Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കാമറൂണിന്റെ ഭരണകാലത്ത് 981000 യൂറോപ്യന്‍മാര്‍ യുകെയിലെത്തി
reporter
ഡേവിഡ് കാമറൂണിന്റെ ഭരണകാലത്താണ് യൂറോപ്യന്‍മാര്‍ രാജ്യത്തേയ്ക്ക് ഒഴുകിയെത്തിയത് എന്ന് കണക്കുകള്‍. കാമറൂണ്‍ അധികാരത്തിലെത്തിയ 2010ന് ശേഷം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് കുടിയേറിയത് 981000 പേരാണ്. 2.9 മില്യണ്‍ യൂറോപ്യന്‍ കുടിയേറ്റക്കാരില്‍ പേരില്‍ 33 ശതമാനവും ഇപ്പോള്‍ ബ്രിട്ടനില്‍ താമസമാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം 240,000 യൂറോപ്യന്‍മാരാണ് യുകെയിലെത്തിയത്. ചില കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് അതിര്‍ത്തിയിലൂടെയുള്ള വര്‍ദ്ധിച്ച കുടിയേറ്റത്തിന് തടയിടുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം പാഴായെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
2014വരെ 3 മില്യണ്‍ കുടിയേറ്റക്കാര്‍ യുകെയിലെത്തി താമസം തുടങ്ങി. ഇവരില്‍ ഭൂരിഭാഗവും 1990-2013 കാലഘട്ടത്തിലാണ് എത്തിയത്.ഇതില്‍ 743000 പേര്‍ പോളണ്ടില്‍ നിന്നുമാണ്. ലിത്വാനിയ(134000), ഇറ്റലി(108000), അയര്‍ലന്‍ഡ്(108000) എന്നിങ്ങനെയാണ് .
ഡേവിഡ് കാമറൂണ്‍ അധികാരത്തിലെത്തിയ ശേഷം വന്‍ തോതിലുള്ള കുടിയേറ്റമുണ്ടായെന്നതിന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ യൂറോപ്യന്‍ അധിനിവേശത്തില്‍ തദ്ദേശിയര്‍ അസ്വസ്ഥരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
 
Other News in this category

 
 




 
Close Window