Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ജ്യോതിഷം
  Add your Comment comment
വിഷു ഫലം
ശ്രീ. ആറ്റുകാല്‍ രാധാകൃഷ്ണന്‍ തയ്യാറാക്ക
(2011 ഏപ്രില്‍ 14 വ്യാഴം പകല്‍ 1 .1 മിനിട്ടിന് മകം നക്ഷത്രം രണ്ടാം പാദം ചിങ്ങക്കൂറില്‍ മേടരവി സംക്രമം )


അശ്വതി

മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം എടുക്കും . വിദ്യാര്‍ത്ഥികള്‍ പഠന കാര്യത്തില്‍ ഉത്സാഹം പ്രകടമാക്കും . ബിസിനസ്സ് വിപുലീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും . സന്താനങ്ങളാല്‍ കീര്‍ത്തി വര്‍ദ്ധിക്കും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും . നൂതന ഗൃഹോപകരണങ്ങള്‍ക്കായി പണം ചിലവഴിക്കും

ഭരണി

ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും . വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും .കാര്‍ഷികമേഖലയിലുള്ളവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. പുതിയ ബിസിനസ്സ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസങ്ങള്‍ നേരിടും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം ഉണ്ടാകും . സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക

കാര്‍ത്തിക

സര്‍ക്കാര്‍ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായി സ്ഥലമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ധാരാളം പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. പുതിയ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലമാകും. പിത്യസ്വത്ത് ലഭിക്കാന്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.

രോഹിണി

ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും . തൊഴില്‍പരമായി അഭിവൃദ്ധിയും സാമ്പത്തിക നേട്ടവും ഉണ്ടാകും . ഗൃഹനിര്‍മ്മാണത്തിന് അനുകൂല സമയം . പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും . സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും . വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് നിലവിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ട ജോലി ലഭിക്കും .

മകയീരം

തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം . പൊതുപ്രവര്‍ത്തകര്‍ സമൂഹത്തില്‍ മാന്യസ്ഥാനം കൈവരിക്കും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും . ആരോഗ്യപരമായി ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഉദ്ദ്യോഗ സംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും . ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നഷ്ടം വരാതെ സൂക്ഷിക്കണം . പുതിയ വാഹനം വാങ്ങാനും ഗൃഹനിര്‍മ്മാണത്തിനും അനുകൂല സമയമാകുന്നു .

തിരുവാതിര

ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യണം. വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസത്തിനും , കലഹത്തിനും സാദ്ധ്യത. അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും . സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്‍ അനുഭവപ്പെടും

പുണര്‍തം

കര്‍മ്മസംബന്ധമായി പലവിധ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും . അപ്രതീക്ഷിത സ്ഥലമാറ്റത്തിന് സാദ്ധ്യത . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങല്‍ കുറയും . വിദ്യാര്‍ത്ഥികള്‍ക്ക് സംഗീതാദി കലകളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും . ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്‌സരങ്ങള്‍ നേരിടേണ്ടി വരും .

പൂയം

സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം . നീര്‍ദോഷസംന്ധമായ രോഗങ്ങള്‍ ഉണ്ടാകും . സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അഡ്വാന്‍സ് തുക നല്‍കാന്‍ സാധിക്കും . സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും

ആയില്യം

ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടവും സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും ലഭിക്കും . ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലമാറ്റത്തിന് ഉത്തരവ് ലഭിക്കും . സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും . കര്‍മ്മരംഗത്ത് ഉന്നത വ്യക്തികളുടെ സേവനം ലഭിക്കും . ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് തടസം നേരിടും . പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും .

മകം

കര്‍മ്മസംബന്ധമായി ദൂരെ യാത്രകള്‍ ആവശ്യമായി വരും. പുതിയ തൊഴില്‍ അവസരങ്ങള്‍ വന്നു ചേരും . ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക . സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക . പൊതുവേ എല്ലാ കാര്യങ്ങള്‍ക്കും തടസം നേരിടും . വിദ്യാര്‍ത്ഥികള്‍ ഉത്സാഹിച്ച് പഠിക്കാന്‍ ശ്രമിക്കേണ്ടതാണ് . സഹോദരസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും

പൂരം

ദാമ്പത്യസുഖവും മനഃസന്തോഷവും അനുഭവപ്പെടും. ബിസിനസ്സ് രംഗത്ത് നഷ്ടം വരാതെ സൂക്ഷിക്കണം . സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. കലാപരമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേതൃസ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കും .

ഉത്രം

ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കുക. നൂതന ഗൃഹലാഭത്തിന് സാദ്ധ്യത .പുതിയ തൊഴില്‍ ചെയ്യാനുള്ള താല്‍പര്യം വര്‍ദ്ധിക്കും. കലഹങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം. അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെടും . ഭൂമിസംബന്ധമായ ബിസിനസ്സില്‍ ധനലാഭം ഉണ്ടാകും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം യാത്രകള്‍ ആവശ്യ മായി വരും. വിദേശയാത്രയ്ക്കുള്ള തടസ്സങ്ങള്‍ മാറി കിട്ടും

അത്തം

സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിവാദപരമായ പ്രസ്താവനകള്‍ നടത്താതിരിക്കുക .കുടുംബപരമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ ബന്ധുക്കള്‍ മുഖേന വഷളാകും . അപ്രതീക്ഷിതമായി ദൂരയാത്രകള്‍ ആവശ്യമായി വരും . ആരോഗ്യപരമായി നല്ലകാലമല്ല . കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടത്തിന് സാദ്ധ്യത. എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസ് ഇന്റര്‍വ്യു വഴി ഉന്നത ജോലി ലഭിക്കും

ചിത്തിര

വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും . ബന്ധുഗുണം പ്രതീക്ഷിക്കാം . രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും ഉപരി പഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കാന്‍ തടസം നേരിടും . ആരോഗ്യപരമായി നല്ലകാലമല്ല. ഭുമിസംബന്ധമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത . വിദേശത്ത് നിന്ന് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . എഴുത്തുകാര്‍ക്ക് അനുവാചകരില്‍ നിന്നും അനുമോദനങ്ങള്‍ ലഭിക്കും

ചോതി

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അപ്രതീക്ഷിത സ്ഥലമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും . സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. ഊഹകച്ചവടത്തില്‍ നിന്നും ഓഹരികളില്‍ നിന്നും ധനനഷ്ടം ഉണ്ടാകും . സംസാരത്തില്‍ നിയന്ത്രണം പാലിക്കുക . ഗൃഹ സംബന്ധമായി അസ്വസ്ഥകള്‍ മാറികിട്ടും

വിശാഖം

ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും . സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും . അശ്രദ്ധ മുഖേന ബിസിനസില്‍ ധനനഷ്ടം സംഭവിക്കും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ട് . ഏഴരശനി കാലമായതിനാല്‍ എല്ലാകാര്യങ്ങളിലും ശ്രദ്ധിക്കുക.

അനിഴം

സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രക്കുള്ള അവസരം ലഭിക്കും . ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യത്തില്‍ ഉത്സാഹം അനുഭവപ്പെടും . അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം ഉണ്ടാകും. ശത്രുക്കളില്‍ നിന്നും പലവിധ വിഷമതകള്‍ അനുഭവപ്പെടും .

തൃക്കേട്ട

മനസിന് സന്തോഷവും സമാധാനവും ലഭിക്കും . ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും . നിലവിലുണ്ടായിരുന്ന വിവാഹാലോചന തീരുമാനമാകും . പുതിയ ബിസിനസ്സ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം . പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉത്തരവ് ലഭിക്കും . അവിവാഹിതരുടെ വിവാഹകാര്യത്തിന് തീരുമാനം ഉണ്ടാകും .

മൂലം

സര്‍ക്കാര്‍ സംബന്ധമായി പലവിധ വിഷമതകള്‍ അനുഭവപ്പെടും . കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം ഉണ്ടാകും ദാമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത . 2011 മെയ് 8 ന് ശേഷം ഉദ്യോഗസ്ഥന്‍മാര്‍ക്ക് പ്രമോഷനും സാമ്പത്തിക നേട്ടവും ഉണ്ടാകും. ഗൃഹത്തില്‍ നിന്നും മാറി താമസിക്കേണ്ട അവസ്ഥ ഉണ്ടാകും . ശത്രുക്കളുടെ ഉപദ്രവം വര്‍ദ്ധിക്കും .

പൂരാടം

എല്ലാ കാര്യത്തിലും വളരെ അധികം ശ്രദ്ധിക്കുക . നിലവിലുള്ള ജോലിയില്‍ തന്നെ തുടര്‍ന്നു കൊണ്ടു പോകാന്‍ ശ്രമിക്കുക. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസം നേരിടും . സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും .സംസാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം . വിവാദപരമായ കാര്യങ്ങളില്‍ പരാജയം ഉണ്ടാകും . ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് തടസം നേരിടും

ഉത്രാടം

ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത . കര്‍ഷകര്‍ക്ക്് സാമ്പത്തിക നേട്ടം ഉണ്ടാകും . ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സന്താനങ്ങള്‍ക്ക് തൊഴില്‍ലബ്ധി ഉണ്ടാകാനിടയുണ്ട് . ഗൃഹ നിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം . വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

തിരുവോണം

ദാമ്പത്യ ജീവിതം സന്തോഷപ്രമായിരിക്കും . പുതിയ തൊഴില്‍ ചെയ്യാനുള്ള താല്‍പര്യം വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും . കര്‍മ്മരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും

അവിട്ടം

സന്താനങ്ങളാല്‍ മനഃസന്തോഷം ലഭിക്കും . പല വിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും . ദാമ്പത്യ ജിവിതം സന്തോഷപ്രദമായിരിക്കും . സര്‍ക്കാര്‍ നിയമന ഉത്തരവിനായി കാത്തിരിക്കുന്ന ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് ലഭിക്കും. വിദേശത്ത് നിന്നും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും .

ചതയം

ദാമ്പത്യജീവിതം സംതൃപ്തികരമായിരിക്കും . നിലവിലുണ്ടായിരുന്ന വിവാഹാലോചന തീര്‍ച്ചപ്പെടുത്തും . സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. പലവിധ വിഷമതകള്‍ കാരണം നിദ്രാഭംഗം അനുഭവപ്പെടും . ബന്ധുക്കളില്‍ നിന്നും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും . പ്രമോഷന് ശ്രമിക്കുന്നവര്‍ക്ക് മേലുദ്ദ്യോഗസ്ഥരില്‍ നിന്നും അനുകൂല ഉത്തരവ് ലഭിക്കും .പല വിഷമഘട്ടങ്ങളില്‍ നിന്നും മോചനം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് അനുകൂല സമയം .

പൂരുരുട്ടാതി

ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും . ഗൃഹാന്തരീക്ഷം ആനന്ദപ്രദമാകും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം . ആരോഗ്യപരമായി ദോഷകാലമാകുന്നു . സന്താനങ്ങളുടെ വിവാഹകാര്യം തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്തതില്‍ മനസ്സ് വിഷമിക്കും . ഡെപ്യൂട്ടേഷന്‍ മുഖേന ഉന്നത സ്ഥാനം കരസ്ഥമാക്കും . ഗൃഹനിര്‍മ്മാണത്തിനായി പണം ചിലവഴിക്കും.

ഉത്രട്ടാതി

പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും . അനാവശ്യ കാര്യങ്ങള്‍ക്ക് പോലും ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും . പെട്ടെന്നു ക്ഷോഭമുണ്ടാവാതെ ശ്രദ്ധിക്കണം. രക്തസമ്മര്‍ദ്ദത്തിന് സാദ്ധ്യത . ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹ സാഫല്യം ഉണ്ടാകും . വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും


രേവതി

പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ സ്ത്രികളുമായി അടുത്തിട പഴകുമ്പോള്‍ ശ്രദ്ധിക്കുക . അപ്രതീക്ഷിതമായി മേലധികാരില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും . വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ അലസത പ്രകടമാക്കും . മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും . ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് അനുകൂല സമയം
 
Other News in this category

 
 




 
Close Window