Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഏറ്റവും തിരക്കേറിയ വിമാനത്താവളം അറ്റ്‌ലാന്റ, ഹീത്രുവിന് ആറാം സ്ഥാനം
reporter

ലണ്ടന്‍: ലോകത്ത് ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാം സ്ഥാനം അമെരിക്കയിലെ അറ്റ്‌ലാന്റ വിമാനത്താവളത്തിന്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഈ വിമാനത്താവളം ഉപയോഗിച്ചവരുടെ എണ്ണത്തില്‍ 5.5 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 101 മില്യണ്‍ യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം ഇവിടം വഴി യാത്ര ചെയ്തത്. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലാണ് കണക്കുകള്‍ പുറത്തുവിട്ടത്. വടക്കന്‍ അമെരിക്കയെ ബന്ധിപ്പിക്കുന്ന പ്രധാന വിമാനത്താവളമാണിത്. അതിനാലാണ് ഇവിടെ ഇത്രയും തിരക്ക് അനുഭവപ്പെടാന്‍ കാരണം. ചൈനീസ് തലസ്ഥാനം ബീജിങ്ങിലെ വിമാനത്താവളമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 8.9 കോടി ജനങ്ങളാണ് ഈ വിമാനത്താവളം കഴിഞ്ഞ വര്‍ഷം ഉപയോഗിച്ചത്. 

യുകെയിലെ പ്രമുഖ വിമാനത്താവളമായ ഹീത്രുവിന് പട്ടികയില്‍ ആറാം സ്ഥാനമാണുള്ളത്. 7.4 കോടി യാത്രക്കാരാണ് ഇവിടം വഴി യാത്ര ചെയ്തത്. മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധന രേഖപ്പെടുത്തി. പട്ടികയില്‍ മൂന്നാം സ്ഥാനം ദുബായ് വിമാനത്താവളത്തിനാണ്. ഇതിനു മുന്‍പത്തെ വര്‍ഷം ആറാം സ്ഥാനത്തായിരുന്നു ദുബായ്. കഴിഞ്ഞ വര്‍ഷം 7.8 കോടി യാത്രക്കാരാണ് ഇവിടം വഴി കടന്നുപോയത്. യാത്രക്കാരുടെ എണ്ണത്തില്‍ 10.7 ശതമാനം വര്‍ധന. ചിക്കാഗോ, ടോക്കിയോ എന്നീ വിമാനത്താവളങ്ങള്‍ നാലും അഞ്ചും സ്ഥാനത്തെത്തി. ലോസ് ഏഞ്ജലസ്, ഹോങ്കോങ്, പാരീസ്, ഡാളസ് എന്നിവയാണ് അവസാന പത്തില്‍ ഇടംപിടിച്ചത്. വിമാനയാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.4 ശതമാനം വര്‍ധന രേഖപ്പെടുത്തി. അതേസമയം, ചരക്ക് നീക്കത്തില്‍ ഹോങ്കോങ് ആണ് ഒന്നാം സ്ഥാനത്ത്. അമെരിക്കയിലെ മെംഫിസ് രണ്ടാം സ്ഥാനത്തെത്തി. ഷാങ്ഹായി മൂന്നാം സ്ഥാനത്തുണ്ട്. ഭീകരവാദം, വിവിധ മേഖലകളിലെ അശാന്തി എന്നിവ വ്യോമയാന ഗതാഗതത്തെയും സാരമായി ബാധിച്ചു. 160 രാജ്യങ്ങളിലായി 2300 വിമാനത്താവളങ്ങളിലാണ് പഠനം നടത്തിയത്.


 

 
Other News in this category

 
 




 
Close Window