Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th May 2024
 
 
ജ്യോതിഷം
  Add your Comment comment
26 ഫെബ്രുവരി 2011 മുതല്‍ 4 മാര്‍ച്ച് 2011 വരെയുള്ള വാരം നിങ്ങള്‍ക്കെങ്ങിനെ ?
ശ്രീ.ആറ്റുകാല്‍ രാധാകൃഷ്ണന്‍
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

മനഃസമാധാനവും സന്തോഷവും ലഭിക്കും . മനസിനണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും . കര്‍മ്മസംബന്ധമായി പലവിധത്തിലുള്ള പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും . അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം ഉണ്ടാകും . വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനു ആഗ്രഹിക്കുന്ന വിഷയം ലഭിക്കും . വിദേശത്തു നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . കണ്ഠത്തിനു മുകളിലുള്ള അസുഖങ്ങള്‍ അനുഭവപ്പെടും . പല വിധത്തില്‍ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം . തൊഴില്‍ രഹിതര്‍ക്ക് നല്ല ജോലി ലഭിക്കും . ദാമ്പത്യ ജീവിതം ശോഭനമായിരിക്കും . പ്രതീക്ഷിക്കുന്ന കാര്യങ്ങളില്‍ വിജയിക്കും . അപ്രതീക്ഷിതമായി മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും . ജോലി സംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും . രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേതൃസ്ഥാനങ്ങളില്‍ എത്താന്‍ കഴിയും . സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹ സാഫല്യം ഉണ്ടാകും . ഉദ്യോഗാര്‍ത്ഥികള്‍ക്ക് കാമ്പസ് ഇന്റര്‍വ്യു വഴി മെച്ചപ്പെട്ട ജോലി ലഭിക്കും .

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

സാമ്പത്തിക നേട്ടം ഉണ്ടാകും . ദാമ്പത്യസുഖവും മനഃസന്തോഷവും അനുഭവപ്പെടും. നിലവിലുണ്ടായിരുന്ന വിവാഹാലോചന തീര്‍ച്ചപ്പെടുത്തും. ഡോക്ടര്‍മാര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം . പൂര്‍വ്വിക സ്വത്തില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . ബിസിനസ് മുഖേന ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളെ തരണം ചെയ്യാന്‍ സാധിക്കും. ആപല്‍ക്കരമെന്നു തോന്നുന്ന ഘട്ടത്തില്‍ ദൈവാധീനം അനുഭവപ്പെടും. ചിന്തകള്‍ ശരിയായ വിധമായതിനാല്‍ വിഷമതകളെ തരണം ചെയ്യാന്‍ സാധിക്കും. പൊതുരംഗത്ത് വൈധഗ്ധ്യവും സാമര്‍ത്ഥ്യവും പ്രദര്‍ശിപ്പിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പണി ധൃതഗതിയില്‍ നടക്കും . വാക്‌സാമര്‍ത്ഥ്യം മുഖേന കേസു വിജയിക്കുകയും സഹപ്രവര്‍ത്തകരുടെ അനുമോദനം ലഭിക്കുകയും ചെയ്യും. ചിട്ടിയോ ലോട്ടറിയോ ലഭിക്കാന്‍ ഇടയുണ്ട്. കടം കൊടുത്ത പണം തിരികെ ലഭിക്കും. മാതാവുമായോ മാതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിനു സാദ്ധ്യത. മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ കണ്ടുപിടിക്കാനുള്ള പ്രവണത കൂടും. സംഗീതം, സാഹിത്യം ഇവയില്‍ താല്‍പ്പര്യം ജനിക്കും.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

കോടതിയിലുള്ള കേസുവഴക്കുകളില്‍ അപ്രതീക്ഷിതമായ പരാജയങ്ങള്‍ ഉണ്ടാകും. ബന്ധുക്കളും സുഹൃത്തുക്കളും നിസ്സാരകാരണങ്ങളാല്‍ വിരോധി കളായിത്തീരും. സ്ഥലമാറ്റത്തിന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ചെയ്യാത്തകുറ്റത്തിന് അപവാദം കേള്‍ക്കേണ്ടി വരും. നീര്‍ദോഷസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകും. ആര്‍ക്കും പണം കടം കൊടുക്കരുത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ് . രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിവാദപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നത് നന്ന് . സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും . വിശേഷവസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും . അകാരണമായ കലഹങ്ങള്‍ പലപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും . യുവാക്കളില്‍ ലഹരിപദാര്‍ത്ഥത്തിനോടുള്ള താല്‍പര്യം വര്‍ദ്ധിക്കും . അസമയത്തുള്ള യാത്രകള്‍ ഉപേക്ഷിക്കുക .സിനിമാ സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും , രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും അപകീര്‍ത്തിക്കു സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക . വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ പ്രതീക്ഷിക്കുന്നത്ര വിജയം ലഭിക്കുകയില്ല .

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)


സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. പ്രേമവിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടില്‍നിന്നും അനുകൂലമായ മറുപടി ലഭിക്കും. മേലധികാരികളോടും ഉന്നതന്മാരോടും സംസാരിക്കുമ്പോള്‍ സംസാരം പരുക്കമാകാതിരിക്കുവാന്‍ സൂക്ഷിക്കുക . മുന്‍കോപം കാരണം സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനകാര്‍ക്ക് അനുകൂല ഉത്തരവ് ലഭിക്കും . സഹോദരസ്ഥാനീയരില്‍ നിന്നും മനഃക്ലേശത്തിന് സാദ്ധ്യത . ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും . ഗൃഹാന്തരീക്ഷം സംതൃപ്തമായിരിക്കും. വ്യാജപ്രവൃത്തികള്‍ കണ്ടുപിടിക്കുന്നതില്‍ സാമര്‍ത്ഥ്യം പ്രകടമാക്കും. വൈദ്യസംബന്ധമായ പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് താല്‍പര്യം വര്‍ദ്ധിക്കും . ഭാഗ്യം കൊണ്ട് പ്രസിദ്ധി ഉണ്ടാകും. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. അലര്‍ജിസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകും . പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയം .

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

എല്ലാ തുറകളിലും കടുത്ത മത്സരം നേരിടേണ്ടിവരും. ഉറക്കക്കുറവ്, ചര്‍മ്മരോഗം എന്നിവ ഉണ്ടാകും. പ്രതിസന്ധികളെ വിജയകരമായി തരണം ചെയ്യും. പ്രായംചെന്നവര്‍ക്ക് ദേഹാരിഷ്ടത ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. തൊഴില്‍ രംഗത്ത് ശത്രുക്കളുടെ പ്രവര്‍ത്തനം വിഷമതകളുണ്ടാകും. അന്യസ്ത്രീകളുമായി പെരുമാറുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടമ്മമാര്‍ ഭര്‍ത്താവിന്റെ ആരോഗ്യത്തെക്കുറിച്ച് വെറുതെ ചിന്തിച്ച് മനസ്സു വിഷമിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം നിസ്സാരകാരണങ്ങളാല്‍ മുടങ്ങുവാന്‍ സാദ്ധ്യത. പുതിയ വസ്ത്രങ്ങള്‍ ലഭിക്കും. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതിപ്രാപിക്കും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈകൊള്ളുക. സമൂഹത്തില്‍ മാന്യസ്ഥാനം കൈവരിക്കും. അഭിമാനം സംരക്ഷിക്കുവാന്‍ വേണ്ടി എന്തു ത്യാഗവും സഹിക്കും. ദൈവീകകാര്യങ്ങള്‍ക്കായി യാത്ര ചെയ്യാനിടവരും. അപ്രതീക്ഷിതമായി ധനചിലവു ഉണ്ടാകും. പോലീസുദ്ദ്യോഗസ്ഥര്‍ക്ക് കടുത്ത വിമര്‍ശനം നേരിടേണ്ടി വരും. മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ കണ്ടുപിടിക്കാനുള്ള പ്രവണത കൂടും. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ സമയം പഠനത്തിനു ചിലവഴിക്കും.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

സിനിമാ സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും . യാത്രകള്‍ മുഖേന പ്രതീക്ഷിച്ചതിനേക്കാള്‍ ഗുണം ലഭിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മനസ്സിന് സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും . സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും . അനാവശ്യ സംസാരം ഒഴിവാക്കുക. എല്ലാകാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും. മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിനപ്രയത്‌നം ആവശ്യമാണ്. സാമ്പത്തികമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. മാന്യവ്യക്തികള്‍ പങ്കെടുക്കുന്ന സദസ്സില്‍ പ്രസംഗിക്കാനുള്ള അവസരം പൊതു പ്രവര്‍ത്തകര്‍ക്കുണ്ടാകും. മറ്റുള്ളവര്‍ക്കു വേണ്ടി ദൂതനായി പ്രവര്‍ത്തിക്കേണ്ടതായി വരും. പഠനത്തില്‍ നൈപുണ്യവും മത്സരപരീക്ഷാ വിജയവും ഉണ്ടാകും. സര്‍ക്കാര്‍ നിയമന ഉത്തരവിനായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു ഉത്തരവ് ലഭിക്കാന്‍ തടസം നേരിടും . തൊഴില്‍പരമായി വളരെ അധികം ശ്രദ്ധിക്കുക. നിലവിലുള്ള ജോലിതന്നെ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകാം .


തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ആരോഗ്യപരമായി ചെറിയബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും . സഹോദരസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും . മാതാവിന് ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും . സന്താനങ്ങളുടെ ഭാവിയെ ഓര്‍ത്ത് മനസുല്‍ കണ്ടപ്പെടും . അവിവാഹിതരുടെ വിവാഹ കാര്യത്തിനു അനുകൂല തീരുമാനം എടുക്കും . ഉപരിപഠനത്തിനു ആഗ്രഹിക്കുന്ന വിഷയം തന്നെ ലഭിക്കും . ഭര്‍ത്താവിനു ജോലിയില്‍ പ്രമോഷന്‍ ലഭിക്കുന്നതു വഴി മനസന്തോഷം വര്‍ദ്ധിക്കും . ഗൃഹാലങ്കാരവസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. സാഹിത്യകാര ന്മാര്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. റിയല്‍ എസ്സറ്റേറ്റ് ബിസിനസ്സു കാര്‍ക്ക് ധനനഷ്ടത്തിനു സാദ്ധ്യത . രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിവാദപരമായ പ്രസ്ഥാപനകള്‍ നടത്താതിരിക്കുക . വിലപിടുപ്പുള്ള ഗൃഹോപകരണങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിക്കും .യുവാക്കളില്‍ ലഹരിപദാര്‍ത്ഥത്തിനോടുള്ള താല്‍പര്യം വര്‍ദ്ധിക്കും . അപകട സാദ്ധ്യതസുള്ളതിനാല്‍ അസമയത്തുള്ള യാത്രകള്‍ ഒഴുവാക്കുക എഴുത്തുകാര്‍ക്ക് അനുവാചകരില്‍ നിന്നും അനുമോദന ങ്ങള്‍ ലഭിക്കും പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ ശാരീരിക ക്ലേശം അനുഭവപ്പെടും .

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, കേട്ട)

ഈശ്വരാധീനം ഉള്ളതിനാല്‍ എല്ലാ ആപത്തുകളില്‍ നിന്നും രക്ഷപ്പെടും . സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും . വാഹനമോ ഭൂമിയമോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും . പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. കലാപരമായി ബന്ധപ്പെട്ട്് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും . സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേതൃസ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കും. പ്രമോഷന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം . ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിനു സാദ്ധ്യതയുണ്ട് . ആരോഗ്യപരമായി ദോഷകാലമാകുന്നു . ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍ പരമായി ധാരാളം മത്‌സരങ്ങള്‍ നേരിടും. അശ്രദ്ധ മുഖേന ബിസിനസില്‍ ധനനഷ്ടം സംഭവിക്കും

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ആത്മാര്‍ത്ഥമായ സേവനത്തിന് അംഗീകാരം ലഭിക്കും. വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം . സഞ്ചാരികള്‍ക്കും ജ്യോതിഷികള്‍ക്കും അനുകൂലസമയം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. നല്ലതുപോലെ ചിന്തിച്ചുമാത്രമേ ഏതു കാര്യവും ചെയ്യാവൂ. ജീവിത പങ്കാളിയില്‍ നിന്നും സുഖം ലഭിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും. തര്‍ക്കങ്ങളില്‍ ഒത്തുതീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള അവസരം ലഭിക്കും. സമൂഹത്തില്‍ മാന്യത നേടാനുള്ള അവസരം ലഭിക്കും. ഗാര്‍ഹീക ആവശ്യങ്ങള്‍ക്കായുള്ള ചിലവുകള്‍ വര്‍ദ്ധിക്കും. വിദേശത്തുള്ളവര്‍ക്ക് അപ്രതീക്ഷിതമായി തൊഴില്‍ നഷ്ടപ്പെടുവാന്‍ സാധ്യതയുണ്ട്. പ്രവര്‍ത്തന മേഖലയില്‍ നിന്നും പ്രതീക്ഷിക്കുന്നത്ര ലാഭം ലഭിക്കുകയില്ല. സൗന്ദര്യവസ്തു ക്കള്‍ക്കായി പണം ചിലവഴിക്കും . സഹോദരസ്ഥാനീയര്‍ക്കു രോഗേരിഷ്ടതകള്‍ അനുഭവപ്പെടും . അലര്‍ജി സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകും . അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും . മാതാവിന്റെ ആരോഗ്യത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും .സ്ത്രീകളെ ആകര്‍ഷിക്കുന്ന തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും .

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഉദ്ദ്യോഗാര്‍ത്ഥികളുടെ പരിശ്രമങ്ങള്‍ ഫലവത്താകും. ഷെയര്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. കടം കൊടുത്ത പണം തിരികെ കിട്ടാന്‍ കോടതിയെ സമീപിക്കേണ്ടി വരും . ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാ തിരിക്കാന്‍ ശ്രദ്ധിക്കുക . സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക . പൊതുവേ എല്ലാ കാര്യങ്ങള്‍ക്കും തടസം നേരിടും . മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരികിക്കും. വാതരോഗങ്ങള്‍ നീര്‍ദോഷസംബന്ധമായ അസുഖങ്ങള്‍ ഇവ ഉണ്ടാകും . സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിനു സാദ്ധ്യത . ശത്രുക്കള്‍ വര്‍ദ്ധിക്കും . ഗൃഹനിര്‍മ്മാണത്തിനായി ലോണിന് അപേക്ഷിച്ചവര്‍ക്ക് ലോണ്‍ അനുവദിച്ചു കിട്ടും . ആഹാരരീതിയിലുണ്ടാകുന്ന ക്രമക്കേടു മുഖേന ഉദരരോഗം ഉണ്ടാകും. സന്താനങ്ങളുടെ വിവാഹകാര്യം തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്തതില്‍ മനസു വിഷമിക്കും . സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. കുടുംബാംഗങ്ങള്‍ക്ക് രോഗങ്ങള്‍ ഉണ്ടാകും . പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും . ഉന്നതവിദ്യാഭ്യാസത്തിനു അനുകൂല സമയം . കഥാകൃത്തുകള്‍ക്കു പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും.. വിലപിടിപ്പുള്ള ഗൃഹോപ കരണങ്ങള്‍ വാങ്ങിക്കും. എന്തും തുറന്നുപറയുന്ന സ്വഭാവം കാരണം ശത്രുത വര്‍ദ്ധിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തിക്കു സാധ്യതയുണ്ട്. രഹസ്യബന്ധം സുഗമമായി കൊണ്ടുപോകാന്‍ സാധിക്കും. ധനപരമായി അനുകൂല സമയം . പലവിധത്തിലുള്ള സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . കഫരോഗാദികള്‍ക്കും കണ്ഠത്തിനു മുകളിലോട്ടുള്ള അസുഖങ്ങള്‍ക്കും സാദ്ധ്യത . മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും . വളരെ അദ്ധ്വാനിച്ചാലും ചെറിയ നേട്ടമേ ഉണ്ടാകൂ . പലവിധത്തിലുള്ള ചിന്തകള്‍ നിമിത്തം മനസുഖം കുറയും . തെറ്റിദ്ധാരണകള്‍ മുഖേന ഗാര്‍ഹിക സുഖം കുറയും. ഇഷ്ടജനങ്ങളില്‍ നിന്നും അകന്നു കഴിയേണ്ടതായും ധനനഷ്ടങ്ങള്‍ക്കും സാധ്യതയുണ്ട്. അന്യസ്ത്രീകളുമായി പെരുമാറുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്വന്തക്കാരുമായി അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും സ്‌നേഹക്കുറവ് സംഭവിക്കില്ല .നിരവധി കാലമായി വച്ചു പുലര്‍ത്തിയ ആഗ്രഹങ്ങള്‍ സാധിക്കും.

മീനരാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

മക്കള്‍ക്ക് നല്ല രീതിയിലുള്ള വിവാഹാലോചന വന്നുചേരും . വ്യവസായികള്‍ക്ക് കടക്കാരില്‍ നിന്നും ബുദ്ധിമുട്ടുണ്ടാകും. പോലീസുദ്ദ്യോഗസ്ഥര്‍ക്ക് കടുത്ത വിമര്‍ശനം നേരിടേണ്ടി വരും . ഉദ്ദ്യോഗസ്ഥരുടെ സ്ഥലംമാറ്റശ്രമം വിജയിക്കില്ല. ആഹാരാദികളില്‍ താല്‍പ്പര്യക്കുറവുണ്ടാകും. പ്രതീക്ഷിക്കാത്ത ചിലവുകള്‍ കുടുംബത്തിലുണ്ടാകും . ആരോപണങ്ങളെ അതിജീവിച്ച് പ്രവര്‍ത്തിക്കും. വിദേശയാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സം നേരിടും. പൊതുവേ കാലം അനുകൂലമല്ലാത്തതിനാല്‍ വളരെ ശ്രദ്ധയോടെ കാര്യങ്ങളില്‍ വ്യാപൃതരാകേണ്ടതാണ് . നിലവിലുള്ള ജോലിനഷടപ്പെടാനുള്ള സാഹചര്യം ഉണ്ടാകും . കൈകൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കള്ളകേസില്‍ കുടുങ്ങാന്‍ സാദ്ധ്യത ഉണ്ട് .വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ അലസത പ്രകടമാക്കും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം എടുക്കാന്‍ തടസം നേരിടും . നീര്‍ദോഷസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകും . ഇന്‍കം ടാക്‌സ് കൊടുക്കുന്ന വ്യക്തികള്‍ക്ക് അതുമായി ബന്ധപ്പെട്ട പല വൈഷമ്യങ്ങളും നേരിടേണ്ടി വരും. ബിസിനസ്സുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് മാനസികസംഘര്‍ഷം വര്‍ദ്ധിക്കും. വാക്കുതര്‍ക്കം മൂലം പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. ചിലര്‍ മനസില്‍ ഇഷ്ടപെടാത്ത രീതിയില്‍ പെരുമാറും.
 
Other News in this category

 
 




 
Close Window