Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th May 2024
 
 
ജ്യോതിഷം
  Add your Comment comment
ജനുവരി 29 മുതല്‍ ഫെബ്രുവരി 4 വരെയുള്ള വാരം നിങ്ങള്‍ക്കെങ്ങിനെ ?
Reporter
29 ജനുവരി 2011 മുതല്‍ 4 ഫെബ്രുവരി 2011 വരെ

പ്രശസ്ത ജ്യോത്സ്യന്‍ ശ്രീ ആറ്റുകാല്‍ രാധാകൃഷ്ണന്‍ തയ്യാറാക്കുന്ന പ്രത്യേകപംക്തി.

മേടരാശി (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും. വിദേശത്ത് നിന്നും മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടു എന്നുകരുതിയ പൂര്‍വ്വികസ്വത്ത് തിരികെ കിട്ടും. കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും. ചഞ്ചല മനഃസ്ഥിതി ആയിരിക്കും. സഹപ്രവര്‍ത്തകരുമായോ , മേലുദ്യോഗസ്ഥരുമായോ അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. മുന്‍കോപം നിയന്ത്രിക്കുക. സന്താന ലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് മനഃക്ലേശത്തിന് സാദ്ധ്യത. പിതാവില്‍ നിന്നോ പിതൃസ്ഥാനീയരില്‍ നിന്നോ സഹായ സഹകരണങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കാന്‍ സാധിക്കും. ഉന്നതവിദ്യാഭ്യാസത്തിന് അനുകൂല സമയം. കോടതിയിലെ കേസിന് അനുകൂലവിധി ഉണ്ടാകും. സുഹൃത്തുക്കള്‍ക്ക് വേണ്ടി ജാമ്യം നിന്നതിന്റെ പേരില്‍ ധനനഷ്ടം ഉണ്ടാകും. വിദേശയാത്രക്കായുള്ള ശ്രമം വിജയിക്കും. അനാവശ്യകാരങ്ങളെക്കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും. കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

ദാമ്പത്യസുഖവും മനഃസന്തോഷവും അനുഭവപ്പെടും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ബന്ധുമിത്രാദികളില്‍ നിന്നും അപ്രതീക്ഷിതമായ എതിര്‍പ്പുകളെ തരണം ചെയ്യേണ്ടി വരും. ടെസ്റ്റുകളിലും, ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിക്കും. വളരെ ചിന്തിച്ചു മാത്രമേ കാര്യങ്ങള്‍ തീരുമാനിക്കാവൂ. കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. വാക്കുതര്‍ക്കം മൂലം പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്ത സംഗീതാദികലകളില്‍ താല്‍പര്യം വര്‍ദ്ധിക്കും . മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. വാഹനാപകടത്തിന് സാദ്ധ്യതയുള്ളതിനാല്‍ ലഹരിപദാര്‍ത്ഥം ഉപയോഗിച്ചോ ലൈസന്‍സില്ലാതയോ വാഹനം ഓടിക്കാതിരിക്കുക. സന്താനങ്ങളുടെ ഭാവിയെ ഓര്‍ത്ത് മനസ് ഉത്കണ്ഠപ്പെടും. ആരോഗ്യപരമായി നല്ല കാലമാകുന്നു .

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

അലങ്കാരവസ്തുക്കളില്‍ പ്രിയം ഉണ്ടാകും. വരവില്‍ കവിഞ്ഞ് ചിലവു വര്‍ദ്ധിക്കും. സഹോദരങ്ങള്‍ക്ക് രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. പിതാവിന് ഔഷധസേവ ആവശ്യമായി വരും. സ്‌നേഹിതര്‍ക്ക് ധനം കൊടുത്ത് സഹായിക്കും. കഥാകൃത്തുകള്‍ക്കു പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തിക്ക് സാധ്യതയുണ്ട്. രഹസ്യബന്ധം സുഗമമായി കൊണ്ടുപോകാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്‍മേഷവും അനുഭവപ്പെടും . ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. പുതിയ ഗൃഹത്തിലേക്ക് മാറിതാമസിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂലസമയം. മാതൃസമ്പത്ത് അനുഭവയോഗത്തില്‍ വന്നു ചേരും. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. സംസാരം പരുക്കമാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)


കര്‍മ്മരംഗത്ത് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. വിശേഷ വസ്ത്രാഭരണാധികള്‍ ലഭിക്കും. ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലമാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. സഹോദരാദി ഗുണം ഉണ്ടാകും. ചില കുടുംബസുഹൃത്തുക്കള്‍ എതിരാളിയാകും. എപ്പോഴും മനസ്സില്‍ ഒരു തരം ഭീതി ഉണ്ടാകും. മുന്‍ദേഷ്യം കാരണം ഒന്നിലും ഒരു ഉറച്ചതീരുമാനം എടുക്കാന്‍ കഴിയാതെവരും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കാന്‍ കഴിയും. ശത്രുക്കളില്‍ നിന്നുളള ഉപദ്രവം വര്‍ദ്ധിക്കും . മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. രാഷ്ട്രീയപ്രവര്‍ത്തകര്‍ പെട്ടന്ന് അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരാകുകയും നിലവിലുള്ള സ്ഥാനമാനം നഷ്ടപ്പെടുകയും ചെയ്യുന്നു. അഗ്നിഭയത്തിന് സാദ്ധ്യത. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസത്തിനും കലഹത്തിനും സാദ്ധ്യത.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

പഴയ വാഹനം ലാഭത്തിന് വാങ്ങാന്‍ സാധിക്കും. സന്താനങ്ങള്‍ മുഖേന മന:സന്തോഷം വര്‍ദ്ധിക്കും. കണ്ഠത്തിന് മുകളിലോട്ടുള്ള അസുഖങ്ങള്‍ ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. ദു:സ്വപ്നങ്ങള്‍ക്ക് സാധ്യത. ഏഴരശനി കാലമായതിനാല്‍ ഏര്‍പ്പെടുന്നകാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നതിലും അധികം ധനചിലവ് അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. അലസതാ മനോഭാവം മുഖേനജോലി കൃത്യസമയത്ത് ചെയ്ത് തീര്‍ക്കാന്‍ കഴിയാതെ വരും. ദമ്പതികളില്‍ തമ്മില്‍ പിണക്കങ്ങള്‍ ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം മത്സരങ്ങള്‍ നേരിടേണ്ടി വരും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിതമായി ജോലിനഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകും. ആര്‍ക്കും പണം കടം കൊടുക്കരുത്. ആഘോഷവേളകളില്‍ പങ്കെടുക്കും. വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. മറ്റുള്ളവരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. മനഃക്ലേശത്തിന് ഇടയാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും. സഹപ്രവര്‍ത്തകരുമായി ശത്രതക്ക് സാദ്ധ്യത. മുന്‍കോപം നിയന്തിക്കുക. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള ചിലവുകള്‍ വര്‍ദ്ധിക്കും. സന്താനങ്ങളുടെ ഭാവിയെ ഓര്‍ത്ത് മനസ്സിന് അസ്വസ്ഥത ഉളവാകും. മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. കര്‍മ്മരംഗത്ത് ശത്രുക്കള്‍ വര്‍ദ്ധിക്കും. നിലവിലുള്ള ജോലി തന്നെ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും. കള്ളകേസില്‍ കുടുങ്ങാന്‍ സാദ്ധ്യത കൂടുതലാണ്. ഭൂമി സംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് പ്രതീക്ഷിച്ചത്ര ലാഭം ലഭിക്കുകയില്ല. അയല്‍ക്കാരുമായി നിലവിലുണ്ടായിരുന്ന അഭിപ്രായവ്യത്യസം മാറി കിട്ടും. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. ഗൃഹനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പണി ധൃതഗതിയില്‍ നടക്കും. ആരാധനാലായങ്ങള്‍ സന്ദര്‍ശിക്കും. ആഹാരരീതിയിലുണ്ടാകുന്ന ക്രമക്കേട് മുഖേന ഗ്യാസ്ട്രബിള്‍ ഉണ്ടാകും. വിദേശത്ത് നിന്ന് നാട്ടില്‍ വരാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ഈശ്വരാരാധനയും സത്കര്‍മ്മങ്ങളും ശരിയായി ചെയ്യുക. ജോലിയുള്ള സ്ത്രീകള്‍ക്ക് പ്രമോഷന്‍ ലഭിക്കും. പുതിയ സംരംഭം തുടങ്ങാന്‍ അനുകൂല സമയം. ചെറിയതോതില്‍ മാനസിക വിഷമം ഉണ്ടാകും. വീട്ടമ്മമാര്‍ക്ക് മക്കളെ ചൊല്ലി വിഷമമുണ്ടാകും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. ഏറെ നാളുകളായി അനുഭവപ്പെട്ടിരുന്ന രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. വേണ്ടപ്പെട്ടവരില്‍ നിന്നും മന:സന്തോഷം ലഭിക്കും. സഹോദരസ്ഥാനീയര്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും. ധനപരമായി അനുകൂല സമയമാകുന്നു. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. വസ്തുസംബന്ധമായി അതിര്‍ത്തി തര്‍ക്കം ഉണ്ടാകും. വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരികിക്കും. കൂട്ടുബിസിനസില്‍ ഏര്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. തൊഴില്‍ മുഖേന ആദായം വര്‍ദ്ധിക്കും. മാതാവിന് രോഗങ്ങള്‍ ഉണ്ടാകും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, കേട്ട)

കര്‍മ്മസംബന്ധമായി കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതായി വരും. അഭിഭാഷകര്‍ അസാധാരണവാക്‌സാമര്‍ത്ഥ്യത്തിലൂടെ കേസ് വിജയിക്കും . സന്താനങ്ങള്‍ വഴി ശ്രേയസ്സുണ്ടാകും. ബിസിനസ്സ് ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് മാനസികസംഘര്‍ഷം വര്‍ദ്ധിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ നേരിട്ടിരുന്ന തടസങ്ങള്‍ മാറികിട്ടും . മാതാവിന് ഫലപ്രദമായ ഔഷധസേവ കൊണ്ട് രോഗവിമുക്തി ഉണ്ടാകും. ആദ്ധ്യാത്മിക പ്രവര്‍ത്തികളില്‍ മനസ്സ് വ്യാപൃതമാകും. ചിട്ടയോ ലോട്ടറിയോ ലഭിക്കാന്‍ സാദ്ധ്യതയുണ്ട് . ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. എല്ലാകാര്യങ്ങളിലും കാലതാമസം ഉണ്ടായാലും ആത്യന്തികമായ വിജയം ഭവിക്കും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈകൊള്ളുക. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. പ്രേമവിവാഹത്തിനു തടസം നേരിടും. സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിച്ച കരാറുകള്‍പോലും നിസ്സാരകാരണങ്ങളാല്‍ മുടങ്ങി പോകും. അശ്രദ്ധ മുഖേന ബിസിനസില്‍ ധനനഷ്ടം സംഭവിക്കും. നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനകാര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുകയോ കൈവശം വന്നുചേരുകയോ ചെയ്യും. നീര്‍ദോഷ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകും. സന്താനങ്ങള്‍ക്ക് ദൂരദേശത്ത് തൊഴില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ധനസമ്പാദന ശ്രമം വിജയിക്കും. കുടുംബശ്രേയസ്സിന് വേണ്ടിയുള്ള പ്രവര്‍ത്തനം വിജയിക്കും. സ്‌നേഹിതരുടെ സന്ദര്‍ശനം മൂലം അപകീര്‍ത്തി ഉണ്ടാകും. ഭര്‍ത്താവുമായി ചില്ലറ പരിഭവം ഉണ്ടാകും. പൊതുജനങ്ങളുടെ ഇടയില്‍ ആദരവ് വര്‍ദ്ധിക്കും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. നിശ്ചയിച്ച വിവാഹം നിസ്സാരകാര്യങ്ങളാല്‍ മുടങ്ങുവാന്‍ സാധ്യത. സഹോദര സ്ഥാനീയരില്‍ നിന്നും മനഃക്ലേശത്തിന് സാദ്ധ്യത. മുന്‍കോപം നിയന്ത്രിക്കുക. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും . പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . ആഗ്രഹസാഫല്യം ഉണ്ടാകും . ജോലിക്കാര്‍ മുഖേന നാശനഷ്ടം ഉണ്ടാകും . ദൂരയാത്രകള്‍ ആവശ്യമായി വരും . സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ശാരീരിക ക്ഷീണം അനുഭപ്പെടും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

എന്‍ജിനിയറിംങ്ങ് മേഖലയില്‍ പഠിക്കുന്നവര്‍ക്ക് കാമ്പസ് സെലക്ഷന്‍ വഴി നല്ല ജോലി ലഭിക്കും .രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അപ്രതീക്ഷിതമായി പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കാന്‍ തടസം നേരിടും . അലര്‍ജിസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്വാനഭാരം വര്‍ദ്ധിക്കും. കുടുംബാംഗങ്ങളുമായി ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. കര്‍മ്മരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഉണ്ടാകും. ആഗ്രഹ സാഫല്യം നിറവേറും. ഓഹരി വിപണിയും , ഊഹകച്ചവടം വഴി ധനനഷ്ടം ഉണ്ടാകും. പിതൃസ്ഥാനീയരുമായോ അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. അനാവശ്യ സംസാരം ഒഴുവാക്കുക. മനസിന് സന്തോഷം ലഭിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകും. ബന്ധുമിത്രാദികളെ കണ്ടുമുട്ടും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം മത്സരങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരും. നല്ല കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. സന്താനലബ്ധിക്കു വേണ്ടി പരിശ്രമിക്കുന്നവര്‍ ശരിയായ ചികിത്സലഭിച്ചാല്‍ ഫലം ഉണ്ടാകും. കരാറടിസ്ഥാനത്തിലുള്ള പ്രവൃത്തികള്‍ ഏറ്റെടുത്താല്‍ അമിതവ്യയം ഉണ്ടാകും.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. കര്‍മ്മരംഗത്ത് ഉയര്‍ച്ചയും അഭിവൃദ്ധിയും അനുഭവപ്പെടും. സംഭാഷണങ്ങള്‍ ശത്രുക്കളെ സൃഷ്ടിക്കും. വേണ്ടപ്പെട്ടവര്‍ മുഖേന മന:ക്ലേശത്തിന് സാധ്യത. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ സ്വകാര്യ ഏജന്‍സികള്‍ വഴി കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. ബിസിനസ്സ്‌രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നന്നായി ആലോചിച്ച ശേഷം മാത്രം തീരുമാനങ്ങള്‍ എടുക്കുക. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക. പിതൃസ്വത്ത് സംബന്ധമായ അതിര്‍ത്തി തര്‍ക്കം ഇടനിലക്കാര്‍ മുഖേന പരിഹരിക്കപ്പെടും. ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കാലതാമസം നേരിടും. ദൃശ്യമാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക് അപകടസാദ്ധ്യത. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സുഖഭോഗങ്ങള്‍ക്കുവേണ്ടി പണം ചിലവഴിക്കും. തൊഴില്‍രഹിതര്‍ക്ക് ആശ്വാസകരമായ സന്ദേശം ലഭിക്കും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഇഷ്ടഭോജനം സാദ്ധ്യമാകും. വിദ്യാര്‍ത്ഥികള്‍ പാഠ്യവിഷയങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കുക.

മീനരാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

പ്രണയബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കും. ദാമ്പത്യ ജീവിതത്തില്‍ അനുഭവപ്പെിരുന്ന ബുദ്ധിമുട്ടുകള്‍ തരണം ചെയ്യും. അന്യരുടെ കഷ്ടപ്പാടിലും ദു:ഖത്തിലും കാരുണ്യം തോന്നും. കൂട്ടുബിസിനസ്സില്‍ പങ്കാളികള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത മുഖേന ബിസിനസ്സില്‍ മങ്ങലേല്‍ക്കും. രാഷ്ട്രീയപ്രവര്‍ത്തകര്‍ വിവാദപരമായ പ്രസ്താവനകള്‍ നടത്താതിരിക്കുക. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും. വാഹനസംബന്ധമായ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. മാതാവിന് ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. ബുദ്ധിസാമര്‍ത്ഥ്യം കൊണ്ട് അന്യരോട് പെരുമാറാനള്ള കഴിവുണ്ടാകും. സ്ത്രീകളുമായി കലഹിക്കാനിടവരും. പൊതു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരാകുകയോ , അപകീര്‍ത്തിക്കോ സാദ്ധ്യതയുണ്ട് . താല്‍ക്കാലികമായി ലഭിച്ച ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യത. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. മനഃസമാധാനത്തിന് വേണ്ടി പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും.
 
Other News in this category

 
 




 
Close Window