|
ആവശ്യമുള്ള സാധനങ്ങള്‍
കോഴി ചെറിയ കഷണങ്ങളാക്കിയത് - കാല്‍ കിലോ
സവാള ചെറുതായരിഞ്ഞത് - അര കപ്പ്
തക്കാളി ചെറുതായരിഞ്ഞത് - രണ്ട് എണ്ണം
വെളുത്തുള്ളി ചതച്ചത് - രണ്ട് ടേബിള്‍ സ്പൂണ്‍
മുളക്‌പൊടി - രണ്ട് ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര് - രണ്ട് ഡിസേര്‍ട്ട് സ്പൂണ്‍
ചുവന്ന കളര്‍ - ഒരു നുള്ള്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - അര കപ്പ്
വെള്ളം - അര കപ്പ്
മല്ലിയില - അല്‍പ്പം
പച്ചമുളക് അറ്റം പിളര്‍ന്നത് - മൂന്ന്
പഞ്ചസാര - ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
കോഴിക്കഷണങ്ങള്‍ കഴുകി വൃത്തിയാക്കി വെക്കുക.ചതച്ച് വെച്ച വെളുത്തുള്ളിയും,മുളകുപൊടിയും,ചുവന്നകളറും,ചെറുനാരങ്ങാനീരും,ഉപ്പും ചേര്‍ത്ത് പുരട്ടി അവ ഒരു മണിക്കൂര്‍ വെക്കുക. ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക. ചൂടായ എണ്ണയിലേക്ക് സവാള അരിഞ്ഞത് ചേര്‍ത്ത് ബ്രൗണ്‍ നിറത്തില്‍ വറുത്ത് കോരുക.സവാള വറുത്തതും തക്കാളിയും കൂടി ഗ്രൈന്‍ഡറില്‍ അരച്ചെടുക്കുക. സവാള വറുത്ത എണ്ണയിലേക്ക് കുതിര്‍ത്ത് വെച്ചിരിക്കുന്ന കോഴിക്കഷണങ്ങളും അര കപ്പ് വെള്ളവും ഒഴിച്ച് ചെറുതീയില്‍ വേവിച്ചെടുക്കുക. കോഴി വെന്ത് ചാറ് വറ്റിയാല്‍ ഗ്രൈന്‍ഡ് ചെയ്ത് വെച്ച സവാള,തക്കാളി അരച്ചത് ഇതില്‍ ചേര്‍ത്ത് എണ്ണ മുകളില്‍ തെളിയുന്നത് വരെ മൊരിയിക്കുക. പച്ചമുളക് അറ്റം പിളര്‍ന്നതും മല്ലിയിലയും ഒരു നുള്ള് പഞ്ചസാരയും ഗാര്‍ലിക് ചിക്കനില്‍ ചേര്‍ത്തിളക്കി, വാങ്ങി വെച്ച് ചൂടോടെ ഉപയോഗിക്കാം. |