Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ജ്യോതിഷം
  Add your Comment comment
ജനുവരി 15 മുതല്‍ 21 വരെയുള്ള വാരം നിങ്ങള്‍ക്കെങ്ങനെ ?
ശ്രീ.ആറ്റുകാല്‍ രാധാകൃഷ്ണന്‍
15 ജനുവരി 2011 മുതല്‍ 21 ജനുവരി 2011 വരെ


പ്രശസ്ത ജ്യോത്സ്യന്‍ ശ്രീ.ആറ്റുകാല്‍ രാധാകൃഷ്ണന്‍ തയ്യാറാക്കുന്ന പ്രത്യേക പംക്തി.

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

വിദേശയാത്രക്ക് നേരിട്ടിരുന്ന തടസങ്ങള്‍ മാറികിട്ടും. മുന്‍കോപം നിയന്ത്രിക്കുക. ഉന്നതവ്യക്തികളുമായി അടുത്തിടപഴകാന്‍ അവസരം ഉണ്ടാകും. തെറ്റിദ്ധാരണകള്‍ മുഖേന ഗാര്‍ഹിക സുഖം കുറയും. ഏറ്റെുടുക്കുന്ന പ്രവര്‍ത്തികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഉറ്റവരുമായി കലഹിക്കാനിടവരും. പ്രേമ വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും . ബന്ധു ജനങ്ങളില്‍ നിന്നും തൃപ്തികരമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും . സഹപ്രവര്‍ത്തകരില്‍ നിന്നും ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ സംസാരത്തില്‍ നിയന്ത്രണം പാലിക്കുക . പിതാവിന്റെ ആരോഗ്യനില മെച്ചമാകും . വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

കര്‍മ്മപുഷ്ടിയും സാമ്പത്തിക നേട്ടവും കൈവരും ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും . സന്താനങ്ങള്‍ക്ക് ഔഷധ സേവ ആവശ്യമായി വരും. തൊഴില്‍പരമായി അഭിവൃദ്ധിയും സാമ്പത്തിക നേട്ടവും ഉണ്ടാകും . അഗ്നി ഭയത്തിന് സാദ്ധ്യത. യാത്രകള്‍ മുഖേന പ്രതീക്ഷിക്കുന്നതിലും അധികം ക്ലേശങ്ങള്‍ അനുഭവപ്പെടും. എല്ലാ കാര്യങ്ങളിലും ഉത്സാഹം പ്രകടമാക്കും . സഹോദരാദി സുഖക്കുറവ് അനുഭവപ്പെടും . സംസാരത്തില്‍ നിയന്ത്രണം പാലിക്കുക . ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദേശയാത്രയ്ക്ക് അനുഭവപ്പെട്ടിരുന്ന തടസ്സങ്ങള്‍ മാറി കിട്ടും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. അനാവശ്യ ചിന്തകള്‍ മനസിനെ അസ്വസ്ഥമാക്കും . പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം . പ്രയത്‌നത്തിന് തക്കതായ പ്രതിഫലം ലഭിക്കാത്തതില്‍ പ്രയാസം തോന്നും . സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മാതാവിന് രോഗാരിഷ്ടതകള്‍ അനുഭവപ്പെടും . സന്താനങ്ങള്‍ മുഖേന മനഃസന്തോഷം വര്‍ദ്ധിക്കും . ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് അഡ്വാന്‍സ് തുക ലഭിക്കാന്‍ സാദ്ധ്യതയുണ്ട് . വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദികലകളില്‍ താല്‍പര്യം വര്‍ദ്ധിക്കും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. അലങ്കാര വസ്തുക്കള്‍ക്കും സുഗന്ധവസ്തുക്കള്‍ക്കുമായി പണം ചിലവഴിക്കും . ബന്ധുക്കളുമായുണ്ടാകുന്ന അഭിപ്രായവ്യത്യാസം മന:സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും . മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും . ആരോഗ്യപരമായി നല്ല കാലമാകുന്നു . വാഹന സംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും . അസമയത്തുള്ള യാത്രകള്‍ ഉപേക്ഷിക്കുക. അലര്‍ജിസംബന്ധമായ രോഗങ്ങള്‍ മൂര്‍ഛിക്കും . കൈക്കൂലി വാങ്ങുന്ന ഉദ്ദ്യോഗസ്ഥന്മാര്‍ കള്ളക്കേസില്‍ കുടുങ്ങാതെ സൂക്ഷിക്കണം.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും . പൂര്‍വ്വിക സ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസം അനുഭവപ്പെടും . പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും . സന്താനങ്ങളുടെ അഭിവൃദ്ധിയില്‍ അഭിമാനം തോന്നും . ബുദ്ധി സാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. പുതിയ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം . ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസ്സം നേരിടും. സുഖ സൗകര്യങ്ങള്‍ക്ക് വേണ്ടി പണം ചിലവഴിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയാതെ വരും .ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം . ആര്‍ത്തവസംബന്ധമായ അസുഖം ഉണ്ടാകും. ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യണം. വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയം.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

സുഹൃത്തുക്കളുമായി വിനോദയാത്രയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും . മറ്റുള്ളവരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. വരവില്‍ കവിഞ്ഞ് ചിലവു വര്‍ദ്ധിക്കും . ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. ദമ്പതികള്‍ തമ്മില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകും. സ്ത്രീകള്‍ പാചക കാര്യങ്ങളില്‍ അശ്രദ്ധമാകരുത്. അനാവശ്യ അലച്ചില്‍, സഞ്ചാരം എന്നിവയ്ക്കു സാധ്യത. സന്താനങ്ങളുടെ ഉന്നതപഠനത്തിന് യാതൊരുവിധതടസ്സവും വരില്ല. മനസ്സിനു വിഷമമുണ്ടാക്കുന്ന സംഭവങ്ങള്‍ ഭര്‍ത്താവില്‍ നിന്നും ഉണ്ടാകും. പൊതുവെ എല്ലാ കാര്യങ്ങളിലും ചെറിയ അലസതപ്രകടമാക്കും . സര്‍ക്കാര്‍ നിയമനം കാത്തിരിക്കുന്ന ഉദ്ദോഗാര്‍ത്ഥികള്‍ക്ക് ഉത്തരവ് ലഭിക്കും. ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല തീരുമാനങ്ങളും വിജയത്തിലെത്തും. ധനാഗമനത്തിനുള്ള പലവഴികളും തുറന്നു കിട്ടും. വിദേശത്തു നിന്നും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

പൂര്‍വ്വിക സ്വത്തില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . വൈദ്യുതിയുമായി ബന്ധപ്പെട്ടു തൊഴില്‍ ചെയ്യുന്നവര്‍ അപകടസാധ്യത ഉള്ളതിനാല്‍ ശ്രദ്ധിക്കുക . ദാമ്പത്യസുഖവും മന:സന്തോഷവും കൈവരും . പുതിയ സുഹൃദ്ബന്ധങ്ങള്‍ ഉടലെടുക്കും. ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. രക്തസമ്മര്‍ദ്ദം പ്രമേഹം എന്നീ രോഗമുള്ളവര്‍ മരുന്നുകള്‍ കൃത്യമായി കഴിക്കണം. സിനിമാ, സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ആഡംബര വസ്തുക്കളില്‍ ഭ്രമം വര്‍ദ്ധിക്കും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്‌സരങ്ങള്‍ നേരിടും. മുടങ്ങികിടന്നിരുന്ന പല കാര്യങ്ങളും ഏറ്റെടുത്ത് പ്രാവര്‍ത്തികമാക്കും . ഭൂമിയോ വീടോ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അഡ്വാന്‍സ് തുക നല്‍കാന്‍ സാധിക്കും. പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിപരീതമായ നീക്കുപോക്കുകള്‍ മേലുദ്ധ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകും. ഈശ്വരാരാധനയിലൂടെ ആശ്വാസം കണ്ടെത്തും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റില്‍ ഉന്നതവിജയം കരസ്ഥമാക്കും. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണമായ തൃപ്തി ഉണ്ടാകില്ല. വേണ്ടപ്പെട്ടവരുടെ പെരുമാറ്റം മനോദു:ഖത്തിനിടയാക്കും. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുകയോ കൈവശം വന്നു ചേരുകയോ ചെയ്യും. താര്‍ക്കിക വിഷയത്തിലൂടെ വിജയം കൈവരിക്കും. കലഹങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം. സഹോദരാദി സുഖക്കുറവ് ഉണ്ടാകും. ഭാവി കാര്യങ്ങളെ കുറിച്ച് സുപ്രധാനമായ തീരുമാനം എടുക്കും. സന്താനങ്ങള്‍ മുഖേന മനഃസമാധാനം കുറയും . യാത്രാവേളകളില്‍ വിലപ്പെട്ട രേഖകളോ ആഭരണങ്ങളോ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ശത്രുക്കളില്‍ നിന്നും ഉപദ്രവങ്ങള്‍ വര്‍ദ്ധിക്കും. ബിസിനസിലും ഊഹകച്ചവടത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കു ധനലാഭം ഉണ്ടാകും. തൊഴില്‍ രഹിതര്‍ക്കു ജോലിലഭിക്കാനുള്ള ഉത്തരവ് ലഭിക്കും . വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ ഉന്നതവിജയം ലഭിക്കും. പൂര്‍വ്വികസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനു സാദ്ധ്യത . വിദേശത്തുള്ള സുഹൃത്തിന്റെ സഹായത്താല്‍ വിദേശത്ത് നല്ല ജോലി ലഭിക്കും . മാതാവിന്റെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കേണ്ടി വരും .

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, കേട്ട)

ദമ്പതികള്‍ തമ്മില്‍ സൗന്ദര്യ പിണക്കത്തിന് സാദ്ധ്യത . വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. തര്‍ക്ക വിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കുക . ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുവര്‍ക്ക് കൂടുതല്‍ ശ്രദ്ധിക്കുക . നന്നായി ആലോചിച്ച ശേഷം മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളുക. ശത്രുക്കളില്‍ നിന്ന് എതിര്‍പ്പുണ്ടെങ്കിലും അവര്‍ വിജയിക്കില്ല .സാഹസിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാതിരിക്കുക. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും . ഉദ്ധ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഉത്തരവ് ലഭിക്കും. ശത്രുക്കള്‍ മിത്രങ്ങളാകാന്‍ ശ്രമിക്കും. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും . ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും . സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും . അശ്രദ്ധ മുഖേന ബിസിനസില്‍ ധനനഷ്ടം സംഭവിക്കും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ട് .

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നുവര്‍ക്ക് തടസം നേരിടും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും.
സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രദ്ധിക്കുക .വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പണം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം . ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും . വേണ്ടപ്പെട്ടവര്‍ മുഖേന മന:ക്ലേശത്തിന് ഇടയുണ്ട്. മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായ അവസ്ഥ ഉണ്ടാകും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക. അധികചിലവുകള്‍ മുഖേന കടം വാങ്ങേണ്ട അവസ്ഥ ഉണ്ടാകും . പ്രമോഷന് വേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസ്സങ്ങള്‍ നേരിടും. അനാവശ്യ ചിന്തകള്‍ മുഖേന മനസ്സ് അസ്വസ്ഥമാകും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും .കേസിലെ വിപരീതഫലം മാനസികക്ലേശത്തിന് കാരണമാകും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. രാഷ്ട്രീയപ്രവര്‍ത്തകര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. വേണ്ടപ്പെട്ടവരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. ലാഭകരമായി നടന്നുകൊണ്ടിരുന്ന സംരംഭങ്ങള്‍ക്ക് താല്‍ക്കാലികമായി മന്ദത അനുഭവപ്പെടും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. കലാരംഗത്ത് പ്രവര്‍ത്തി ക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. അവിവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. വിദേശത്തു നിന്നും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. പുതിയ സംരഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലം. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണമായ തൃപ്തി ഉണ്ടാകില്ല. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദി കലകളില്‍ താല്‍പര്യം വര്‍ദ്ധിക്കും. സ്ത്രീകള്‍ മുഖേന ധനനഷ്ടവും മാനഹാനിയും സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം . വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും .

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശ യാത്രക്കുള്ള അവസരം ലഭിക്കും . വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ ഉത്സാഹം അനുഭവപ്പെടും . സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കും . കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം . സാമ്പത്തിക നേട്ടം ഉണ്ടാകും . ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കാനിടയുണ്ട്. അനാവശ്യ സംസാരം ഒഴിവാക്കുക. പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം . പുണ്യക്ഷേത്ര ദര്‍ശനം ഉണ്ടാകും . മുന്‍കോപം നിയന്ത്രിക്കുക . സഹോദരസ്ഥാനീയരില്‍ നിന്നും ഗുണാനുഭവം ലഭിക്കും മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും . അനാവശ്യ ചിന്തകള്‍ മനസിനെ അസ്വസ്ഥമാക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. സാഹിത്യകാരന്മാര്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. സന്താനങ്ങളുടെ ഭാവിയെ ഓര്‍ത്ത് മനസ് ഉത്കണ്ഠപ്പെടും . പ്രേമ വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്നും അനുമതി ലഭിക്കും.

മീനരാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

തൊഴിലില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. പുതിയ ആശയങ്ങള്‍ മനസ്സിലുദിക്കുമെങ്കിലും അവ പ്രാവര്‍ത്തികമാക്കാന്‍ തടസ്സങ്ങള്‍ നേരിടും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. വാഹനാപകടം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. ഉറ്റവരുമായി കലഹിക്കാനിടവരും. ഗൃഹനിര്‍മ്മാണത്തിനായി എടുത്ത ലോണ്‍ യഥാസമയത്ത് തിരിച്ചടക്കാന്‍ കഴിയാതെവരും യാത്രാവേളയില്‍ അപരിചിതരുമായി അടുത്തിടപഴകാതിരിക്കുക . വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസതപ്രകടമാക്കും . നന്നായി ആലോചിച്ച ശേഷം മാത്രം ബിസിനസില

Testing
 
Other News in this category

 
 




 
Close Window