Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.1723 INR  1 EURO=110.7174 INR
ukmalayalampathram.com
Wed 03rd Jun 2026
 
 
പാചകം
  Add your Comment comment
ഗ്രീന്‍ പെപ്പര്‍ ഫിഷ്
Reporter
ചേരുവകള്‍ :
നൈമീന്‍ (അയക്കൂറ) - 1/2 കിലോ
വെളുത്തുള്ളി അരച്ചത് - 1/2 ടീസ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത് - 1/2 കപ്പ്
തക്കാളി അരിഞ്ഞത് - 1/4 കപ്പ്
പച്ചമുളക് ചതച്ചത് - 1 1/2 ടീസ്പൂണ്‍
കുരുമുളക്‌പൊടി - 1 1/2 ടീസ്പൂണ്‍
പച്ചമുളക് - 2 എണ്ണം
ചില്ലിസോസ് - ഒരു ടീസ്പൂണ്‍
അജിനൊമോട്ടോ - 1/2 ടീസ്പൂണ്‍
കോണ്‍ഫഌവര്‍ - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
കറിവേപ്പില - ആവശ്യത്തിന്
വെള്ളം - 1/2 കപ്പ്
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്നവിധം : കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മീന്‍ കഷണങ്ങളില്‍ മഞ്ഞള്‍പൊടി, കുരുമുളകുപൊടി, വെളുത്തുള്ളി അരച്ചത്, ഉപ്പ് എന്നിവ ചേര്‍ത്ത് പുരട്ടി പത്തുമിനിറ്റ് വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മീന്‍ കഷണങ്ങള്‍ വറുത്തുകോരുക.

വറുത്ത വെളിച്ചെണ്ണയില്‍ നിന്ന് രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചീനച്ചട്ടിയില്‍ തന്നെ വയ്ക്കണം. ബാക്കി ഒരു പാത്രത്തിലേക്ക് മാറ്റുക. ചീനച്ചട്ടിയിലെ എണ്ണയില്‍ ചെറിയ ഉള്ളി അരിഞ്ഞത് ചേര്‍ത്തുവഴറ്റുക. അതിലേക്ക് തക്കാളി അരിഞ്ഞതും പച്ചമുളക് അരിഞ്ഞതും ചേര്‍ത്ത് ഒന്നുകൂടി വഴറ്റുക. പിന്നീട് പച്ചമുളക് ചതച്ചത് , ചില്ലിസോസ് , അജിനോമോട്ടോ എന്നിവ ചേര്‍ക്കുക. കോണ്‍ഫഌവര്‍ അര കപ്പ് വെള്ളത്തില്‍ കലക്കിയശേഷം ചീനച്ചട്ടിയിലേക്ക് ഒഴിക്കണം. തിളച്ചുവരുമ്പോള്‍ ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും വറുത്തുവച്ച മീന്‍ കഷണങ്ങളും ചേര്‍ത്ത് ഇളക്കി വാങ്ങിവയ്ക്കുക. സ്വാദിഷ്ടമായ ഗ്രീന്‍ പെപ്പര്‍ ഫിഷ് തയ്യാര്‍.
 
Other News in this category

 
 




 
Close Window