Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിദേശ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം പ്രാബല്യത്തില്‍
Reporter

ലണ്ടന്‍: ബ്രിട്ടനിലെ എന്‍എച്ച്എസിലേക്ക് യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളില്‍ താത്കാലിക ഇളവ്. നഴ്‌സുമാരെ സര്‍ക്കാര്‍ ഇടക്കാല നടപടിയെന്ന നിലയില്‍ ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെയാണിത്.

പുതിയ സാഹചര്യത്തില്‍, യുകെയില്‍ നഴ്‌സിങ് ജോലിക്ക് അപേക്ഷിക്കുന്ന വിദേശികള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കും. ഇടക്കാല നടപടി മാത്രമായാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതിനാല്‍, അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും ഈ രീതിയില്‍ തുടരണോ എന്നു തീരുമാനിക്കുക.

എന്‍എച്ച്എസില്‍ നഴ്‌സുമാരുടെ ക്ഷാമം അതിരൂക്ഷമായതോടെയാണ് മേധാവികളുടെ സമ്മര്‍ദത്തിനു വഴങ്ങി സര്‍ക്കാര്‍ ഇങ്ങനെയൊരു നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമായത്.

 
Other News in this category

 
 




 
Close Window