Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ജ്യോതിഷം
  Add your Comment comment
30 ഏപ്രില്‍ 2011 മുതല്‍ 6 മെയ് 2011 വരെ
ശ്രീ. ആറ്റുകാല്‍ രാധാകൃഷ്ണന്‍ തയ്യാറാക്ക
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

. മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. ധനസമ്പാദന ശ്രമം വിജയിക്കും. അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കുക. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വിജയശ്രീലാളി തരാകും. അനാവശ്യകാരങ്ങളെ കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും. വൈദ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമ്പത്തിക നേട്ടം ഉണ്ടാകും. സന്താന ങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. നിനച്ചിരിക്കാതെ യുള്ള ചിലവുകള്‍ വരുന്നതിനാല്‍ കൈയ്യില്‍ പണം തങ്ങുകയില്ല. സ്ഥലമോ വീടോവാങ്ങാന്‍ ഉദ്ദേശിച്ചവര്‍ക്ക് അനുഭവപ്പെട്ടിരുന്ന തടസങ്ങള്‍ മാറികിട്ടും . ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റവ്യുകളിലും പങ്കെടുക്കാന്‍ ഉത്തരവു ലഭിക്കും . ബിസിനസ്സില്‍ നിന്നും ഉണ്ടായ കടബാദ്ധ്യതകള്‍ മറികടക്കാന്‍ കഠിന മായി പ്രയത്‌നിക്കേണ്ടി വരും . കര്‍മ്മസംബന്ധമായി പുരോഗതിയും സാമ്പത്തചശനേട്ടവും അനുഭവപ്പെടും .

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

. യശസ്സു വര്‍ദ്ധിക്കും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കാന്‍ തടസം നേരിടും .. സഹോദരരുടെ വിവാഹം സമംഗളം നടത്താന്‍ തീരുമാനമാകും. വളരെ ചിന്തിച്ചു മാത്രമേ കാര്യങ്ങള്‍ തീരുമാനിക്കാവൂ.കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. വാക്കു തര്‍ക്കം മൂലം പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ക്കും നൃത്തസംഗീതാദികലകളില്‍ താല്‍പര്യം വര്‍ദ്ധിക്കും . മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും . വാഹനാപകടത്തിനു സാദ്ധ്യത യുള്ളതിനാല്‍ ലഹരിപദാര്‍ത്ഥം ഉപയോഗിച്ചോ ലൈസന്‍സില്ലാതയോ വാഹനം ഓടിക്കാതിരിക്കുക . സന്താനങ്ങളുടെ ഭാവിയെ ഓര്‍ത്ത് മനസുല്‍കണ്ടപ്പെടും . ദാമ്പത്യസുഖവും മനസന്തോഷവും അനുഭവ പ്പെടും.ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ബന്ധു മിത്രാദികളില്‍ നിന്നും അപ്രതീക്ഷിതമായ എതിര്‍പ്പുകളെതരണം ചെയ്യേ ണ്ടി വരും .

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. വാഹനസംന്ധമായ ചിലവുകള്‍ വര്‍ദ്ധിക്കും. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമയം നന്നല്ല. ദൂരെയാത്രകള്‍ കഴിവതും ഒഴിവാക്കുക. മനസ്സ് അസ്വസ്ഥമാകും . നീര്‍ദോഷസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകും ലോണിനപേക്ഷിച്ചിുള്ളവര്‍ക്ക് ലോണ്‍ പാസ്സ3യി കിട്ടാന്‍ തടസം നേരിടും . ഇ. സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്കു സന്തോഷ ത്തിനു വകയുണ്ട് . പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും . ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ് . അലര്‍ജിസംബന്ധമായ രോഗങ്ങള്‍ മൂര്‍ഛിക്കും . ന്‍കം ടാക്‌സ് കൊടുക്കുന്ന വക്തികള്‍ക്ക് അതുമായി ബന്ധപ്പെട്ട പല വൈഷമ്യങ്ങളും നേരിടേണ്ടി വരും. യാത്രകള്‍ മുഖേന പ്രതീക്ഷിക്കുന്നത്ര പ്രയോജനകരമായിരിക്കുകയില്ല. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യപിണക്കത്തിനു സാദ്ധ്യത . സഹോദരസ്ഥാനീയര്‍ക്കു രോഗാരിഷ്ടതക്കു സാദ്ധ്യത

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

മനസിനു സന്തോഷവും മനസമാധാനവും ലഭിക്കും . പോലീസ് പട്ടാളം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതീക്ഷിക്കുന്ന സ്ഥലത്തേക്ക് സ്ഥലമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും .. സഹോദരസ്ഥാനീ യര്‍ക്കു രോഗാരിഷ്ടതകള്‍ അനുഭവപ്പെടും . മാതാവില്‍ നിന്നും സഹായ സഹകരണ ങ്ങള്‍ ലഭിക്കും . സിനിമാ സീരിയല്‍രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറു കളില്‍ ഒപ്പുവയ്ക്കും . വിദ്യാര്‍ത്ഥികള്‍ പരീക്ഷാദികളില്‍ ഉന്നതവിജയം കരസ്ഥ മാക്കും . സാമ്പത്തിക ഇടപാടുകലില്‍ സൂക്ഷിക്കുക . ഓഹരി വിപണിയിലോ ഊഹകച്ചവടത്തിലോ ഏര്‍പ്പെടാതിരിക്കുക . നയന രോഗത്തിനു സാദ്ധ്യത . മനസിനു സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും . സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്. അസമയത്തുള്ള യാത്ര ഒഴിവാക്കുക. ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ പൊതുവേദികളില്‍ പ്രസംഗി ക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കുക

ചിങ്ങരാശി ( മകം , പൂരം , ഉത്രം 1/4 )

സഹോദരങ്ങള്‍ സഹായിക്കും. ഔഷധ സേവ ആവശ്യമായി വരും. വക്കീലന്മാര്‍ വാഗ്‌വൈഭവം കാണിക്കും. . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തിക്കു സാധ്യതയുണ്ട്. രഹസ്യബന്ധം സുഗമമായി കൊണ്ടുപോകാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. പൊതുവെ എല്ലാകാര്യങ്ങളിലും ചെറിയ അലസത അനുഭവ പ്പെടും . ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാ കാതിരിക്കുവാന്‍ ശ്രദ്ധിക്കുക . പുതിയ ഗൃഹത്തിലേക്ക് മാറിതാമസിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം ഏഴരശനി കാലമായതിനാല്‍ ഏര്‍പ്പെടുന്നകാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നതിലും അധികം ധനചിലവ് അനുഭവപ്പെടും സ്‌നേഹിതര്‍ക്ക് ധനം കൊടുത്ത് സഹായിക്കും. കഥാകൃത്തുകള്‍ക്കു പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും..വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. എന്തും തുറന്നു പറയുന്ന സ്വഭാവം കാരണം ശത്രുത വര്‍ദ്ധിക്കും. മാതൃഗുണം പ്രതീക്ഷിക്കാം..

കന്നിരാശി (ഉത്രം 13/4 , അത്തം , ചിത്തിര 1/2 )

പഴയ വാഹനം ലാഭത്തിനു വാങ്ങാന്‍ സാധിക്കും. സന്താനങ്ങള്‍ മുഖേന മന:സന്തോ ഷം വര്‍ദ്ധിക്കും . ഭാര്യയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. ദു:സ്വപ്നങ്ങള്‍ക്കു സാധ്യത. വാക്‌സാമര്‍ത്ഥ്യം മുഖേന ആരേയും ആകര്‍ഷിക്കും. കള്ളകേസില്‍ കുടുങ്ങാന്‍ സാദ്ധ്യത കൂടുതലാണ് . ദമ്പതികളില്‍ തമ്മില്‍ പിണക്കങ്ങള്‍ ഉണ്ടാകും . പുതിയ സംരഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കുന്ന വര്‍ക്ക് അനുകൂല സമയമല്ല . ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം മത്സരങ്ങള്‍ നേരിടേണ്ടി വരും . വിദേശത്തു ജോലിചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിതമായി ജോലിനഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകും . ആര്‍ക്കും പണം കടം കൊടുക്കരുത് . ആഘോഷവേളകളില്‍ പങ്കെടുക്കും . വിശേഷവസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും . സാമ്പത്തികമായി നേട്ടം ഉണ്ടാകും . സഹോദരസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും . കര്‍മ്മസംബന്ധമായി വളരെയധികം ശ്രദ്ധിക്കുക .

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ഈശ്വരാരാധനയും സത്കര്‍മ്മങ്ങളും ശരിയായി ചെയ്യുക.. പുതിയ സംരഭം തുടങ്ങാന്‍ അനുകൂല സമയം. ചെറിയതോതില്‍ മാനസിക വിഷമം ഉണ്ടാകും. സംസാരം മുഖേന ശത്രക്കള്‍ വര്‍ദ്ധിക്കും .ധനപരമായി അനുകൂല സമയമാകുന്നു . മനസിനിണ ങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും . പിതാവിനോ പിതൃസ്ഥാനീ യര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും . പലവിധതിതല്‍ സാമ്പത്തിക നേട്ടം പ്രതീ ക്ഷിക്കാം . വിദ്യാര്‍ത്ഥികള്‍ പഠനകാര്യ ത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാ ണ് . വസ്തുസംബന്ധമായി അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടും . വിദേശ യാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. കൂട്ടുബിസിന സില്‍ ഏര്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം വീട്ടമ്മമാര്‍ക്ക് മക്കളെ ചൊല്ലി വിഷമ മുണ്ടാകും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും . ഏറെ നാളുകളായി അനുഭവപ്പെട്ടിരുന്ന രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. വേണ്ടപ്പെട്ടവരില്‍ നിന്നും മന:സന്തോഷം ലഭിക്കും .. തൊഴില്‍ മുഖേന ആദായം വര്‍ദ്ധിക്കും. കര്‍മ്മസംബന്ധമായി കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടു ക്കേണ്ടതായി വരും , കുടുംബാംഗങ്ങള്‍ക്ക് രോഗങ്ങള്‍ ഉണ്ടാകും. ജോലിയുള്ള സ്ത്രീകള്‍ക്ക് പ്രമോഷന്‍ ലഭിക്കും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, കേട്ട)

. സഹോദരാദി ഗുണം പ്രതീക്ഷിക്കാം.. അധികചിലവുകള്‍ മുഖേന കടം വാങ്ങേണ്ട സ്ഥിതിവിശേഷം ഉണ്ടാകും. ചില കുടുംബ സുഹൃത്തുക്കള്‍ എതിരാളിയാകും. എപ്പോഴും മനസ്സില്‍ ഒരുതരം ഭീതി ഉണ്ടാകും. മുന്‍ദേഷ്യം കാരണം ഒന്നിലും ഒരു ഉറച്ചതീരുമാനം എടുക്കാന്‍ കഴിയാതെവരും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കും. മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെയും . രാഷ്ട്രീയപ്രവര്‍ത്തകര്‍ പെട്ടന്ന് അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരാ കുകയും നിലവിലുള്ള സ്ഥാമമാനം നഷ്ടപ്പെടുകയും ചെയ്യുന്നു . സ്വന്തം ആവശ്യത്തിനു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും . അഗ്നി ഭയത്തിനു സാദ്ധ്യത . കലാരംഗത്ത് പ്രവര്‍ത്തി ക്കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും . ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. വിശേഷവസ്ത്രാഭരണാദികള്‍ ലഭിക്കും ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിനും , കലഹത്തിനും സാദ്ധ്യത സാഹിത്യകാരന്‍മാര്‍ പുതിയ ഗ്രന്ഥരചനയില്‍ ഏര്‍പ്പെടും. വാഗ്‌വാദങ്ങളാല്‍ സുഹൃത്‌വിരോധം ഉണ്ടാകും

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

. ധനസമ്പാദന ശ്രമം വിജയിക്കും. കുടുംബശ്രേയസ്സിനു വേണ്ടിയുള്ള പ്രവര്‍ത്തനം വിജയിക്കും. സ്‌നേഹിതരുടെ സന്ദര്‍ശനം മൂലം അപകീര്‍ത്തി ഉണ്ടാകും. ഭര്‍ത്താവുമായി ചില്ലറ പരിഭവം ഉണ്ടാകും. പൊതുജനങ്ങളുടെ ഇടയില്‍ ആദരവ് വര്‍ദ്ധിക്കും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. നിശ്ചയിച്ച വിവാഹം നിസ്സാരകാര്യങ്ങളാല്‍ മുടങ്ങുവാന്‍ സാധ്യത. സഹോദര സ്ഥാനീയരില്‍ നിന്നും മനക്ലശത്തിനു സാദ്ധ്യത . മുന്‍കോപം നിയന്ത്രിക്കുക . പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും .. വിദേശത്ത് നിന്ന് നാട്ടില്‍ വരാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും . സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുകയോ കൈവശം വന്നു ചേരുകയോ ചെയ്യും. നീര്‍ദോഷസംന്ധമായ രോഗങ്ങള്‍ ഉണ്ടാകും . സന്താന ങ്ങള്‍ക്ക് ദൂരദേശത്ത് തൊഴില്‍ ലഭിക്കാന്‍ സാധതയുണ്ട്. . ജോലിക്കാര്‍ മുഖേന നാശനഷ്ടം ഉണ്ടാകും . ദൂരയാത്രകള്‍ ആവശ്യമായി വരും . സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും . ശാരീരിക ക്ഷീണം അനുഭവിക്കും .

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

സന്താനങ്ങള്‍ വഴി ശ്രേയസ്സുണ്ടാകും.. എന്‍ജിനിയറിംങ്ങ് മേഖലയില്‍ പഠിക്കുന്നവര്‍ക്ക് കാമ്പസ് സെലക്ഷന്‍ വഴി നല്ലജോലി ലഭിക്കും .രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അപ്രതീക്ഷിത മായി പുതിയസ്ഥാനമാനങ്ങള്‍ ലഭിക്കും . ദാമ്പത്യ ജീവിതം സന്തോഷപ്രദ മായിരിക്കും .പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . അവിവാഹിത രുടെ വിവാഹകാര്യത്തിനു അനുകൂല തീരുമാനം എടുക്കും . പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും . കുടുംബാംഗങ്ങളു മായി ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. കര്‍മ്മ രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഉണ്ടാകും. ആഗ്രഹ സാഫല്യം ഉണ്ടാകും. ബിസിനസ്സ് ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് മാനസികസംഘര്‍ഷം വര്‍ദ്ധിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ നേരിട്ടിരുന്ന തടസങ്ങള്‍ മാറികിട്ടും . ഫലപ്രദമായ ഔഷധസേവ കൊണ്ട് രോഗവിമുക്തി ഉണ്ടാകും. ആദ്ധ്യാത്മിക പ്രവര്‍ത്തികളില്‍ മനസ്സ് വ്യാപൃതമാകും. ഭര്‍ത്താവുമായി സ്വരചേര്‍ച്ചയുണ്ടാകും വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും . ഓഹരി വിപണിയും , ഊഹകച്ചവടം വഴിയും സാമ്പത്തിക നേട്ടം ഉണ്ടാകും . പിതൃസ്ഥാനീയരുമായോ അഭിപ്രായവ്യത്യാസത്തിനു സാദ്ധ്യത.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. സംസാരം പരുക്കമാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക .. ആഹാരരീതിയിലുണ്ടാകുന്ന ക്രമക്കേടു മുഖേന ഉദരരോഗം ഉണ്ടാകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം..ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും . പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും . അപവാദപ്രചരണങ്ങള്‍ക്കിടവരും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിസ്സാരകാരണങ്ങളാല്‍ നിലവിലുള്ള അവസരങ്ങള്‍ നഷ്ടപ്പെടാന്‍ സാദ്ധ്യത . ബിസിനസ്സുകാര്‍ക്ക് തൊഴില്‍ രംഗത്ത് കൂടുതലി# മത്സരങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും . സഹപ്രവര്‍ത്തകര്‍ മുഖേന മന:ക്ലേശങ്ങള്‍ക്ക് സാധ്യത. പ്രേമവിവാഹത്തിന് വീട്ടുകാരില്‍ നിന്നും എതിര്‍പ്പുകള്‍ തരണം ചെയ്യേണ്ടി വരും . ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. . ജോലികള്‍ യഥാസമയത്തു ചെയ്തു തീര്‍ക്കാന്‍ കഴിയാതെ വരും. ഗാര്‍ഹീക ആവശ്യങ്ങള്‍ക്കായുള്ള ചിലവുകള്‍ വര്‍ദ്ധിക്കും. ബന്ധുജനങ്ങള്‍ക്ക് അപകടമോ രോഗപീഢയോ വരാനിടയുണ്ട്. തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. വേണ്ടപ്പെട്ടവരുടെ എതിര്‍പ്പ് ഉണ്ടാകും. ഗാര്‍ഹീക ആവശ്യങ്ങള്‍ക്കായുള്ള ചിലവുകള്‍ വര്‍ദ്ധിക്കും.മനസ്സിന് അസ്വസ്ഥത ഉളവാകും. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും കര്‍മ്മരംഗത്ത് ഉണര്‍വും ഉന്‍മേഷവും അനുഭവപ്പെടും . മാതാവിനോ മാതൃ സ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും . നിസ്സാരകാര്യങ്ങളുടെ പേരില്‍ അയല്‍ ക്കാരുമായി അഭിപ്രായ വ്യത്യസം ഉണ്ടാകും . പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്കു അനുകൂല സമയം . പിതാവില്‍ നിന്നോ പിതൃസ്ഥാനീയരില്‍ നിന്നോ സഹായ സഹകരങ്ങള്‍ ലഭിക്കും . ജീവിത പങ്കാളിയില്‍ നിന്നും സുഖം ലഭിക്കും. ഗൃഹനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പണി ധൃതഗതിയില്‍ നടക്കും . ആഹാരരീതിയിലു ണ്ടാകുന്ന ക്രമക്കേടു മുഖേന ഗ്യാസ്ട്രബിള്‍ ഉണ്ടാകും . മറ്റുള്ളവരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. മനക്ലശത്തിന് ഇടയാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും. ഭാര്യയുമായോ ഭാര്യബന്ധുക്കളുമായോ ശത്രതക്കു സാദ്ധ്യത .മുന്‍കോപം നിയന്തിക്കുക
 
Other News in this category

 
 




 
Close Window