Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th May 2024
 
 
ജ്യോതിഷം
  Add your Comment comment
12 മാര്‍ച്ച് 2011 മുതല്‍ 18 മാര്‍ച്ച് 2011 വരെയുള്ള വാരം നിങ്ങള്‍ക്കെങ്ങിനെ ?
ശ്രീ.ആറ്റുകാല്‍ രാധാകൃഷ്ണന്‍
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

അവിവാഹിതരുടെ വിവാഹകാര്യത്തിനു അനുകൂല തീരുമാനം എടുക്കും . സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത . ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. ദൂരയാത്രകള്‍ മുഖേന അധിക ചിലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും . മനഃക്ലേശത്തിന് ഇടയാക്കുന്ന സന്ദേശങ്ങള്‍ ലഭിക്കും. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും . മനസിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. ആഡംബര വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. പ്രമോഷനായി ശ്രമിച്ചിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുകൂല ഉത്തരവ് ലഭിക്കും . ബിസിനസ്സില്‍ ഉണ്ടായിരുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും . രാഷ്ട്രീയ പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി ഉന്നത അധികാരം സാദ്ധ്യമാകും . വിദ്യാര്‍ത്ഥികള്‍ക്കു അദ്ധ്വാനഭാരം വര്‍ദ്ധിക്കും . ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. ഭാര്യ മുഖേന ജീവിതരീതിക്ക് മാറ്റം ഉണ്ടാകും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ ഉത്സാഹം പ്രകടമാക്കും. സന്താനങ്ങള്‍ക്ക് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായ അവസ്ഥ ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്ല സമയം . സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക. കുടുംബത്തില്‍ അവകാശ തര്‍ക്കങ്ങള്‍ ഉണ്ടാകും. പോലീസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥാനചലനം ഉണ്ടാകും. തസ്‌ക്കരഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ധാരാളം ചെറുയാത്രകള്‍ ആവശ്യമായിവരും. വസ്തുവകകള്‍ വില്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രതീക്ഷിച്ചതിനെക്കാള്‍ ലാഭം ലഭിക്കും . ഓഹരി വിപണിയിലും ഊഹകച്ചവടത്തിലും ഇടപെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദേശത്ത് പോകാന്‍ ഏജന്‍സികള്‍ക്ക് പണം കൊടുക്കുമ്പോള്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

അലര്‍ജിസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകും . മുന്‍കോപം നിയന്ത്രിക്കുക. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വരവില്‍ കവിഞ്ഞ് ചിലവ് വര്‍ദ്ധിക്കും. വിദേശത്തു നിന്നും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. സാഹസിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതിരിക്കുക. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. വാഹന സംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വിദേശത്തു നിന്നും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. പഴയ വാഹനം കൊടുത്ത് പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. തര്‍ക്കങ്ങളിലും വാദങ്ങളിലും വിജയം കണ്ടെത്തും. സമൂഹത്തില്‍ മാന്യത നേടാനുള്ള അവസരം ലഭിക്കും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറി കിട്ടും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയമാണ്. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. സര്‍ക്കാര്‍ ഉത്തരവിനായി കാത്തിരിക്കുന്ന ഉദ്ദോഗാര്‍ത്ഥികള്‍ക്ക് ആഗ്രഹ സാഫല്യം ഉണ്ടാകും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

അവിവാഹിതരുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനം എടുക്കും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിതമായി നാട്ടില്‍ വരേണ്ട സാഹചര്യം ഉണ്ടാകും . സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ട്. വാഹന സംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. ആരോഗ്യപരമായി നല്ലകാലമാകുന്നു. നന്നായി ആലോചിച്ച ശേഷം മാത്രമേ ബിസിനസ്സില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ പാടുള്ളൂ. വിനോദയാത്രകളില്‍ പങ്കെടുക്കും. അനാവശ്യ കൂട്ടുകെട്ടിലൂടെ പണം ധൂര്‍ത്തടിച്ചു ചിലവഴിക്കും. നാല്‍ക്കാലികളില്‍ നിന്നും സാമ്പത്തിക നേട്ടം കൈവരിക്കും. നിസ്സാരകാര്യങ്ങളെചൊല്ലി കമിതാക്കള്‍ തമ്മില്‍ അഭിപ്രായവത്യാസം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലം. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യ പിണക്കം ഉണ്ടാകും. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണമായ തൃപ്തി ഉണ്ടാകില്ല. സ്ത്രീകള്‍ മുഖേന ധനനഷ്ടവും മാനഹാനിയും സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്ഥലമോ വീടോ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അഡ്വാന്‍സ് തുക നല്‍കാന്‍ സാധിക്കും.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

മുന്‍കോപം നിയന്ത്രിക്കാന്‍ ശ്രമിക്കണം . ജീവിതപങ്കാളിയുമായി അഭിപ്രായവ്യത്യസം ഉണ്ടാകും . അലര്‍ജിസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകും. വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും . സഹോദരസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. മനസ്സിന് സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിവിനനുസൃതമായി അംഗീകാരം ലഭിക്കും. ടെസ്റ്റുകളിലും, ഇന്റര്‍വൂകളിലും പങ്കെടുക്കുന്നവര്‍ക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിക്കും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ക്കു ശ്രമിക്കുന്നവര്‍ക്കു അനുകൂല സമയം . സ്വകാര്യ കമ്പനികളുടെ മൊൈബല്‍ കണക്ഷന്‍ എടുത്തവര്‍ക്ക് വര്‍ദ്ധിച്ച ബില്ല് വരാന്‍ ഇടയുണ്ട്. ഇഷ്ടജനങ്ങളില്‍ നിന്നും അകന്നുകഴിയേണ്ടതായും ധനനഷ്ടങ്ങള്‍ക്കും സാധ്യതയുണ്ട്. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിനു സാദ്ധ്യത. ഗൃഹനിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. കംമ്പ്യൂട്ടര്‍ മേഖലയുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. പത്രപ്രവര്‍ത്തകര്‍ക്കു ധാരാളം യാത്രകള്‍ ആവശ്യമായി വരും. യുവതികള്‍ അന്യരുടെ വാക്കുകളില്‍ ഭ്രമിക്കാതിരിക്കുക.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും കൈയെത്തും ദൂരത്ത് എത്തുമെങ്കിലും അവ ഫലപ്രദമാകുകയില്ല. ഏതു കാര്യത്തിലും പ്രതീക്ഷിക്കുന്നതിലുമധികം പണച്ചിലവ് വന്നുചേരും. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്വാനഭാരം വര്‍ദ്ധിക്കും. ബിസിനസ്സ് വിപുലീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. മനസിന് വിഷമം ഉളവാക്കുന്ന വാര്‍ത്തകള്‍ ശ്രവിക്കും . ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. പഴയവാഹനം കൊടുത്ത് പുതിയവാഹനം വാങ്ങാനുള്ള ശ്രമം വിജയിക്കും .അപകീര്‍ത്തിക്കു സാദ്ധ്യത ഉണ്ട് . സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും . യാത്രാവേളയില്‍ അപരിചിതരുമായി അടുത്തിടപഴകാതിരിക്കുക. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ ഉത്സാഹം പ്രകടമാക്കും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. കലാപരമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. കര്‍മ്മരംഗത്ത് ധാരാളം പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവരും. ഓഹരി വിപണിയിലും , ഊഹകച്ചവടത്തിലും ഏര്‍പ്പെടാതിരിക്കുക. കോടതിയിലെ കേസിനു വിധികല്‍പ്പിക്കാതെ നീണ്ടു പോകാന്‍ സാദ്ധ്യത . ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങള്‍ക്കു തടസം നേരിടും. സംസാരം പരുക്കമാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

സഹോദര സ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. സൈനിക വിഭാഗത്തില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് അനുകൂല സ്ഥലമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും. മാതാവിനു ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. പ്രേമവിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്നും പലവിധ പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരും. എല്ലാ കാര്യത്തിലും ഉത്‌സാഹവും സാമര്‍ത്ഥ്യവും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. സ്വന്തം ആവശ്യത്തിനു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടിവരും . സ്ത്രീകള്‍ മുഖേന ധനനഷ്ടവും മാനഹാനിയും സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം . പ്രമോഷനു ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനകാര്‍ക്കു അനുകൂല ഉത്തരവ് ലഭിക്കും . സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചിലവഴിക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും . അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക. ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായ അവസ്ഥ ഉണ്ടാകും. അനാവശ്യചിന്തകള്‍ മുഖേന മനസ്സ് അസ്വസ്ഥമാകും. കൃഷിക്കാര്‍ക്ക് ധനനഷ്ടത്തിനു സാധ്യത.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃകേട്ട)

ബാങ്കില്‍ പണം കൈകാര്യം ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കുക. സര്‍ക്കാര്‍ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥലമാറ്റത്തിന് ഉത്തരവ് ലഭിക്കും. ബന്ധുക്കളുമായി നിലവിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസം മൂര്‍ഛിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന വര്‍ക്ക് അവസരങ്ങള്‍ കുറയും. പൂര്‍വ്വിക സ്വത്തില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. അവിവാഹിതരുടെ വിവാഹകാര്യത്തിനു തീരുമാനം എടുക്കാന്‍ തടസം നേരിടും. പ്രവര്‍ത്തികളില്‍ അലസത പ്രകടമാക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം മത്സരങ്ങള്‍ നേരിടേണ്ടതായി വരും. നിലവിലുള്ള ജോലി നിലനിര്‍ത്തി കൊണ്ടുപോകാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടി വരും. പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. ബിസിനസ്സിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. രഹസ്യ ബന്ധങ്ങള്‍ പലതും സുഗമമായി മുമ്പോട്ടുപോകും. വാക്ക്ചാതുര്യം മുഖേന ഏതുരംഗത്തും ശ്രദ്ധപിടിച്ചുപറ്റും. ശത്രുക്കളുടെ ഗൂഢതന്ത്ര ങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. നിലവിലുണ്ടായിരുന്ന വിവാഹാലോചന തീര്‍ച്ചപ്പെടുത്തും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കു നൃത്തസംഗീതാദികലകളില്‍ താല്‍പര്യം വര്‍ദ്ധിക്കും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. അനാവശ്യ ചിന്തകള്‍ മനസിനെ അസ്വസ്ഥമാക്കും. സ്വന്തം താല്‍പ്പര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ വിപരീത പരിതസ്ഥിതികളില്‍ സാധിക്കാതെവരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസത്തിനു സാധ്യത. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. ഗൃഹാലങ്കാര വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കാനിടയുണ്ട്. നന്നായി ആലോചിച്ച ശേഷം മാത്രമേ ബിസിനസ്സില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ പാടുള്ളൂ. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് അനുകൂലസമയം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടിവരും. ഇഷ്ടജനങ്ങളില്‍ നിന്നും അകന്നു കഴിയേണ്ടതായും ധനനഷ്ടങ്ങള്‍ക്കും സാധ്യതയുണ്ട്. തീരുമാനമെടുത്തിട്ടുള്ള പല കാര്യങ്ങളും മാറ്റിവയ്ക്കാനിടയാകും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ദാമ്പത്യ ജീവിതം സന്തോഷപ്രമായിരിക്കും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. ആരോഗ്യപരമായി നല്ലസമയം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും . ഉദ്ദ്യോഗ സംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. സഹോദരങ്ങളില്‍ നിന്നും മനഃക്ലേശത്തിന് സാദ്ധ്യത. മാതാവില്‍ നിന്നും സഹായ സഹകരങ്ങള്‍ ലഭിക്കും . സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം . ദമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും . കൂട്ടുബിസിനസ്സ് നടത്തുന്നവര്‍ നിലവിലുള്ള പങ്കാളിയെമാറ്റി പുതിയ പങ്കാളിയെ സ്വീകരിക്കേണ്ടി വരും. മന:ക്ലേശത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. യാത്രാ വേളയില്‍ ആഭരണങ്ങളോ വിലപ്പെട്ട രേഖകളോ നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കും . പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹ സാഫല്യം ഉണ്ടാകും. ക്രമത്തിലധികം ഉപചാരമര്യാദകള്‍ കാണിക്കാനിടവരും. ഏതു കാര്യത്തിനാരംഭിച്ചാലും വിഘ്‌നം കൂടാതെ നടത്തും .

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

പ്രയത്‌നത്തിനു തക്കതായ പ്രതിഫലം ലഭിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദി കലകളില്‍ താല്‍പര്യം വര്‍ദ്ധിക്കും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. അലങ്കാരവസ്തുക്കള്‍ക്കും സുഗന്ധവസ്തുക്കള്‍ക്കുമായി പണം ചിലവഴിക്കും. ബന്ധുക്കളുമായുണ്ടാകുന്ന അഭിപ്രായവ്യത്യാസം മന:സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. ജീവിതപങ്കാളിയില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. മനസ്സിന് സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിവിനനുസൃതമായി അംഗീകാരം ലഭിക്കും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും. ദൂരയാത്രകള്‍ വേണ്ടിവരും. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. അവിവാഹിതര്‍ക്കു മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ പരാജയപ്പെടും. ബിസിനസ്സിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. രഹസ്യ ബന്ധങ്ങള്‍ പലതും സുഗമമായി മുമ്പോട്ടു പോകും.

മീനരാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

അനാവശ്യചിന്തകള്‍ മുഖേന മനസ്സ് അസ്വസ്ഥമാകും. വരവില്‍ കവിഞ്ഞ് ചിലവു വര്‍ദ്ധിക്കും. അകാരണമായ കലഹങ്ങള്‍ പലപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. കരുതി വെച്ച പണം അനാവശ്യമായി ചിലവായിപ്പോകും. വയര്‍ലസ് ഫോണ്‍ , മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നവര്‍ക്കു കര്‍ണ്ണ രോഗത്തിനു സാധ്യത. കൈക്കൂലി വാങ്ങുന്ന ഉദ്ദ്യോഗസ്ഥന്മാര്‍ കള്ളക്കേസില്‍ കുടുങ്ങാതെ സൂക്ഷിക്കണം. ദാമ്പത്യവിരഹത്തിനു സാധ്യത. അനാവശ്യ സംസാരം ഒഴിവാക്കുക. പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും . സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക . പുണ്യക്ഷേത്ര ദര്‍ശനം ഉണ്ടാകും . മുന്‍കോപം നിയന്ത്രിക്കുക. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. സഹോദരസ്ഥാനീയരില്‍ നിന്നും ഗുണാനുഭവം ലഭിക്കും. അലസതാമനോഭാവത്തിനു സാദ്ധ്യത. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. ദാമ്പത്യജീവിതത്തിലെ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാകാതെ ശ്രദ്ധിക്കണം. സ്ത്രീകള്‍ മുഖേന അപകീര്‍ത്തിക്കു സാധ്യത. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. സാഹിത്യകാരന്മാര്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും.
 
Other News in this category

 
 




 
Close Window