Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
ജ്യോതിഷം
  Add your Comment comment
നവഗ്രഹദോഷം മാറാന്‍ രത്‌നങ്ങള്‍
Reporter

ജാതകത്തിലെ ഗ്രഹദോഷം മാറാന്‍ ഓരോ വ്യക്തിയും ഏതു രത്‌നമാണു ധരിക്കേണ്ടത് എന്നു നിര്‍ണയിക്കാന്‍ ജ്യോതിഷഗ്രന്ഥങ്ങളില്‍ വ്യക്തമായ വിധികളില്ല. ഉള്ളതെല്ലാം പറയുന്നത് രത്‌നം ധരിച്ചാലുള്ള ഗുണഗണങ്ങളെക്കുറിച്ചു മാത്രം. 

ശിവപുരാണവുമായി ബന്ധപ്പെട്ട ഹാലാസ്യമാഹാത്മ്യം, ജാതകപാരിജാതം, ഭാവപ്രകാരം, മാധവീയം, ഗരുഡപുരാണം, രസരത്‌നസമുച്ചയം, രസരാജതരംഗിണി എന്നിവയിലെല്ലാം രത്‌നം ധരിച്ചാലുള്ള ഗുണങ്ങളെക്കുറിച്ചു മാത്രമേ പറയുന്നുള്ളൂ. അഥര്‍വവേദത്തിലും മറ്റു മതഗ്രന്ഥങ്ങളില്‍ പോലും രത്‌നങ്ങളുടെ ഗുണഗണങ്ങളെക്കുറിച്ചു പറയുന്നു. അതുകൊണ്ടുതന്നെയാണു രത്‌നധാരണം പൊതുവെ ലോകമെമ്പാടും അംഗീകരിക്കപ്പെടുന്നത്. 



ഓരോ ലഗ്നക്കാര്‍ക്കും അനുകൂലമായ രത്‌നങ്ങള്‍:

മേടം- ചുവന്ന പവിഴം, മാണിക്യം, മഞ്ഞ പുഷ്യരാഗം, മുത്ത്, ചന്ദ്രകാന്തം.

ഇടവം- മരതകം, വജ്രം, ഇന്ദ്രനീലം.

മിഥുനം- മരതകം, വജ്രം (ഇന്ദ്രനീലം).

കര്‍ക്കടകം- മുത്ത്, ചന്ദ്രകാന്തം (മഞ്ഞ പുഷ്യരാഗം), ചുവന്ന പവിഴം (മാണിക്യം).

ചിങ്ങം- മാണിക്യം, ചുവന്ന പവിഴം (മഞ്ഞ പുഷ്യരാഗം).

കന്നി- മരതകം, വജ്രം (ഇന്ദ്രനീലം).

തുലാം- വജ്രം (മരതകം), ഇന്ദ്രനീലം.

വൃശ്ചികം- ചുവന്ന പവിഴം, മഞ്ഞ പുഷ്യരാഗം, മാണിക്യം, മുത്ത് (ചന്ദ്രകാന്തം).

ധനു- മഞ്ഞ പുഷ്യരാഗം, മാണിക്യം, ചുവന്ന പവിഴം.

മകരം- ഇന്ദ്രനീലം (മരതകം), വജ്രം.

കുംഭം- ഇന്ദ്രനീലം, വജ്രം (മരതകം).

മീനം- മഞ്ഞ പുഷ്യരാഗം, ചുവന്ന പവിഴം, മുത്ത് (ചന്ദ്രകാന്തം).



ബ്രായ്ക്കറ്റില്‍ ചേര്‍ത്തിരിക്കുന്ന രത്‌നങ്ങള്‍ ജാതകത്തിലെ ഗ്രഹങ്ങളുടെ ബലം പരിശോധിച്ചതിനു ശേഷം മാത്രമേ നിര്‍ദേശിക്കാനും ധരിക്കാനും പാടുള്ളൂ.

 
Other News in this category

 
 




 
Close Window