Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കടുത്ത കുടിയേറ്റ നിയന്ത്രണവുമായി ബ്രിട്ടന്‍
reporter
ബ്രക്‌സിറ്റ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ കടുത്ത കുടിയേറ്റ നിയന്ത്രണവുമായി ബ്രിട്ടന്‍. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് ഇക്കുറി സര്‍ക്കാര്‍ ലക്ഷ്യം വച്ചിരിക്കുന്നത്. ഇവര്‍ക്ക് ബ്രിട്ടനിലെത്താന്‍ വര്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുന്നതാണ് തീരുമാനം. നിലവില്‍ മറ്റു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഈ നിയന്ത്രണം ബാധകമാണ്. ഇതോടെ രാജ്യത്ത് പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ പഠനശേഷം ഇവിടെത്തന്നെ തുടരുന്ന സാഹചര്യം ഇല്ലാതാക്കാന്‍ ഇത് ഇടയാക്കും. മന്ത്രി ഡേവിഡ് ഡേവിസാണ് പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്. ഇദ്ദേഹമാണ് ബ്രക്‌സിറ്റ് നടപ്പാക്കുന്നത് സംബന്ധിച്ച നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഏത് അംഗരാജ്യത്തും ഇപ്പോള്‍ സ്വതന്ത്രമായി സഞ്ചരിക്കാനും ജീവിക്കാനുമുള്ള അവകാശമുണ്ട്. ജോലി ചെയ്യാന്‍ പ്രത്യേക അനുമതിയും ആവശ്യമില്ല. എന്നാല്‍ ഇതിനും കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ ആലോചന നടത്തുന്നുണ്ട്. ഇതുവഴിയുമുള്ള കുടിയേറ്റവും തടയുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇവര്‍ക്ക് താത്കാലിക വിസ നല്‍കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്.

പോളണ്ടില്‍ നിന്നാണ് ഏറ്റവുമധികം ആളുകള്‍ യൂറോപ്പിലേക്ക് കുടിയേറുന്നത്. പത്തുവര്‍ഷത്തിനിടെ ലക്ഷക്കണക്കിന് ആളുകളാണ് ഇവിടേക്ക് എത്തിയത്. ഇതു കൂടി മുന്നില്‍ കണ്ടാണ് നടപടി.
 
Other News in this category

 
 




 
Close Window