Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
ജ്യോതിഷം
  Add your Comment comment
25 ഡിസംബര്‍ 2010 മുതല്‍ 31 ഡിസംബര്‍ 2010 വരെ
ആറ്റുകാല്‍ രാധാകൃഷ്ണന്‍
പ്രശസ്ത ജ്യോതിഷപണ്ഡിതന്‍ ശ്രീ. ആറ്റുകാല്‍ രാധാകൃഷ്ണന്‍ തയ്യാറാക്കുന്ന ജ്യോതിഷ പംക്തി
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

കലാകായികരംഗങ്ങളിലും, മാധ്യമരംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും. ബന്ധുക്കളുമായുണ്ടാകുന്ന അഭിപ്രായവ്യത്യാസം മന:സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. ധാരാളം യാത്രകള്‍ ആവശ്യമായി വരും. ആഡംബരവസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. മുടങ്ങികിടന്നിരുന്ന പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കും. ദീര്‍ഘകാലമായി കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നവരെ കാണും. കര്‍മ്മരംഗത്ത് ഉണര്‍വ് ഉണ്ടാകും. മേലധികാരികളുടെ തൃപ്തി ഉണ്ടാകും. ബിസിനസ്സ് മേഖലയില്‍ നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. തൊഴില്‍തേടി അലയുന്നവര്‍ക്ക് ജോലി ലഭ്യമാകുന്ന സൂചന ലഭിക്കും. വസ്തു വാങ്ങുന്നതിന് പണം ചിലവഴിക്കും. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ ശത്രുത. വൈദ്യുതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകട സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. സര്‍ക്കാര്‍ നിയമനം കാത്തിരിക്കുന്ന ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് ഉത്തരവ് ലഭിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമത്തിനു സാധ്യത.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

ഏറ്റെടുക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഠിനമായി പരിശ്രമിക്കും. പലവിധത്തില്‍ ധനാഗമം ഉണ്ടാകുമെങ്കിലും അധികരിച്ച വ്യയം മൂലം ബാക്കി ഉണ്ടാവുകയില്ല. മേലുദ്ദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. മക്കള്‍ക്ക് നല്ല രീതിയിലുള്ള വിവാഹാന്വേഷണങ്ങള്‍ വന്നുചേരും. സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. ആരേയും കണ്ണടച്ചു വിശ്വസിക്കരുത്. ആത്മാര്‍ത്ഥമായി സഹകരിക്കുന്നവരോട് ചിലപ്പോള്‍ വെറുപ്പ് കാണിക്കും. ഒരിക്കലും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ വന്നുചേരും. അകാരണമായ കാരണത്താല്‍ ദു:ഖിക്കേണ്ടതായി വരും. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്കു അനുകൂല സമയം. പിതാവില്‍ നിന്നോ പിതൃസ്ഥാനീയരില്‍ നിന്നോ സഹായ സഹകരങ്ങള്‍ ലഭിക്കും. ഗൃഹനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പണി ധൃതഗതിയില്‍ നടക്കും. ആഹാരരീതിയിലുണ്ടാകുന്ന ക്രമക്കേടു മുഖേന ഗ്യാസ്ട്രബിള്‍ ഉണ്ടാകും .

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

വേണ്ടാത്ത കേസുകളില്‍ ചെന്നുപെടാന്‍ സാധ്യതയുണ്ട്. വര്‍ക്ക് ഷോപ്പ് പണിക്കാര്‍ വളരെയധികം ശ്രദ്ധിക്കുക. ബന്ധുക്കളുമായി ഒത്തുപോകാന്‍ ശ്രമിക്കുക. സന്താനങ്ങളുടെ സാമീപ്യത്തില്‍ വെച്ച് കുടുംബപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുക. ബിസിനസ്സുകാര്‍ നികുതി പ്രശ്‌നങ്ങളില്‍ പെടാതെ സൂക്ഷിക്കണം. വിദ്യാര്‍ത്ഥികള്‍ പാഠ്യവിഷയങ്ങളില്‍ ശ്രദ്ധിക്കുക. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടും. ബന്ധുജനങ്ങളില്‍ നിന്നും തൃപ്തികരമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ചിലവ് അനിയന്ത്രിതമാകുകയും കടം വങ്ങേണ്ടുന്ന അവസരങ്ങള്‍ വരുകയും ചെയ്യും. ഏതു കാര്യത്തിലും പ്രതീക്ഷിക്കുന്നതിലുമധികം പണച്ചിലവ് വന്നുചേരും. ഈശ്വരാധീനം കാണുന്നുണ്ട്. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. സിനീമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്ത സംഗീതാദികലകളില്‍ താല്‍പര്യം വര്‍ദ്ധിക്കും. സാമ്പത്തികമായ സുസ്ഥിതി ഉണ്ടാകും. ശത്രുക്കള്‍ വൃഥാ അപവാദങ്ങള്‍ പറഞ്ഞുപരത്തും. സ്വജനങ്ങള്‍ സൗഹൃദം പുലര്‍ത്തും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ശമ്പളക്കുടിശ്ശിക ലഭിക്കും. ഐടിഐ മേഖലയിലുള്ളവര്‍ക്ക് വിദേശത്തേക്ക് തൊഴില്‍ സാധ്യതയുണ്ട്. അചഞ്ചലമായ മനഃസ്ഥിതി ഉണ്ടാകും. ദീര്‍ഘവീക്ഷണമില്ലാത്ത സംഭാഷണത്താല്‍ കലഹവും മോഷണ ശല്യവും അനുഭവപ്പെടും. ഭൂമിസംബദ്ധമായോ മാതൃസ്ഥാനിയരുമായോ അഭിപ്രായവ്യത്യാസമോ ശത്രുതയോ ഉണ്ടാകും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പ്രസംഗവേദിയില്‍ വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കണം. അപകട സാദ്ധ്യതയുള്ളതിനാല്‍ ലഹരിപദാര്‍ത്ഥം ഉപയോഗിക്കുന്നവര്‍ വാഹനം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും.

ചിങ്ങരാശി (മകം,പൂരം, ഉത്രം 1/4 )

രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമയം നന്നല്ല. ദൂരയാത്രകള്‍ കഴിവതും ഒഴിവാക്കുക. മനസ്സ് അസ്വസ്ഥമാകും. നീര്‍ദോഷ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകും. ലോണിനപേക്ഷിച്ചിുള്ളവര്‍ക്ക് ലോണ്‍ പാസ്സായി കിട്ടാന്‍ തടസം നേരിടും. ഇന്‍കംടാക്‌സ് കൊടുക്കുന്ന വ്യക്തികള്‍ക്ക് അതുമായി ബന്ധപ്പെട്ട പല വൈഷമ്യങ്ങളും നേരിടേണ്ടി വരും. യാത്രകള്‍ മുഖേന പ്രതീക്ഷിക്കുന്നത്ര പ്രയോജനകരമായിരിക്കുകയില്ല. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യപിണക്കത്തിന് സാദ്ധ്യത. സഹോദരസ്ഥാനീയര്‍ക്ക് രോഗാരിഷ്ടതക്ക് സാദ്ധ്യത. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്. സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കും. ഗൃഹ നിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ബന്ധുമിത്രാദികളില്‍ നിന്നും അപ്രതീക്ഷിതമായ എതിര്‍പ്പുകളെ തരണം ചെയ്യേണ്ടി വരും. ടെസ്റ്റുകളിലും, ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിക്കും.

കന്നിരാശി (ഉത്രം 13/4 , അത്തം , ചിത്തിര 1/2 )

അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം എടുക്കും. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. മാതാവിന് ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. യന്ത്രസംബന്ധമായ പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് ക്ലേശങ്ങള്‍ ഫലം. ഭാര്യാബന്ധുക്കള്‍ മുഖേന സാമ്പത്തിക നേട്ടം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. മാനസിക സംഘര്‍ഷങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. ഈശ്വരാരാധനക്കായി കൂടുതല്‍ സമയം കണ്ടെത്തും. ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ ജപ്തി നോട്ടീസ് വരും. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ട് . കണ്ഠത്തിന് മുകളിലോട്ടുള്ള അസുഖങ്ങള്‍ അനുഭവപ്പെടും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. തക്കസമയത്ത് സഹോദരസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കുകയും പരിവര്‍ത്തനങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസ്സം നേരിടും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്‌സരങ്ങള്‍ നേരിടും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ പ്രതീക്ഷിച്ച വിജയം ലഭിക്കുകയില്ല. ഭൂമിയോ വീടോ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അഡ്വാന്‍സ് തുക നല്‍കാന്‍ സാധിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. ബിസിനസിലും ഊഹകച്ചവടത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കു ധനനഷ്ടത്തിനു സാദ്ധ്യത. അപകീര്‍ത്തിക്കു സാധ്യതയുള്ളതിനാല്‍ എല്ലാ കാര്യങ്ങളിലും ശ്രദ്ധ ആവശ്യമാണ്. പല വാഗ്ദാനങ്ങളും നിറവേറ്റാന്‍ കഠിനമായി പരിശ്രമിക്കും. സ്വകാര്യ കമ്പനികളുടെ മൊൈബല്‍ കണക്ഷന്‍ എടുത്തവര്‍ക്ക് വര്‍ദ്ധിച്ച ബില്ല് വരാന്‍ ഇടയുണ്ട്.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഉത്തരവ് ലഭിക്കും. ശത്രുക്കള്‍ മിത്രങ്ങളാകാന്‍ ശ്രമിക്കും. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. സാഹസിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാതിരിക്കുക. ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റില്‍ ഉന്നതവിജയം കരസ്ഥമാക്കും. ദാമ്പത്യ സുഖവും മന:സന്തോഷവും കൈവരും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെടേണ്ടതായി വരും. നന്നായി ആലോചിച്ച ശേഷം മാത്രമേ സുഹൃത്തുക്കള്‍ക്കു വേണ്ടി ജാമ്യം നില്‍ക്കാവൂ. അദ്ധ്വാനത്തിനു തക്കതായ പ്രതിഫലം ലഭിക്കും. ബന്ധുമിത്രാദികളെ കണ്ടുമുട്ടും. വാതസംബന്ധമായ രോഗം മൂര്‍ച്ചിക്കും. യാത്രാവേളകളില്‍ വിലപ്പെട്ട രേഖകളോ ആഭരണങ്ങളോ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ശത്രുക്കളില്‍ നിന്നും ഉപദ്രവങ്ങള്‍ വര്‍ദ്ധിക്കും. പഠിപ്പില്‍ നല്ല രീതിയിലുള്ള ശ്രദ്ധ ഉണ്ടാകാം. ഭ്രമിപ്പിക്കുന്ന വാക്കുകളില്‍ വീഴാനിടവരും. തക്കസമയത്ത് സഹോദരസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. പഴയ വാഹനം ലാഭത്തിന് വാങ്ങാന്‍ സാധിക്കും. സന്താനങ്ങള്‍ മുഖേന മന:സന്തോഷം വര്‍ദ്ധിക്കും. കണ്ടത്തിന് മുകളിലോുള്ള അസുഖങ്ങള്‍ ഉണ്ടാകും. ഭാര്യയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. ദു:സ്വപ്നങ്ങള്‍ക്ക് സാധ്യത. വാക്‌സാമര്‍ത്ഥ്യം മുഖേന ആരേയും ആകര്‍ഷിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. സാമ്പത്തികമായി നേട്ടം ഉണ്ടാകും. സഹോദരസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. കര്‍മ്മസംബന്ധമായി വളരെയധികം ശ്രദ്ധിക്കുക. കള്ളകേസില്‍ കുടുങ്ങാന്‍ സാദ്ധ്യത കൂടുതലാണ്. ദമ്പതികളില്‍ തമ്മില്‍ പിണക്കങ്ങള്‍ ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം മത്സരങ്ങള്‍ നേരിടേണ്ടി വരും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകും. ആര്‍ക്കും പണം കടം കൊടുക്കരുത്. ആഘോഷവേളകളില്‍ പങ്കെടുക്കും. വിശേഷവസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും .

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്. മനസിന് സന്തോഷവും മനഃസമാധാനവും ലഭിക്കും. പോലീസ് പട്ടാളം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതീക്ഷിക്കുന്ന സ്ഥലത്തേക്ക് സ്ഥലമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. അസമയത്തുള്ള യാത്ര ഒഴിവാക്കുക. ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ പൊതുവേദികളില്‍ പ്രസംഗിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കുക. സഹോദരസ്ഥാനീയര്‍ക്ക് രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. സിനിമാ സീരിയല്‍രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും. വിദ്യാര്‍ത്ഥികള്‍ പരീക്ഷാദികളില്‍ ഉന്നതവിജയം കരസ്ഥമാക്കും. സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക. ഓഹരി വിപണിയിലോ ഊഹകച്ചവടത്തിലോ ഏര്‍പ്പെടാതിരിക്കുക. നയനരോഗത്തിന് സാദ്ധ്യത. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. പിതാവിന് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂല ഉത്തരവ് ലഭിക്കും. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുകയോ കൈവശം വന്നു ചേരുകയോ ചെയ്യും. നീര്‍ദോഷസംന്ധമായ രോഗങ്ങള്‍ ഉണ്ടാകും. സന്താനങ്ങള്‍ക്ക് ദൂരദേശത്ത് തൊഴില്‍ ലഭിക്കാന്‍ സാധതയുണ്ട്. കുടുംബ ശ്രേയസ്സിന് വേണ്ടിയുള്ള പ്രവര്‍ത്തനം വിജയിക്കും. അസാധാരണ വാക് സാമര്‍ത്ഥ്യം പ്രകടമാക്കും. ഭര്‍ത്താവുമായി ചില്ലറ പരിഭവം ഉണ്ടാകും. പൊതുജനങ്ങളുടെ ഇടയില്‍ ആദരവ് വര്‍ദ്ധിക്കും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. നിശ്ചയിച്ച വിവാഹം നിസ്സാരകാര്യങ്ങളാല്‍ മുടങ്ങുവാന്‍ സാധ്യത. സഹോദരസ്ഥാനീയരില്‍ നിന്നും മനഃക്ലേശത്തിന് സാദ്ധ്യത മുന്‍കോപം നിയന്ത്രിക്കുക. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും. പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദേശത്ത് നിന്ന് നാട്ടില്‍ വരാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹ സാഫല്യം ഉണ്ടാകും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ശാരീരിക ക്ഷീണം അനുഭവിക്കും.
മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

പങ്കാളിയുമായി അഭിപ്രായവ്യത്യാസം ഉണ്ടാവുകയോ ധനനഷ്ടത്തിനോ സാധ്യതയുണ്ട്. കൈക്കൂലി വാങ്ങുന്ന ഉദ്ദ്യോഗസ്ഥന്മാര്‍ കള്ളക്കേസില്‍ കുടുങ്ങാതെ സൂക്ഷിക്കണം. സഹോദരസ്ഥാനീയര്‍ക്ക് രോഗാരിഷ്ടതകള്‍ ഉണ്ടാകും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് തടസ്സം ഉണ്ടാകും. രാഷ്ട്രീയ പ്രവര്‍ത്തവര്‍ക്ക് നിസ്സാര കാര്യങ്ങളാല്‍ നിലവിലുള്ള സ്ഥാനനഷ്ടം ഉണ്ടാകും. നാല്‍ക്കാലികളില്‍ നിന്നു ധനനഷ്ടം ഉണ്ടാകും. സാഹിത്യകാരന്മാര്‍ക്കു പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ തടസ്സം നേരിടും. വിദേശത്ത് നിന്നും മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. എല്ലാ കാര്യവും സംശയബœ
 
Other News in this category

 
 




 
Close Window