Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടനില്‍ ഹിന്ദിയുടെ സ്വീകാര്യത വര്‍ധിക്കുന്നു
Reporter

ലണ്ടന്‍: കുടിയേറ്റക്കാരോട് പലപ്പോഴും നിഷേധാത്മക സമീപനമാണ് തുടരുന്നതെങ്കിലും ബ്രിട്ടനില്‍ ഹിന്ദിക്ക് സ്വീകാര്യത വര്‍ധിക്കുന്നു എന്നാണ് വിലയിരുത്തല്‍. ഇംഗ്ലീഷ് ഭാഷയുടെ ആധികാരിക ഗ്രന്ഥങ്ങളിലൊന്നായി കരുതപ്പെടുന്ന ഓക്‌സ്ഫഡ് ഡിക്ഷനറിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്ന ഹിന്ദി വാക്കുകള്‍ തന്നെ ഇതിന് ഏറ്റവും നല്ല ഉദാഹരണം.

'അരേ', 'യാര്‍', 'ചുരിദാര്‍', 'ദാബ', 'ഭേല്‍പൂരി' എന്നീ ഹിന്ദി വാക്കുകള്‍ ഓക്‌സ്‌ഫോഡ് നിഘണ്ടുവിന്റെ പുതിയ പതിപ്പിലുണ്ട്.

ചുരിദാര്‍ എന്ന വാക്ക് 1880 മുതല്‍ ഇംഗ്ലീഷില്‍ പ്രയോഗത്തിലുണ്ട്. ദക്ഷിണേന്ത്യയിലെ ആളുകള്‍ പൊതുവെ ധരിക്കുന്ന, ഇറുകിയ പാന്റ് എന്നാണ് നിഘണ്ടുവില്‍ പറയുന്നത്. ദാബയെ വഴിയോരത്തിലുള്ള ഭോജനശാലയെന്നും സുഹൃത്തിനെ യാര്‍ എന്നും പറയുന്നു.

1963ലാണ് ഇംഗ്ലീഷ് ലേഖനത്തില്‍ ആദ്യമായി യാര്‍ എന്ന പദം പ്രയോഗിക്കുന്നത്. ഭക്ഷണഉത്പന്നമായ ഭേല്‍പൂരിയാകട്ടെ 1950ലും. ഹിന്ദിയോടൊപ്പം കര്‍മ തുടങ്ങിയ ഏതാനും സംസ്‌കൃത വാക്കുകളും ഓക്‌സ്‌ഫോഡ് നിഘണ്ടുവില്‍ ഇടംപിടിച്ചു. ആകെ 240 ഇന്ത്യന്‍ വാക്കുകളാണ് ഇപ്പോള്‍ ഓക്‌സ്ഫഡ് നിഘണ്ടുവിലുള്ളത്.

 
Other News in this category

 
 




 
Close Window