Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടനില്‍ ഡോക്ടര്‍ ജോലി ഇനി എളുപ്പമാകില്ല
Reporter

ലണ്ടന്‍: യുകെയിലെ ആശുപത്രികളില്‍ ആഴ്ചയില്‍ ഏഴു ദിവസവും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്ന വിധത്തില്‍ ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്‍ട് ഉത്തരവ് പുറപ്പെടുവിക്കും.

ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് തീരുമാനം. ഈ വിഷയത്തില്‍ യാഥാര്‍ഥ്യബോധമില്ലാത്ത നിലപാടാണ് ബിഎംഎ സ്വീകരിച്ചിരിക്കുന്നതെന്നാണ് ഹണ്‍ടിന്റെ ആക്ഷേപം. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിയുമായി ബിഎംഎ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയമായിരുന്നു.

സെപ്റ്റംബറിനുള്ളില്‍ നിര്‍ദേശം അംഗീകരിക്കണമെന്ന അന്ത്യശാസനമാണ് ബിഎംഎയ്ക്ക് മന്ത്രി നല്‍കാന്‍ പോകുന്നത്. അതിനുള്ളില്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഏഴു ദിവസം ജോലി സമ്പ്രദായം നടപ്പാക്കാന്‍ തന്നെയാണ് തീരുമാനം.

ഇപ്പോഴത്തെ നിയമം അനുസരിച്ച്, അടിയന്തര ആവശ്യങ്ങളില്ലെങ്കില്‍ മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്ക് വാരന്ത്യ ജോലിയില്‍നിന്ന് ഒഴിവാകാം. അടിയന്തര സാഹചര്യങ്ങളില്‍ എത്തിച്ചേരണമെന്ന നിബന്ധന മാത്രമാണുള്ളത്.

 
Other News in this category

 
 




 
Close Window