Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറുമ്പോള്‍ കൂടെ കൊണ്ടുപോകുന്നത് അയിത്തവും
Reporter

ലണ്ടന്‍: ഇന്ത്യക്കാര്‍ ലോകത്തിന്റെ എവിടെ ചെന്നാലും ഇന്ത്യക്കാരാണെന്ന് തെളിയിച്ചിരിക്കുകയാണ്.വിദേശത്തു പോലും അയിത്തം ആചരിക്കുന്നവരാണ് ഇന്ത്യക്കാര്‍. ഇതിത്രത്തില്‍ ജാതിവിവേചനത്തിന്റെ പേരില്‍ ഇന്ത്യക്കാരിയെ അടിമയായി ജോലിയെടുപ്പിച്ച ഇന്ത്യന്‍ ദമ്പതികള്‍ക്ക് പണി കിട്ടി. ഇന്ത്യന്‍വംശജരായ ദമ്പതിമാര്‍ 1.84 ലക്ഷം പൗണ്ട് നല്‍കാന്‍ വിധി. ലണ്ടനിലെ മില്‍ട്ടന്‍കെയിന്‍സിലുള്ള അജയ്പൂജ ചന്ദ്‌ഹോക്ക് ദമ്പതികളാണ് ഝാര്‍ഖണ്ടില്‍ നിന്നുള്ള ദളിത് യുവതി പെര്‍മിള ടിര്‍ക്കി (39) വീട്ടുജാലിക്കാരിക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടത്. കേംബ്രിഡ്ജ് ലേബര്‍ ട്രൈബ്യൂണല്‍ ഉത്തരവ്. ഇതാദ്യമാണ് ജാതി വിവേചനം മൂലമുള്ള ഒരു കേസില്‍ വിധി വരുന്നത്.

മണിക്കൂറിന് 11 പെന്‍സ് കൂലി എന്ന വ്യവസ്ഥയിലാണ് ദമ്പതിമാര്‍ ഇവരെ നിയമിച്ചത്. എന്നാല്‍ ദിവസം 18 മണിക്കൂര്‍വരെ ജോലി ചെയ്യിച്ചിരുന്നതായി ട്രൈബ്യൂണല്‍ കണ്ടെത്തി. കൂടാതെ മോശമായ പെരുമാറ്റവും. പൂജയുടെ പിതാവ് ഇന്ത്യയില്‍ വേലക്കാരോട് പെരുമാറിയതുപോലെയാണ് ഇവിടെ ഇവര്‍ ജോലിക്കാരിയോട് പെരുമാറിയതെന്ന് ട്രൈബ്യൂണല്‍ കുറ്റപ്പെടുത്തി. യുകെ നിയമപ്രകാരം ദേശീയ അടിസ്ഥാന വേതനനിരക്ക് മണിക്കൂറില്‍ 7 പൗണ്ടാണ്. എന്നാല്‍ ഇന്ത്യന്‍ നിലവാരത്തില്‍ വേതനവും പരിഗണനയും നല്‍കി ഒരു വീട്ടുജോലിക്കാരിയെ നിയമിക്കാമെന്നാണ് ദമ്പതികള്‍ കരുതിയിരുന്നതെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. കീഴ്ജാതിക്കാരിയായതിനാല്‍ പെര്‍മിളയെ വര്‍ക്ക് ഏരിയയിലെ നിലത്താണ് കിടത്തിയിരുന്നതെന്നും മിക്കപ്പോഴും ജാതിപ്പേരുവിളിച്ച് അപമാനിച്ചിരുന്നെന്നും ഇവരുടെ അഭിഭാഷക വിക്‌റ്റോറിയ മാര്‍ക്ക്‌സ് ട്രൈബ്യൂണലിനെ ബോധിപ്പിച്ചു. ഭക്ഷണം നല്‍കിയിരുന്നതുപോലും പ്രത്യേക പ്ലേറ്റില്‍ വിവേചനത്തോടെയായിരുന്നെന്നും ലീഗല്‍ എയ്ഡ് അഭിഭാഷകര്‍ തെളിയിച്ചു.

 

 
Other News in this category

 
 




 
Close Window