Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
ജ്യോതിഷം
  Add your Comment comment
പുതുവര്‍ഷത്തില്‍ ജനുവരി 8 മുതല്‍ 14 വരെയുള്ള വാരം നിങ്ങള്‍ക്കെങ്ങിനെ ?
ശ്രീ ആറ്റുകാല്‍ രാധാകൃഷ്ണന്‍
8 ജനുവരി 2011 മുതല്‍ 14 ജനുവരി 2011 വരെ

പ്രശസ്ത ജ്യോത്സ്യന്‍ ശ്രീ ആറ്റുകാല്‍ രാധാകൃഷ്ണന്‍ തയ്യാറാക്കുന്ന പ്രത്യേക പംക്തി.

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

ഗൃഹാലങ്കാര വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. എഴുത്തുകാര്‍ക്ക് അനുവാചകരില്‍ നിന്നും അനുമോദനങ്ങള്‍ ലഭിക്കും . സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. സര്‍ക്കാര്‍ നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ ത്ഥികള്‍ക്ക് ഉത്തരവ് ലഭിക്കും .ജോലി സ്ഥലത്ത് മേലുദ്ധ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും . ദാമ്പത്യ ജീവിതം ശോഭനമായിരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും വരവില്‍ കവിഞ്ഞ് ചിലവ് വര്‍ദ്ധിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം എടുക്കും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായവ്യത്യാസത്തിനു സാദ്ധ്യത. സഹോദരസ്ഥാനീയര്‍ക്കു രോഗാരിഷ്ടതകള്‍ ഉണ്ടാകും. സന്താനങ്ങളുടെ ഭാവി ഓര്‍ത്ത് മനസ് ഉത്കണ്ഠപ്പെടും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. കണ്ഠത്തിന് മുകളിലുള്ള അസുഖങ്ങള്‍ അനുഭവപ്പെടും. ഏത് കാര്യത്തിന് ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലും അധികം ധനചിലവ് നേരിടും. മാതാവിന്റെ ശാരീരിക അസുഖങ്ങള്‍ മൂര്‍ഛിക്കും. ദാമ്പത്യ ജിവിതം സന്തോഷപ്രദമായിരിക്കും. പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലസമയം. സ്വന്തം ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക . ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ദിനചര്യയില്‍ പലമാറ്റവും ഉണ്ടാകും . ചിലര്‍ മനസില്‍ ഇഷ്ടപെടാത്ത രീതിയില്‍ പെരുമാറും . ഓര്‍മ്മക്കുറവുമൂലം സ്ത്രീകള്‍ക്ക് ചില വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടാന്‍ ഇടയുണ്ട് . സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും . തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസം നേരിടും .

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

സഹോദരസ്ഥാനീയരില്‍ നിന്നും മനഃക്ലേശത്തിന് സാദ്ധ്യത. സന്താനങ്ങളുടെ മെച്ചപ്പെട്ട പ്രകടനം മനഃസന്തോഷത്തിന് ഇടയാക്കും. പിതാവിന് ക്ലേശം ഉണ്ടാകും. ഇന്റര്‍വ്യൂ കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് കിട്ടും. നഷ്ടപ്പെടു എന്ന് കരുതിയ വസ്തുക്കള്‍ കോടതി മുഖാന്തരം തിരികെ ലഭിക്കും. പത്രപ്രവര്‍ത്തകര്‍ വായനക്കാരുടെ ശ്രദ്ധപിടിച്ചു പറ്റും. അന്യരുടെ അഭിപ്രായങ്ങള്‍ മനസ്സിലാക്കി പെരുമാറും. സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും. തമ്മില്‍ അകന്നു നിന്നിരുന്ന ദമ്പതികള്‍ യോജിക്കും. പല കാര്യങ്ങളിലും മദ്ധ്യസ്ഥത വഹിക്കാനിടവരും . സന്താനങ്ങള്‍ മുഖേന മനസമാധാനക്കുറവ് അനുഭവപ്പെടും. കുടുംബപരമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ ബന്ധുക്കള്‍ മുഖേന പരിഹരിക്കും. അപ്രതീക്ഷിതമായി ദൂരയാത്രകള്‍ ആവശ്യമായി വരും. വ്യവസായിക്കള്‍ക്ക് തൊഴില്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കും. അവിവാഹിതര്‍ക്ക് ഉന്നത കുടുംബത്തില്‍ നിന്നും വിവാഹാലോചനകള്‍ വന്നെത്തും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തിക്ക് സാദ്ധ്യതയുണ്ട്. അധികചിലവുകള്‍ മുഖേന കടം വാങ്ങേണ്ട സ്ഥിതിവിശേഷം ഉണ്ടാകും. പുതിയ സുഹൃത് ബന്ധങ്ങള്‍ ഉടലെടുക്കും. നിലവിലുണ്ടായിരുന്ന പ്രണയബന്ധം വിവാഹ ത്തില്‍ കലാശിക്കും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. വിശേഷവസ്ത്രാഭരണാധികള്‍ ലഭിക്കും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും . അകാരണമായ കലഹങ്ങള്‍ പലപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. സ്ത്രീകള്‍ മുഖേന ധനനഷ്ടവും മാനഹാനിയും സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്ഥലമോ വീടോ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രദ്ധിക്കുക ദൂരയാത്രകള്‍ മുഖേന അധിക ചിലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും. വേണ്ടപ്പെട്ടവരില്‍ നിന്നും മന:സന്തോഷം ലഭിക്കും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിനു തീരുമാനം എടുക്കാന്‍ തടസം നേരിടും. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. പിതാവിനു ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

കഥാകൃത്തുകള്‍ക്കു പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. എന്തും തുറന്നുപറയുന്ന സ്വഭാവം കാരണം ശത്രുത വര്‍ദ്ധിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. രഹസസ്യബന്ധം സുഗമമായി കൊണ്ടുപോകാന്‍ സാധിക്കും.വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ധനപരമായി ക്ലേശങ്ങള്‍ ഉണ്ടാകുന്നതല്ല. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. നല്ലകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. സന്താനലബ്ധിക്കുവേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് ശരിയായ ചികിത്സലഭിച്ചാല്‍ ഫലം ഉണ്ടാകും. കരാറടിസ്ഥാനത്തിലുള്ള പ്രവൃത്തികള്‍ ഏറ്റെടുത്താല്‍ അമിത വ്യയം ഉണ്ടാകും. സംഭാഷണങ്ങള്‍ ശത്രുക്കളെ സൃഷ്ടിക്കും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. വേണ്ടപ്പെട്ടവര്‍ മുഖേന മന:ക്ലേശത്തിന് സാധ്യത .ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. വിദേശയായ്ര്ക്ക് ശ്രമിക്കുന്നവര്‍ സ്വകാര്യ ഏജന്‍സികള്‍ വഴി കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഉത്തരവ് ലഭിക്കും. നിസ്സാരകാര്യങ്ങളെ മുന്‍ നിര്‍ത്തി വാദപ്രതി വാദങ്ങളിലേര്‍പ്പെടും. അന്യസ്ത്രീകളുമായി പെരുമാറുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ദാമ്പത്യജീപിതം സന്തോഷപ്രദമായിരിക്കും. വരവില്‍ കവിഞ്ഞ് ചിലവ് വര്‍ദ്ധിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും. വിദേശത്ത് നിന്നും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. ആരോഗ്യപരമായി അനുകൂലസമയം വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. ഗൃഹഭരണകാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. മാതൃബന്ധുക്കള്‍ക്ക് അസുഖങ്ങളുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം . സഹോദരസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും . വേണ്ടപ്പെട്ടവരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. ലാഭകരമായി നടന്നുകൊണ്ടിരുന്ന സംരംഭങ്ങള്‍ക്ക് താല്‍ക്കാലികമായി മന്ദത അനുഭവപ്പെടും. രാഷ്ട്രീയപ്രവര്‍ത്തകര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. ഗൃഹത്തിലെ അറ്റകുറ്റപണികള്‍ക്കായി പണം ചിലവഴിക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പണം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

മധുരഭാഷണം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവരുടേയും പ്രശംസനേടും. സുഹൃത്തുക്കളുടെ സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. രക്തസംബന്ധമായി അസുഖത്തിന് സാദ്ധ്യത. ഗൃഹനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പണി കൃത്യ സമയത്തുതന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. കുതന്ത്രമായ ചിന്താഗതിയിലൂടെ മേലാധികാരികളുടെ പ്രീതി സമ്പാദിക്കും. എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും. സാമൂഹിക സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. വയര്‍ലസ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കു കര്‍ണ്ണരോഗത്തിനു സാധ്യത. യാത്രകള്‍ മുഖേന പ്രതീക്ഷിക്കുന്നത്ര പ്രയോജനകരമായിരിക്കുകയില്ല. സുഖസൗകര്യങ്ങള്‍ക്കുവേണ്ടി പണം ചിലവഴിക്കും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, കേട്ട)

വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. അധികചിലവുകള്‍ മുഖേന കടം വാങ്ങേണ്ട അവസ്ഥ ഉണ്ടാകും . യുവാക്കള്‍ ലഹരി വസ്തുക്കളുടെ ഉപയോഗം കുറക്കണം. ഉദരരോഗം വര്‍ദ്ധിക്കും. സന്താനങ്ങളാല്‍ കീര്‍ത്തി വര്‍ദ്ധിക്കും. ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും . ജീവിതപങ്കാളിയില്‍ നിന്നും സുഖം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് പാഴ് ചിലവുകള്‍ ഉണ്ടാകും . ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും . അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ജോലിസ്ഥലത്ത് സ്ത്രീകള്‍ മുഖേന ധനനഷ്ടവും മാനഹാനിയും സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്ഥലമോ വീടോ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അഡ്വാന്‍സ് തുക നല്‍കാന്‍ കഴിയും . സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കും .

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. ഭാര്യ മുഖേന ജീവിത രീതിക്ക് മാറ്റം ഉണ്ടാകും. വഞ്ചനയില്‍ അകപ്പെടാതിരിക്കാന്‍ സൂക്ഷിക്കുക. സഹോദരങ്ങള്‍ തമ്മില്‍ യോജിപ്പിലെത്തും.. തൊഴില്‍ മുഖേന ആദായം വര്‍ദ്ധിക്കും. മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. ഗാര്‍ഹിക കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായി വരും. ദമ്പതികള്‍ തമ്മിലുള്ള അകാരണമായ കലഹങ്ങള്‍ പലപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ജോലിക്കാര്‍ മുഖേന നാശനഷ്ടം ഉണ്ടാകും. സുഹൃത്തിക്കളില്‍ നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാകും. തൊഴില്‍ മേഖലയില്‍ ചില പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. ജോലിസ്ഥലത്ത് തെറ്റിധാരണണകള്‍ മുഖേന ആരോപണങ്ങള്‍ ഉണ്ടാകും. പൊതു കാര്യങ്ങളില്‍ പങ്കെടുക്കും. മക്കളുടെ വിദ്യാഭ്യാസകാര്യത്തില്‍ പ്രതീക്ഷിക്കാത്ത നേട്ടം ലഭിക്കും. വേണ്ടപ്പെട്ടവരുടെ സമീപനം മന:സന്തോഷം വര്‍ദ്ധിപ്പിക്കും. നീര്‍ദോഷസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

അവിചാരിതമായി ധനലാഭം ഉണ്ടാകും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായവ്യത്യാസം ഉണ്ടാകും . ശത്രുക്കള്‍ മിത്രങ്ങളാകാന്‍ ശ്രമിക്കും. കുടുംബ കലഹങ്ങളില്‍ നിരപരാധിത്വം തെളിയിക്കാന്‍ കഴിയും. പുതിയ വസ്ത്രങ്ങള്‍ ലഭിക്കും. അനാവശ്യ ചിലവുകള്‍ വന്നു ചേരും. വിവാഹാദിമംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഇന്‍ഷ്വറന്‍സ് മേഖലയുമായി ബന്ധപ്പെടേണ്ടതായി വരും. വീഴ്ചയില്‍ അപകടം വരാതെ സൂക്ഷിക്കുക. ഈശ്വരചിന്ത കൈവിടാതെ സൂക്ഷിക്കണം. പ്രവര്‍ത്തികളില്‍ ജാഗ്രത പാലിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. തൊഴിലിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ ഭാഗീകമായി സഫലീകരിക്കും. അലര്‍ജി സംബന്ധമായ രോഗങ്ങള്‍ മൂര്‍ഛിക്കും . രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പ്രസംഗവേദിയില്‍ വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കുക . അവിവാഹിതരുടെ വിവാഹകാര്യത്തിന് തീരുമാനം എടുക്കാന്‍ തടസം നേരിടും . മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും . സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും .

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ഉദ്ദ്യോഗസ്ഥന്മാര്‍ക്ക് നഷ്ടപ്പെട്ട ആനുകൂല്യങ്ങള്‍ പൂര്‍വ്വകാല പ്രാബല്യത്തോടെ അനുവദിച്ചു കിട്ടും. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. പഴയ വാഹനം ലാഭത്തിനു വാങ്ങാന്‍ സാധിക്കും. സന്താനങ്ങള്‍ മുഖേന മനഃക്ലേശത്തിനു സാദ്ധ്യത . സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ആഹാരരീതിയിലുണ്ടാകുന്ന ക്രമക്കേടു മുഖേന ഉദരരോഗം ഉണ്ടാകും. അനാവശ്യ സംസാരം ഒഴിവാക്കുക. ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസത്തിനു സാധ്യത. ഗൃഹാലങ്കാരവസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കാനിടയുണ്ട്. സാഹിത്യകാരന്മാര്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. പ്രമോഷനുവേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ആത്മീയകാര്യത്തിലും ഈശ്വരീയ കാര്യത്തിലും ശ്രദ്ധ വര്‍ദ്ധിക്കുന്നതാണ്.

മീനരാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

വേണ്ടപ്പെട്ടവര്‍ മുഖേന മന:ക്ലേശത്തിന് ഇടയുണ്ട്. തൊഴില്‍ രംഗത്ത് പലവിധ പരിവര്‍ത്തനങ്ങളും അനുഭവപ്പെടും. ഗൃഹനിര്‍മ്മാണത്തിനായി എടുത്ത ലോണ്‍ യഥാസമയത്ത് തിരിച്ചടക്കാന്‍ കഴിയാതെ വരും. മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം Œ
 
Other News in this category

 
 




 
Close Window