Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഫ്രാന്‍സിനെ കണ്ടുപഠിക്കുമോ ബ്രിട്ടന്‍?
Reporter

പാരീസ്: ഫ്രാന്‍സില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന വിദേശികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നിയമ നിര്‍മാണം നടത്താന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്തു തങ്ങാനും മറ്റും ഉദ്യോഗസ്ഥതലത്തില്‍ അനുമതി നേടുന്നതില്‍ വരുന്ന കാലതാമസം ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകഴിഞ്ഞു.

യൂറോപ്പിലെ പുതിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഫ്രാന്‍സ് സ്വീകരിച്ച മാര്‍ഗം ബ്രിട്ടന്‍ എന്നാണു സ്വീകരിക്കാന്‍ പോകുന്നതെന്നാണ് കുടിയേറ്റ സമൂഹം ചിന്തിക്കുന്നത്.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഓരോ വര്‍ഷവും രണ്ടു ലക്ഷം വീതം അനധികൃത കുടിയേറ്റക്കാരുടെ കേസുകളാണ് ഫ്രഞ്ച് അധികൃതര്‍ കൈകാര്യം ചെയ്തുവരുന്നത്. ഇവരില്‍ ഭൂരിപക്ഷം പേരും കുടുംബപരമായ കാരണങ്ങളാണ് കുടിയേറ്റം നടത്തുന്നവരാണ്. അറുപതിനായിരം പേര്‍ പഠിക്കാന്‍ വരുമ്പോള്‍ ഇരുപതിനായിരം പേര്‍ പീഡനങ്ങള്‍ ഭയന്ന് ഒളിച്ചോടുന്നവരാണ്.

ഇങ്ങനെയുള്ളവരുടെ കാര്യങ്ങള്‍ കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനൊപ്പം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മികച്ച പ്രതിഭകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനുള്ള വകുപ്പുകളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തും.

 
Other News in this category

 
 




 
Close Window