Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ജ്യോതിഷം
  Add your Comment comment
7 മെയ് 2011 മുതല്‍ 13 മെയ് 2011 വരെയുള്ള വാരം നിങ്ങള്‍ക്കെങ്ങിനെ ?
ശ്രീ. ആറ്റുകാല്‍ രാധാകൃഷ്ണന്‍
മേടരാശി (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ഉദരരോഗം വരാം. നഷ്ടപ്പെട്ടു എന്നുകരുതിയ പണം തിരികെ കിട്ടും. കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും . അവിവാഹിതരുടെ വിവാഹകാര്യത്തിനു അനുകൂല തീരുമാനം എടുക്കാന്‍ തടസം നേരിടും . ഉന്നതവിദ്യാഭ്യാസത്തിനു അനുകൂല സമയം . കോടതിയിലെ കേസിനു അനുകൂലവിധി ഉണ്ടാകാന്‍ തടസം നേരിടും . സുഹൃത്തുക്കള്‍ക്കു വേണ്ടി ജാമ്യം നിന്നതിന്റെ പേരില്‍ ധനനഷ്ടം ഉണ്ടാകും. വിദേശയാത്രക്കായുള്ള ശ്രമം വിജയിക്കും . അനാവശ്യകാരങ്ങളെക്കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും. കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. വിദേശത്തു നിന്നും മനസ്സിനു സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും . ചഞ്ചല മനഃസ്ഥിതി ആയിരിക്കും. ഭാര്യയുമായോ ഭാര്യാബന്ധുക്കളുമായോ അഭിപ്രായവ്യത്യാസത്തിനു സാദ്ധ്യത. മുന്‍കോപം നിയന്ത്രിക്കുക . സംസാരത്തില്‍ നിയന്ത്രണം പാലിക്കുക . സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്കു മനഃക്ലേശത്തിനു സാദ്ധ്യത .

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

എല്ലാ കാര്യങ്ങളിലും കാലതാമസം ഉണ്ടായാലും ആത്യന്തികമായ വിജയം ഭവിക്കും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈകൊള്ളുക. മംഗള കര്‍മ്മങ്ങള്‍ നടക്കാനിടയുണ്ട്. ഔഷധസേവ ആവശ്യമായി വരും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും . ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. മാതാവുമായോ മാതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും. ദൂരയാത്രകള്‍ മുഖേന അധിക ചിലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും. അനാവശ്യ സംസാരം ഒഴുവാക്കുക . അധിക ചിലവുകള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വരും . അശ്രദ്ധ മുഖേന ബിസിനസില്‍ ധനനഷ്ടം സംഭവിക്കും. നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം . മുന്‍കോപം കാരണം സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും . വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക . പ്രേമവിവാഹത്തിനു തടസം നേരിടും . സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും. വിശേഷ വസ്ത്രാഭരണാദി കള്‍ സമ്മാനമായി ലഭിക്കും . സ്ത്രീ സുഖം ലഭിക്കും.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

നല്ല കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. സന്താനലബ്ധിക്കു വേണ്ടി പരിശ്രമിക്കുന്നവര്‍ ശരിയായ ചികിത്സ ലഭിച്ചാല്‍ ഫലം ഉണ്ടാകും. കരാറടിസ്ഥാനത്തിലുള്ള പ്രവൃത്തികള്‍ ഏറ്റെടുത്താല്‍ അമിത വ്യയം ഉണ്ടാകും. സംഭാഷണങ്ങള്‍ ശത്രുക്കളെ സൃഷ്ടിക്കും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. വേണ്ടപ്പെട്ടവര്‍ മുഖേന മന:ക്ലേശത്തിന് സാധ്യത . ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ സ്വകാര്യ ഏജന്‍സികള്‍ വഴി കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. .ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നന്നായി ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ എടുക്കുക . സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക . പിതൃസ്വത്ത് സംബന്ധമായ അതിര്‍ത്തി തര്‍ക്കം ഇടനിലക്കാര്‍ മുഖേന പരിഹരിക്കപ്പെടും. ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കാലതാമസം നേരിടും. ദൃശ്യമാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക് അപകടസാദ്ധ്യത. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. തൊഴില്‍രഹിതര്‍ക്ക് ആശ്വാസകരമായ സന്ദേശം ലഭിക്കും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഇഷ്ടഭോജനം സാദ്ധ്യമാകും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

സുഖഭോഗങ്ങള്‍ക്കുവേണ്ടി പണം ചിലവഴിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കാന്‍ തടസം നേരിടും . സൈനിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന സ്ഥലത്തോട്ട് സ്ഥലമാറ്റം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ പാഠ്യ വിഷയങ്ങളില്‍ ശ്രദ്ധിക്കുക. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിനു ശ്രമിക്കുന്നവര്‍ക്കു അനുകൂല സമയം . സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും . മനസില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഈശ്വരകൃപയാല്‍ നിഷ്പ്രയാസം സാധ്യമാകും . സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രദ്ധിക്കുക . ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും അനാവശ്യ ചിലവുകള്‍ വന്നു ചേരും. സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിനു സാദ്ധ്യത. പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീരിക്കും. വിദ്യാര്‍ഥികള്‍ക്ക് കഠിനാദ്ധ്വാനം വേണ്ടി വരും .സാമ്പത്തിക ബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ത്യാഗമനഃസ്ഥിതി ഉണ്ടാകും. പ്രണയബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കും. ദാമ്പത്യജീവിതത്തില്‍ അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ തരണം ചെയ്യും . അന്യരുടെ കഷ്ടപ്പാടിലും ദു:ഖത്തിലും കാരുണ്യം തോന്നും.

ചിങ്ങരാശി ( മകം , പൂരം , ഉത്രം 1/4 )

ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഉത്തരവ് ലഭിക്കും. ഉന്നതവ്യക്തികളുമായി അടുത്ത് ഇടപഴകാന്‍ അവസരം ലഭിക്കും . തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കുക . ഗൃഹ നിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും . ബിസിനസ്സില്‍ നിന്നും പ്രയത്‌നത്തിനു തക്കതായ ലാഭം ലഭിക്കുകയില്ല . സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. അന്യരുടെ കാര്യത്തെക്കുറിച്ച് അറിയാന്‍ ജിജ്ഞാസ വര്‍ദ്ധിക്കും . ഉദ്ദ്യോഗസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായിവരും . പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ മാന്യത നേടാനുള്ള അവസരം ലഭിക്കും. മനസിന് വിഷമം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും . പ്രമോഷനു ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനകാര്‍ക്കു തടസങ്ങള്‍ നേരിടും . ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെടേണ്ടി വരും. കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ മുഖേന ധനചിലവു വര്‍ദ്ധിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. അപകീര്‍ത്തി ഉണ്ടാകാതെ ശ്രദ്ധിക്കുക. നിനച്ചിരിക്കാതെയുള്ള ചിലവുകള്‍ വരുന്നതിനാല്‍ കൈയ്യില്‍ പണം തങ്ങുകയില്ല.

കന്നിരാശി (ഉത്രം 13/4 , അത്തം , ചിത്തിര 1/2 )

സുഹൃത്തുക്കളുമായുള്ള യാത്രകള്‍ ഉല്ലാസകരമാകും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. അഭിഭാഷകര്‍ വാക്‌സാമര്‍ത്ഥ്യം മുഖേന കേസു വിജയിക്കുകയും സഹപ്രവര്‍ത്തകരുടെ അനുമോദനം ലഭിക്കുകയും ചെയ്യും. ചിട്ടിയോ ലോട്ടറിയോ ലഭിക്കാന്‍ ഇടയുണ്ട്. സഹോദരാദി ഗുണം പ്രതീക്ഷിക്കാം. ബിസിനസ്സിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. രഹസ്യബന്ധങ്ങള്‍ പലതും സുഗമമായി മുമ്പോട്ടു പോകും. അധിക ചിലവുകള്‍ മുഖേന കടം വാങ്ങേണ്ട സ്ഥിതിവിശേഷം ഉണ്ടാകും . തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കുക. ഉദ്യോഗസ്ഥന്‍മാര്‍ക്ക് സഹനശക്തിയും ക്ഷമയും അത്യന്താപേക്ഷിതമാണ്. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. മക്കള്‍ മുന്‍കോപവും തന്നിഷ്ടവും പ്രവര്‍ത്തിക്കുന്നതു മുഖേന മനഃക്ലേശത്തിനിടയാക്കും . വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ശമ്പളകുടിശിക ലഭിക്കാന്‍ തടസം നേരിടും . ദീര്‍ഘ വീക്ഷണത്തിലൂടെ മാത്രമേ ഏതൊരു പ്രവര്‍ത്തിയിലും ഏര്‍പ്പെടാവൂ.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

കലാപ്രവര്‍ത്തനങ്ങളോട് ആഭിമുഖ്യം കൂടും സുഹൃദ് സഹായം കൊണ്ട് മനസ്സിന് ആശ്വാസം ഉണ്ടാകും. പിതൃഗുണം പ്രതീക്ഷിക്കാം. ഭാവികാര്യങ്ങളില്‍ ഉറച്ച തീരുമാനം എടുക്കാന്‍ കഴിയാതെ വരും. ഉദ്ദ്യോഗസ്ഥന്മാര്‍ക്ക് പലവിധത്തിലുള്ള ആനുകൂലങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും. ദമ്പതികള്‍ തമ്മില്‍ ഐക്യതയോടെ കഴിയും . ആഘോഷ വേളകളില്‍ പങ്കെടുക്കും . പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. പിതാവിനോ പിതൃ സ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും . കലഹങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം . അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ തീരുമാനം എടുക്കും . വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. നിസ്സാരകാര്യങ്ങളെ മുന്‍ നിര്‍ത്തി വാദപ്രതി വാദങ്ങളിലേര്‍പ്പെടും. അന്യസ്ത്രീകളുമായി പെരുമാറുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടമ്മമാര്‍ ഭര്‍ത്താവിന്റെ ആരോഗ്യത്തെക്കുറിച്ച് വെറുതെ ചിന്തിച്ച് മനസ്സു വിഷമിപ്പിക്കും. ഈശ്വരാധീനം ഉള്ളതിനാല്‍ എല്ലാ ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, കേട്ട)

ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. മറ്റുള്ളവരുടെ പ്രീതിക്കായി എന്തും പ്രവര്‍ത്തിക്കും. കര്‍മ്മരംഗത്തെ ഭീഷണി നേരിടേണ്ടി വരും. കഠിനാദ്ധ്വാനത്തിന് വിപരീതഫലം ലഭിക്കും .താനറിയാത്ത കാര്യത്തില്‍ അപവാദം കേള്‍ക്കേണ്ടി വരും. ഏതു കാര്യത്തിനു ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലും അധികം ധനചിലവ് നേരിടും. വിദേശത്തു നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിവാദപരമായ പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കണം . പുതിയ തൊഴില്‍ ചെയ്യാനുള്ള താല്‍പര്യം വര്‍ദ്ധിക്കും. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും ദിനചര്യയില്‍ പലമാറ്റവും ഉണ്ടാകും. ചിലര്‍ മനസിന് ഇഷ്ടപെടാത്തരീതിയില്‍ പെരുമാറും . കര്‍മ്മരംഗത്ത് പലപ്രതിബദ്ധതകളും തരണം ചെയ്യേണ്ടി വരും . കൈകൂലി വാങ്ങുന്ന ഉദ്ദ്യോഗസ്ഥന്‍മാര്‍ കള്ളകേസില്‍ കുടുങ്ങാന്‍ സാദ്ധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക. മൂത്രസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകും. ഗുരുസ്ഥാനീയരായുള്ളവരുടെ വിരഹദു:ഖം ഉണ്ടാകും. ദൈവീക കാര്യങ്ങള്‍ക്കായി യാത്ര ചെയ്യാനിടവരും. അപ്രതീക്ഷിതമായി ധനചിലവു ഉണ്ടാകും.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

വിദേശത്തുള്ള ബന്ധുക്കളില്‍ നിന്നും ധനലാഭം പ്രതീക്ഷിക്കാം. ദൂരെയാത്രകള്‍ മുഖേന ഉദ്ദേശിച്ച ഗുണം ലഭിക്കില്ല. രോഗാരിഷ്ടതകള്‍ വന്നുചേരാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. പുണ്യപ്രവര്‍ത്തികളില്‍ തടസ്സം നേരിടും. ഏറ്റെടുത്ത ജോലി കൃത്യസമയത്തു ചെയ്യുന്നതിലൂടെ മേലുദ്ദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. നിലവിലുണ്ടായിരുന്ന വിവാഹാലോചന തടസ്സപ്പെടും . ബിസിനസ്സ് വിപുലീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിനു സാദ്ധ്യത . ബന്ധുക്കളുമായി നിലവിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസം തുടരും. സഹോദരാദി സുഖക്കുറവ് അനുഭവപ്പെടും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ധനപരമായി അനുകൂലസമയം . ആഹാരരീതിയിലുണ്ടാകുന്ന ക്രമക്കേടു മുഖേന ഉദരരോഗമോ ഗ്യാസ്ട്രബിളോ ഉണ്ടാകും. മക്കളുടെ പഠനത്തെക്കുറിച്ച് അനാവശ്യമായി ചിന്തിച്ചു കൊണ്ടിരിക്കും. മുന്‍കോപം നിയന്ത്രിക്കുക .ഭാര്യാഭര്‍ത്തൃ വിരഹത്തിനു സാധ്യത. വിദ്യാര്‍ത്ഥികള്‍ അവരുടെ പഠനത്തില്‍ അശ്രദ്ധരാകും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. ഭൃത്യഗുണം ഉണ്ടാകും. ആത്മാര്‍ത്ഥമായ സേവനത്തിന് അംഗീകാരം ലഭിക്കും. സജ്ജനങ്ങളുടെ സഹായം ലഭിക്കും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ സ്വകാര്യ ഏജന്‍സികള്‍ വഴി കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദേശത്തു നിന്നും നാട്ടില്‍ വരാന്‍ ശ്രമിക്കുന്നവര്‍ക്കു ആഗ്രഹസാഫല്യം ഉണ്ടകും .സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയാത്തതില്‍ മനസ്സ് വിഷമിക്കും. തര്‍ക്കവിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കുക. കര്‍മ്മസംബന്ധമായി ശത്രുക്കള്‍ വര്‍ദ്ധിക്കും. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും.. വൃദ്ധജനങ്ങള്‍ക്ക് പൊടുന്നനെ ആരോഗ്യഹാനിയുണ്ടാകും. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം . വാതസംബന്ധമായ രോഗങ്ങള്‍ മൂര്‍ഛിക്കും . സഞ്ചാരികള്‍ക്കും ജ്യോതിഷികള്‍ക്കും അനുകൂലസമയം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. തൊഴില്‍മേഖല സന്തോഷകരവും സുഖപ്രദവുമാകും. സര്‍ക്കാര്‍ നിയമന ഉത്തരവിനായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു ഉത്തരവ് ലഭിക്കും.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ജീവിത പങ്കാളിയില്‍ നിന്നും സുഖം ലഭിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും. തര്‍ക്കങ്ങളില്‍ ഒത്തുതീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള അവസരം ലഭിക്കും. സമൂഹത്തില്‍ മാന്യത നേടാനുള്ള അവസരം ലഭിക്കും. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള ചിലവുകള്‍ വര്‍ദ്ധിക്കും. വിദേശത്തുള്ളവര്‍ക്ക് അപ്രതീക്ഷിതമായി തൊഴില്‍ നഷ്ടപ്പെടുവാന്‍ സാധ്യതയുണ്ട്. പ്രവര്‍ത്തനമേഖലയില്‍ നിന്നും പ്രതീക്ഷിക്കുന്നത്ര ലാഭം ലഭിക്കുകയില്ല. കോടതിയിലുള്ള കേസുവഴക്കുകളില്‍ അപ്രതീക്ഷിതമായ പാരാജയങ്ങള്‍ ഉണ്ടാകും. ബന്ധുക്കളും സുഹൃത്തുക്കളും നിസ്സാര കാരണങ്ങളാല്‍ വിരോധികളായിത്തീരും. സ്ഥലമാറ്റത്തിന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ചെയ്യാത്തകുറ്റത്തിന് അപവാദം കേള്‍ക്കേണ്ടി വരും. നീര്‍ദോഷസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകും. ആര്‍ക്കും പണം കടം കൊടുക്കരുത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ് . രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിവാദപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നത് നന്ന്. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും . വിശേഷവസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ഗാര്‍ഹിക കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായി വരും. അകാരണമായ കലഹങ്ങള്‍ പലപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. ബുദ്ധിസാമര്‍ത്ഥ്യം കൊണ്ട് അന്യരോട് പെരുമാറാനുള്ള കഴിവുണ്ടാകും. സ്ത്രീകളുമായി കലഹിക്കാനിടവരും. അസമയത്തുള്ള യാത്രകള്‍ ഉപേക്ഷിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ പ്രതീക്ഷിക്കുന്നത്ര വിജയം ലഭിക്കുകയില്ല . ദാമ്പത്യസുഖവും മനഃസന്തോഷവും അനുഭവപ്പെടും. നിലവിലുണ്ടായിരുന്ന വിവാഹാലോചന തീര്‍ച്ചപ്പെടുത്തും. ഡോക്ടര്‍മാര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . പൂര്‍വ്വിക സ്വത്തില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . സാമ്പത്തികമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകളെ തരണം ചെയ്യാന്‍ സാധിക്കും. പുതിയ സുഹൃത്ത്ബന്ധങ്ങള്‍ മുഖേന ജീവിതരീതിക്കു മാറ്റം ഉണ്ടാകും . ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും . യുവാക്കളില്‍ ലഹരിപദാര്‍ത്ഥത്തിനോടുള്ള താല്‍പര്യം വര്‍ദ്ധിക്കും. മാതാവിന്റെ ആരോഗ്യത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും.
 
Other News in this category

 
 




 
Close Window