Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ജ്യോതിഷം
  Add your Comment comment
ഫെബ്രു. 5 മുതല്‍ 11 വരെയുള്ളവാരം നിങ്ങള്‍ക്കെങ്ങിനെ ?
Reporter
5 ഫെബ്രുവരി 2011 മുതല്‍ 11 ഫെബ്രുവരി 2011 വരെ

പ്രശസ്ത ജ്യോത്സ്യന്‍ ശ്രീ.ആറ്റുകാല്‍ രാധാകൃഷ്ണന്‍ തയ്യാറാക്കുന്ന പ്രത്യേക പംക്തി.

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം . ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റിലും ഇന്റവ്യുവിലും മെച്ചപ്പെട്ട പ്രകടം കാഴ്ച്ച വയ്ക്കാന്‍ സാധിക്കും . മുന്‍കോപം നിയന്ത്രിക്കുക . ആഡംബര വസ്തുക്കളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കുക. വ്യാപാര വ്യവസായരംഗത്ത് പുരോഗതി ഉണ്ടാകും. അപവാദാരോപണങ്ങള്‍ കേള്‍ക്കേണ്ടി വരും , ബന്ധുജനങ്ങള്‍ക്ക് അപകടമോ രോഗപീഢയോ വരാനിടയുണ്ട്. തൊഴില്‍ രഹിതര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തകരുടെ ശുപാര്‍ശ്ശ മുഖേന ജോലി ലഭിക്കും . സന്താനങ്ങളാല്‍ കീര്‍ത്തി വര്‍ദ്ധിക്കും. തസ്‌ക്കരഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം. സഹോദരസ്ഥാനീയര്‍ക്ക് രോഗാരിഷ്ടതകള്‍ ഉണ്ടാകും . മനസിനു സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും . ഉപരിപഠനത്തിന് ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച വിഷയം ലഭിക്കും. വിശേഷ വസ്ത്രാഭരണങ്ങള്‍ ലഭിക്കും. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും .

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

വിദ്യാര്‍ത്ഥികള്‍ക്ക് നൃത്ത സംഗീതാദി കലകളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. കണ്ടത്തിന് മുകളിലോട്ടുള്ള അസുഖങ്ങള്‍ക്ക് സാദ്ധ്യത. സഹോദരസ്ഥാനീയര്‍ക്ക് രോഗാരിഷ്ടതകള്‍ ഉണ്ടാകും . വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഉത്സാഹം പ്രകടമാക്കും . പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസ്സിന് സന്തോഷം ലഭിക്കും. മുന്‍കോപവും പിടിവാശിയും നിയന്ത്രിക്കണം . തൊഴില്‍പരമായി വളരെ അധികം ശ്രദ്ധിക്കുക . വിദേശയാത്രക്ക് ശ്രമിച്ചിരുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും . സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും. ജീവിതപങ്കാളിയില്‍ നിന്നും സുഖം ലഭിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും. ശത്രുക്കളില്‍ നിന്നും മോചനം ലഭിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. പുതിയ ഗൃഹ ത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ക്രമത്തിലധികം ഉപചാരമര്യാദകള്‍ കാണിക്കാനിടവരും. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും .ഏതു കാര്യത്തിനാരംഭിച്ചാലും വിഘ്‌നം കൂടാതെ നടത്തും. ആദ്ധ്യാത്മിക വിഷയങ്ങളില്‍ താല്‍പര്യം ജനിക്കും.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

അയല്‍ക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും . മാതാവിന്റെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും . കൂട്ടുബിസിനസ്സ് നടത്തുന്നവര്‍ നിലവിലുള്ള പങ്കാളിയെമാറ്റി പുതിയ പങ്കാളിയെ സ്വീകരിക്കേണ്ടിവരും. മന:ക്ലേശത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും . കര്‍മ്മരംഗത്ത് ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും . സല്‍ക്കാരങ്ങളില്‍ പ്രിയം വര്‍ദ്ധിക്കും . സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന നിദ്രാഭംഗം അനുഭവപ്പെടും . ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും . അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. ഭൃത്യഗുണം ഉണ്ടാകും. ദൃശ്യമാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക് അപകടസാദ്ധ്യത. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. വിചാരിച്ചത് പോലെ ഒരു കാര്യവും സുഗമമായി നീങ്ങുകയില്ല. ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകും . വാക്ക്ചാതുര്യം പ്രകടമാക്കും . മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും . നയനരോഗത്തിന് സാദ്ധ്യത . ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പതിവിലും അധികം ധനചിലവ് ഉണ്ടാകും .

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും . ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം . നീര്‍ദോഷസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകും . സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അഡ്വാന്‍സ് തുക നല്‍കാന്‍ സാധിക്കും . മതപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. സാഹചര്യ സമ്മര്‍ദ്ധം മുഖേന ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ട അവസ്ഥ സംജാതമാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയം. കംമ്പ്യൂട്ടര്‍ മേഖലയുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും . ആഡംബര വസ്തുക്കളില്‍ ഭ്രമം വര്‍ദ്ധിക്കും. കലാപരമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേതൃസ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കും.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

കര്‍മ്മ രംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതിപ്രാപിക്കും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈകൊള്ളുക. മംഗളകര്‍മ്മങ്ങള്‍ നടക്കാനിടയുണ്ട്. ഔഷധ സേവ ആവശ്യമായി വരും. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട് . ആദ്ധ്യാത്മിക വിഷയങ്ങളില്‍ താല്‍പര്യം ജനിക്കും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറി കിട്ടും. കുടുംബത്തില്‍ ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങള്‍ മദ്ധ്യസ്ഥരുടെ സഹായത്താല്‍ പരിഹരിക്കും. കര്‍മ്മ സംബന്ധമായി ദൂരെയാത്രകള്‍ ആവശ്യമായി വരും. ഗൃഹനിര്‍മ്മാണത്തിന് ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ധാരാളം പാഴ്ചിലവുകള്‍ ഉണ്ടാകും. അവസരോചിതമായി ആത്മധൈ്യരം കൈവിടാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഭാവിജീവിതം സുരക്ഷിതമാകും. പണമിടപാടുകളില്‍ ശ്രദ്ധയും കൃത്യതയും വേണ്ടിവരും. മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. സന്താനങ്ങളില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും . സിനിമാ , സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും . അലര്‍ജിസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകും . മുന്‍കോപം നിയന്ത്രിക്കുക . ക്ഷേത്രദര്‍ശനം മുഖേന മനസിനു സമാധാനം ലഭിക്കും .

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

സഹപ്രവര്‍ത്തകര്‍ മുഖേന മന:ക്ലേശങ്ങള്‍ക്ക് സാധ്യത. ദൂരയാത്രകള്‍ വേണ്ടി വരും. സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടിവരും . സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. പോലീസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിതസ്ഥാന ചലനം ഉണ്ടാകും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. ദാമ്പത്യ ജീവിതത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാകാതെ ശ്രദ്ധിക്കണം. ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ധാരാളം ചെറുയാത്രകള്‍ ആവശ്യമായിവരും. ഡോക്ടര്‍മാര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. വിഷമതകള്‍ ഉളവാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. ബന്ധുജനങ്ങള്‍ക്ക് അപകടമോ രോഗപീഢയോ വരാനിടയുണ്ട്. മാതൃസ്വത്ത് അനുഭവയോഗത്തില്‍ വന്നു ചേരും . സന്താനങ്ങളുടെ അഭിവൃദ്ധിയില്‍ മനഃസന്തോഷം വര്‍ദ്ധിക്കും . വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് നിലവിലുള്ള ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകാം . ആര്‍ക്കും പണം കടം കൊടുക്കരുത് . ടെസ്റ്റുകളിലും , ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്‌നിക്കേണ്ടി വരും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കുക.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം എടുക്കും . വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും . വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. സന്താനങ്ങളാല്‍ കീര്‍ത്തി വര്‍ദ്ധിക്കും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. ചിലര്‍ മനസില്‍ ഇഷ്ടപെടാത്ത രീതിയില്‍ പെരുമാറും . ഉപരിപഠനത്തിനു ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും . വാക്കുതര്‍ക്കം മൂലം പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസ്സിന് സന്തോഷം ലഭിക്കും. അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കുക. സഹോദരസ്ഥാനീയരുമായി അഭിപ്രായവ്യത്യാസത്തിനും ശത്രുതക്കും സാദ്ധ്യത . പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം . ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും . പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും . തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം . സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും . പൂര്‍വ്വിക സ്വത്ത് സംബന്ധമായി അഭിപ്രായവ്യത്യാസം ഉണ്ടാകും .

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, കേട്ട)

സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രക്കുള്ള അവസരം ലഭിക്കും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം . വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ ഉത്സാഹം അനുഭവപ്പെടും . കുടുംബ കലഹങ്ങളില്‍ നിരപരാധിത്വം തെളിയിക്കാന്‍ കഴിയും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും . സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും . തസ്‌ക്കരഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം. ശരീരത്തില്‍ മുറിവോ വ്രണമോ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട് . അപകട സാദ്ധ്യതയുള്ളതിനാല്‍ സ്ത്രീകള്‍ അടുക്കളയില്‍ ശ്രദ്ധിക്കുക . വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍ അഭിവൃദ്ധി ഉണ്ടാകും . പൊതുപ്രവര്‍ത്തകര്‍ സമൂഹത്തില്‍ മാന്യസ്ഥാനം കൈവരിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹ സാഫല്യം ഉണ്ടാകും . ആഘോഷ വേളകളില്‍ പങ്കെടുക്കും .

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ഔദ്ദ്യോഗികകാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. സുഹൃത്തുക്കളില്‍ നിന്നും തക്കസമയത്ത് സഹായസഹകരണങ്ങള്‍ ലഭിക്കും. മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. അപ്രതീക്ഷിതമായി ധനം വന്നു ചേരാന്‍ ഇടയുണ്ട്. തൊഴില്‍ രഹിതര്‍ക്ക് ആശ്വാസകരമായ സന്ദേശം ലഭിക്കും . മാനസിക സംഘര്‍ഷങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ വര്‍ദ്ധിക്കും. പല കാര്യങ്ങളിലും മദ്ധ്യസ്ഥത വഹിക്കാനിടവരും . സഹോദരങ്ങളില്‍ നിന്നും മനഃക്ലേശത്തിനു സാദ്ധ്യത. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. സാഹിത്യകാരന്മാര്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വിദേശത്തു നിന്നും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും . സൈനിക വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സ്ഥലമാറ്റം പ്രതീക്ഷിക്കാം. സിനിമാ, സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിനു അനുകൂല തീരുമാനം എടുക്കാന്‍ തടസ്സം നേരിടും . സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനസികസംഘര്‍ഷം വര്‍ദ്ധിക്കും . സ്ഥലമോ വീടോവാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. വിശേഷവസ്ത്രാഭരണാദികള്‍ ലഭിക്കും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. വസ്തുസംബന്ധമായി നിലനിന്നിരുന്ന അതിര്‍ത്തി തര്‍ക്കം പൊതുപ്രവര്‍ത്തകര്‍ മുഖേന പരിഹരിക്കപ്പെടും . യാത്രകള്‍ മുഖേന ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടും . ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും . മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും . സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും അധിക ചിലവുകള്‍ വര്‍ദ്ധിക്കും . സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ സംസാരത്തില്‍ നിയന്ത്രണം പാലിക്കുക . സഹോദരസ്ഥാനീയര്‍ക്ക് ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും . ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും . ആരോഗ്യപരമായി നല്ല കാലമാകുന്നു . ഗൃഹസംബന്ധമായി അസ്വസ്ഥകള്‍ മാറികിട്ടും . ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും . പുതിയ ബിസിനസ്സിന് അനുകൂല സമയം . സന്താനങ്ങളാല്‍ മനഃസന്തോഷം ലഭിക്കും . പലവിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും . സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് തടസപ്പെട്ടു കിടന്ന ആനുകൂലങ്ങള്‍ ലഭിക്കും.


കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മനസ്സിലാഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാകും. മാനസികപ്രയാസങ്ങള്‍ക്ക് ആശ്വാസം കണ്ടെത്തും വിദേശത്ത് പോകാന്‍ പാസ്‌പോര്‍ട്ടും വിസയും വേഗം അനുവദിച്ചു കിട്ടും. വിസിറ്റിംഗ് വിസയില്‍ വിദേശത്ത് പോയവര്‍ക്ക് സ്ഥിരമായ ഒരു ജോലി ലഭിക്കും . ഗവേഷണവിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ തടസം നേരിടും . ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കാനിടയുണ്ട്. സാഹിത്യകാരന്മാര്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും . പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും . സര്‍ക്കാര്‍ നിയമന ഉത്തരവിനായി കാത്തിരിക്കുന്ന ദമ്പതികള്‍ക്കു അനുകൂല സമയം . പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . ദാമ്പത്യപരമായി ദോഷകാലമാകുന്നു . അപവാദാരോപണങ്ങക്ക് സാദ്ധ്യ തയുള്ളതിനാല്‍ എല്ലാ കാര്യത്തിലും പ്രത്യേകം ശ്രദ്ധ ആവശ്യമാണ് . വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ക്കായി പണം ചിലവഴിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യത ഉള്ളതിനാല്‍ എല്ലാവരോടും നയപരമായി പെരുമാറണം. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും . ടെസ്റ്റുകളിലും, ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിക്കും.

മീനരാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

സമൂഹത്തിലും ഗൃഹത്തിലും ഒറ്റപ്പെടുന്ന അവസ്ഥ സംജാതമാകും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നതിലും അധികം ധനചിലവ് ഉണ്ടാകും . ദൃശ്യമാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക് അപകടസാദ്ധ്യത. ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യത ഉള്ളതിനാല്‍ എല്ലാവരോടും നയപരമായി പെരുമാറണം. മേലധികാരികളില്‍ നിന്നും മനസ്സിനെ വിഷമപ്പെടുത്തുന്ന വാക്കുകള്‍ കേള്‍ക്കാനിടവരും. സഹപ്രവര്‍ത്തകര്‍ കൂടെനിന്ന് ചതിക്കും. ഓഹരി വിപണിയിലും ഊഹകച്ചവടത്തിലും ഇടപെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. കൃഷിക്കാര്‍ക്ക് ധനനഷ്ടത്തിനു സാധ്യത. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്. മുന്‍കോപം നിയനന്ത്രിക്കുക . സംസാരത്തില്‍ മിതത്വം പാലിക്കുക . നിശ്ചയിച്ചുറപ്പിച്ച വിവാഹം ഭംഗിയായി നടക്കും . ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും. അധിക ചിലവുകള്‍ നിയന്ത്രിക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും . രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പ്രതിയോഗികള്‍ വര്‍ദ്ധിക്കും .
 
Other News in this category

 
 




 
Close Window