Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ജ്യോതിഷം
  Add your Comment comment
ഫെബ്രുവരി 12 മുതല്‍ ഫെബ്രുവരി 18 വരെയുള്ള ദിവസങ്ങള്‍ നിങ്ങള്‍ക്കെങ്ങിനെ?
/
ശ്രീ. ആറ്റുകാല്‍ രാധാകൃഷ്ണന്‍ തയ്യാറാക്കിയ ജ്യോതിഷ പംക്തി

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

അവിവാഹിതരുടെ വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. ആരോഗ്യപരമായും, തൊഴില്‍പരമായും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പൂര്‍വ്വികസ്വത്ത് സംബന്ധമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദികലകളില്‍ താല്‍പര്യം വര്‍ദ്ധിക്കും. പിതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കാം. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല സമയം. കൂട്ടുബിസിനസില്‍ ഏര്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ അനുകൂലസമയം. സാഹിത്യകാരന്മാര്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രക്കുള്ള അവസരം ലഭിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. തടസ്സപ്പെട്ടു കിടന്നിരുന്ന പല കാര്യങ്ങള്‍ക്കും നീക്കുപോക്കുണ്ടാകും. വിശേഷവസ്ത്രാഭരണാദികള്‍ ലഭിക്കും. ഈശ്വരാധീനം ഉള്ളതിനാല്‍ എല്ലാ ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. സാമൂഹിക-സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. അനാവശ്യ കാര്യങ്ങള്‍ക്കുപോലും ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. പെട്ടെന്നു ക്ഷേഭമുണ്ടാവാതെ ശ്രദ്ധിക്കണം. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയം.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)


വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. കലാപരമായി ബന്ധപ്പെട്ട്് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം പുതിയ അവസരങ്ങള്‍ ലഭിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. നിലവിലുള്ള ജോലി വരെ നഷ്ടപ്പെടുന്ന സാഹചര്യം സംജാതമാകും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സം നേരിടും. ശരീരത്തില്‍ മുറിവോ വ്രണമോ ഉണ്ടാകാന്‍ സാദ്ധ്യത. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം എടുക്കാന്‍ തടസം നേരിടും. കൈകൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കള്ളകേസില്‍ കുടുങ്ങാന്‍ സാദ്ധ്യതയുണ്ട്. അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ സ്ത്രീകളുമായി അടുത്തിടപഴകുമ്പോള്‍ ശ്രദ്ധിക്കുക. അപ്രതീക്ഷിതമായി മേലധികാരില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ അലസത പ്രകടമാക്കും. മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)


അകന്നുകഴിഞ്ഞിരുന്ന ദമ്പതികള്‍ തമ്മില്‍ ഒന്നിക്കും. ചെറുയാത്രകള്‍ ആവശ്യമായി വരും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ജോലി ഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. ദൃശ്യമാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക് അപകടസാദ്ധ്യത. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. സന്താനങ്ങള്‍ക്ക് വിദേശത്ത് തൊഴില്‍ലബ്ധി ഉണ്ടാകാനിടയുണ്ട്. ശത്രുക്കളുടെ ഗൂഡതന്ത്രങ്ങള്‍ മുഖേന കേസുകളോ അപമാനങ്ങളോ സംഭവിക്കാം അനാവശ്യമായ സംസാരം ഒഴിവാക്കുക. യാത്രകള്‍ മുഖേന പ്രതീക്ഷിച്ച ഗുണം ലഭിക്കില്ല. അപ്രതീക്ഷിതമായി മനഃക്ലേശത്തിനു ഇടയാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും. ക്ഷേത്രദര്‍ശനം സാദ്ധ്യമാകും. ഇഷ്ടജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കും. കൂട്ടുബിസിനസില്‍ പാര്‍ട്ടണര്‍മാരുടെ നിസ്സകരണം മനഃപ്രയാസത്തിനു ഇടയാക്കും. അവിവാഹിതരുടെ വിവാഹ കാര്യത്തിനു അനുകൂല തീരുമാനം എടുക്കും.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

സന്താനങ്ങളെ കുറിച്ച് മനോവിഷമം ഉണ്ടാകും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും, പുതിയ കൃതി പ്രസിദ്ധീകരിക്കാനും സാധിക്കും. ദമ്പതികള്‍ തമ്മില്‍ ഐക്യതയോടെ കഴിയും. ആഘോഷവേളകളില്‍ പങ്കെടുക്കും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. ബന്ധുമിത്രാദികളെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കും. നാല്‍ക്കാലികളില്‍ നിന്നും ഉപദ്രവം ഉണ്ടാകും. ഇഷ്ടഭോജനം സാദ്ധ്യമാകും. ഈശ്വരചിന്ത കൈവിടാതെ സൂക്ഷിക്കണം. പ്രവര്‍ത്തികളില്‍ ജാഗ്രത പാലിക്കണം. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. കുടുംബപരമായി കുടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ദിനചര്യയില്‍ പലമാറ്റവും ഉണ്ടാകും ചിലര്‍ മനസില്‍ ഇഷ്ടപെടാത്തരീതിയില്‍ പെരുമാറും ഗൃഹനിര്‍മ്മാണത്തില്‍ ധനനഷ്ടം സംഭവിക്കും. മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

യാത്രാവേളയില്‍ ആഭരണങ്ങളോ വിലപ്പെട്ട രേഖകളോ നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക. അയല്‍ക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. അലര്‍ജി സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ആഹാരത്തിലെ ക്രമക്കേടു മുഖേന ഉദരരോഗമോ, ഗ്യാസ്ട്രബിളോ ഉണ്ടാകും. അപകീര്‍ത്തിക്കു സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. അനാവശ്യ ചിന്തകള്‍ മനസ്സിനെ അസ്വസ്ഥമാക്കി കൊണ്ടിരിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. വാഹനാപകടം ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ലൈസന്‍സില്ലാതെ വാഹനം ഓടിക്കാതിരിക്കുക. മനസിനു സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. സഹോദരസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റാത്ത സാഹചര്യം സംജാതമാകും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും ഏതു കാര്യത്തിനു ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലും അധികം ധനച്ചിലവ് നേരിടും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേറും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. യാത്രാവേളയില്‍ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ഗൃഹപ്പണിയില്‍ പാകപ്പിഴകള്‍ കണ്ടെത്തും. വേണ്ടപ്പെട്ടവരുടെ മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ആരോഗ്യപരമായി നല്ല കാലമാകുന്നു. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ക്കു അനുകൂല വിധി ഉണ്ടാകും. ജോലിക്കാര്‍ മുഖേന നാശനഷ്ടം ഉണ്ടാകും. പ്രതീക്ഷിക്കാത്ത സമയത്ത് ചില ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. വിരുദ്ധശക്തികളുടെ പ്രവര്‍ത്തനം അല്പം ശല്യം ഉണ്ടാക്കും. പ്രോത്സാഹകരമായ വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. ഗൃഹത്തില്‍ മോഷണശ്രമത്തിന് സാദ്ധ്യത. സഹോദരസ്ഥാനീയരുമായി അഭിപ്രായവ്യത്യാസത്തിനു സാദ്ധ്യത. അസാധാരണ വാക് സാമര്‍ത്ഥ്യം പ്രകടമാക്കും. ശരീരത്തില്‍ മുറിവോ വ്രണമോ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ജീവിത പങ്കാളിയില്‍ നിന്നും സുഖം ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്‌സരങ്ങള്‍ നേരിടും. ശത്രുക്കള്‍ വര്‍ദ്ധിക്കും. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കുക. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസ്സം നേരിടും. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്തമായിരിക്കും. വഞ്ചനയില്‍ അകപ്പെടാതിരിക്കാന്‍ സൂക്ഷിക്കുക.സഹോദരങ്ങള്‍ തമ്മില്‍ യോജിപ്പിലെത്തും. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. രക്തസംബന്ധമായി അസുഖത്തിന് സാദ്ധ്യത. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും. മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കുക. സുഹൃത്തിനു വേണ്ടി ജാമ്യം നിന്നതിന്റെ പേരില്‍ ധനകാര്യ സ്ഥാപനത്തില്‍ നിന്നും നേട്ടീസ് വരാന്‍ സാദ്ധ്യത.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

വ്രതാനുഷ്ടാനത്തിന് താല്‍പര്യം ഉണ്ടാകും. ഗൃഹം മോടിപിടിപ്പിക്കാനുള്ള ശ്രമം പരാജയപ്പെടും. സുഹൃത്തുക്കളില്‍ നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാകും. നൂതന വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. സഹോദരസ്ഥാനീയര്‍ ഗൃഹത്തില്‍ സന്ദര്‍ശിക്കും. വിനോദങ്ങളില്‍ പങ്കെടുക്കും. ഉപരിപഠനത്തിനു ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. ഗൃഹ സംബന്ധമായി അസ്വസ്ഥകള്‍ അനുഭവപ്പെടും. കണ്ഠത്തിനു മുകളിലുള്ള അസുഖങ്ങള്‍ അനുഭവപ്പെടും. വസ്തുസംബന്ധമായി അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടും. ഉദ്യോഗസ്ഥന്‍മാര്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കാന്‍ തടസം നേരിടും. ഉത്തരവാദിത്വങ്ങള്‍ നിശ്ചിതസമയത്തു നിറവേറാന്‍ സാധിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിനു തീരുമാനം എടുക്കാന്‍ തടസം നേരിടും. സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്‌സരങ്ങള്‍ നേരിടും. ശത്രുക്കള്‍ വര്‍ദ്ധിക്കും. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കുക.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ശത്രു ജയത്തിന് സാദ്ധ്യത. താര്‍ക്കിക വിഷയത്തിലൂടെ വിജയം കൈവരിക്കും. ആലോചിച്ച് തീരുമാനങ്ങള്‍ കൈകൊള്ളുക. ബന്ധുജന വിരോധം ഉണ്ടാകും. വസ്തുവകകള്‍ വില്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അത് സാധിക്കുമെങ്കിലും പ്രതീക്ഷിച്ചത്ര ലാഭം ലഭിക്കുകയില്ല. ശത്രുക്കളുടെ ഗൂഡതന്ത്രങ്ങള്‍ മുഖേന കേസുകളോ അപമാനങ്ങളോ സംഭവിക്കാം. കുടുംബിനികള്‍ക്ക് ഭര്‍ത്താവില്‍ നിന്നുള്ള പിന്തുണ ലഭിക്കും .അനാവശ്യമായ സംസാരം ഒഴിവാക്കുക. യാത്രകള്‍ മുഖേന പ്രതീക്ഷിച്ച ഗുണം ലഭിക്കില്ല. അപ്രതീക്ഷിതമായി മനഃക്ലേശത്തിനു ഇടയാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും. ക്ഷേത്രദര്‍ശനം സാദ്ധ്യമാകും. ഇഷ്ടജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കും. കൂട്ടുബിസിനസില്‍ പാര്‍ട്ടണര്‍മാരുടെ നിസ്സകരണം മനഃപ്രയാസത്തിനു ഇടയാക്കും. ഉത്തരവാദിത്വങ്ങള്‍ നിശ്ചിതസമയത്തു നിറവേറാന്‍ സാധിക്കും

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

അനാവശ്യ സംസാരം ഒഴിവാക്കുക. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാധ്യത. ഗൃഹാലങ്കാരവസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. സാഹിത്യകാരന്മാര്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. പ്രമോഷനുവേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂലമായ ഉത്തരവ് ലഭിക്കും. ആത്മീയകാര്യത്തിലും ഈശ്വരീയകാര്യത്തിലും ശ്രദ്ധ വര്‍ദ്ധിക്കുന്നതാണ്. കണ്ഠത്തിനു മുകളിലോട്ടുള്ള അസുഖങ്ങള്‍ ഉണ്ടാകും. സഹോദരസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദേശയാത്രയ്ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. ദേവാലയങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് കീര്‍ത്തിക്കുറവും സ്ഥാനഭ്രംശവും വരാം. നിസ്സാരകാര്യങ്ങളെ മുന്‍നിര്‍ത്തി വാദപ്രതിവാദങ്ങളിലേര്‍പ്പെടും. പട്ടാളക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂലങ്ങള്‍ അനുവദിച്ചു കിട്ടും. പ്രശ്‌നങ്ങളെ ധീരതയോടെ നേരിടാന്‍ കഴിയും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുക. സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. കുടുംബാംഗങ്ങള്‍ക്ക് രോഗങ്ങള്‍ ഉണ്ടാകും.

മീനരാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ശത്രുക്കളുടെ ഗൂഡതന്ത്രങ്ങള്‍ പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. വരവില്‍ കവിഞ്ഞ് ചിലവ് വര്‍ദ്ധിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നിലവിലുള്ള ജോലി ഉപേക്ഷിച്ച് നാട്ടില്‍ വരേണ്ട സ്ഥിതി ഉണ്ടാകും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും ഭൂമിസംബന്ധമായ ക്രയവിക്രയത്തിനു ശ്രമിക്കുന്നുവര്‍ക്കു തടസം നേരിടും. മാതൃബന്ധുക്കള്‍ക്ക് അസുഖങ്ങളുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. വേണ്ടപ്പെട്ടവരില്‍ നിന്നും മന:സന്തോഷം ലഭിക്കും. വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക. അപകീര്‍ത്തിക്കു സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. വീട്ടമ്മമാര്‍ക്ക് ശാരീരിക ക്ലേശം മുഖേന കാര്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കാന്‍ പ്രയാസം അനുഭവപ്പെടും. പിതാവില്‍ നിന്നോ പിതൃസ്ഥാനീയരില്‍ നിന്നോ സഹായസഹകരണങ്ങള്‍ ലഭിക്കും.
 
Other News in this category

 
 




 
Close Window