Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ജ്യോതിഷം
  Add your Comment comment
ധനം ചുമ്മ വയ്ക്കല്ലേ അതിനുമുണ്ട് സ്ഥാനം
Reporter

ധനമാണ് ഇന്നത്തെ സമൂഹത്തില്‍ ഒരാള്‍ക്ക് എല്ലാം സൗഭാഗ്യങ്ങളും നല്‍കുന്നത്. അതുകൊണ്ടുതന്നെ ഇത് ആഗ്രഹിക്കാത്തതായി ആരുമില്ല. ചിലര്‍ക്ക് ധനം വരും അതിനേക്കാള്‍ വേഗത്തില്‍ കൈവിട്ടു പോകും. ചിലര്‍ക്ക് എത്ര കഠിനാധ്വാനം നടത്തിയാലും വച്ചു സൂക്ഷിക്കാന്‍ കാല്‍കാശ് മിച്ചം കാണില്ല. ധനം കൈവശം നില്‍ക്കാനും, വലിയ ചോര്‍ച്ചയുണ്ടാകാതിരിക്കാനും വാസ്തു ശാസ്ത്രം ധനം സൂക്ഷിക്കേണ്ട സ്ഥാനം നിര്‍ദ്ദേശിക്കുന്നുണ്ട്.

പണം സൂക്ഷിക്കാനുളള ഇടം ഗൃഹമധ്യത്തില്‍ നിന്നും പടിഞ്ഞാറോ വടക്കോ ഉണ്ടാക്കാം. ഭവനത്തിന്റെ പടിഞ്ഞാറ്, വിശേഷിച്ചും തെക്ക് പടിഞ്ഞാറ് ഭാഗമാണ് പണം, ധനം സൂക്ഷിക്കാനുളള ഉത്തമ സ്ഥാനം. പണപ്പെട്ടി - അലമാരയുടെ ദര്‍ശനം കിഴക്കോട്ടോ, വടക്കോട്ടോ ആകണം. ഇങ്ങനെയായാല്‍ ചെലവിന്റെ അളവ് - ധനത്തിന്റെ ചോര്‍ച്ച കുറയും

വടക്ക് കിഴക്കും, വടക്ക് പടിഞ്ഞാറും, തെക്ക് കിഴക്കും പണം സൂക്ഷിക്കാന്‍ അത്ര അഭികാമ്യമല്ല. തെക്ക് പടിഞ്ഞാറു ഭാഗത്തേക്കാള്‍ ഇത് ദുര്‍ചെലവും, പാഴ്‌ചെലവും ഉണ്ടാക്കും.തെക്ക് പടിഞ്ഞാറേ ഭാഗത്താണെങ്കില്‍ പണവും, സ്വത്തും വര്‍ദ്ധിക്കും. ഗൃഹത്തിന്റെ വടക്ക് പടിഞ്ഞാറേ ഭാഗത്താണെങ്കില്‍ പണം നിയന്ത്രിക്കാനാവാതെ ചെലവാകും. വടക്ക് കിഴക്കേ ഭാഗത്തായാല്‍ ദാരിദ്ര്യവും സാമ്പത്തിക തകര്‍ച്ചയും ഉണ്ടാകാം. തെക്ക് കിഴക്കേ ഭാഗത്താണെങ്കില്‍ മോഷണം, ചതി, അവിചാരിത ചെലവുകള്‍, ലഭിക്കാനുളള പണം സമയത്ത് കിട്ടായ്ക, ഇതൊക്കെ സംഭവിക്കാം.

ഗൃഹത്തിന്റെ മുറികളില്‍ ദിക്കു നോക്കി വയ്ക്കാന്‍ ഇടമില്ലാതെ വന്നാല്‍ പണം വയ്ക്കുന്ന മുറിയുടെ തെക്ക് പടിഞ്ഞാറേ ഭാഗം പണം സൂക്ഷിക്കാന്‍ സ്വീകരിക്കുന്നതായിരിക്കും ഗുണകരം. പണപ്പെട്ടിയുടെ ദര്‍ശനം കിഴക്കോട്ടോ വടക്കോട്ടോ ആയിരിക്കണം. പണപ്പെട്ടിയുടെ ഓപ്പണിംഗ് തെക്കോ, പടിഞ്ഞാറോ ആകാതിരിക്കുന്നത് നല്ലതാണ്.

 
Other News in this category

 
 




 
Close Window