Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിസ തട്ടിപ്പ്: ഇന്‍ഫോസിസിനെതിരേ അന്വേഷണമില്ലെന്ന് സിഇഒ
Reporter

ബംഗളൂരു: യഎച്ച്-1ബി വിസ തട്ടിപ്പ് നടത്തിയതിന് ഇന്‍ഫോസിസിനെതിരേ യുഎസ് അധികൃതര്‍ അന്വേഷണം നടത്തുന്നു എന്ന ആരോപണം കമ്പനി സിഇഒ വിശാല്‍ സിക്ക നിഷേധിച്ചു. സാധാരണ നടക്കാറുള്ള ഓഡിറ്റ് മാത്രമാണ് നടക്കുന്നതെന്നും, അന്വേഷണമല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

യുഎസിലേക്കുള്ള റിക്രൂട്ട്‌മെന്റിന് ഇനി എച്ച്-1ബി വിസ സേവനങ്ങള്‍ അമിതമായി ഉപയോഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ വിസ സ്വതന്ത്ര രീതികളിലേക്കു മാറുമെന്നും കമ്പനിയുടെ മുപ്പത്തിനാലാമത് വാര്‍ഷിക പൊതുയോഗത്തില്‍ സിക്ക ഓഹരി ഉടമകളെ അറിയിച്ചു.

2020 ഓടെ ഇരുപതു ബില്യന്‍ ഡോളര്‍ വരുമാനം എന്ന കമ്പനിയുടെ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ പ്രാദേശിക തൊഴിലാളികളെ കൂടുതല്‍ ആശ്രയിക്കുന്നതായിരിക്കും നല്ലത്. ഇതിനൊപ്പം, വില്‍പ്പനയിലെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ശ്രമിക്കും.

 
Other News in this category

 
 




 
Close Window