Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th May 2024
 
 
ജ്യോതിഷം
  Add your Comment comment
ഫെബ്രുവരി 19 മുതല്‍ 25 വരെയുള്ള വാരം നിങ്ങള്‍ക്കെങ്ങിനെ ?
ശ്രീ ആറ്റുകാല്‍ രാധാകൃഷ്ണന്‍
മേടരാശി (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ഒരിക്കലും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ വന്നുചേരും. വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈകൊള്ളുക. മംഗള കര്‍മ്മങ്ങള്‍ നടക്കാനിടയുണ്ട്. സഹോദരങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം പിതാവു മുഖേന മാറികിട്ടും . പൂര്‍വ്വികസ്വത്തില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും . ദൂരയാത്രകള്‍ മുഖേന അധിക ചിലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും. മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. ജോലി സ്ഥലത്ത് അപകീര്‍ത്തിക്കു സാധ്യതയുള്ളതിനാല്‍ സ്ത്രീകളുമായി അടുത്തിടപഴകുമ്പോള്‍ ശ്രദ്ധിക്കുക. കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകും. ധനപരമായി നേട്ടം ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും . ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം . സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും . ഉപരിപഠനത്തിനു ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. സന്താനങ്ങള്‍ മുഖേന മനഃക്ലേശത്തിനു സാദ്ധ്യത. ഇഷ്ടപ്പെട്ട വ്യക്തികളുടെ സമീപനം സാദ്ധ്യമാകും . ബാങ്കില്‍ ലോണിനു അപേക്ഷിച്ചവര്‍ക്ക് ലോണ്‍ പാസ്സാകും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

ദൂരെയാത്രകള്‍ ആവശ്യമായി വരും. വിദേശയാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സം നേരിടും. പിതാവിന് രോഗാരിഷ്ടതകള്‍ ഉണ്ടാകും. ഓഹരി വിപണിയും ഊഹകച്ചവടത്തിലും ഏര്‍പ്പെടാതിരിക്കുക. ക്ഷിപ്രകോപം മുഖേന വേണ്ടപ്പെവര്‍ പോലും ശത്രുക്കളാകും. കോണ്‍ട്രാക്ടര്‍മാര്‍ക്ക് പണികള്‍ യഥാസമയം ചെയ്തു തീര്‍ക്കാന്‍ കഴിയാതെ വരും. കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും . ചഞ്ചല മന:സ്ഥിതി ആയിരിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരോടും നയപരമായി പെരുമാറണം. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരും. പ്രവര്‍ത്തനമേഖല അഭിവൃദ്ധിപ്പെടും. സ്ഥലമാറ്റത്തിനു ശ്രമിച്ചിരുന്ന ഉദ്യോഗസ്ഥന്‍മാര്‍ക്ക് അനുകൂല സ്ഥലമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും . വേണ്ടപ്പെട്ടവരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കും . അനാവശ്യ കാര്യങ്ങള്‍ക്കു പോലും ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. പെട്ടെന്നു ക്ഷോഭ മുണ്ടാവാതെ ശ്രദ്ധിക്കണം. വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ട് കലഹമുണ്ടാകും. മനസ്സിനു വിഷമമുണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

എന്തും തുറന്നുപറയുന്ന സ്വഭാവം കാരണം ശത്രുത വര്‍ദ്ധിക്കും. ബന്ധുക്കളുടെ ഇടപെടല്‍ മൂലം ധനനാശത്തിനു സാധ്യത. പലവിധത്തിലുള്ള ചിന്തകള്‍ മനസ്സിനെ അലട്ടും. ഗൃഹം മോടി പിടിപ്പിക്കാനായി പണം ചിലവഴിക്കും. വേണ്ടപ്പെട്ടവരുടെ സമീപനം മന:സന്തോഷം വര്‍ദ്ധിപ്പിക്കും. മനസില്‍ ശരിയായ ചിന്ത ഉടലെടുക്കും. ഉപരിപഠത്തിനുള്ള ശ്രമം വിജയിക്കും. പിതൃഗുണം പ്രതീക്ഷിക്കാം. തക്കസമയത്ത് സഹോദരസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. വിദേശത്തു നിന്നും നാട്ടില്‍ വരാനുള്ള ശ്രമം വിജയിക്കും. പ്രതീക്ഷയ്ക്കനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും. രാഷ്ട്രീയ കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേതൃസ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങാനിടയുണ്ട് . ജീവിത പങ്കാളിയില്‍ നിന്നും സുഖം ലഭിക്കും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും .യാത്രാവേളയില്‍ അപരിചിതരുമായുള്ള ചങ്ങാത്തം ഒഴിവാക്കുക . പ്രസന്നവദനരായിരിക്കുമെങ്കിലും മാനസികാസ്വസ്ഥ്യവും, ക്ഷോഭവും ഉള്ളിലുണ്ടാകും. സ്വര്‍ണ്ണം വസ്ത്രവ്യപാരികള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും .

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

ദാമ്പത്യ ജീവിതത്തില്‍ അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ തരണം ചെയ്യും. നഷ്ടപ്പെട്ടു എന്നുകരുതിയ പണം തിരികെ കിട്ടും . ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. ആരോഗ്യപരമായി നല്ലകാലം . ഗൃഹ സംബന്ധമായി അസ്വസ്ഥകള്‍ മാറികിട്ടും . ദാമ്പത്യ ജീവിതം ശോഭനമായിരിക്കും. കണ്ഠത്തിനു മുകളിലുള്ള അസുഖങ്ങള്‍ അനുഭവപ്പെടും . ബന്ധുക്കള്‍ സഹായിക്കും. ശത്രുക്കളില്‍ നിന്നും മോചനം ലഭിക്കും. വിഷമതകള്‍ ഉളവാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. ദാമ്പത്യജീവിതത്തില്‍ പല പ്രശ്‌നങ്ങളും ഉടലെടുക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നതിലും അധികം ധനചിലവ് നേരിടും. കുടുംബപരമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ ബന്ധുക്കള്‍ മുഖേന പരിഹരിക്കപ്പെടും . അപ്രതീക്ഷിതമായി ദൂരയാത്രകള്‍ ആവശ്യമായി വരും . വ്യവസായിക്കള്‍ക്ക് തൊഴില്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. യാത്രാവേളയില്‍ അപകടം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രതികൂല സാഹചര്യങ്ങളില്‍ ആത്മ ധൈര്യത്തോടു കൂടി പ്രവര്‍ത്തിക്കണം . സന്താനങ്ങള്‍ക്ക് രോഗ ദുരിതാവസ്ഥ ഉണ്ടാകും.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. ദീര്‍ഘയാത്ര ചെയ്യുമ്പോള്‍ ബാഗോ മറ്റു സാധനങ്ങളോ സൂക്ഷിക്കാനായി മറ്റുള്ളവരെ ഏല്‍പ്പിക്കാതിരിക്കുക. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും . സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും. വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കും. സഹോദര സ്ഥാനീയരുമായി അഭിപ്രായ വ്യത്യാസത്തിനു സാദ്ധ്യത. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക . നൂതനവസ്ത്രാഭരണാദികള്‍ക്കായി പണം ചിലവഴിക്കും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. വരവില്‍ കവിഞ്ഞ് ചിലവു വര്‍ദ്ധിക്കും. പെണ്‍കുട്ടികള്‍ മറ്റുള്ളവരുടെ ഭ്രമങ്ങളില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക. വളരെ ചിന്തിച്ചു മാത്രമേ കാര്യങ്ങള്‍ തീരുമാനിക്കാവൂ. ടെസ്റ്റുകളിലും, ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്‌നിക്കേണ്ടി വരും. നിസ്സാരകാര്യങ്ങളില്‍ ദമ്പതികള്‍ തമ്മില്‍ കലഹിക്കാന്‍ സാധ്യത. നല്ലകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. സംഭാഷണങ്ങള്‍ ശത്രുക്കളെ സൃഷ്ടിക്കും.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. വേണ്ടപ്പെട്ടവര്‍ മുഖേന മന:ക്ലേശത്തിന് സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദി കലകളില്‍ താല്‍പര്യം വര്‍ദ്ധിക്കും . പഴയവാഹനം കൊടുത്ത് പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയം. സ്ത്രീകള്‍ മുഖേന അപകീര്‍ത്തിക്കു സാധ്യത. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ആരോഗ്യ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുക . അലര്‍ജിസംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും . കലാകായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിവിനനുസൃതമായ അംഗീകാരം ലഭിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം . വിദേശയായ്ര്ക്ക് ശ്രമിക്കുന്നവര്‍ സ്വകാര്യ ഏജന്‍സികള്‍ വഴി കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. ശത്രു വിജയത്തിനു വേണ്ടി കോടതി കയറേണ്ടി വരും. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടതായിവരും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടതായി വരും. അപ്രതീക്ഷിതമായി മേലധികാരികളുടെ അപ്രീതിക്കു സാദ്ധ്യത . അകാരണമായ ഭീതി മനസ്സിനെ അലട്ടും. കുടുംബകാര്യങ്ങളില്‍ താല്‍പ്പര്യം കുറയും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ധാരാളം ചെറുയാത്രകള്‍ ആവശ്യമായിവരും . സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും അധിക ചിലവുകള്‍ വര്‍ദ്ധിക്കും . അനാവശ്യമായ സംസാരം കഴിവതും ഒഴിവാക്കുക . മാതാവുമായോ മാതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും . വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും . സ്ത്രീ സുഖം ലഭിക്കും . സര്‍വ്വകാര്യ വിജയം. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും . സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും . മനസില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഈശ്വരകൃപയാല്‍ നിഷ്പ്രയാസം സാധ്യമാകും . പഴയ വാഹനം കൊടുത്ത് പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീരിക്കും. വിദ്യാര്‍ഥികള്‍ക്ക് കഠിനാദ്ധ്വാനം വേണ്ടി വരും . സാമ്പത്തിക ബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക . സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിനു സാദ്ധ്യത . വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും . ഉദ്യോഗാര്‍ത്ഥികള്‍ക്കു ഇന്റര്‍വ്യുവില്‍ പങ്കെടുക്കാനുള്ള ഉത്തരവ് ലഭിക്കും .

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)

കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ മുഖേന ധനചിലവു വര്‍ദ്ധിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശത്രുവര്‍ദ്ധനവ് ഉണ്ടാകും. അപകീര്‍ത്തി ഉണ്ടാകാതെ ശ്രദ്ധിക്കുക. നിനച്ചിരിക്കാതെയുള്ള ചിലവുകള്‍ വരുന്നതിനാല്‍ കൈയ്യില്‍ പണം തങ്ങുകയില്ല. ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഉത്തരവ് ലഭിക്കും. ഉന്നത വ്യക്തികളുമായി അടുത്ത് ഇടപഴകാന്‍ അവസരം ലഭിക്കും . തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കുക . ഗൃഹ നിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും . ബിസിനസ്സില്‍ നിന്നും പ്രയത്‌നത്തിനു തക്കതായ ലാഭം ലഭിക്കുകയില്ല . സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. അന്യരുടെ കാര്യത്തെക്കുറിച്ച് അറിയാന്‍ ജിജ്ഞാസ വര്‍ദ്ധിക്കും . ഉദ്ദ്യോഗ സംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായിവരും . പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ മാന്യത നേടാനുള്ള അവസരം ലഭിക്കും. മനസിന് വിഷമം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. പ്രമോഷനു ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനകാര്‍ക്കു തടസങ്ങള്‍ നേരിടും .

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെടേണ്ടി വരും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടും. ഗുഹൃത്തുക്കളുമായുള്ള യാത്രകള്‍ ഉല്ലാസകരമാകും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. അഭിഭാഷകര്‍ വാക്‌സാമര്‍ത്ഥ്യം മുഖേന കേസു വിജയിക്കുകയും സഹപ്രവര്‍ത്തകരുടെ അനുമോദനം ലഭിക്കുകയും ചെയ്യും. ചിട്ടിയോ ലോട്ടറിയോ ലഭിക്കാന്‍ ഇടയുണ്ട്. സഹോദരാദി ഗുണം പ്രതീക്ഷിക്കാം. ബിസിനസ്സിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. രഹസ്യബന്ധങ്ങള്‍ പലതും സുഗമമായി മുമ്പോട്ടു പോകും. അധിക ചിലവുകള്‍ മുഖേന കടം വാങ്ങേണ്ട സ്ഥിതി വിശേഷം ഉണ്ടാകും . തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കുക. ഉദ്യോഗസ്ഥന്‍മാര്‍ക്ക് സഹനശക്തിയും ക്ഷമയും അത്യന്താപേക്ഷിതമാണ് കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും . മക്കള്‍ മുന്‍കോപവും തന്നിഷ്ടവും പ്രവര്‍ത്തിക്കുന്നതു മുഖേന മനഃക്ലേശത്തിനിടയാക്കും . വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ശമ്പളകുടിശിക ലഭിക്കാന്‍ തടസം നേരിടും .

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ദീര്‍ഘ വീക്ഷണത്തിലൂടെ മാത്രമേ ഏതൊരു പ്രവര്‍ത്തിയിലും ഏര്‍പ്പെടാവൂ. കലാപ്രവര്‍ത്തനങ്ങളോട് ആഭിമുഖ്യം കൂടും. സുഹൃദ് സഹായം കൊണ്ട് മനസ്സിന് ആശ്വാസം ഉണ്ടാകും. പിതൃഗുണം പ്രതീക്ഷിക്കാം. ഭാവികാര്യങ്ങളില്‍ ഉറച്ച തീരുമാനം എടുക്കാന്‍ കഴിയാതെ വരും. ഉദ്ദ്യോഗസ്ഥന്മാര്‍ക്ക് പലവിധത്തിലുള്ള ആനുകൂലങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും. നിസ്സാരകാര്യങ്ങളെ മുന്‍ നിര്‍ത്തി വാദപ്രതി വാദങ്ങളിലേര്‍പ്പെടും. അന്യസ്ത്രീകളുമായി പെരുമാറുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടമ്മമാര്‍ ഭര്‍ത്താവിന്റെ ആരോഗ്യത്തെക്കുറിച്ച് വെറുതെ ചിന്തിച്ച് മനസ്സു വിഷമിപ്പിക്കും. ഈശ്വരാധീനം ഉള്ളതിനാല്‍ എല്ലാ ആപത്തുകളില്‍ നിന്നും രക്ഷപ്പെടും . സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ദമ്പതികള്‍ തമ്മില്‍ ഐക്യതയോടെ കഴിയും . ആഘോഷവേളകളില്‍ പങ്കെടുക്കും . പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ് കരിക്കും. സൈനിക വിഭഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സ്ഥലംമാറ്റം പ്രതീക്ഷിക്കാം . പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

തൊഴില്‍മേഖല സന്തോഷകരവും സുഖപ്രദവുമാകും. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്നും ധനലാഭം പ്രതീക്ഷിക്കാം. ദൂരെയാത്രകള്‍ മുഖേന ഉദ്ദേശിച്ച ഗുണം ലഭിക്കില്ല. മക്കളുടെ പഠനത്തെക്കുറിച്ച് അനാവശ്യമായി ചിന്തിച്ചുകൊണ്ടിരിക്കും. മുന്‍കോപം നിയന്ത്രിക്കുക . ഭാര്യാഭര്‍ത്തൃ വിരഹത്തിനു സാധ്യത. വിദ്യാര്‍ത്ഥികള്‍ അവരുടെ പഠനത്തില്‍ അശ്രദ്ധരാകും. രോഗാരിഷ്ടതകള്‍ വന്നുചേരാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. പുണ്യപ്രവര്‍ത്തികളില്‍ തടസ്സം നേരിടും. ഏറ്റെടുത്ത ജോലി കൃത്യസമയത്തു ചെയ്യുന്നതിലൂടെ മേലുദ്ദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. നിലവിലുണ്ടായിരുന്ന വിവാഹാലോചന തടസ്സപ്പെടും . ബിസിനസ്സ് വിപുലീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായവ്യത്യാസത്തിനു സാദ്ധ്യത. ബന്ധുക്കളുമായി നിലവിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസം തുടരും. സഹോദരാദി സുഖക്കുറവ് അനുഭവപ്പെടും . വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും . സര്‍ക്കാര്‍ നിയമന ഉത്തരവിനായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു ഉത്തരവ് ലഭിക്കും . ധനപരമായി അനുകൂലസമയം . നീര്‍ദോഷ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകും .

മീനരാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

മറ്റുള്ളവരുടെ പ്രീതിക്കായി എന്തും പ്രവര്‍ത്തിക്കും. കര്‍മ്മരംഗത്തെ ഭീഷണി നേരിടേണ്ടി വരും. കഠിനാദ്ധ്വാനത്തിന് വിപരീതഫലം ലഭിക്കും . താനറിയാത്ത കാര്യത്തില്‍ അപവാദം കേള്‍ക്കേണ്ടി വരും. മൂത്രസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകും. ഗുരുസ്ഥാനീയരായുള്ളവരുടെ വിരഹദു:ഖം ഉണ്ടാകും. ദൈവീകകാര്യങ്ങള്‍ക്കായി യാത്ര ചെയ്യാനിടവരും. അപ്രതീക്ഷിതമായി ധനചിലവു ഉണ്ടാകും . ഏതു കാര്യത്തിനു ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലും അധികം ധനചിലവ് നേരിടും. വിദേശത്തു നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിവാദപരമായ പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കണം . പുതിയ തൊഴില്‍ ചെയ്യാനുള്ള താല്‍പര്യം വര്‍ദ്ധിക്കും. ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ദിനചര്യയില്‍ പലമാറ്റവും ഉണ്ടാകും . ചിലര്‍ മനസില്‍ ഇഷ്ടപെടാത്തരീതിയില്‍ പെരുമാറും. കര്‍മ്മരംഗത്ത് പലപ്രതി ബദ്ധതകളും തരണം ചെയ്യേണ്ടി വരും . കൈകൂലി വാങ്ങുന്ന ഉദ്ദ്യോഗസ്ഥന്‍മാര്‍ കള്ളകേസില്‍ കുടുങ്ങാന്‍ സാദ്ധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക.
 
Other News in this category

 
 




 
Close Window