Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രക്‌സിറ്റ് പാര ഓരോന്നായി വന്നു തുടങ്ങി, അയല്‍രാജ്യത്ത് പോകാന്‍ ഇനി വിസ എടുക്കണം
reporter

ലണ്ടന്‍: ബ്രക്‌സിറ്റ് നടപ്പാക്കുന്നതിനു മുന്‍പു തന്നെ ഒരു വിഭാഗം ആളുകള്‍ പറഞ്ഞതായിരുന്നു. ഇത് പാരയാകുമെന്ന്. എന്നാല്‍ അന്നത്തെ ആവേശത്തില്‍ ആരും ഇത് ചെവിക്കൊണ്ടില്ല. ഇപ്പോള്‍ പണി കിട്ടി തുടങ്ങി. മുന്‍കാലങ്ങളിലെപ്പോലെ ഇനി യൂറോപ്പിലെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് സാധിക്കില്ല. ഇനി പോകണമെങ്കില്‍ വിസ എടുക്കണം. യൂണിയന്‍ അംഗരാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഷെങ്കണ്‍ സോണിലെ 26 രാജ്യങ്ങളില്‍ വീസയില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാനും എത്രകാലം വേണമെങ്കിലും താമസിക്കാനുമുള്ള സൗകര്യം ഇപ്പോള്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്കുണ്ട്. ഈ അവകാശം എടുത്തുകളയാനാണ് യൂറോപ്യന്‍ യൂണിയന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ആലോചിക്കുന്നത്. ബ്രിട്ടീഷ് പൗരന്മാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണിത്. 

ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ക്കു മുന്നോടിയായി യൂണിയന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തയ്യാറാക്കുന്ന കരടു രേഖയിലാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങളുള്ളത്. ഇത് നടപ്പിലായാല്‍ ബ്രിട്ടീഷുകാരുടെ അവധിയാത്രകള്‍ കൂടുതല്‍ ചെലവേറിയതാകും. ഓരോ യൂറോപ്യന്‍ രാജ്യത്തേക്കും യാത്രചെയ്യാന്‍ സഞ്ചാരികള്‍ ഹ്രസ്വകാല വിസകള്‍ക്ക് അപേക്ഷിക്കേണ്ടിവരും. അതേസമയം, ബ്രിട്ടന്‍ തന്നെയാണ് ഇതിന് തുടക്കം കുറിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ബ്രക്‌സിറ്റ് നടപ്പാക്കിയാല്‍ രാജ്യം സന്ദര്‍ശിക്കുന്ന യൂറോപ്യന്‍മാര്‍ വിസ എടുക്കണമെന്ന് യുകെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ തീരുമാനം. ഇപ്പോള്‍ പത്തു ലക്ഷത്തോളം ബ്രിട്ടീഷുകാരാണ് യൂറോപ്പിലെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നത്. പുതിയ തീരുമാനം ഇവര്‍ക്ക് തിരിച്ചടിയാകും. അതിനാല്‍ ബ്രിട്ടീഷ് തീരുമാനം പിന്‍വലിക്കേണ്ടി വരും. 

അതേസമയം, തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് യുകെ ഹോം സെക്രട്ടറി ആംബര്‍ റുഡ്. ഇതിന് ശക്തമായ ഭാഷയില്‍ തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഏറ്റവും മികച്ച വിലപേശലിനായി തങ്ങള്‍ സ്വതന്ത്ര മനോഭാവത്തോടെയാണ് ചര്‍ച്ചയ്ക്കിരിക്കുന്നതെന്നും റുഡ്. യുകെ പൗരന്മാര്‍ക്ക് പുതിയ വിസ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടിക്ക് പകരം യൂണിയന്‍ നേതൃത്വം ബദല്‍ മാര്‍ഗങ്ങള്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 
Other News in this category

 
 




 
Close Window