Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ജ്യോതിഷം
  Add your Comment comment
ഏപ്രില്‍ 9 മുതല്‍ 15 വരെയുള്ള വാരം നിങ്ങള്‍ക്കെങ്ങിനെ ?
ശ്രീ.ആറ്റുകാല്‍ രാധാകൃഷ്ണന്‍
മേടരാശി (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

പ്രയത്‌നത്തിനു തക്കതായ പ്രതിഫലം ലഭിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിനു ശ്രമിക്കുന്നവര്‍ക്കു തടസം നേരിടും. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പണം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. അകാരണമായ കലഹങ്ങള്‍ പലപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. അനാവശ്യചിന്തകള്‍ മുഖേന മനസ്സ് അസ്വസ്ഥമാകും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധി മുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. ശരീരത്തില്‍ മുറിവോ പൊള്ളലോ ഉണ്ടാകാന്‍ ഇടയുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപ്രതീക്ഷിത സ്ഥലമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. മാതാവിന് ശാരീരിക അസുഖങ്ങള്‍ക്ക് സാധ്യത. സുഖഭോഗവസ്തുക്കള്‍ക്കായി ധനം ദുര്‍വിനിയോഗം ചെയ്യും. സഹോദരാദി സുഖക്കുറവ് അനുഭവപ്പെടും. ശത്രുജയം ഉണ്ടാകും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സത്കീര്‍ത്തി നേടും. ബന്ധുഗുണം പ്രതീക്ഷിക്കാം.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

പ്രേമവിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്ന് അനുകൂല മറുപടി ലഭിക്കും. വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും. വേണ്ടപ്പെവരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കും. വിചാരിച്ചതുപോലെ ഒരു കാര്യവും സുഗമമായി നീങ്ങുകയില്ല. അനാവശ്യ ചിന്തകള്‍ മനസിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതിയോഗികള്‍ വര്‍ദ്ധിക്കും. ആഡംബരവസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. കമിതാക്കള്‍ തമ്മില്‍ തെറ്റിദ്ധാരണകള്‍ മുഖേന അകലുവാനിടയാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. യാത്രകള്‍ മുഖേന പ്രതീക്ഷിക്കുന്നത്ര പ്രയോജനം ലഭിക്കുകയില്ല. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടതായി വരും. അഭിമാനം സംരക്ഷിക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും ചെറിയ അലസത അനുഭവപ്പെടും. തൊഴില്‍പരമായി ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഗൃഹാന്തരീക്ഷം പൊതുവെ സന്തോഷപ്രദമായിരിക്കും. ഇഷ്ടജനങ്ങളുമായുള്ള സമ്പര്‍ക്കം മനസുഖം വര്‍ദ്ധിപ്പിക്കും. സഹോദരാദി സുഖക്കുറവു ഉണ്ടാകും.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. കടബാധ്യതകള്‍ മുഖേന സ്താവരജംഗമവസ്തുക്കള്‍ പോലും നഷ്ടപ്പെടാന്‍ സാധ്യത. ശത്രുക്കളുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. ഏതു രംഗത്ത് ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലുമധികം ധനച്ചിലവ് അനുഭവപ്പെടും. ധാരാളം യാത്രകള്‍ ആവശ്യമായി വരും. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. ഒരേസമയം ഒന്നിലധികം പ്രവര്‍ത്തികളിലേര്‍പ്പെടുന്നതിനാല്‍ മനസ്സമാധാനം നഷ്ടപ്പെടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയും സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും ലഭിക്കും. പല വാഗ്ദാനങ്ങളും നിറവേറ്റാന്‍ കഠിനമായി പരിശ്രമിക്കും. പലവിധ വിഷമതകള്‍ കാരണം നിദ്രാഭംഗം അനുഭവപ്പെടും. സ്വന്തം താല്‍പ്പര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ വിപരീത പരിതസ്ഥിതികളില്‍ സാധിക്കാതെവരും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്‌ളേശം അനുഭവപ്പെടും. സ്വന്തം ആവശ്യത്തിനു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിലവിലുള്ള ജോലി നഷ്ടപ്പെടാന്‍ സാധ്യത.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

ദീര്‍ഘ വീക്ഷണത്തിലൂടെ മാത്രമേ ഏതൊരു പ്രവര്‍ത്തിയിലും ഏര്‍പ്പെടാവൂ. കൂട്ടുബിസിനസ്സ് നടത്തുന്നവര്‍ നിലവിലുള്ള പങ്കാളിയെ മാറ്റി പുതിയ പങ്കാളിയെ സ്വീകരിക്കേണ്ടിവരും. മന:ക്ലേശത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും. ദൂരയാത്രകള്‍ വേണ്ടിവരും. മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും. സര്‍ക്കാര്‍ നിയമന ഉത്തരവിനായി കാത്തിരിക്കുന്ന ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് ലഭിക്കും. ആരോഗ്യപരമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മൂലം മനസ്സ്് അസ്വസ്ഥപ്പെടും. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യതാസം ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. ബിസിനസ്സില്‍ മാറ്റം വരുത്തണമെന്ന് ആഗ്രഹിച്ചാലും അത് പ്രാവര്‍ത്തികമാക്കാന്‍ അല്പം പ്രയാസം നേരിടും. വിദേശത്തു നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. സജ്ജനങ്ങളുടെ സഹായം ലഭിക്കും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

വസ്തുസംബന്ധമായി അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടും. യാത്രകള്‍ മുഖേന ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിലവിലുള്ള സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത. സൈനീക വിഭാഗത്തില്‍ പ്രവര്‍ത്തി ക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥലമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ മനസ്സിനെ അസ്വസ്ഥപ്പെടുത്തും. പ്രേമബന്ധങ്ങള്‍ മുഖേന അപകീര്‍ത്തിയുണ്ടാകും. വിവാദപരമായ പ്രശ്‌നങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവങ്ങള്‍ വര്‍ദ്ധിക്കും. അനാവശ്യ കാര്യങ്ങള്‍ ചിന്തിച്ച് രക്തസമ്മര്‍ദ്ധം വര്‍ദ്ധിക്കും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. ലോഹങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂലങ്ങള്‍ കൈയില്‍ വന്നുചേരും.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദൂരയാത്രകള്‍ മുഖേന അധിക ചിലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും. സാഹിത്യകാരന്മാര്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. യാത്രകള്‍ മുഖേന പ്രതീക്ഷിക്കുന്നത്ര പ്രയോജനം ലഭിക്കുകയില്ല. ഭൂമിസംബന്ധമായ ക്രയവിക്രയത്തിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാകും. ദാമ്പത്യജീവിതത്തില്‍ പല പ്രശ്‌നങ്ങളും ഉടലെടുക്കും. ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കാലതാമസം നേരിടും. കുടുംബാംഗങ്ങളില്‍ നിന്ന് അകന്ന് കഴിയേണ്ടിവരും. വിഷമതകള്‍ ഉളവാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. ഗൃഹാന്തരീക്ഷം പൊതുവെ അസംതൃപ്തമായിരിക്കും. നീര്‍ദോഷസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത് പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുക. വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിനു സാധ്യത. സഹപ്രവര്‍ത്തകര്‍ മുഖേന മന:ക്ലേശത്തിനു സാധ്യത.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

കര്‍മ്മസംബന്ധമായി ധാരാളം യാത്രകള്‍ ആവശ്യമായി വരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. ബന്ധുജനങ്ങള്‍ക്ക് അപകടമോ രോഗപീഢയോ വരാനിടയുണ്ട്. കുടുംബസ്വത്ത് സംബന്ധമായി കോടതിയെ അഭയം പ്രാപിക്കും. സ്ഥലമാറ്റം പ്രതീക്ഷിക്കാം. സര്‍ക്കാര്‍ ഉത്തരവിനായി കാത്തിരിക്കുന്ന ഉദ്ദോഗാര്‍ത്ഥികള്‍ക്ക് തടസ്സങ്ങള്‍ നേരിടും. അപവാദപ്രചരണങ്ങള്‍ക്കിടവരും. ശത്രുക്കളുടെ കുതന്ത്രങ്ങള്‍ മുഖേന അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. അനാവശ്യചിലവുകള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വരും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. അമിത പലിശ മോഹിച്ച് സ്വകാര്യസ്ഥാപനങ്ങളില്‍ പണം നിക്ഷേപിക്കാതിരിക്കുക. ജീവിതപങ്കാളിക്ക് ഔദ്ദോഗിക മേഖലയില്‍ സ്ഥാനകയറ്റം ലഭിക്കും. മാതാവിന്റെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. ലൈസന്‍സില്ലാതെ വാഹനം ഓടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിച്ച അവസരങ്ങള്‍ നിസാരകാരണങ്ങളാല്‍ നഷ്ടപ്പെടും.

വൃശ്ചികരാശി (വിശാഖം 1/4അനിഴം, തൃകേട്ട)

ഗൃഹാലങ്കാര വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. വിദേശത്തു നിന്നും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. യാത്രാവേളയില്‍ ആഭരണങ്ങളോ വിലപ്പെട്ട രേഖകളോ നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക. ഔദ്ദ്യോഗികകാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും. അപവാദാരോപണങ്ങള്‍ക്ക് വിധേയരാവാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാകാര്യത്തിലും പ്രതേകശ്രദ്ധ ആവശ്യമാണ്. തൊഴില്‍ മുഖേന പലര്‍ക്കും ഗുണപ്രദമായ കാര്യങ്ങള്‍ ചെയ്യും. അപ്രതീക്ഷിതമായി സമ്മാനങ്ങള്‍ ലഭിക്കുകവഴി മനസന്തോഷം വര്‍ദ്ധിക്കും. പിതൃഗുണം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയം. ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനും അതിര്‍ത്തിതര്‍ക്കത്തിനും സാധ്യത. ബിസിനസ്സിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. ലഹരി വസ്തുക്കളുടെ ഉപയോഗം കുറക്കണം. ഉദരരോഗം വര്‍ദ്ധിക്കും. പുതിയ തൊഴില്‍ ചെയ്യാനുള്ള താല്‍പര്യം വര്‍ദ്ധിക്കും. സന്താനങ്ങളാല്‍ കീര്‍ത്തി വര്‍ദ്ധിക്കും. വ്രതാനുഷ്ഠാനത്തിന് താല്‍പര്യം ഉണ്ടാകും. ജീവിത പങ്കാളിയില്‍ നിന്നും സുഖം ലഭിക്കും. സഹോദരസ്ഥാനീയര്‍ മുഖേന മനക്ലേശത്തിനു സാധ്യത.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

സഹോദര സ്ഥാനീയരുമായി അഭിപ്രായ വ്യത്യാസത്തിനു സാധ്യത. ഉദ്ദ്യോഗകയറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ അനുഭവപ്പെടും. അസയമത്തുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കുക. ബിസിനസ്സിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. സുഹൃത്തുക്കളില്‍ നിന്നും തക്കസമയത്തു സഹായസഹകരണങ്ങള്‍ ലഭിക്കും. സാഹസികപ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷതത്വം ഉറപ്പുവരുത്തണം. തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്നും അപവാദാരോപണങ്ങള്‍ക്കു സാദ്ധ്യത. രഹസ്യ ബന്ധങ്ങള്‍ പലതും സുഗമമായി മുമ്പോട്ടുപോകും. അധികചിലവുകള്‍ മുഖേന കടം വാങ്ങേണ്ട സ്ഥിതിവിശേഷം ഉണ്ടാകും. മാതാവിനു ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. ഭാര്യാസ്വത്ത് ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. തൊഴില്‍ സംബന്ധമായി വാഗ്ദാനങ്ങള്‍ക്കു സാദ്ധ്യത.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഡോക്ടര്‍മാര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യപിണക്കങ്ങള്‍ ഉണ്ടാകും. മന:ക്ലേശത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും. ദൂരെയാത്രകള്‍ ആവശ്യമായിവരും. സാഹചര്യസമ്മര്‍ദ്ധം മുഖേന ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ട അവസ്ഥ സംജാതമാകും. ശാരീരിക ക്ഷീണം അനുഭവിക്കും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. അപ്രതീക്ഷിതമായി അന്യദേശത്തേയ്ക്ക് സ്ഥലമാറ്റം ലഭിക്കും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ശത്രുക്കള്‍ വര്‍ദ്ധിക്കും. മന:പ്രയാസം ഉണ്ടാകും. വേണ്ടപെട്ടവരുടെ എതിര്‍പ്പ് ഉണ്ടാകും. ഉന്നതധികാരം കൈവരും. സ്വന്തം ആഗ്രഹം നടപ്പിലാക്കാന്‍ ശ്രമിക്കും. പുതിയ സുഹൃത്ത്ബന്ധങ്ങള്‍ മുഖേന അപകീര്‍ത്തിക്കു സാധ്യത.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

പത്രപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത മത്സരങ്ങള്‍ നേരിടും. ഗൃഹത്തില്‍ ബന്ധുസമാഗമം ഉണ്ടാകും. ദീര്‍ഘവീക്ഷണത്തിലൂടെ മാത്രമേ ഏതൊരു പ്രവര്‍ത്തിയിലും ഏര്‍പ്പെടാവൂ. പലകാര്യങ്ങളിലും വ്യക്തമായ തീരുമാനങ്ങളെടുക്കാന്‍ കഴിയാതെവരും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. ദാമ്പത്യജീവിതത്തിലെ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാകാതെ ശ്രദ്ധിക്കണം. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. പ്രവര്‍ത്തികളില്‍ ജാഗ്രത പാലിക്കണം. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. ശത്രുക്കളുടെ ഉപദ്രവം വര്‍ദ്ധിക്കും. കര്‍മ്മസംബന്ധമായി കേസുവഴക്കിനും അഭിപ്രായ വ്യത്യാസത്തിനും സാധ്യത. അകാരണമായ ഭീതി മനസ്സിനെ അലട്ടും. പ്രതിഫലേച്ഛ കൂടാതെ സഹോദരങ്ങള്‍ സഹായിക്കും. ഭര്‍ത്താവിന്റെ ജോലിയിലുള്ള ഉയര്‍ച്ച മാനസിക സംതൃപ്തി ഉണ്ടാക്കും. പ്രയാസമെന്നു തോന്നിയ പല സംഗതികളും സാധിക്കും.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

എല്ലാ കാര്യങ്ങള്‍ക്കും തടസം നേരിടും. അന്യരുടെ വാക്കുകള്‍ ശ്രവിച്ച് അബന്ധത്തില്‍ ചാടും. അനാവശ്യ ചിന്തകള്‍ മുഖേന മനസ്സ് അസ്വസ്ഥമാകും. അനാവശ്യകാര്യങ്ങള്‍ക്കുപോലും ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. പെട്ടെന്നു ക്ഷോഭമുണ്ടാവാതെ ശ്രദ്ധിക്കണം. സന്താനങ്ങളാല്‍ മന:സന്തോഷം വര്‍ദ്ധിക്കും. ഗൃഹാന്തരീക്ഷം ആനന്ദപ്രദമാകും. അദ്ധ്വാനഭാരം വര്‍ദ്ധിക്കും. അന്യരുടെ സ്വത്തുക്കള്‍ അനുഭവിക്കാനിടവരും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്രശസ്തി വര്‍ദ്ധിപ്പിക്കുന്ന ചില കാര്യങ്ങള്‍ നിര്‍വ്വഹിക്കും. നിരവധി കാലമായി വച്ചു പുലര്‍ത്തിയ ആഗ്രഹങ്ങള്‍ സാധിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങാനിടയുണ്ട്. അകലെയുള്ള ബന്ധുക്കള്‍ സഹായിക്കും. കര്‍മ്മ രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഉണ്ടാകും. ഭര്‍ത്താവുമായി സ്വരചേര്‍ച്ചയുണ്ടാകും. ഉദ്ദ്യോഗാര്‍ത്ഥികളുടെ പരിശ്രമങ്ങള്‍ ഫലവത്താകും. ഷെയര്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
 
Other News in this category

 
 




 
Close Window