|
ചേരുവകള്‍
ബസുമതി അരി-500 ഗ്രാം
കടലപ്പരിപ്പ്-50 ഗ്രാം
ഉഴുന്നുപരിപ്പ്-20 ഗ്രാം
കപ്പലണ്ടി-50 ഗ്രാം
കടുക്-പാകത്തിന്
മഞ്ഞള്‍-പാകത്തിന്
എള്ളെണ്ണ-50 മില്ലി
നാരങ്ങാനീര്-നാലു നാരങ്ങയുടേത്
ഉണക്കമുളക്- ഒരെണ്ണം
കറിവേപ്പില - പാകത്തിന്
തയാറാക്കുന്ന വിധം
അരി കഴുകി പാകത്തിനു വേവിച്ചു വയ്ക്കുക. ഒരു പാനിലേക്ക് എണ്ണയൊഴിച്ചു ചൂടാക്കി ഉണക്കമുളക്, ഉഴുന്ന്, കടലപ്പരിപ്പ്, കടുക് എന്നിവയിട്ടു വറുക്കുക. കറിവേപ്പില, നാരങ്ങാ നീര്, മഞ്ഞള്‍ എന്നിവയും ചേര്‍ക്കുക. ഇത് തിളപ്പിക്കരുത്. ചോറും ഉപ്പും ഇതിയേക്കു ചേര്‍ത്ത് ഇളക്കുക. കറിവേപ്പിലയും കപ്പലണ്ടിയും മീതെയിട്ട് അലങ്കരിച്ചു വിളമ്പാം. |