Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടീഷ് പൗരന്മാര്‍ക്ക് അസോസിയേറ്റ് ഇയു പൗരത്വം ലഭിച്ചേക്കും
reporter
ബ്രക്‌സിറ്റിനോട് സുപ്രീംകോടതിയും അനുകൂല നിലപാട് പ്രഖ്യാപിച്ചതോടെ ഇത് ഏതാണ്ട് നടപ്പാകുമെന്ന് ഉറപ്പായി. അ്ന്തിമവിധി ജനുവരിയിലാണ് വരുന്നതെങ്കിലും കഴിഞ്ഞ ദിവസം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അനുകൂലമായിരുന്നു. ഈ സാഹചര്യത്തില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് അസോസിയേറ്റ് യൂറോപ്യന്‍ യൂണിയന്‍ പൗരത്വം നല്‍കാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഇതിനായി യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയില്‍ ഭേദഗതി വരുത്താണ് ആലോചന. എന്നാല്‍ വളരെയധികം സാവകാശം വേണ്ടതിനാല്‍ അടുത്ത വര്‍ഷം ബ്രക്‌സിറ്റ് സംബന്ധിച്ച പ്രമേയം അവതരിപ്പിക്കുന്ന വേളയില്‍ ഈ നിയമ ഭേദഗതി കൂടി പാസാക്കാനാണ് നീക്കം.

ബ്രക്‌സിറ്റ് സംബന്ധിച്ച് യൂണിയനും യുകെയും തമ്മില്‍ ചര്‍ച്ച നടത്താനുള്ള സംഘത്തില്‍ അംഗമായ ലക്‌സംബര്‍ഗില്‍ നിന്നുള്ള യൂറോപ്യന്‍ പാര്‍ലമെന്റംഗം ചാള്‍ ഗോറന്‍സാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അടുത്ത വര്‍ഷം ഏപ്രിലില്‍ ബ്രക്‌സിറ്റ് നടപടിക്രമങ്ങള്‍ക്കു തുടക്കം കുറിക്കാനാണ് ബ്രിട്ടന്‍ തീരുമാനിച്ചിരിക്കുന്നത്. യൂറോപ്യന്‍ പാര്‍ലമെന്റിനായി ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്നത് യൂറോപ്യന്‍ പാര്‍ലമെന്റിലെ ലിബറല്‍ നേതാവ് ഗൈ വെര്‍ഹോസ്റ്റാറ്റ് ആയിരിക്കും. അസോസിയേറ്റ് പൗരത്വം ലഭിച്ചാല്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്കുള്ള അവകാശങ്ങള്‍ തുടര്‍ന്നും ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് അനുഭവിക്കാനാകും. എന്നാല്‍, ഇതിന് നിശ്ചിത ഫീസ് നല്‍കേണ്ടിയും വരും.

ഇതിനിടെയാണ് ബ്രിട്ടീഷ് ജനതയുടെ വികാരത്തിന് എതിരായ വിധി സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടാകില്ലെന്നാണ് സൂചന ലഭിച്ചത്്. സുപ്രീം കോടതി പ്രസിഡന്റ് ലോഡ് നീബര്‍ഗറാണ് ബ്രക്‌സിറ്റിന് തടസമാകുന്ന വിധിയുണ്ടാകില്ലെന്ന സൂചന നല്‍കിയത്. സുപ്രീം കോടതിയിലെ 11 ജഡ്ജിമാരും അടങ്ങിയ ഫുള്‍ ബെഞ്ച് വാദം കേള്‍ക്കുന്നതിനിടെയായിരുന്നു പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ അനുരഞ്ജനത്തിന്റെ പുതിയ പാത തുറന്നത്. ഇതനുസരിച്ച് പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയംകൂടി അംഗീകരിച്ച് അനുനയത്തിന്റെ പാത സ്വീകരിച്ചതോടെ ബ്രക്‌സിറ്റ് നടപടികള്‍ അടുത്ത മാര്‍ച്ചില്‍ ആരംഭിക്കാനുള്ള മേ സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് പാര്‍ലമെന്റിന്റെ പച്ചക്കൊടി കിട്ടുകയായിരുന്നു.
 
Other News in this category

 
 




 
Close Window