Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
നഴ്‌സുമാര്‍ക്ക് കുവൈറ്റില്‍ വന്‍ അവസരം : രണ്ടു ലക്ഷം രൂപ ശമ്പളത്തില്‍ ആയിരം നഴ്‌സുമാര്‍ക്ക് ഉടന്‍ നിയമനം
reporter
കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലേക്ക് ആയിരത്തോളം നഴ്‌സുമാരെ ഉടന്‍ നേരിട്ട് റിക്രൂട്ട് ചെയ്യാന്‍ ധാരണ. കേരളത്തിലെത്തിയ കുവൈറ്റ് ആരോഗ്യമന്ത്രാലയം പ്രതിനിധികളുമായി ഇതുസംബന്ധിച്ച് ധാരണയിലെത്തി. ഇടനിലക്കാരെ മുഴുവന്‍ ഒഴിവാക്കി നഴ്‌സുമാരെ തിരഞ്ഞെടുക്കാനാണ് ധാരണ. ഇത് ഉദ്യോഗാര്‍ഥികള്‍ക്ക് വലിയ ആശ്വാസമാകും. ആയിരത്തോളം ഒഴിവുകളാണ് ഇപ്പോള്‍ കണക്കാക്കിയിട്ടുള്ളത്. നടപടി വേഗത്തിലാക്കാന്‍, ആവശ്യമായപക്ഷം സംസ്ഥാന പ്രതിനിധിസംഘം ഒരിക്കല്‍ക്കൂടി കുവൈറ്റ് സന്ദര്‍ശിക്കും.
ഇടനിലക്കാരെ ഒഴിവാക്കി, സംസ്ഥാന സര്‍ക്കാരിന് കീഴിലെ നോര്‍ക്ക, ഒഡേപെക്, തമിഴ്‌നാട് സര്‍ക്കാരിന് കീഴിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പ്പറേഷന്‍ എന്നിവ വഴിയാണ് നഴ്‌സുമാരെ തിരഞ്ഞെടുക്കുക.
കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ ഹബ്രി, മുഹമ്മദ് അല്‍ അബ്കല്‍ഹാദി എന്നിവര്‍ വ്യാഴാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ.സി.ജോസഫ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. വെള്ളിയാഴ്ച നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്, നോര്‍ക്ക സി.ഇ.ഒ. ആര്‍.എസ്.കണ്ണന്‍, ഒഡേപെക് മാനേജിങ് ഡയറക്ടര്‍ ഡോ. ജി.എല്‍.മുരളീധരന്‍, തമിഴ്‌നാട് മാന്‍പവര്‍ കോര്‍പ്പറേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.ഇളങ്കോവന്‍ എന്നിവരുമായും ചര്‍ച്ചനടത്തി.

നിലവില്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ഒഴിവുകളിലേക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നത് കുവൈറ്റിലെ 32 പ്രധാന സ്ഥാപനങ്ങള്‍ വഴിയാണ്. ഈ സ്ഥാപനങ്ങള്‍ കേരളത്തിലേതടക്കമുള്ള വിവിധ റിക്രൂട്ടിങ് ഏജന്‍സികളുമായി ധാരണയിലെത്തിയാണ് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നത്. പല ഏജന്‍സികളും 20 മുതല്‍ 25 ലക്ഷം രൂപ വരെയാണ് ഇതിന് ഈടാക്കുന്നത്.


നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കാന്‍ ഒരു വര്‍ഷം മുമ്പാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കേരള സര്‍ക്കാരിന് കീഴിലെ നോര്‍ക്ക, ഒഡേപെക്, തമിഴ്‌നാട് മാന്‍പവര്‍ കോര്‍പ്പറേഷന്‍ എന്നിവയെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. എന്നാല്‍, ഇതുസംബന്ധിച്ച നടപടികളൊന്നും മുന്നോട്ടുനീങ്ങാത്തതിനാല്‍ റിക്രൂട്ട്‌മെന്റ് മുടങ്ങി. സ്വകാര്യ ഏജന്‍സികള്‍ ഇതിനെതിരെ കോടതിയെ സമീപിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് അനുമതി നല്കാന്‍ ആലോചിച്ചിരുന്നു. അതിനിടെയാണ് നഴ്‌സ് തിരഞ്ഞെടുപ്പുനടപടികളില്‍ ധാരണയായത്.
 
Other News in this category

 
 




 
Close Window