Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വീണ്ടും നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: മലയാളികള്‍ക്ക് നഷ്ടം മൂന്നു കോടി
reporter
ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്. ഫിന്‍ലന്‍ഡിലും ബ്രസീലിലും നഴ്‌സിങ് ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് വിവിധ ഉദ്യോഗാര്‍ഥികളില്‍ നിന്നായി മൂന്നു കോടി രൂപയോളം തട്ടിയെടുത്തു. 120 മലയാളി നഴ്‌സുമാര്‍ക്കാണ് ജോലി നഷ്ടമായത്. മുംബൈ ആസ്ഥാനമാക്കിയ ഹീലിയസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. സംസ്ഥാനത്തിനകത്തും പുറത്തുമുളള ചെറുകിട ആശുപത്രികളിലും വിദേശത്തുമായി ജോലി ചെയ്യുന്നവരാണ് പ്രധാനമായും ഇവരുടെ വലയില്‍ വീണത്. രണ്ടര ലക്ഷം മുതല്‍ മൂന്നര ലക്ഷം രൂപ വരെ മുടക്കിയാല്‍ ഫിന്‍ലാന്‍ഡിലും ബ്രസീലിലും ജോലി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.

ഉദ്യോഗാര്‍ത്ഥികളെ വിശ്വസിപ്പിക്കാന്‍ മതിയായ രേഖകളും ഇവര്‍ ഹാജരാക്കി. ഉദ്യോഗാര്‍ഥികളില്‍നിന്നു മൂന്നു ലക്ഷം രൂപ വരെ കൈക്കലാക്കിയ ശേഷം ട്രാവല്‍ ഏജന്‍സി അധികൃതര്‍ മുങ്ങുകയായിരുന്നു. വിദ്യാഭ്യാസ ലോണ്‍പോലും തിരിച്ചടയ്ക്കാനാവാത്ത പലരും കടം വാങ്ങിയാണ് ഏജന്‍സിക്ക് പണം നല്‍കിയത്. തട്ടിപ്പു നടത്തിയവരില്‍ ചിലരുടെ ചിത്രങ്ങളടക്കം മുംബൈ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിനു പുറമേയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
 
Other News in this category

 
 




 
Close Window