ക് നൃത്ത സംഗീതാദി കലകളില്‍ താല്‍പര്യം വര്‍ദ്ധിക്കും. മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും. സന്താനങ്ങളുടെ ഭാവിയെ ഓര്‍ത്ത് മനസ് ഉത്കണ്ഠപ്പെടും.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ഭാര്യയുമായോ ഭാര്യാ ബന്ധുക്കളുമായോ അഭിപ്രായവ്യത്യാസത്തിനോ ശത്രുതയ്‌ക്കോ സാദ്ധ്യത. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. വാഹനസംബന്ധമായ ചിലവുകള്‍ വര്‍ദ്ധിക്കും. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമയം നന്നല്ല. ദൂരെയാത്രകള്‍ കഴിവതും ഒഴിവാക്കുക. മനസ്സ് അസ്വസ്ഥമാകും. നീര്‍ദോഷസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകും. ഗൃഹനിര്‍മ്മാണത്തിനായി ലോണിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ലോണ്‍ പാസ്സായി കിട്ടാന്‍ തടസം നേരിടും. ഇന്‍കം ടാക്‌സ് കൊടുക്കുന്ന വ്യക്തികള്‍ക്ക് അതുമായി ബന്ധപ്പെട്ട പല വൈഷമ്യങ്ങളും നേരിടേണ്ടി വരും. യാത്രകള്‍ മുഖേന പ്രതീക്ഷിക്കുന്നത്ര പ്രയോജനകരമായിരിക്കുകയില്ല. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യപിണക്കത്തിനു സാദ്ധ്യത. മാതാവിന് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് സന്തോഷത്തിന് വകയുണ്ട്. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അതീവശ്രദ്ധ ചെലുത്തേണ്ടതാണ്.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്. മനസിന് സന്തോഷവും മനസമാധാനവും ലഭിക്കും. പോലീസ് പട്ടാളം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതീക്ഷിക്കുന്ന സ്ഥലത്തേക്ക് സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. അസമയത്തുള്ള യാത്ര ഒഴിവാക്കുക. ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അപ്രതീക്ഷിതമായി പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. സഹോദരസ്ഥാനീയര്‍ക്ക് രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും. വിദ്യാര്‍ത്ഥികള്‍ പരീക്ഷാദികളില്‍ ഉന്നതവിജയം കരസ്ഥമാക്കും. സാമ്പത്തിക ഇടപാടുകലില്‍ സൂക്ഷിക്കുക. ഓഹരി വിപണിയിലോ ഊഹകച്ചവടത്തിലോ ഏര്‍പ്പെടാതിരിക്കുക. നയനരോഗത്തിന് സാദ്ധ്യത. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.

ചിങ്ങരാശി ( മകം , പൂരം , ഉത്രം 1/4 )

അലങ്കാരവസ്തുക്കളില്‍ പ്രിയം ഉണ്ടാകും. വരവില്‍ കവിഞ്ഞ് ചിലവു വര്‍ദ്ധിക്കും. സഹോദരങ്ങള്‍ സഹായിക്കും. ഔഷധസേവ ആവശ്യമായി വരും. വക്കീലന്മാര്‍ വാഗ്‌വൈഭവം കാണിക്കും. സ്‌നേഹിതര്‍ക്ക് ധനം കൊടുത്ത് സഹായിക്കും. കഥാകൃത്തുകള്‍ക്കു പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. മാതൃഗുണം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തിക്ക് സാധ്യതയുണ്ട്. രഹസ്യബന്ധം സുഗമമായി കൊണ്ടുപോകാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. പൊതുവെ എല്ലാകാര്യങ്ങളിലും ചെറിയ അലസത അനുഭവപ്പെടും. ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. പുതിയ ഗൃഹത്തിലേക്ക് മാറിതാമസിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. മാതൃസമ്പത്ത് അനുഭവയോഗത്തില്‍ വന്നുചേരും. സംസാരം പരുക്കമാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

കന്നിരാശി (ഉത്രം 13/4 , അത്തം , ചിത്തിര 1/2 )

പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. പഴയ വാഹനം ലാഭത്തിന് വാങ്ങാന്‍ സാധിക്കും. സന്താനങ്ങള്‍ മുഖേന മന:സന്തോഷം വര്‍ദ്ധിക്കും. ഉദരരോഗത്തിന് സാദ്ധ്യത. ഭാര്യയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. വാക്‌സാമര്‍ത്ഥ്യം മുഖേന ആരേയും ആകര്‍ഷിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. സാമ്പത്തികമായി നേട്ടം ഉണ്ടാകും. സഹോദരസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. കര്‍മ്മസംബന്ധമായി വളരെയധികം ശ്രദ്ധിക്കുക. കള്ളകേസില്‍ കുടുങ്ങാന്‍ സാദ്ധ്യത കൂടുതലാണ്. ദമ്പതികളില്‍ തമ്മില്‍ പിണക്കങ്ങള്‍ ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം മത്സരങ്ങള്‍ നേരിടേണ്ടി വരും. വിദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകും. ആര്‍ക്കും പണം കടം കൊടുക്കരുത്. ആഘോഷവേളകളില്‍ പങ്കെടുക്കും. വിശേഷവസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ഈശ്വരാരാധനയും സത്കര്‍മ്മങ്ങളും ശരിയായി ചെയ്യുക. ജോലിയുള്ള സ്ത്രീകള്‍ക്ക് പ്രമോഷന്‍ ലഭിക്കും. പുതിയ സംരംഭം തുടങ്ങാന്‍ അനുകൂല സമയമല്ല. ചെറിയതോതില്‍ മാനസിക വിഷമം ഉണ്ടാകും. മംഗള കാര്യങ്ങളില്‍ പങ്കെടുക്കും. ഏറെ നാളുകളായി അനുഭവപ്പെട്ടിരുന്ന രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. വേണ്ടപ്പെട്ടവരില്‍ നിന്നും മന:സന്തോഷം ലഭിക്കും. സംസാരം മുഖേന ശത്രക്കള്‍ വര്‍ദ്ധിക്കും. ധനപരമായി അനുകൂല സമയമാകുന്നു. മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. വസ്തുസംബന്ധമായി അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. കൂട്ടുബിസിനസില്‍ ഏര്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. തൊഴില്‍ മുഖേന ആദായം വര്‍ദ്ധിക്കും. കര്‍മ്മസംബന്ധമായി കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതായി വരും, കുടുംബാംഗങ്ങള്‍ക്ക് രോഗങ്ങള്‍ ഉണ്ടാകും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, കേട്ട)

സാഹിത്യകാരന്‍മാര്‍ പുതിയ ഗ്രന്ഥരചനയില്‍ ഏര്‍പ്പെടും. വാഗ്‌വാദങ്ങളാല്‍ സുഹൃത്ത് വിരോധം ഉണ്ടാകും. സഹോദരാദി ഗുണം പ്രതീക്ഷിക്കാം. അധികചിലവുകള്‍ മുഖേന കടം വാങ്ങേണ്ട സ്ഥിതിവിശേഷം ഉണ്ടാകും. ചില കുടുംബ സുഹൃത്തുക്കള്‍ എതിരാളിയാകും. എപ്പോഴും മനസ്സില്‍ ഒരുതരം ഭീതി ഉണ്ടാകും. മുന്‍ദേഷ്യം കാരണം ഒന്നിലും ഒരു ഉറച്ചതീരുമാനം എടുക്കാന്‍ കഴിയാതെവരും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തുതീര്‍ക്കും. മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. രാഷ്ട്രീയപ്രവര്‍ത്തകര്‍ പെട്ടന്ന് അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരാകുകയും. അലര്‍ജി സംബന്ധമായ രോഗങ്ങള്‍ അനുഭവപ്പെടും. സ്വന്തം ആവശ്യത്തിനു വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. അഗ്നിഭയത്തിന് സാദ്ധ്യത. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. വിശേഷവസ്ത്രാഭരണാദികള്‍ ലഭിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിനും, കലഹത്തിനും സാദ്ധ്യത.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനകാര്‍ക്ക് ഉത്തരവ് ലഭിക്കാന്‍ തടസ്സം നേരിടും. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുകയോ കൈവശം വന്നു ചേരുകയോ ചെയ്യും. നീര്‍ദോഷസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകും. സന്താനങ്ങള്‍ക്ക് ദൂരദേശത്ത് തൊഴില്‍ ലഭിക്കാന്‍ സാധതയുണ്ട്. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. മുന്‍കോപം നിയന്ത്രിക്കുക. സ്‌നേഹിതരുടെ സന്ദര്‍ശനം മൂലം അപകീര്‍ത്തി ഉണ്ടാകും. ഭര്‍ത്താവുമായി ചില്ലറ പരിഭവം ഉണ്ടാകും. രാഷ്ട്രീയകാര്‍ക്ക് പൊതുജനങ്ങളുടെ ഇടയില്‍ ആദരവ് വര്‍ദ്ധിക്കും. നിശ്ചയിച്ച വിവാഹം നിസ്സാരകാര്യങ്ങളാല്‍ മുടങ്ങുവാന്‍ സാധ്യത. സഹോദരസ്ഥാനീയരില്‍ നിന്നും മന:ക്ലേശത്തിന് സാദ്ധ്യത. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായവ്യത്യാസം ഉണ്ടാകും. എല്ലാ കാര്യങ്ങള്‍ക്കും തടസ്സങ്ങള്‍ നേരിടും. വിദേശത്ത് നിന്ന് നാട്ടില്‍ വരാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. ജോലിക്കാര്‍ മുഖേന നാശനഷ്ടം ഉണ്ടാകും. ദൂരയാത്രകള്‍ ആവശ്യമായി വരും. ഭൂമി സംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. ശാരീരിക ക്ഷീണം അനുഭവിക്കും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

സന്താനങ്ങള്‍ വഴി ശ്രേയസ്സുണ്ടാകും. ബിസിനസ്സ് മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ നേരിട്ടിരുന്ന തടസങ്ങള്‍ മാറികിട്ടും. ഫലപ്രദമായ ഔഷധസേവ കൊണ്ട് രോഗവിമുക്തി ഉണ്ടാകും. ആദ്ധ്യാത്മിക പ്രവര്‍ത്തികളില്‍ മനസ്സ് വ്യാപൃതമാകും. എഞ്ചിനിയറിംങ്ങ് മേഖലയില്‍ പഠിക്കുന്നവര്‍ക്ക് കാമ്പസ് സെലക്ഷന്‍ വഴി നല്ലജോലി ലഭിക്കും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അപ്രതീക്ഷിതമായി പുതിയസ്ഥാനമാനങ്ങള്‍ ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. അവിവാഹിതരുടെ വിവാഹകാര്യത്തിനു അനുകൂല തീരുമാനം എടുക്കും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. കുടുംബാംഗങ്ങളുമായി ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. കര്‍മ്മ രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഉണ്ടാകും. ആഗ്രഹ സാഫല്യം സാദ്ധ്യമാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. ഓഹരി വിപണിയും, ഊഹകച്ചവടം വഴിയും സാമ്പത്തിക നേട്ടം ഉണ്ടാകും. പിതൃസ്ഥാനീയരുമായോ അഭിപ്രായവ്യത്യാസത്തിനു സാദ്ധ്യത.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. ജോലികള്‍ യഥാസമയത്ത് ചെയ്തു തീര്‍ക്കാന്‍ കഴിയാതെ വരും. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. സംസാരം പരുക്കമാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ആഹാരരീതിയിലുണ്ടാകുന്ന ക്രമക്കേട് മുഖേന ഉദരരോഗം ഉണ്ടാകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ഗാര്‍ഹീക ആവശ്യങ്ങള്‍ക്കായുള്ള ചിലവുകള്‍ വര്‍ദ്ധിക്കും. ബന്ധുജനങ്ങള്‍ക്ക് അപകടമോ രോഗപീഢയോ വരാനിടയുണ്ട്. തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. അപവാദപ്രചരണങ്ങള്‍ക്കിടവരും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിസ്സാരകാരണങ്ങളാല്‍ നിലവിലുള്ള അവസരങ്ങള്‍ നഷ്ടപ്പെടാന്‍ സാദ്ധ്യത. ബിസിനസ്സുകാര്‍ക്ക് തൊഴില്‍ രംഗത്ത് കൂടുതല്‍ മത്സരങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. സഹപ്രവര്‍ത്തകര്‍ മുഖേന മന:ക്ലേശങ്ങള്‍ക്ക് സാധ്യത. പ്രേമവിവാഹത്തിന് വീട്ടുകാര
 
Other News in this category

 
 




 
Close Window