Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇന്ത്യന്‍ വംശജര്‍ക്ക് ഇന്ത്യന്‍ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം
Reporter

ന്യൂഡല്‍ഹി:ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികള്‍ക്ക് ഇനി ഇന്ത്യയിലെ കമ്പനികളിലും ഇന്റേണ്‍ഷിപ്പ് ചെയ്യാം. രണ്ടു ഡസനോളം കമ്പനികളിലായി 60 തസ്തികകളിലേക്കാണ് മധ്യവേനല്‍ അവധിക്കാലത്ത് ഇന്റേണ്‍ഷിപ്പ് ചെയ്യാനാവുക. അപ്പോളോ ഹോസ്പിറ്റല്‍സ്, ബ്‌ളൂ സ്‌ററാര്‍, ഫ്‌ളിപ്കാര്‍ട്ട്, ഫോബ്‌സ് മാര്‍ഷല്‍, ഗോദ്‌റേജ്, ഇന്‍ഫോസിസ്, കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സ്, ടാറ്റാ കെമിക്കല്‍സ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, ടാറ്റാ ഇന്റര്‍നാഷണല്‍, ടാറ്റാ ട്രസ്‌ററ്, ട്രന്റ്, വിപ്രോ എന്നീ കമ്പനികള്‍ ഉള്‍പ്പെടെ 23 കമ്പനികളാണ് ഹ്രസ്വകാല പെയ്ഡ് ഇന്റര്‍ണ്‍ഷിപ്പ് മുമ്പോട്ടുവച്ചിട്ടുള്ളത്.

മാനേജ്‌മെന്റ്, എന്‍ജിനിയറിംഗ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്നവര്‍ക്കാണ് ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ കഴിയുക.

വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ കമ്പനികളിലെ ആഗോള ജോലി സംസ്‌കാരം മനസിലാക്കുക, സംസ്‌കാരവൈവിധ്യം അറിയുക, ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക എന്നിവയ്ക്ക് അത് ഉപകരിക്കുമെന്ന് ഓവര്‍സീസ് ഇന്ത്യന്‍ ഫസിലിറ്റേഷന്‍ സെന്റര്‍ (ഒഐഎഫ്‌സി) അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും സംയുക്തമായി രൂപീകരിച്ചതാണ് ഒഐഎഫ്‌സി. ലോസ് ആഞ്ചലസില്‍ നവംബറില്‍ നടന്ന റീഷണല്‍ പ്രവാസി ഭാരതീയ ദിവാസ് എന്ന ബിസിനസ് മീറ്റിലാണ് ഇന്റേണ്‍ഷിപ്പ് ചര്‍ച്ചയായത്. ഇന്ത്യയില്‍ ഇന്റേണ്‍ഷിപ് ചെയ്യാന്‍ താത്പര്യമുള്ള ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികള്‍ക്ക് ഒഐഎഫ്‌സിയുടെ വെബ്‌സൈറ്റ് വഴി രജിസ്‌ററര്‍ ചെയ്യാം.

എയ്‌റോഡൈനാമിക്‌സ്, ഓട്ടോമോട്ടീവ്, ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ആരോഗ്യം, ഇന്ത്യന്‍ സ്‌ററാര്‍ട്ടപ്പുകളുടെ ഇങ്കുബേഷന്‍ കേന്ദ്രങ്ങള്‍, ഐടി, നിര്‍മാണം, ഊര്‍ജം, ഇ~കൊമേഴ്‌സ് തുടങ്ങിയ മേഖലകള്‍ തെരഞ്ഞെടുക്കാം.

 
Other News in this category

 
 




 
Close Window