Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ജ്യോതിഷം
  Add your Comment comment
18 ഡിസംബര്‍ 2010 മുതല്‍ 24 ഡിസംബര്‍ 2010 വരെ
ആറ്റുകാല്‍ രാധാകൃഷ്ണന്‍
ഡിസംബര്‍ 18 മുതല്‍ 24 വരെയുള്ള വാരം നിങ്ങള്‍ക്കെങ്ങിനെ ?
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റവ്യുകളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാന്‍ സാധിക്കും. പ്രേമവിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്ന് അനുകൂല മറുപടി ലഭിക്കും. ഗവേഷണവിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കും. കമിതാക്കള്‍ തമ്മില്‍ തെറ്റിദ്ധാരണകള്‍ മുഖേന അകലുവാനിടയാകും. യാത്രകള്‍ മുഖേന പ്രതീക്ഷിക്കുന്നത്ര പ്രയോജനം ലഭിക്കുകയില്ല. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. കുടുംബ ജീവിതം ആസ്വാദ്യമാകും. മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. ഇഷ്ട ഭോജനം സാദ്ധ്യമാകും. ബന്ധുമാത്രാദികളെ കണ്ടുമുട്ടാന്‍ അവസരം ലഭിക്കും. നൂതന വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യതയുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. സഹോദരങ്ങള്‍ക്കോ സഹോദരസ്ഥാനീയര്‍ക്കോ അഭിവൃദ്ധി ഉണ്ടാകും. സൗന്ദര്യാദി വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

എല്ലാ കാര്യത്തിലും തൃപ്തിക്കുറവ് ഉണ്ടാകും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. ഊമകത്തുകളോ സന്ദേശങ്ങളോ മൂലം മനസ്സു വിഷമിക്കും. അന്യരുടെ കഷ്ടപ്പാടിലും ദു:ഖത്തിലും കാരുണ്യം തോന്നും.. വേണ്ടപ്പെട്ടവരുടെ വേര്‍പാടുമൂലം ദു:ഖം അനുഭവിക്കാനിടവരും. ദൈവിക കാര്യങ്ങളില്‍ താല്‍പര്യം വര്‍ദ്ധിക്കും. പല വിഷമഘട്ടങ്ങളില്‍ നിന്നും മോചനം ലഭിക്കും. സ്ത്രീജനങ്ങള്‍ക്കായി അധികം ധനം ചിലവുചെയ്യേണ്ടിവരും. സ്വന്തക്കാര്‍ നിമിത്തം ഭര്‍ത്താവുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. സഹന ശക്തിയും ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടും. നാടുവിട്ടുകഴിയുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുവരുന്നതിനുള്ള ശ്രമം വിജയിക്കും. എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ചില ബുദ്ധിമുട്ടുകള്‍ വരാം. സര്‍ക്കാര്‍ സംബന്ധമായി പലവിധ വിഷമതകള്‍ ഉണ്ടാകും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. സന്താനങ്ങളുമായി വിനോദത്തില്‍ ഏര്‍പ്പെടും. ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകും. മുന്‍കോപം നിയന്തിക്കുക. വിനോദയാത്രകളില്‍ പങ്കെടുക്കും. വിശേഷവസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും . ചിരകാലസുഹൃത്തിനെ കണ്ടുമുട്ടും. പുതിയ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. താനറിയാത്ത കാര്യത്തില്‍ അപവാദം കേള്‍ക്കേണ്ടി വരും. മറ്റുള്ളവരുടെ പ്രീതിക്കായി എന്തും പ്രവര്‍ത്തിക്കും. ആഹാരത്തിലെ ക്രമക്കേട് മുഖേന ഉദരരോഗമോ, ഗ്യാസ്ട്രബിളോ ഉണ്ടാകും. യാത്രാവേളയില്‍ ആഭരണങ്ങളോ വിലപ്പെട്ട രേഖകളോ നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. കൂട്ടുബിസിനസില്‍ ഏര്‍പ്പെട്ടവര്‍ക്ക് സാമ്പത്തികലാഭം പ്രതീക്ഷിക്കാം. സ്ത്രീകളെ ആകര്‍ഷിക്കുന്ന തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ദൃശ്യമാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. ഔഷധസേവ ആവശ്യമായി വരും. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കണം. ഉദ്യോഗസ്ഥന്‍മാര്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കും. വിദേശത്തുള്ളവര്‍ക്ക് ഔദ്യോഗികമായ മേന്‍മ അനുഭവപ്പെടും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

സംഗീതം, നാടകം എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം ലഭിക്കും. ശത്രുക്കളുടെ ഗൂഢതന്ത്രങ്ങള്‍ മുഖേന കേസുകളോ അപമാനങ്ങളോ സംഭവിക്കാം. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. തസ്‌ക്കരഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. സഹോദരസ്ഥാനീയര്‍ ഗൃഹത്തില്‍ സന്ദര്‍ശിക്കും. വിനോദങ്ങളില്‍ പങ്കെടുക്കും. പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. അകന്നുകഴിഞ്ഞിരുന്ന ദമ്പതികള്‍ തമ്മില്‍ ഒന്നിക്കും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രക്കുള്ള അവസരം ലഭിക്കും. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിനു അനുകൂല തീരുമാനം എടുക്കും. ഇഷ്ടജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. യുവാക്കളില്‍ ലഹരിപദാര്‍ത്ഥത്തിനോടുള്ള താത്പര്യം വര്‍ദ്ധിക്കും.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

സംസാരം പരുക്കമാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ഉദ്യോഗാര്‍ത്ഥികള്‍ക്കു ഇന്റര്‍വ്യുവില്‍ പങ്കെടുക്കാനുള്ള ഉത്തരവ് ലഭിക്കും. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്തമായിരിക്കും. യുവതികള്‍ വഞ്ചനയില്‍ അകപ്പെടാതിരിക്കാന്‍ സൂക്ഷിക്കുക. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാധ്യത. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. ശത്രുക്കള്‍ വര്‍ദ്ധിക്കുകയും പരിവര്‍ത്തനങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസ്സം നേരിടും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്‌സരങ്ങള്‍ നേരിടും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ പ്രതീക്ഷിച്ച വിജയം ലഭിക്കുകയില്ല. ഗൃഹസംബന്ധമായ ചിലവുകള്‍ വര്‍ദ്ധിക്കും. കൃഷിക്കാര്‍ക്ക് ധനനഷ്ടത്തിന് സാധ്യത.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും സാമ്പത്തിക നേട്ടവും ഉണ്ടാകും . സംസാരത്തില്‍ ആകര്‍ഷണത ഉളവാക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. മുന്‍കോപം നിയന്ത്രിക്കുക. കണ്ഠത്തിനു മുകളിലോട്ടുള്ള അസുഖങ്ങള്‍ക്കും കഫരോഗാദികള്‍ക്കും സാദ്ധ്യത. ഗാര്‍ഹിക കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായി വരും. അകാരണമായ കലഹങ്ങള്‍ പലപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ താത്പ്പര്യം വര്‍ദ്ധിക്കും. തൊഴിലിന് വേണ്ടിയുള്ള പരിശ്രമങ്ങള്‍ ഭാഗീകമായി സഫലീകരിക്കും. അഭിഭാഷകര്‍ വാക്‌സാമര്‍ത്ഥ്യം മുഖേന കേസു വിജയിക്കുകയും സഹപ്രവര്‍ത്തകരുടെ അനുമോദനം ലഭിക്കുകയും ചെയ്യും. മുന്‍കോപവും പിടിവാശിയും നിയന്ത്രിക്കണം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം. സന്താനങ്ങളുടെ ഭാവി ഓര്‍ത്ത് മനസ്സ് ഉത്ക്കണ്ഠപ്പെടും. സംരംഭങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുസമയം നന്നല്ല. മനസിനു സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

പരപ്രേരണ മുഖേന പലവിധ കഷ്ടതകള്‍ അനുഭവപ്പെടും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കുക. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കണം. അഭിമാനം സംരക്ഷിക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. വിദേശയാത്രക്ക് നേരിട്ടിരുന്ന തടസങ്ങള്‍ മാറികിട്ടും. വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും. മാതാവിനു ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. അസമയത്തുള്ള യാത്ര ഒഴുവാക്കുക. സന്താനങ്ങള്‍ക്കു ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കു അനുകൂല സമയം. സ്വന്തം താത്പര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ വിപരീത പരിതസ്ഥിതികളില്‍ സാധിക്കാതെ വരും.


വൃശ്ചികരാശി (വിശാഖം 1/4അനിഴം, കേട്ട)

വിലപ്പെട്ട വസ്തുക്കള്‍ വാങ്ങുന്നതിന് താല്‍പര്യം ജനിക്കും. സംസാരം മുഖേന ശത്രുക്കള്‍ ഉണ്ടാകും. ഭാര്യയുമായോ ഭാര്യാ ബന്ധുക്കളുമായോ അഭിപ്രായ വ്യത്യാസത്തിനു സാദ്ധ്യത. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം ലഭിക്കും. പ്രണയബന്ധം ദൃഡപ്പെടും. സ്ഥലം വില്‍ക്കാന്‍ ഉദ്ദേശിച്ചിരുന്നവര്‍ക്ക് പ്രതീക്ഷിച്ചത്ര ലാഭം ലഭിക്കുകയില്ല .വിദ്യാര്‍ത്ഥികള്‍ക്കു പരീക്ഷയില്‍ പ്രതീക്ഷിച്ചത്രമാര്‍ക്ക് ലഭിക്കുകയില്ല. ജോലിക്കായുള്ള പരിശ്രമം ഭാഗീകമായി സഫലീകരിക്കും. ആരോഗ്യപരമായി അനുകൂലസമയം. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. വിദ്യാര്‍ത്ഥികള്‍ക്കു അനുകൂല സമയം. മന:ക്ലേശത്തിനു ഇടയാക്കുന്ന സന്ദേശങ്ങള്‍ ലഭിക്കും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പിതാവിനു ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. കര്‍മ്മസംബന്ധമായി പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്കു ടെസ്റ്റുകളിലും ഇന്റവ്യുകളിലും പങ്കെടുക്കുമ്പോള്‍ കഠിനപ്രയത്‌നം ആവശ്യമായി വരും.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)


വിദേശത്തു തൊഴില്‍ ചെയ്യുന്നവര്‍ക്ക് പലവിധ പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരും. ധാരാളം വിമര്‍ശനങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരും. അവിവാഹിതരുടെ വിവാഹകാര്യത്തിനു തടസം നേരിടും. ധനപരമായി ചിലവുകള്‍ വര്‍ദ്ധിക്കും. സ്വന്തം ആവശ്യത്തിനു വേണ്ടിയോ മറ്റുള്ളവര്‍ക്കുവേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. കര്‍മ്മസംബന്ധമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്കു മാറ്റം ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും . വിദേശത്തു നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സംസാരം പരുക്കമാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ബന്ധുക്കളില്‍ നിന്നും മന:ക്ലേശത്തിനു സാദ്ധ്യത. സ്ത്രീകള്‍ മുഖേന അപകീര്‍ത്തിക്കു സാധ്യത. വാഹനാപകടം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. നിലവിലുള്ള സംരംഭം താല്‍ക്കാലികമായി നിര്‍ത്തി വയ്‌ക്കേണ്ടി വരും. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടിവരും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

അലങ്കാരവസ്തുക്കള്‍ക്കും സുഗന്ധവസ്തുക്കള്‍ക്കുമായി പണം ചിലവഴിക്കും. ബന്ധുക്കളുമായുണ്ടാകുന്ന അഭിപ്രായവ്യത്യാസം മന:സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. പിതാവിന്റെ ആരോഗ്യനില മെച്ചമാകും. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസ്സിന് സന്തോഷം ലഭിക്കും. മെഡിക്കല്‍ സ്‌റ്റോര്‍ നടത്തുന്നവര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. തുടങ്ങി വച്ച പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. നിസ്സാര കാര്യങ്ങളില്‍ പല വിധത്തില്‍ സാമ്പത്തിക നേട്ടം. നിസ്സാരകാര്യങ്ങള്‍ക്കു പോലും മനസ്സ് വിഷമിക്കും. അകന്നു കഴിഞ്ഞിരുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ ഒന്നിച്ചുചേരാന്‍ സാധ്യത. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. വാഹനസംബന്ധമായ ചിലവുകള്‍ വര്‍ദ്ധിക്കും. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമയം നന്നല്ല. ദൂരെയാത്രകള്‍ കഴിവതും ഒഴിവാക്കുക. മനസ്സ് അസ്വസ്ഥമാകും. ഔഷധ സേവ ആവശ്യമായി വരും. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. എന്തും തുറന്നുപറയുന്ന സ്വഭാവം കാരണം ശത്രുത വര്‍ദ്ധിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. ചിലവുകള്‍ വര്‍ദ്ധിക്കും. സംസാരം പരുക്കമാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. വേണ്ടപ്പപെട്ടവരുടെ എതിര്‍രപ്പ് ഉണ്ടാകും. ഗാര്‍ഹീക ആവശ്യങ്ങള്‍ ക്കായുള്ള ചിലവുകള്‍ വര്‍ദ്ധിക്കും. അമിത പലിശമോഹിച്ച് സ്വകാര്യസ്ഥാപനങ്ങളില്‍ പണം നിക്ഷേപിക്കാ തിരിക്കുക . ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. ഭാര്യ മുഖേന ജീവിതരീതിക്കു മാറ്റം ഉണ്ടാകും. നയനരോഗം ഉണ്ടാകും.

മീനരാശി (പ!
 
Other News in this category

 
 




 
Close Window