Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ലണ്ടനില്‍ പഠിച്ചാല്‍ വിദ്യാര്‍ഥികളുടെ പോക്കറ്റ് കീറും: ഫോറിന്‍ സ്റ്റുഡന്റ്‌സ് മറ്റു നഗരങ്ങളിലേക്ക് ചേക്കേറുന്നു
reporter
ഉന്നത വിദ്യാഭ്യാസത്തിനായി യുകെയില്‍ എത്തുന്ന വിദ്യാര്‍ഥികളെ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുത്തുന്നത് തലസ്ഥാനമായ ലണ്ടന്‍ ആണെന്ന് റിപ്പോര്‍ട്ട്. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ലണ്ടനിലാണ് ഏറ്റവുമധികം ചെലവുള്ളത്. നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ വീട്ടുവാടക വരെ ലണ്ടനില്‍ കൂടുതലാണ്. ഇതോടെ വായ്പയെടുത്ത് ലണ്ടനില്‍ പഠിക്കാന്‍ എത്തുന്ന ഇന്ത്യക്കാരടക്കമുള്ള വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ വന്‍ കടക്കെണിയില്‍ അകപ്പെടുകയാണ്. അന്നന്നത്തെ ചെലവിനായി പഠനം പോലും മാറ്റിവച്ച് ജോലി തേടേണ്ട ഗതികേടിലാണ് പല വിദ്യാര്‍ഥികളും. രാജ്യത്തെ അമ്പത് സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ലണ്ടനില്‍ താമസിച്ചു പഠിക്കുന്ന ഒരു വിദ്യാര്‍ഥിക്ക് ശരാശരി 212 പൗണ്ടാണ് വാടകയിനത്തില്‍ നല്‍കേണ്ടി വരിക. അതേസമയം, ബെല്‍ഫാസ്റ്റിലാണെങ്കില്‍ ഇത് വെറും 89.77 പൗണ്ട് മാത്രം. ഇത്തരത്തിലാരാണ് മറ്റു കാര്യങ്ങളും. രാജ്യത്ത് ഏറ്റവുമധികം ചെലവ് വരുന്നത് ബ്ലൂംസ്ബറിയിലെ എസ്ഒഎഎസ് സര്‍വകലാശാലയില്‍ പഠിക്കുന്ന് വിദ്യാര്‍ഥികള്‍ക്കാണ്. രണ്ടാം സ്ഥാനം യുസിഎല്ലിലും മൂന്നാം സ്ഥാനം കിങ്‌സ് കോളെജ് വിദ്യാര്‍ഥികള്‍ക്കുമാണ്. ചെലവേറിയ സര്‍വകലാശാലകളില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച സര്‍വകലാശാലകളില്‍ ഒമ്പതും ലണ്ടനിലാണ്. ഇംപീരിയല്‍ കോളെജ് നാലാമതും യൂണിവേഴ്‌സിറ്റി ഒഫ് ആര്‍ട്‌സ്, എല്‍എസ്ഇ, ഗോള്‍ഡ്‌സ്മിത്ത് കോളെജ്, ക്യൂന്‍ മേരി എന്നിവ തൊട്ടുപിന്നിലുമുണ്ട്.

ഏറ്റവുമധികം വാടക ഈടാക്കുന്നത് എസ്ഒഎഎസിലാണ്. 212 പൗണ്ട്. കുറവ് ക്യൂന്‍ മേരിയും. 134 പൗണ്ട്. വാടകയിനത്തില്‍ തന്നെയാണ് വിദ്യാര്‍ഥികള്‍ക്ക് ഏറ്റവുമധികം പണം നഷ്ടപ്പെടുന്നതും. വിനോദത്തിന് പോലും വന്‍ തുകയാണ് നല്‍കേണ്ടി വരുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഒരു സിനിമ കാണാന്‍ ലണ്ടനില്‍ 12 പൗണ്ട് കണ്ടത്തേണ്ടി വരുമ്പോള്‍ ലോഫ്ബറോയില്‍ ഇത് നാലര പൗണ്ടാണ്. ക്രെഡിറ്റ് കാര്‍ഡ് കമ്പനി മാര്‍ബിള്‍സാണ് ഈ പഠനം നടത്തിയത്.
 
Other News in this category

 
 




 
Close Window