Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിസ നിയമത്തില്‍ ഇളവ് വരുത്തണമെന്ന് തെരേസ മേയോട് കര്‍ണാടക മുഖ്യമന്ത്രി
reporter
ഐടി വിദഗ്ധരെ പ്രതികൂലമായി ബാധിക്കുന്ന പുതിയ വിസ നിയമം പുനഃപരിശോധിക്കണമെന്ന് ബ്രിട്ടനോട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബംഗളൂരു സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി തെരേസ മേയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതിവേഗത്തില്‍ വളരുന്നതും ഉയര്‍ന്ന മൂല്യവുമുള്ള തങ്ങളുടെ സാങ്കേതിക മേഖല ഫലപ്രദമായ കുടിയേറ്റ നിയമത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള ഐടി വിദഗ്ധരുടെ വരവിനെ കുടിയേറ്റ പ്രശ്‌നത്തിലുപരി ബ്രിട്ടന്‍ വ്യാപാര മുന്‍ഗണനാ വിഷയമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐ.ടി അധിഷ്ഠിത മേഖലയില്‍ ജോലിയെടുക്കുന്നവര്‍ക്കാണ് പുതിയ വിസ ചട്ടങ്ങള്‍ ഏറ്റവും കുരുക്കാകുന്നത്. പുതിയ നിയമം ഈ മാസം 24 മുതല്‍ പ്രാബല്യത്തില്‍വരും.

ടയര്‍ 2 ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫര്‍ (ഐ.സി.ടി) കാറ്റഗറി അടിസ്ഥാനത്തില്‍ 30,000 പൗണ്ട് അടിസ്ഥാന ശമ്പളം ലഭിക്കുന്ന ജോലിക്കാര്‍ക്കു മാത്രമേ വിസ ലഭിക്കൂ. നേരത്തേ 20,800 പൗണ്ടായിരുന്നു ഈ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളമായി നിജപ്പെടുത്തിയിരുന്നത്. ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫര്‍ കാറ്റഗറിയിലൂടെ വരുന്ന വിസകളില്‍ 90 ശതമാനവും ഇന്ത്യക്കാരുടേതാണെന്ന് ബ്രിട്ടനിലെ കുടിയേറ്റ ഉപദേശക സമിതി (എംഎസി) അടുത്തിടെ കണ്ടെത്തിയിരുന്നു.

ചൊവ്വാഴ്ച രാവിലെ 11ന് മെയ്യെ കെംപഗൗഡ വിമാനത്താവളത്തിലെത്തിയ തെരേസ മേയ് യെലഹങ്കയിലെ തരഹുന്‍സെയിലെ സ്റ്റോണ്‍ഹില്‍ ഗവ. ഹയര്‍ പ്രൈമറി സ്‌കൂള്‍, പീനിയയിലെ എയറോസ്‌പേസ്-ഹൈഡ്രോളിക് പമ്പ്‌സ് കമ്പനി, അള്‍സൂരിലെ സോമേശ്വര ക്ഷേത്രം എന്നിവ സന്ദര്‍ശിച്ച ശേഷം വൈകീട്ട് ലണ്ടനിലേക്ക് മടങ്ങി.
 
Other News in this category

 
 




 
Close Window