Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ജ്യോതിഷം
  Add your Comment comment
23 ഏപ്രില്‍ 2011 മുതല്‍ 29 ഏപ്രില്‍ 2011 വരെ
ശ്രീ. ആറ്റുകാല്‍ രാധാകൃഷ്ണന്‍ തയ്യാറാക്ക
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

പണമിടപാടുകളില്‍ ശ്രദ്ധയും കൃത്യതയും വേണ്ടിവരും. അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കുക. വാക്കുതര്‍ക്കം മൂലം പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. വിശേഷവസ്ത്രാഭരണാധികള്‍ ലഭിക്കും. ബന്ധുജനങ്ങളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് സ്ഥാനചലനത്തിന് സാധ്യത.
അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കുക. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കണം. മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും . അലങ്കാര വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. തടസ്സപ്പെട്ടുകിടന്നിരുന്ന പല കാര്യങ്ങള്‍ക്കും നീക്കുപോക്കുണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും . വിവാഹാദിമംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും . തൊഴില്‍രഹിതര്‍ക്ക് ആശ്വാസകരമായ സന്ദേശം ലഭിക്കും. യാത്രകള്‍ മുഖേന ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടും .

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

സമൂഹത്തിലും ഗൃഹത്തിലും ഒറ്റപ്പെടുന്ന അവസ്ഥ സംജാതമാകും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറി കിട്ടും.വിസിറ്റിംഗ് വിസയില്‍ വിദേശത്തു പോയവര്‍ക്ക് സ്ഥിരമായ ഒരു ജോലി ലഭിക്കും. സ്വര്‍ണ്ണവ്യാപാരികള്‍ക്ക് നല്ല സമയം . മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. തസ്‌ക്കരഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം. കുടുംബത്തില്‍ അവകാശ തര്‍ക്കങ്ങള്‍ ഉണ്ടാകും.. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും.. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നതിലും അധികം ധനചിലവ് ഉണ്ടാകും ദൃശ്യമാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക് അപകടസാദ്ധ്യത. ഭൃത്യഗുണം ഉണ്ടാകും. ആത്മാര്‍ത്ഥമായ സേവനത്തിന് അംഗീകാരം ലഭിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യത ഉള്ളതിനാല്‍ എല്ലാവരോടും നയപരമായി പെരുമാറണം..

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മേലധികാരികളില്‍ നിന്നും മനസ്സിനെ വിഷമപ്പെടുത്തുന്ന വാക്കുകള്‍ കേള്‍ക്കാനിടവരും. സഹപ്രവര്‍ത്തകര്‍ കൂടെനിന്ന് ചതിക്കും. ഓഹരി വിപണിയിലും ഊഹകച്ചവടത്തിലും ഇടപെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. കൃഷിക്കാര്‍ക്ക് ധനനഷ്ടത്തിനു സാധ്യത. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്.. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. യാത്രകള്‍ മുഖേന ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. അശ്രദ്ധ മുഖേന അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. സാഹസികപ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണം. ശരീരത്തില്‍ മുറിവോ പൊള്ളലോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും. അധിക ചിലവുകള്‍ നിയന്ത്രിക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

സഹപ്രവര്‍ത്തകര്‍ മുഖേന മന:ക്ലേശങ്ങള്‍ക്ക് സാധ്യത. ദൂരയാത്രകള്‍വേണ്ടിവരും.. പോലീസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥാന ചലനം ഉണ്ടാകും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. ദാമ്പത്യജീവിതത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാകാതെ ശ്രദ്ധിക്കണം. ഗൃഹ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ധാരാളം ചെറു യാത്രകള്‍ ആവശ്യമായിവരും. ഡോക്ടര്‍മാര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം സംതൃപ്തമായിരിക്കും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. വിഷമതകള്‍ ഉളവാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. ബന്ധുജനങ്ങള്‍ക്ക് അപകടമോ രോഗപീഢയോ വരാനിടയുണ്ട്. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടിവരും .

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

കര്‍മ്മരംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈകൊള്ളുക. മംഗള കര്‍മ്മങ്ങള്‍ നടക്കാനിടയുണ്ട്. ഔഷധ സേവ ആവശ്യമായി വരും. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട് . ആദ്ധ്യാത്മിക വിഷയങ്ങളില്‍ താല്‍പര്യം ജനിക്കും. സമൂഹത്തിലും ഗൃഹത്തിലും ഒറ്റപ്പെടുന്ന അവസ്ഥ സംജാതമാകും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറി കിട്ടും. കുടുംബത്തില്‍ ഉണ്ടാകുന്ന അഭിപ്രായവത്യാസങ്ങള്‍ മദ്ധ്യസ്ഥരുടെ സഹായത്താല്‍ പരിഹരിക്കും. കര്‍മ്മ സംബന്ധമായി ദൂരെയാത്രകള്‍ ആവശ്യമായി വരും. ഗൃഹനിര്‍മ്മാണത്തിന് ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ധാരാളം പാഴ്ചിലവുകള്‍ ഉണ്ടാകും. അവസരോചിതമായി ആത്മധൈ്യരം കൈവിടാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഭാവിജീവിതം സുരക്ഷിതമാകും. പണമിടപാടുകളില്‍ ശ്രദ്ധയും കൃത്യതയും വേണ്ടിവരും.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

അയല്‍ക്കാരുമായി അഭിപ്രായവത്യാസം ഉണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുക. മുന്‍കോപം നിയന്ത്രിക്കുക . ആഡംബര വസ്തുക്കളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കുക. വ്യാപാര വ്യവസായ രംഗത്ത് പുരോഗതി ഉണ്ടാകും. അപവാദാരോപണങ്ങള്‍ കേള്‍ക്കേണ്ടി വരും, മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. ബന്ധുജനങ്ങള്‍ക്ക് അപകടമോ രോഗപീഢയോ വരാനിടയുണ്ട്. തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും.ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. അപവാദപ്രചരണങ്ങള്‍ക്കിടവരും. സന്താനങ്ങളാല്‍ കീര്‍ത്തി വര്‍ദ്ധിക്കും. തസ്‌ക്കരഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം. കുടുംബത്തില്‍ അവകാശ തര്‍ക്കങ്ങള്‍ ഉണ്ടാകും. ആത്മാര്‍ത്ഥമായ സേവനത്തിന് അംഗീകാരം ലഭിക്കും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

സജ്ജനങ്ങളുടെ സഹായം ലഭിക്കും. കൂട്ടുബിസിനസ്സ് നടത്തുന്നവര്‍ നിലവിലുള്ള പങ്കാളിയെ മാറ്റി പുതിയ പങ്കാളിയെ സ്വീകരിക്കേണ്ടിവരും. ഉപരിപഠന ത്തിനു ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച വിഷയം ലഭിക്കും. വിശേഷ വസ്ത്രാഭരണങ്ങള്‍ ലഭിക്കും. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങളെ കുറിച്ച് മനോവിഷമം ഉണ്ടാകും. വേണ്ടപ്പെട്ടവരുടെ എതിര്‍പ്പ് ഉണ്ടാകും. ഉന്നതധികാരം കൈവരും. സ്വന്തം ആഗ്രഹം നടപ്പിലാക്കാന്‍ ശ്രമിക്കും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. നൂതന ഗൃഹനിര്‍മ്മാണത്തിന് സാദ്ധ്യത. സര്‍ക്കാരില്‍ നിന്നും പുതിയ ആനുകൂല്യങ്ങള്‍ ലഭിക്കും. വാഹനസംന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും. വേണ്ടപ്പെവരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കും. പരപ്രേരണ മുഖേന പലവിധ കഷ്ടതകള്‍ അനുഭവപ്പെടും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കുക.

വൃശ്ചികരാശി (വിശാഖം 1/4അനിഴം, തൃകേട്ട)

ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും . മന:ക്ലേശത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും .കര്‍മ്മരംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതിപ്രാപിക്കും. ജാഗ്രത പുലര്‍ത്തണം.. സല്‍ക്കാരങ്ങളില്‍ പ്രിയം. നിദ്രാഭംഗം ഉണ്ടാവും. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. ഭൃത്യഗുണം ഉണ്ടാകും. ദൃശ്യമാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക് അപകടസാദ്ധ്യത. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. വിചാരിച്ചതുപോലെ ഒരു കാര്യവും സുഗമമായി നീങ്ങുകയില്ല. അനാവശ്യ ചിന്തകള്‍ മനസ്സിന്റെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതിയോഗികള്‍ വര്‍ദ്ധിക്കും. കര്‍മ്മസംബന്ധമായി പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടതായിവരും.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

വിദ്യാര്‍ത്ഥികള്‍ക്ക് നൃത്ത സംഗീതാദികലകളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും.. സഹോദരസ്ഥാനീയര്‍ക്കു രോഗാരിഷ്ടതകള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കു പഠനത്തില്‍ അലസത പ്രകടമാക്കും. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസ്സിന് സന്തോഷം ലഭിക്കും. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും. ജോലിക്കാര്‍ മുഖേന നാശനഷ്ടം ഉണ്ടാകും.. സഹോദരസ്ഥാനീയരുമായി അഭിപ്രായവത്യാസം ഉണ്ടാകും. മുന്‍കോപവും പിടിവാശിയും നിയന്ത്രിക്കണം, തൊഴില്‍പരമായി വളരെ അധികം ശ്രദ്ധിക്കുക. സുഹൃത്തുക്കള്‍ മുഖേന അപകീര്‍ത്തിക്കും ധനനഷ്ടത്തിനും സാദ്ധ്യത. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചിലവഴിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂലങ്ങള്‍ ലഭിക്കും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഏതു രംഗത്ത് ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലുമധികം ധനച്ചിലവ് അനുഭവപ്പെടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയും സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും ലഭിക്കും. സാമ്പത്തിക പിരിമുറുക്കം ഉണ്ടാകുമെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും. കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ മുഖേന ധനചിലവു വര്‍ദ്ധിക്കും സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും ,ജീവിത പങ്കാളിയില്‍ നിന്നും സുഖം ലഭിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും. ശത്രുക്കളില്‍ നിന്നും മോചനം ലഭിക്കും. ഉന്നതധികാരം കൈവരും. സ്വന്തം ആഗ്രഹം നടപ്പിലാക്കാന്‍ ശ്രമിക്കും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. വരവില്‍ കവിഞ്ഞ് ചിലവു വര്‍ദ്ധിക്കും. സഹോദരന്മാര്‍ സ്‌നേഹപൂര്‍വ്വം പെരുമാറും. എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസ് ഇന്റര്‍വ്യു വഴി ഉന്നത ജോലി ലഭിക്കും. .

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിനപ്രയത്‌നം ആവശ്യമാണ് സഹോദരങ്ങളില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം . സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും . മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. . അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും വാക്‌സാമര്‍ത്ഥ്യം കൊണ്ട് ഏവരുടേയും പ്രീതി പിടിച്ചുപറ്റും. തെറ്റിധാരണണകള്‍ മുഖേന ആരോപണങ്ങള്‍ ഉണ്ടാകും. ദാമ്പത്യജീവിതത്തില്‍ പല പ്രശ്‌നങ്ങളും ഉടലെടുക്കും. ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കാലതാമസം നേരിടും. കുടുംബസ്വത്ത് സംബന്ധമായി കോടതിയെ അഭയം പ്രാപിക്കും. സ്ഥലമാറ്റം പ്രതീക്ഷിക്കാം. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടതായിവരും

മീനരാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)


സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറി കിട്ടും. എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും. അഭിമാനം സംരക്ഷിക്കും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. സമൂഹത്തില്‍ മാന്യസ്ഥാനം കൈവരിക്കും. ഔഷധസേവ ആവശ്യമായി വരും. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട് . ആഡംര വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. യുവാക്കളില്‍ ലഹരിപദാര്‍ത്ഥത്തിനു താല്‍പ്പര്യം വര്‍ദ്ധിക്കും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ധനപരമായി ചിലവുകള്‍ വര്‍ദ്ധിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ശത്രുക്കള്‍ വര്‍ദ്ധിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും.
 
Other News in this category

 
 




 
Close Window