|
ഉരുളക്കിഴങ്ങ് - അരക്കിലോ
ബട്ടര്‍ - നൂറ് ഗ്രാം
ഉപ്പ് - ഒരു ടീ സ്പൂണ്‍
മൈദ - മൂന്ന് ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരച്ചത് - രണ്ട് ടേബിള്‍ സ്പൂണ്‍
പാചക എണ്ണ - ഒരു ടീ സ്പൂണ്‍
റൊട്ടിപ്പൊടി - ഒരു കപ്പ്
പാല്‍ - അരക്കപ്പ്
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് ഉപ്പിട്ട് വെള്ളത്തില്‍ നന്നായി പുഴുങ്ങുക. ഇത് തൊലി കളഞ്ഞ് ഉടയ്ക്കുക. ബട്ടറും മൈദയുടെ പകുതിയും ചേര്‍ത്ത് ഇളക്കുക. ബാക്കി മൈദ മീതെ തൂവുക. നാല് മണിക്കൂര്‍ കഴിഞ്ഞ് ഇഞ്ചി അരച്ചതും ഉപ്പ്, പാല്‍ എിവയും ചേര്‍ത്ത് ഇളക്കി മയമുള്ള മാവാക്കുക.
ഇനി ഒരു ബേക്കിങ് ഡിഷ് എടുത്ത് നെയ്മയം പുരട്ടി മിശ്രിതം അതില്‍ ഒഴിച്ച് അല്‍പ്പനേരം വയ്ക്കുക. അല്‍പ്പം പൊങ്ങുമ്പോള്‍ ഇതിനു മീതെ റൊട്ടിപ്പൊടി തൂവി ബട്ടര്‍ അവിടവിടെയായി ഒഴിക്കുക. മുകള്‍ വശം ബ്രൗണ്‍ നിറമാകും വരെ ബേക്ക് ചെയ്യുക. തണുക്കാന്‍ അനുവദിക്കുക. തണുത്തു കഴിഞ്ഞാല്‍ ചെറിയ ഉരുളകളാക്കി വീണ്ടും റൊട്ടിപ്പൊടിയില്‍ ഉരുട്ടി ഓവനില്‍ വച്ച് ബ്രൗണ്‍ നിറമാകും വരെ ബേക്ക് ചെയ്യുക.
സാലഡ് വെള്ളരി നീളത്തില്‍ അരിഞ്ഞത്, ടൊമാറ്റോ സോസ് എന്നിവ ഉപയോഗിച്ച് അലങ്കരിക്കാം. |