Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
മതം
  Add your Comment comment
പ്രസ്റ്റണ്‍ രൂപതാ സ്ഥാപനം: ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഉജ്ജ്വല സ്വീകരണം
reporter

 ലണ്ടന്‍: ബ്രിട്ടണിലെ പുതിയ സീറോ മലബാര്‍ രൂപതയുടെ ആസ്ഥാനമായ സെന്റ് അല്‍ഫോന്‍സാ ദേവാലയം കത്തീഡ്രലായി ഉയര്‍ത്തുന്ന ചടങ്ങുകള്‍ ഇന്ന് നടക്കും. ചടങ്ങുകളില്‍ മുഖ്യകാര്‍മികത്വം വഹിക്കാനായി സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കഴിഞ്ഞ ദിവസം ലണ്ടനിലെത്തി. വിമാനത്താവളത്തില്‍ ഇദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്. മാര്‍ ജോസഫ് സ്രാമ്പിക്കല്‍, സിറോ മലബാര്‍ സഭയുടെ കോ-ഓര്‍ഡിനേറ്ററും മെത്രാഭിഷേക ചടങ്ങുകളുടെ ജനറല്‍ കണ്‍വീനറുമായ ഫാ. തോമസ് പാറയടി, ജോയിന്റ് കണ്‍വീനറും പ്രസ്റ്റണ്‍ പള്ളി വികാരിയുമായ ഫാ. മാത്യു ചൂരപൊയ്കയില്‍ സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ഫാ. സജി മലയില്‍ പുത്തന്‍പുര എന്നിവരും മറ്റു വൈദികരും വിശ്വാസികളും ചേര്‍ന്നാണ് കര്‍ദിനാളിനെ സ്വീകരിച്ചത്.

ലങ്കാസ്റ്റര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രസ്റ്റണിലെ സെന്റ് ഇഗ്‌നേഷ്യസ് പള്ളിയാണ് സിറോ മലബാര്‍ സഭ ഏറ്റുവാങ്ങി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പേരില്‍ പുനര്‍സമര്‍പ്പണം ചെയ്യുന്നത്. പുതിയ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ ഇതോടെ ഔദ്യോഗികമായി ആരംഭിക്കും. റംശാ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന ചടങ്ങുകളില്‍ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും മെത്രാഭിഷേക ചടങ്ങില്‍ പങ്കെടുക്കാനായി കേരളത്തില്‍നിന്നും എത്തിയിട്ടുള്ള മറ്റു മെത്രാന്മാരും സംബന്ധിക്കും.

വൈകിട്ട് ആറിനാണ് ചടങ്ങുകള്‍ ആരംഭിക്കുക. 7.30ന് അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പുകൊണ്ടുള്ള ആശീര്‍വാദത്തോടെ ചടങ്ങുകള്‍ സമാപിക്കും. ലോകത്തെ എല്ലാ കത്തീഡ്രല്‍ ദേവാലയങ്ങളും കരുണയുടെ കവാടങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കത്തീഡ്രലായി ഉയര്‍ത്തപ്പെടുന്ന സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ പ്രധാന കവാടവും കരുണയുടെ വാതിലായി അറിയപ്പെടും.

 
Other News in this category

 
 




 
Close Window