Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
പാചകം
  Add your Comment comment
ഹണി ചിക്കന്‍
Staff Correspondent
ആവശ്യമുള്ള സാധനങ്ങള്‍
കോഴി ഇറച്ചി - ഒരു കിലോ
ഉണക്കമുളക് - 10 എണ്ണം
മുളകുപൊടി - ഒരു ഡിസേര്‍ട്ട് സ്പൂണ്‍
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - ആറ് അല്ലി
സോയാസോസ് - കാല്‍ കപ്പ്
തേന്‍ - ഒരു ടേബിള്‍ സ്പൂണ്‍
എണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
കോഴി കഷണങ്ങളാക്കി,കഴുകി വൃത്തിയാക്കി വെക്കുക.ഇഞ്ചിയും വെളുത്തുള്ളിയും നല്ല പേസ്റ്റ് രൂപത്തില്‍ അരച്ചുവെക്കണം. ഉണക്ക മുളക് ചതച്ചു വെക്കുക. ഈ ചേരുവകളും തേനും,മുളകുപൊടിയും,സോയാസോസും ഉപ്പും കോഴിക്കഷണങ്ങളില്‍ ചേര്‍ത്ത്,ആറുമണിക്കൂര്‍ പൊതിര്‍ത്തു വെക്കണം. വിസ്താരമുള്ള ഒരു നോണ്‍സ്റ്റിക് പാത്രമെടുത്തു എണ്ണ ഒഴിക്കുക. കുഴച്ചു വച്ചിരിക്കുന്ന കോഴിക്കഷണങ്ങള്‍ അതിലിട്ട്,അടുപ്പില്‍ വെച്ച് വേവിക്കുക. കോഴിയില്‍ നിന്നുവരുന്ന വെന്ത ചാറു വറ്റി,അതു ബ്രൗണ്‍ നിറമായി മൊരിഞ്ഞു വരുന്നതുവരെ അടുപ്പില്‍ വെക്കണം. ഒരുപോലെ മൊരിഞ്ഞു കിട്ടാനായി കോഴിക്കഷ്ണങ്ങള്‍ ഇടക്കിടെ തിരിച്ചും മറിച്ചും ഇടുക.
 
Other News in this category

 
 




 
Close Window