Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ജ്യോതിഷം
  Add your Comment comment
വാരഫലം മെയ് 1 മുതല്‍ മെയ് 7 വരെ
Sri. Kudamaloor Sarma
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം


ബിസ്സിനസ്സുകാര്‍ക്ക് സമയം മെച്ചപ്പെട്ടു വരുന്നു. ധനലാഭം പ്രതീക്ഷിക്കാം. സര്‍വ്വിസിലുള്ളവര്‍ക്ക് നല്ലയാഴ്ച. പുതിയ സ്‌നേഹ ബന്ധങ്ങള്‍ ഉടലെടുക്കും. വിദേശത്തു നിന്നു സന്തോഷ സൂചനാ വാര്‍ത്തകള്‍ വന്നു ചേരും. സന്താനങ്ങളുടെ വിവാഹ തീരുമാനം ഉണ്ടാകും. സ്വത്ത് സംബന്ധമായ രേഖകള്‍ കൈവശം വരും. ശനി ഹോമാദികള്‍ പ്രാര്‍ത്ഥനകള്‍ ഇവ നടത്തുന്നത് ദോഷ ശക്തി കുറയ്ക്കും.


ഇടവരാശി: കാര്‍ത്തിക 3/4 ഭാഗം, രോഹിണി. ,മകയിരം ആദ്യ 15നാഴിക

പുതിയ ബിസ്സിനസ്സുകള്‍ തുടങ്ങുന്നവര്‍ക്ക് അനുകൂല സമയം. ദേഹ സുഖം കുറയും. വിദേശ ബന്ധുക്കളില്‍ നിന്നും സഹായ സഹകരണം ലഭിക്കും.
സര്‍വ്വിസിലുള്ളവര്‍ക്ക് പുരോഗതിയും, ധനലാഭവും ഉണ്ടാകും.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് കാലതാമസം നേരിടും. സ്ത്രീകള്‍ മൂലം. മാനക്ഷയം വന്നു കൂടും. കലയുമായി ബന്ധപ്പെട്ടവര്‍ക്ക് ആഴ്ച വളരെ നന്ന്.

മിഥുന രാശി: മകയിരം ഒടുവില്‍ 30 നാഴിക, തിരുവാതിര, പുണര്‍തം 3/4 ഭാഗം

പ്രേമബന്ധങ്ങള്‍ ഉടലെടുക്കും. വിവാഹാദികള്‍ നടപടിയില്‍. ആദായം വര്‍ദ്ധിക്കും. അംഗികാരം വന്നു ചേരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഴ്ച വളരെ നന്ന്.
പ്രമോഷന്‍സാധ്യത കാണുന്നു. ശത്രുക്കള്‍ പിന്‍ തിരിയും. ഗൃഹ, വസ്തു, വാഹനാദികള്‍ പ്രതീക്ഷിക്കുന്നവര്‍ക്കു കാലം ഗുണകരം. ലോണ്‍, ലോട്ടറി, ചിട്ടി, ലഭിക്കുവാനിടയുണ്ട്.


കര്‍ക്കിടക രാശി: പുണര്‍തം ഒടുവില്‍ 15 നാഴിക, പൂയം, ആയില്ല്യം

മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. തടസ്സങ്ങള്‍ മാറും. ജോലിയില്‍ പ്രശ്‌നങ്ങള്‍. വിദേശബന്ധങ്ങള്‍ തേടിയെത്തും. പിതൃ സ്വത്ത് അധീനതയില്‍ വരും. സന്താനങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്ക. മാതൃ ക്ലേശം ഉണ്ടാകും. ഗൃഹ നിര്‍മ്മാണവും മറ്റും മന്ദഗതിയില്‍. ആഴ്ച ഒടുവില്‍ രക്ഷാ കവാടം തുറക്കും. ശനി ഹോമാദികള്‍ പ്രാര്‍ത്ഥനകള്‍ ഇവ നടത്തുന്നത് ദോഷ കാഠിന്യം കുറയ്ക്കും.

ചിങ്ങ രാശി: മകം, പൂരം, ഉത്രം 3/4 ഭാഗം

പുതുജോലിയോ പ്രമോഷനോ തേടിയെത്തും. കലാകാരന്മാര്‍ക്ക് ആഴ്ച വളരെ നന്ന്. കിട്ടാതെ കിടന്ന ധനമോ സ്വര്‍ണ്ണമോ തിരികെ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂല വാരം. മരണവാര്‍ത്തകള്‍ കേള്‍ക്കും. വസ്തു, ഗൃഹം എന്നിവ പ്രതീക്ഷിക്കുന്നവര്‍ക്ക് അനുകൂല വാരം. സര്‍പ്പപ്രീതി വരുത്തുന്നത് നന്ന്.

കന്നി രാശി: ഉത്രം 3/4 , അത്തം, ചിത്തിര ആദ്യ 30 നാഴിക

വിജയങ്ങള്‍ കണ്ടു തുടങ്ങും. ഗൃഹാന്തരീക്ഷം സമാധാന നിലയില്‍. രോഗ ശമനം ഉണ്ടാകും. വാദ പ്രതി വാദങ്ങളില്‍ ഏര്‍പ്പെടും. സന്താനങ്ങളാല്‍ ധനാഗമം , സര്‍വ്വിസിലുള്ളവര്‍ക്ക് പ്രമോഷന്‍സാധ്യത കാണുന്നു. അലസത, നിരാശ എന്നിവയാല്‍ നഷ്ടം സംഭവിക്കാം. . ആഴ്ച ഒടുവില്‍ നിരാശാ വാര്‍ത്തകള്‍ ശ്രവിക്കും. . ശനി ഹോമാദികള്‍ പ്രാര്‍ത്ഥനകള്‍ ഇവ നടത്തുന്നത് ദോഷ കാഠിന്യം കുറയ്ക്കും.


തുലാം രാശി: ചിത്തിര ഒടുവില്‍ 30 നാഴിക, ചോതി, വിശാഖം
സര്‍വ്വ കാര്യങ്ങളിലും നേരിയ തടസ്സം കാണുന്നു. ഗൃഹത്തില്‍ ദൈവിക കര്‍മ്മം നടത്തും. പദവി അംഗീകാരം തേടിയെത്തും. പുതു വസ്തു, ഗൃഹം എന്നിവ പ്രതീക്ഷിക്കുന്നവര്‍ക്ക് അനുകൂല വാരം. സര്‍വ്വിസിലുള്ളവര്‍ക്ക് പ്രമോഷന്‍,ട്രാന്‍സ്ഫര്‍ സാധ്യത കാണുന്നു. അവിവാഹിതര്‍ക്ക് മംഗല്യഭാഗ്യം. ഗൃഹത്തില്‍ ഐശ്വര്യം വന്നു ചേരും. ശനി പൂജകള്‍ നടത്തി ദോഷ കാഠിന്യം കുറയ്ക്കാം.

വൃശ്ചിക രാശി: വിശാഖം ഒടുവില്‍ 15 നാഴിക, അനിഴം, തൃക്കേട്ട:

സ്ഥല മാറ്റം, സ്ഥാന മാറ്റം ഗൃഹ മാറ്റം എന്നിവ പ്രതീക്ഷിക്കാം. പുതു് ഗൃഹത്തിന് സാധ്യത. . ലോണ്‍, ലോട്ടറി, ചിട്ടി, പരീക്ഷിക്കാം. കര്‍മ രംഗം ഉഷാറാകും. പകര്‍ച്ച വ്യാധി പിടിപെടാം. അവിവാഹിതര്‍ക്ക് മംഗല്യഭാഗ്യം. ദൂരയാത്രകള്‍ വേണ്ടി വരും. . ശനി ഹോമാദികള്‍ പ്രാര്‍ത്ഥനകള്‍ ഇവ നടത്തുന്നത് ദോഷ കാഠിന്യം കുറയ്ക്കും.

ധനു രാശി: : മൂലം, പൂരാടം, ഉത്രാടം ആദ്യ 15നാഴിക

ധനാഗമനത്തിന് കാലതാമസമോ തടസ്സമോ നേരിടും. പുതു വസ്തു വാങ്ങാനവസരം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് ലഭിക്കും. കര്‍മ രംഗം ഉഷാറാകും. ലോട്ടറി, ചിട്ടി, പരീക്ഷിക്കാം. പഴയ കേസ് വഴക്കുകള്‍ തല പൊക്കും. നവഗ്രഹ പൂജ ചെയ്തു ദോഷ ശാന്തി വരുത്തുക.

മകരരാശി : ഉത്രാടം 3/4 ഭാഗം, തിരുവോണം, അവിട്ടം 30 നാഴിക
യന്ത്രങ്ങളുമായി ബന്ധപ്പെട്ടവര്‍ക്കു വാരം നന്ന്. മനസിന് ഉന്മേഷം ഉണ്ടാകും. കുടുംബത്തില്‍ മംഗള കര്‍മ്മ സിദ്ധി സന്താന ജനനം ഉണ്ടാകും. പുത്രന്‍, പുത്രി, ഭാര്യ ഇവര്‍ മൂലം ധനച്ചിലവ്. അതിഥികള്‍ വന്നു ചേരും. ഗൃഹത്തില്‍ അഭിപ്രായ വ്യത്യാസം. ശനി പ്രീതി ചെയ്യുന്നത് നന്ന്.

കുംഭരാശി: അവിട്ടം ഒടുവില്‍ 30 നാഴിക ചതയം പൂരുരുട്ടാതി 3/4 ഭാഗം

വാഹനം, കൃഷി എന്നിവയില്‍ ആദായം. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. പിണങ്ങിനിന്നവര്‍ അനുകൂല ഭാവത്തില്‍. ഭൂമിയോ വിലപിടിപ്പുളള സാധനങ്ങളോ അധീനതയില്‍ വരും. . ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ലയവസരം. വ്യാഴ ഹോമാദികള്‍ പ്രാര്‍ത്ഥനകള്‍ ഇവ നടത്തുന്നത് ദോഷ കാഠിന്യം കുറയ്ക്കും.

മീനരാശി: പൂരുരുട്ടാതി ഒടുവില്‍ 15 നാഴിക , ഉതൃട്ടാതി , രേവതി


മംഗള കാര്യ സിദ്ധി കര്‍മ്മ രംഗം പുരോഗമിക്കും. ആരോഗ്യ മോശം. പ്രശസ്തിയും, ധനവും തേടിയെത്തും. തൊഴിലില്‍ ചില മാറ്റങ്ങള്‍
ഉണ്ടാകും. മെഡിക്കല്‍, ലീഗല്‍ ഇവയുമായി ബന്ധപ്പെട്ടവര്‍ക്ക് നല്ലയാഴ്ച. ഗൃഹത്തില്‍ ശാന്തി, സമാധാനം , നിയമ നടപടികളില്‍ വിജയം . ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ലയവസരം എന്നിവ കാണുന്നു. ശനി പ്രീതി ചെയ്യുന്നത് നന്ന്.




ശുഭം.
 
Other News in this category

 
 




 
Close Window