Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അഞ്ചു പൗണ്ട് അടയ്ക്കൂ, ക്യൂ ഒഴിവാക്കൂ
reporter

ലണ്ടന്‍: വിമാനത്തില്‍ യാത്ര ചെയ്യണമെന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസില്‍ ആദ്യമെത്തുന്നത് നീണ്ട കാത്തിരിപ്പാണ്. പാസ്‌പോര്‍ട്ട് പരിശോധനയ്ക്കായി ക്യൂ നിന്ന് മടുക്കാത്തവര്‍ ആരും കാണില്ല. ഇതിന് എന്നെങ്കിലും പരിഹാരം കാണുമോയെന്ന് പലരും മനസില്‍ വിചാരിച്ചിട്ടുണ്ടാകും. പറഞ്ഞിട്ട് കാര്യമില്ല. ഭീകരാക്രമണ ഭീഷണി മൂലം ഇത് ഒഴിവാക്കാനും സാധിക്കില്ല. ഏതായാലും യുകെ ഇതിന് പരിഹാരം കാണാന്‍ തീരുമാനിച്ചു. ക്യൂ നില്‍ക്കാന്‍ മടിയുള്ളവര്‍ അഞ്ച് പൗണ്ട് ചെലവാക്കിയാല്‍ മതി. ഇതോടെ ഇവര്‍ക്ക് പ്രീമിയം സര്‍വീസ് ലഭിക്കും. പാസ്‌പോര്‍ട്ട് പരിശോധന വേഗത്തിലാക്കി വിമാനത്തില്‍ കയറി വിശ്രമിക്കാം. 

ഓരോ വര്‍ഷവും യുകെയിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പരിശോധനയ്ക്ക് നില്‍ക്കുന്നവരുടെ ക്യൂവും നീണ്ടു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സംവിധാനം കൊണ്ടുവരാന്‍ അധികൃതര്‍ തീരുമാനിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പദ്ധതി നടപ്പാക്കുമെന്ന് ഇവര്‍ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ എഡിന്‍ബറോ വിമാനത്താവളത്തില്‍ ഇത് തുടങ്ങി. തിരക്കേറിയ സമയങ്ങളില്‍ പരിശോധനയ്ക്കായി നീണ്ട നിര പതിവാകുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു അധികൃതര്‍. കൂടാതെ വിമാനത്താവളത്തിന് അധിക വരുമാനവും ലഭിക്കും. യാത്രക്കാര്‍ക്കും വിരോധമില്ല. 

അതേസമയം, പദ്ധതിക്കെതിരേ ഇപ്പോള്‍ തന്നെ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. വിമാനത്താവളങ്ങളില്‍ അസമത്വത്തിന് വഴിവയ്ക്കുമെന്നാണ് ഒരു ഭാഗത്തിന്റെ വാദം. പണമുള്ളവന്‍ ക്യൂ നില്‍ക്കാതെ രക്ഷപെടുമ്പോള്‍ സാധാരണക്കാരന്‍ നീണ്ട ക്യൂവിനെ ആശ്രയിക്കേണ്ടി വരും. ഇതിന്റെ മറുഭാഗം, ഇപ്പോള്‍ പാസ്‌പോര്‍ട്ട് പരിശോധിക്കുന്നവരെ വച്ചാകും പുതിയ സംവിധാനത്തിലും നിരീക്ഷണം നടത്തുക. അങ്ങനെ വരുമ്പോള്‍ സാധാരണക്കാരന്റെ പാസ്‌പോര്‍ട്ട് പരിശോധിക്കാന്‍ ജീവനക്കാരുടെ അഭാവം ഉണ്ടാകും. പണം അടയ്ക്കുന്നവന് മികച്ച സൗകര്യം ഉറപ്പാക്കണം. അപ്പോള്‍ പണമില്ലാത്തവന്‍ കൂടുതല്‍ കാത്തിരിക്കേണ്ടിവരും. ഇത് യാത്രക്കാരുടെ നിരയ്ക്കു മുന്‍കാലങ്ങളിലേതിനേക്കാള്‍ നീളാന്‍ വഴിവയ്ക്കുമെന്നുമാണ് വിമര്‍ശകരുടെ പക്ഷം. പുതിയ സംവിധാനത്തോട് എതിര്‍പ്പു പ്രകടിപ്പിച്ച് വിവിധ യൂണിയനുകളും രംഗത്തെത്തി. ജീവനക്കാര്‍ക്ക് അമിതജോലിഭാരത്തിനു ഇടയാക്കുമെന്നാണ് എതിര്‍പ്പിനു കാരണം.


 

 
Other News in this category

 
 




 
Close Window