Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ജ്യോതിഷം
  Add your Comment comment
ബെഡ്‌റൂം, ബാത്ത്‌റൂം എവിടെ... വാസ്തു പറയും
Reporter

വീട് എന്നത് ഏതൊരാളുടെയും സ്വപ്‌നമാണ്. തങ്ങളുടെ സങ്കല്‍പ്പത്തിലുള്ള മനസിനിണങ്ങിയ വീടുകളാണ് ആളുകള്‍ നിര്‍മിക്കുക. എന്നാല്‍, പലപ്പോഴും ദുരന്തങ്ങളോ പ്രശ്‌നങ്ങളോ ഒന്നൊന്നായി പിന്തുടരുമ്പോഴാണ് വീടിന്റെ സ്ഥാനത്തേക്കുറിച്ചും മറ്റും ചിന്തി്ക്കുക. പിന്നീട്, ഇത് ശരിയാക്കാനുളള പരക്കംപാച്ചിലായി. എന്നാല്‍, വീട് നിര്‍മിക്കുന്നതിനു മുന്‍പ് അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ ഇതെല്ലാം ഒഴിവാക്കാന്‍ കഴിയും. അധികം ചെലവാകുന്ന പണം ലാഭിക്കുകയും ചെയ്യാം മനസിന് സന്തോഷവും ലഭിക്കും.

രണ്ടടുക്കള

ഒരു വീട്ടില്‍ രണ്ട് അടുക്കളയും രണ്ടു പൂജാമുറിയും വരാന്‍ പാടുണ്ടോ എന്നത് പലരുടെയും ആശങ്കയാണ്. ഒരു കുടുംബമാണ് താമസിക്കുന്നതെങ്കില്‍ ഒരുനില വീടിനകത്ത് ഒരു അടുക്കളയും ഒരു പൂജാമുറിയുമാണ് ഉത്തമം. രണ്ടാമത്തെ നിലയ്ക്ക് പുറത്തുകൂടി സ്‌റ്റെയര്‍കെയ്‌സ് ഉണ്ടെങ്കില്‍ അവിടെയും ഒരു അടുക്കളയും ഒരു പൂജാമുറിയും വരുന്നതില്‍ തെറ്റില്ല.

പ്രധാന ബെഡ്‌റൂം

ഒരു വീടിനെ സംബന്ധിച്ച് പ്രധാന ബെഡ്‌റൂം എവിടെ വരണമെന്ന കാര്യത്തിലും ആശയക്കുഴപ്പത്തിന് സാദ്ധ്യതയുണ്ട്. കുട്ടികളുടെ പഠനമുറി, കിടപ്പുമുറി എന്നിവയുടെ സ്ഥാനങ്ങളെ കുറിച്ചും സംശയമുയരാം. അതേ പോലെ മാതാപിതാക്കളുടെ ബെഡ്‌റൂം സ്ഥാനത്തെ കുറിച്ചും. പ്രധാന ബെഡ്‌റൂം എല്ലാംതന്നെ വീടിന്റെ തെക്കുഭാഗത്ത് ആയിരിക്കണം. മാസ്റ്റര്‍ ബെഡ്‌റൂം തെക്കുപടിഞ്ഞാറേ ഭാഗമായ കന്നിമൂലയില്‍ എടുക്കണം. ദമ്പതിമാര്‍ കിടക്കേണ്ടത് ഈ മുറിയിലാണ്. കട്ടില്‍ ഇടേണ്ടത് ഒന്നുകില്‍ തെക്കോട്ടു തലവച്ച് കിടക്കുന്ന രീതിയിലായിരിക്കണം. അല്ലെങ്കില്‍ കിഴക്കോട്ട് തലവച്ച് കിടക്കണം. കൂടാതെ കന്നിമൂലയില്‍ ഒരു അലമാര തെക്കേ ചുമരില്‍ പണിഞ്ഞ് വടക്കോട്ട് നോക്കി (കുബേരദിക്ക്) ഇരിക്കുന്ന രീതിയില്‍ പണിയണം. ഈ അലമാരിയില്‍ വീടിന്റെ പ്രമാണങ്ങള്‍, വിലപ്പെട്ട വസ്തുക്കള്‍, ആഭരണം എന്നിവ സൂക്ഷിച്ചാല്‍ അവയ്ക്ക് വളര്‍ച്ച ഉണ്ടാകും.

വീട്ടിലെ പ്രായമായ പെണ്‍കുട്ടികള്‍ കിടക്കേണ്ട മുറി വടക്കുപടിഞ്ഞാറ് ഭാഗത്തുള്ളത് ആയിരിക്കണം. (വായുകോണ്‍) എന്നാല്‍ അവരെ ശാരീരികാരോഗ്യം, മാനസികാരോഗ്യം, പഠനം ഇവയെല്ലാം തന്നെ ഉന്നതനിലവാരം പുലര്‍ത്തും. കുട്ടികളുടെ പഠനമുറിയും കിടപ്പുമുറിയും കിഴക്ക് വശത്തോ പടിഞ്ഞാറ് വശത്തോ വരുന്നതാണ് ഉത്തമം. മുതിര്‍ന്ന മാതാപിതാക്കള്‍ക്ക് ഈശാനകോണിലുള്ള (വടക്കുകിഴക്കുഭാഗം ) മുറി കിടപ്പുമുറിയായി ഉപയോഗിക്കുന്നത് നല്ലതാണ്. തെക്ക് കിഴക്കേ ഭാഗത്തുള്ള (അഗ്‌നികോണ്‍) മുറി കംപ്യൂട്ടര്‍ കൈകാര്യം ചെയ്യുന്ന മുറിയായിട്ടും ഇലക്ട്രിക് സംബന്ധമായ സാധനങ്ങള്‍ സ്‌റ്റോര്‍ ചെയ്യുന്ന മുറിയായിട്ടും ഉപയോഗിക്കുന്നത് ഉത്തമമാണ്.

വീട്ടിനകത്തെ ബാത്ത്‌റൂം

വീട്ടിനകത്തെ മൂലകളില്‍ ബാത്ത്രൂം വരുന്നതിനെ കുറിച്ചുള്ള ടെന്‍ഷനും പലരും പങ്കുവയ്ക്കാറുണ്ട്. ഒരു കാരണവശാലും വീടിനകത്തെ ബാത്ത്‌റൂം ഈശാനക്കോണില്‍ (വടക്ക് കിഴക്ക്ഭാഗം) വരരുത്. അതുപോലെ കന്നിമൂലഭാഗത്തും (തെക്ക്പടിഞ്ഞാറ് ഭാഗം) ബാത്ത്‌റൂം വരാന്‍ പാടില്ല.

ചുരുക്കി പറഞ്ഞാല്‍ ഒരു വീടിന്റെ നാലുമൂലകളിലും ബാത്ത്‌റൂം വരാതിരിക്കുന്നതാണ് ഉത്തമം. ഇതുപോലെതന്നെ സെപ്റ്റിക് ടാങ്കും വീടിന് പുറത്ത് മൂലകളില്‍ ആയിരിക്കരുത്. ഈ പറഞ്ഞതിന് വിപരീതമായി വന്നാല്‍ ആ വീടിന്റെ ആകമാനമുള്ള ഐശ്വര്യത്തെ ഇല്ലാതാക്കും. വടക്ക് കിഴക്ക് ഭാഗത്തുനിന്ന് വമിക്കുന്ന ഭൗമോര്‍ജ്ജവും പ്രാപഞ്ചികോര്‍ജ്ജവും തെക്കുഭാഗത്ത് വന്ന് സ്‌റ്റോര്‍ ചെയ്ത് വീട്ടിനുള്ളിലേക്ക് കടക്കുകയാണ്. വീട്ടിനുള്ളിലേക്ക് കടക്കുന്ന പ്രസ്തുത ഊര്‍ജ്ജപ്രവാഹത്തെ അഷ്ടദിക്കുകളാണ് വീട്ടിനുള്ളില്‍ ക്രമീകരിക്കുന്നത്.

മുറ്റത്തെ വൃക്ഷങ്ങള്‍

ഒരു വീട് കോമ്പൗണ്ടിനുള്ളില്‍ വളര്‍ത്താവുന്ന വൃക്ഷങ്ങള്‍ ഏതെല്ലാമെന്നതിനെ കുറിച്ചും വാസ്തുശാസ്ത്രം കൃത്യമായ വിശദീകരണം നല്‍കുന്നുണ്ട്. വീടിന്റെ കിഴക്കുഭാഗത്ത് പൊക്കം കുറഞ്ഞ വൃക്ഷങ്ങളാണ് വളര്‍ത്തേണ്ടത്. ഉദാഹരണത്തിന് ഇലഞ്ഞി, ചെമ്പകം, കണിക്കൊന്ന മുതലായ പുഷ്പങ്ങള്‍ ഉള്ള വൃക്ഷങ്ങളും ധാരാളം പൂക്കള്‍ ഉള്ള കുറ്റിച്ചെടികളും കിഴക്കുഭാഗത്ത് വളര്‍ത്തുന്നത് നല്ലതാണ്. സൂര്യപ്രകാശം വളരെയധികം ഈ ഭാഗത്ത് കിട്ടാന്‍ സാദ്ധ്യതയുണ്ട്.

വീടിന്റെ തെക്കുഭാഗത്ത് പുളി, വേപ്പ്, അത്തി, ഇത്തി മുതലായ വൃക്ഷങ്ങള്‍ വളര്‍ത്താവുന്നതാണ്. പടിഞ്ഞാറ് ഭാഗത്ത് അരയാല്‍ പോലെയുള്ള വൃക്ഷങ്ങളും കമുക്, തെങ്ങ് മുതലായവയും വളര്‍ത്താം. ഉച്ചകഴിഞ്ഞുള്ള സൂര്യപ്രകാശത്തെ ചെറുക്കുവാന്‍ ഈ മരങ്ങള്‍ സഹായിക്കും. വടക്കുഭാഗത്ത് പ്‌ളാവ്, മാവ്, ഔഷധസസ്യങ്ങള്‍, കല്‍പ്പവൃക്ഷങ്ങള്‍ എന്നിവ വരാവുന്നതാണ്. വീട് കോമ്പൗണ്ടിനുള്ളില്‍ ഒരു കാരണവശാലും ശീമ പ്‌ളാവ് വളര്‍ത്തരുത്. അതുപോലെ കോമ്പൗണ്ടിനുള്ളില്‍ മുരിങ്ങ, നാരകം മുതലായവ ഒഴിവാക്കണം. നെഗറ്റീവ് എനര്‍ജി പുറപ്പെടുവിക്കുന്ന ധാരാളം ഓര്‍ക്കിഡുകള്‍ ഉണ്ട്. അവ ഒരിക്കലും വീടിന്റെ മുന്‍ഭാഗത്ത് വയ്ക്കാതിരിക്കണം.

 
Other News in this category

 
 




 
Close Window