Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ജ്യോതിഷം
  Add your Comment comment
ജനുവരി 22 മുതല്‍ 28 വരെയുള്ള നിങ്ങളുടെ വാരം നിങ്ങള്‍ക്കെങ്ങിനെ ?
Reporter
22 ജനുവരി 2011 മുതല്‍ 28 ജനുവരി 2011 വരെ

പ്രശസ്ത ജ്യോത്സ്യന്‍ ശ്രീ.ആറ്റുകാല്‍ രാധാകൃഷ്ണന്‍ തയ്യാറാക്കുന്ന പ്രത്യേക പംക്തി.

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ശത്രുക്കള്‍ വര്‍ദ്ധിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറി കിട്ടും. എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും. പിതൃസ്വത്ത് അനുഭവയോഗത്തില്‍ വന്നു ചേരും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. പൊതുപ്രവര്‍ത്തകര്‍ സമൂഹത്തില്‍ മാന്യസ്ഥാനം കൈവരിക്കും. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്. ആഡംബര വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

ദാമ്പത്യജീവിതത്തില്‍ പല പ്രശ്‌നങ്ങളും ഉടലെടുക്കും. ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കാലതാമസം നേരിടും. കുടുംബസ്വത്ത് സംബന്ധമായി കോടതിയെ അഭയം പ്രാപിക്കും. ഏറെ നാളായി ശ്രമിച്ചിരുന്ന സ്ഥലംമാറ്റത്തിന് ഉത്തരവ് ലഭിക്കും. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം
ഉണ്ടാകും. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടതായിവരും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിനപ്രയത്‌നം ആവശ്യമാണ്. സഹോദരങ്ങളില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. അനാവശ്യമായ ആരോപണങ്ങള്‍ മൂലം തെറ്റിധാരണകള്‍ മുഖേന ആരോപണങ്ങള്‍ ഉണ്ടാകും. വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കും.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

വിദ്യാര്‍ത്ഥികള്‍ക്ക് നൃത്ത സംഗീതാദി കലകളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. ഭൂമിസംബന്ധമായി അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ഉത്സാഹം പ്രകടമാക്കും. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസ്സിന് സന്തോഷം ലഭിക്കും. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും. മുന്‍കോപവും പിടിവാശിയും നിയന്ത്രിക്കണം. മേലുദ്യോഗസ്ഥരുമായി സംസാരിക്കുമ്പോള്‍ സംസാരം പരുക്കമാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. സുഹൃത്തുക്കള്‍ മുഖേന അപകീര്‍ത്തിക്കും ധനനഷ്ടത്തിനും സാദ്ധ്യത. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചിലവഴിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും. സഹപ്രവര്‍ത്തകര്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

മനസിന് സന്തോഷവും സമാധാനവും ലഭിക്കും. പുതിയ ബിസിനസ്സ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉത്തരവ് ലഭിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിന് തീരുമാനം ഉണ്ടാകും. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. കൂട്ടുബിസിനസ്സ് നടത്തുന്നവര്‍ നിലവിലുള്ള പങ്കാളിയെമാറ്റി പുതിയ പങ്കാളിയെ സ്വീകരിക്കേണ്ടിവരും. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതിപ്രാപിക്കും. എല്ലാ കാര്യത്തിലും ജാഗ്രത പുലര്‍ത്തണം. സല്‍ക്കാരങ്ങളില്‍ പ്രിയം വര്‍ദ്ധിക്കും. നിദ്രാഭംഗം ഉണ്ടാകും. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. ഭൃത്യഗുണം ഉണ്ടാകും. ദൃശ്യമാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക് അപകടസാദ്ധ്യത. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

ഏതു രംഗത്ത് ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലുമധികം ധനച്ചിലവ് അനുഭവപ്പെടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയും സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും ലഭിക്കും. സാമ്പത്തിക പിരിമുറുക്കം ഉണ്ടാകുമെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും. കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ മുഖേന ധനചിലവു വര്‍ദ്ധിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും , ജീവിതപങ്കാളിയില്‍ നിന്നും സുഖം ലഭിക്കും. ഉന്നതധികാരം കൈവരും. സ്വന്തം ആഗ്രഹം നടപ്പിലാക്കാന്‍ ശ്രമിക്കും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. വരവില്‍ കവിഞ്ഞ് ചിലവു വര്‍ദ്ധിക്കും. എഞ്ചിനിയറിംഗ് വിദാര്‍ത്ഥികള്‍ക്ക് കാമ്പസ് ഇന്റര്‍വു വഴി ഉന്നത ജോലി ലഭിക്കും. . മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ടു തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ഭര്‍ത്താവിന്റെ ആരോഗ്യകാര്യങ്ങളെ കുറിച്ച് മനോവിഷമം ഉണ്ടാകും.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

അയല്‍ക്കാരുമായി അഭിപ്രായവത്യാസം ഉണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുക. മുന്‍കോപം നിയന്ത്രിക്കുക. ആഡംബര വസ്തുക്കളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കുക. വ്യാപാര വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം പ്രശനങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. തൊഴില്‍ സ്ഥാപനത്തില്‍ നിന്നും അപവാദാരോപണങ്ങള്‍ കേള്‍ക്കേണ്ടി വരും. നിലവിലുള്ള ജോലിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും. മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. മാതാവിന് അപകടമോ രോഗപീഢയോ വരാനിടയുണ്ട്. തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സന്താനങ്ങളാല്‍ കീര്‍ത്തി വര്‍ദ്ധിക്കും. തസ്‌ക്കരഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം. കുടുംബത്തില്‍ അവകാശ തര്‍ക്കങ്ങള്‍ ഉണ്ടാകും. പരപ്രേരണ മുഖേന പലവിധ കഷ്ടതകള്‍ അനുഭവപ്പെടും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കുക.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ആത്മാര്‍ത്ഥമായ സേവനത്തിന് അംഗീകാരം ലഭിക്കും. സജ്ജനങ്ങളുടെ സഹായം ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഉപരിപഠനത്തിനു ഉദ്ദേശിക്കുന്ന വിദാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച വിഷയം ലഭിക്കും. വിശേഷ വസ്ത്രാഭരണങ്ങള്‍ ലഭിക്കും. ഉന്നതധികാരം കൈവരും. സ്വന്തം ആഗ്രഹം നടപ്പിലാക്കാന്‍ ശ്രമിക്കും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. ന്യൂതന ഗൃഹനിര്‍മ്മാണത്തിന് സാദ്ധ്യത. സര്‍ക്കാരില്‍ നിന്നും പുതിയ ആനുകൂല്യങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങള്‍ മദ്ധ്യസ്ഥരുടെ സഹായത്താല്‍ പരിഹരിക്കും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. സഹോദര സ്ഥാനീയരുമായി അഭിപ്രായവ്യത്യാസത്തിനോ ശത്രുതക്കോ സാദ്ധ്യത. മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും പഴയവാഹനം കൊടുത്ത് പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, കേട്ട)

ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. പുതിയ തൊഴില്‍ ചെയ്യാനുള്ള താല്‍പര്യം വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. ഡോക്ടര്‍മാര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം സംതൃപ്തമായിരിക്കും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. വിഷമതകള്‍ ഉളവാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. ബന്ധുജനങ്ങള്‍ക്ക് അപകടമോ രോഗപീഢയോ വരാനിടയുണ്ട്. പത്രപ്രവര്‍ത്തകര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. ശരീരത്തില്‍ മുറിവോ വ്രണമോ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. സഹോദരസ്ഥാനീയര്‍ക്ക് രാഗാരിഷ്ടതകള്‍ അനുഭവപ്പെടും. അസമയത്തുള്ള യാത്രകള്‍ ഉപേക്ഷിക്കുക.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

കര്‍മ്മസംബന്ധമായി പുരോഗതിയും സാമ്പത്തിക നേട്ടവും അനുഭവപ്പെടും. സഹോദരസ്ഥാനീയരുമായി അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഭാര്യയുമായോ ഭാര്യാബന്ധുക്കളുമായോ അഭിപ്രായവ്യത്യസത്തിന് സാദ്ധ്യത. മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കുക. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വിജയശ്രീലാളിതരാകും. അനാവശ്യകാരങ്ങളെ കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും. വൈദ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമ്പത്തിക നേട്ടം ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യള്‍ക്കായി പണം ചിലവഴിക്കും. നിനച്ചിരിക്കാതെയുള്ള ചിലവുകള്‍ വരുന്നതിനാല്‍ കൈയ്യില്‍ പണം തങ്ങുകയില്ല. സ്ഥലമോ വീടോവാങ്ങാന്‍ ഉദ്ദേശിച്ചവര്‍ക്ക് അനുഭവപ്പെട്ടിരുന്ന തടസങ്ങള്‍ മാറികിട്ടും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റവ്യുകളിലും പങ്കെടുക്കാന്‍ ഉത്തരവു ലഭിക്കും. ബിസിനസ്സില്‍ നിന്നും ഉണ്ടായ കടബാദ്ധ്യതകള്‍ മറികടക്കാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടി വരും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെവരും. പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കും. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയം ദൂരെയാത്രകള്‍ കഴിവതും ഒഴിവാക്കുക. മനസ്സ് അസ്വസ്ഥമാകും. നീര്‍ദോഷസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകും. ലോണിനപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ലോണ്‍ പാസ്സായി കിട്ടും. ഇന്‍കംടാക്‌സ് കൊടുക്കുന്ന വ്യക്തികള്‍ക്ക് അതുമായി ബന്ധപ്പെട്ട പല വൈഷമ്യങ്ങളും നേരിടേണ്ടി വരും. യാത്രകള്‍ മുഖേന പ്രതീക്ഷിക്കുന്നത്ര പ്രയോജനകരമായിരിക്കുകയില്ല. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യപിണക്കത്തിന് സാദ്ധ്യത. സഹോദരസ്ഥാനീയര്‍ക്ക് രോഗാരിഷ്ടതക്ക് സാദ്ധ്യത. സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് സന്തോഷത്തിന് വകയുണ്ട്. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്. സാമ്പത്തിക ബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. ജോലികള്‍ യഥാസമയത്തു ചെയ്തു തീര്‍ക്കാന്‍ കഴിയും. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. സംസാരം പരുക്കമാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ഗാര്‍ഹീക ആവശ്യങ്ങള്‍ക്കായുള്ള ചിലവുകള്‍ വര്‍ദ്ധിക്കും. സന്താനങ്ങള്‍ക്ക് അപകടമോ രോഗപീഢയോ വരാനിടയുണ്ട്. തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. ബിസിനസ്സുകാര്‍ക്ക് തൊഴില്‍ രംഗത്ത് കൂടുതല്‍ മത്സരങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. സഹപ്രവര്‍ത്തകര്‍ മുഖേന മന:ക്ലേശങ്ങള്‍ക്ക് സാധ്യത. പ്രേമവിവാഹത്തിന് വീട്ടുകാരില്‍ നിന്നും എതിര്‍പ്പുകള്‍ തരണം ചെയ്യേണ്ടി വരും.

മീനരാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്. കുടുംബിനികള്‍ക്ക് മനസിന് സന്തോഷവും മനഃസമാധാനവും ലഭിക്കും. പോലീസ് പട്ടാളം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥലമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. അസമയത്തുള്ള യാത്ര ഒഴിവാക്കുക. രാഷ്ട്രീയ പ്രവര്‍ത്തകര്‍ പൊതുവേദികളില്‍ പ്രസംഗിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കുക. മാതൃസ്ഥാനീയര്‍ക്ക് രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. സഹപ്രവര്‍ത്തകര്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും. സിനിമാ സീരിയല്‍രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും. വിദ്യാര്‍ത്ഥികള്‍ പരീക്ഷാദികളില്‍ പ്രതീക്ഷിക്കുന്നത്ര വിജയം ലഭിക്കുകയില്ല. സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക. ഓഹരി വിപണിയിലോ ഊഹകച്ചവടത്തിലോ ഏര്‍പ്പെടാതിരിക്കുക. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കും. ഗൃഹത്തില്‍ തസ്‌ക്കരഭയത്തിന് സാദ്ധ്യത.
 
Other News in this category

 
 




 
Close Window