Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
ജ്യോതിഷം
  Add your Comment comment
മെയ് 14 മുതല്‍ മെയ് 20 വരെയെങ്ങിനെ?
ശ്രീ. ആറ്റുകാല്‍ രാധാകൃഷ്ണന്‍ തയ്യാറാക്ക
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

. വിശേഷവസ്ത്രാഭരണാദികള്‍ ലഭിക്കും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈകൊള്ളുക.. ദൂരയാത്രകള്‍ മുഖേന അധിക ചിലവു കളും ശാരീരിക ക്ലേശവും അനുഭവപ്പെടും. മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. അപകീര്‍ത്തിക്കു സാധ്യതയുള്ളതിനാല്‍ സ്ത്രീകളുമായി അടുത്തിടപഴകുമ്പോള്‍ ശ്രദ്ധിക്കുക. കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകും. ധനപരമായി നേട്ടം ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും .ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം . സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. ഉപരിപഠനത്തിനു ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. സന്താനങ്ങള്‍ മുഖേന മനഃക്ലേശത്തിനു സാദ്ധ്യത. ഇഷ്ടപ്പെട്ട വ്യക്തികളുടെ സമീപനം സാദ്ധ്യമാകും. ബാങ്കില്‍ ലോണിനു അപേക്ഷിച്ചവര്‍ക്ക് ലോണ്‍ പാസ്സാകും. ഒരിക്കലും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ വന്നുചേരും മംഗള കര്‍മ്മങ്ങള്‍ നടക്കാനിടയുണ്ട്.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

ഗൃഹം മോടി പിടിപ്പിക്കാനായി പണം ചിലവഴിക്കും. വേണ്ടപ്പെട്ടവരുടെ സമീപനം മന:സന്തോഷം വര്‍ദ്ധിപ്പിക്കും. മനസില്‍ ശരിയായ ചിന്ത ഉടലെടുക്കും . ഉപരിപഠത്തിനുള്ള ശ്രമം വിജയിക്കും. ബാങ്കില്‍ പണം കൈകാര്യം ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ശത്രുക്കളുടെ ഗൂഢതന്ത്രങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. മാതാവിന്റെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. എന്തും തുറന്നുപറയുന്ന സ്വഭാവം കാരണം ശത്രുത വര്‍ദ്ധിക്കും. ബന്ധുക്കളുടെ ഇടപെടല്‍ മൂലം ധനനാശത്തിനു സാധ്യത. പലവിധത്തിലുള്ള ചിന്തകള്‍ മനസ്സിനെ അലട്ടും. വാഹന സംബന്ധമായ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ധനനഷ്ടത്തിനു സാദ്ധ്യത. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതിയോഗികളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിലവിലുള്ള ജോലി നഷ്ടപ്പെടാനുള്ള സാഹചര്യം സംജാതമാകും. പിതൃഗുണം പ്രതീക്ഷിക്കാം. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സാമ്പത്തിക ഇടപാടുകളിലും തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോഴും അതീവ ശ്രദ്ധ ആവശ്യമാണ്.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

പ്രവര്‍ത്തനമേഖല അഭിവൃദ്ധിപ്പെടും, ദൂരെയാത്രകള്‍ ആവശ്യമായി വരും. വിദേശയാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സം നേരിടും. പിതാവിന് രോഗാരിഷ്ടതകള്‍ ഉണ്ടാകും. ഓഹരി വിപണിയും ഊഹകച്ചവടത്തിലും ഏര്‍പ്പെടാതിരിക്കുക. ക്ഷിപ്ര കോപം മുഖേന വേണ്ടപ്പെവര്‍ പോലും ശത്രുക്കളാകും. കോണ്‍ട്രാക്ടര്‍മാര്‍ക്ക് പണികള്‍ യഥാസമയം ചെയ്തു തീര്‍ക്കാന്‍ കഴിയാതെ വരും. കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും. ചഞ്ചല മനഃസ്ഥിതി ആയിരിക്കും. സ്ഥലമാറ്റത്തിനു ശ്രമിച്ചിരുന്ന ഉദ്യോഗസ്ഥന്‍മാര്‍ക്ക് അനുകൂല സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. വേണ്ടപ്പെട്ടവരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കും. അനാവശ്യ കാര്യങ്ങള്‍ക്കു പോലും ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. പെട്ടെന്നു ക്ഷോഭമുണ്ടാവാതെ ശ്രദ്ധിക്കണം. വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ട് കലഹമുണ്ടാകും. മനസ്സിനു വിഷമമുണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും. ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരോടും നയപരമായി പെരുമാറണം. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരും


കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

നൂതന വസ്ത്രാഭരണാദികള്‍ക്കായി പണം ചിലവഴിക്കും. വിദേശയാത്രയ്ക്കു ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. എല്ലാ കാര്യങ്ങളിലും പ്രതീക്ഷിക്കുന്നതിലുമധികം ചിലവുവരും. സ്വന്തം ആവശ്യത്തിനു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്നവര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. തുടങ്ങി വച്ച പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. ദാമ്പത്യജീവിതത്തില്‍ അനുഭവപ്പെിരുന്ന ബുദ്ധിമുട്ടുകള്‍ തരണം ചെയ്യും. നഷ്ടപ്പെട്ടു എന്നുകരുതിയ പണം തിരികെ കിട്ടും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. ദീര്‍ഘയാത്ര ചെയ്യുമ്പോള്‍ ബാഗോ മറ്റു സാധനങ്ങളോ സൂക്ഷിക്കാനായി മറ്റുള്ളവരെ ഏല്‍പ്പിക്കാതിരിക്കുക. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും. വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കും. സഹോദര സ്ഥാനീയരുമായി അഭിപ്രായവ്യത്യാസത്തിനു സാദ്ധ്യത. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക .

ചിങ്ങരാശി ( മകം , പൂരം , ഉത്രം 1/4 )

പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. വരവില്‍ കവിഞ്ഞ് ചിലവു വര്‍ദ്ധിക്കും. സംഭാഷണങ്ങള്‍ ശത്രുക്കളെ സൃഷ്ടിക്കും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. വേണ്ടപ്പെട്ടവര്‍ മുഖേന മന:ക്ലേശത്തിന് സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദി കലകളില്‍ താല്‍പര്യം വര്‍ദ്ധിക്കും. പഴയവാഹനം കൊടുത്ത് പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയം. സ്ത്രീകള്‍ മുഖേന അപകീര്‍ത്തിക്കു സാധ്യത. പുതിയ സംരഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ആരോഗ്യ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുക. അലര്‍ജി സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. കലാകായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിവിനനുസൃതമായ അംഗീകാരം ലഭിക്കാന്‍ തടസം നേരിടും. പെണ്‍കുട്ടികള്‍ മറ്റുള്ളവരുടെ ഭ്രമങ്ങളില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക. വളരെ ചിന്തിച്ചു മാത്രമേ കാര്യങ്ങള്‍ തീരുമാനിക്കാവൂ.

കന്നിരാശി (ഉത്രം 13/4 , അത്തം , ചിത്തിര 1/2 )

വിദേശത്തു നിന്നും നാട്ടില്‍ വരാനുള്ള ശ്രമം വിജയിക്കും. പ്രതീക്ഷയ്ക്കനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും. രാഷ്ട്രീയ കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേതൃസ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങാനിടയുണ്ട്. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ സ്വകാര്യ ഏജന്‍സികള്‍ വഴി കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. ശത്രു വിജയത്തിനു വേണ്ടി കോടതി കയറേണ്ടി വരും. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടതായിവരും. ധാരാളം ചെറുയാത്രകള്‍ ആവശ്യമായിവരും . സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും അധികചിലവുകള്‍ വര്‍ദ്ധിക്കും . അനാവശ്യമായ സംസാരം കഴിവതും ഒഴിവാക്കുക . സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടതായി വരും തക്കസമയത്ത് സഹോദരസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. അപ്രതീക്ഷിതമായി മേലധികാരികളുമായി അഭിപ്രായ വ്യത്യാസത്തിനു സാധ്യത. അകാരണമായ ഭീതി മനസ്സിനെ അലട്ടും. കുടുംബകാര്യങ്ങളില്‍ താല്‍പ്പര്യം കുറയും.


തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. വാക്‌സാമര്‍ത്ഥ്യം മുഖേന കേസ് വിജയിക്കുകയും സഹപ്രവര്‍ത്തകരുടെ അനുമോദനം ലഭിക്കുകയും ചെയ്യും. ചിട്ടിയോ ലോട്ടറിയോ ലഭിക്കാന്‍ ഇടയുണ്ട്. കടം കൊടുത്ത പണം തിരികെ ലഭിക്കും. മാതാവുമായോ മാതൃസ്ഥാനീയരുമായ് അഭിപ്രായവ്യത്യാസത്തിനു സാദ്ധ്യത. യാത്രാവേളയില്‍ വിലപ്പെട്ട രേഖകളോ ആഭരണങ്ങളോ നഷ്ടപ്പെടാന്‍ സാദ്ധ്യതയുളളതിനാല്‍ ശ്രദ്ധിക്കുക. അവിവാഹിതരുടെ വിവാഹകാര്യത്തിനു അനുകൂല തീരുമാനം എടുക്കാന്‍ കഴിയാതെ വരും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. ആപല്‍ക്കരമെന്നു തോന്നുന്ന ഘട്ടത്തില്‍ ദൈവാധീനം അനുഭവപ്പെടും. ചിന്തകള്‍ ശരിയായ വിധമായതിനാല്‍ വിഷമതകളെ തരണം ചെയ്യാന്‍ സാധിക്കും. നീര്‍ദോഷസംബന്ധമായ രോഗങ്ങള്‍ക്കു സാദ്ധ്യത. കണ്ടത്തിനു മുകളിലോട്ടുള്ള അസുഖങ്ങള്‍ ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കുക. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യ പിണക്കത്തിനു സാദ്ധ്യത.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)

പ്രവൃത്തിമേഖലയില്‍ പ്രോത്സാഹനം ഉണ്ടാകും. വിപരീതമായ സാഹചരത്തെളിവു കാരണം വ്യവഹാര പരാജയം ഉണ്ടാകും. ആഗ്രഹിക്കുന്ന വ്യക്തികളുടെ സാമീപ്യം ലഭ്യമാകും. സംഗീതം, സാഹിത്യം ഇവയില്‍ താല്‍പ്പര്യം ജനിക്കും. പരോപകാരം ചെയ്തവരില്‍ നിന്നും ശത്രുതാ മനോഭാവം ഉണ്ടാകും വ്യവസായികള്‍ക്ക് കടക്കാരില്‍ നിന്നും ബുദ്ധിമുട്ടുണ്ടാകും. നിസ്സാരകാര്യങ്ങളെ മുന്‍നിര്‍ത്തി വാദപ്രതിവാദങ്ങളിലേര്‍പ്പെടും. വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും . അപകടസാദ്ധ്യതയുള്ളതിനാല്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. വേണ്ടപ്പെട്ടവരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു ധനനഷ്ടത്തിനു സാദ്ധ്യത. വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. വിദ്യാര്‍ത്ഥികള്‍ പഠിത്തത്തില്‍ അലസത പ്രകടമാക്കും. യുവാക്കളില്‍ ലഹരിപദാര്‍ത്ഥത്തോടുള്ള താല്‍പര്യം വര്‍ദ്ധിക്കും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

തൊഴില്‍ രംഗത്ത് ശത്രുക്കളുടെ പ്രവര്‍ത്തനം വിഷമതകളുണ്ടാകും. അന്യസ്ത്രീകളുമായി പെരുമാറുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടമ്മമാര്‍ ഭര്‍ത്താവിന്റെ ആരോഗ്യത്തെക്കുറിച്ച് വെറുതെ ചിന്തിച്ച് മനസ്സു വിഷമിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും. സഹോദരസ്ഥാനീയര്‍ക്കു രോഗാരിഷ്ടതകള്‍ ഉണ്ടാകും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം നിസ്സാരകാരണങ്ങളാല്‍ മുടങ്ങുവാന്‍ സാദ്ധ്യത. യാത്രകള്‍ മുഖേന പ്രതീക്ഷിക്കുന്നതിനെക്കാള്‍ പ്രയോജനം ലഭിക്കും. ധനപരമായി നേട്ടം ഉണ്ടാകും. വാക്ക് സാമര്‍ത്ഥ്യം മുഖേന ആരേയും ആകര്‍ഷിക്കും. നല്ല പെരുമാറ്റം ഉണ്ടാകും. എല്ലാ തുറകളിലും കടുത്ത മത്സരം നേരിടേണ്ടിവരും. ഉറക്കക്കുറവ്, ചര്‍മ്മരോഗം എന്നിവ ഉണ്ടാകും. പ്രതിസന്ധികളെ വിജകരമായി തരണം ചെയ്യും. പ്രായം ചെന്നവര്‍ക്ക് ദേഹാരിഷ്ടത ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. പൂര്‍വ്വീകസ്വത്ത് സംബന്ധമായ അഭിപ്രായവത്യാസം ഉണ്ടാകും. യാത്രകള്‍ മുഖേന പ്രതീക്ഷിച്ചത്ര ഗുണം ലഭിക്കില്ല. രാഷ്ട്രീയപ്രവര്‍ത്തകര്‍ അഴിമതി ആരോപണങ്ങള്‍ക്കു വിധേയരാകും. മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ കണ്ടുപിടിക്കാനുള്ള പ്രവണത കൂടും.


മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

യാത്രകള്‍ മുഖേന പ്രതീക്ഷിച്ചതിനേക്കാള്‍ ഗുണം ലഭിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മനസ്സിന് സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. സിനിമാ സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. അനാവശ്യ സംസാരം ഒഴിവാക്കുക. എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും. മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിനപ്രയത്‌നം ആവശ്യമാണ്. സാമ്പത്തികമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. മാന്യവ്യക്തികള്‍ പങ്കെടുക്കുന്ന സദസ്സില്‍ പ്രസംഗിക്കാനുള്ള അവസരം പൊതുപ്രവര്‍ത്തകര്‍ക്കുണ്ടാകും. മറ്റുള്ളവര്‍ക്കു വേണ്ടി ദൂതനായി പ്രവര്‍ത്തിക്കേണ്ടതായി വരും. പഠനത്തില്‍ നൈപുണ്യവും മത്സരപരീക്ഷാവിജയവും ഉണ്ടാകും. സര്‍ക്കാര്‍ നിയമന ഉത്തരവിനായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു ഉത്തരവ് ലഭിക്കും.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

സമൂഹത്തില്‍ മാന്യസ്ഥാനം കൈവരിക്കും. അഭിമാനം സംരക്ഷിക്കുവാന്‍ വേണ്ടി എന്തു ത്യാഗവും സഹിക്കും ദൈവീകകാര്യങ്ങള്‍ക്കായി യാത്ര ചെയ്യാനിടവരും. അപ്രതീക്ഷിതമായി ധനചിലവു ഉണ്ടാകും. പോലീസുദ്ദ്യോഗസ്ഥര്‍ക്ക് കടുത്ത വിമര്‍ശനം നേരിടേണ്ടി വരും. മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ കണ്ടുപിടിക്കാനുള്ള പ്രവണത കൂടും. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ സമയം പഠനത്തിനു ചിലവഴിക്കും. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. പ്രേമവിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടില്‍ നിന്നും അനുകൂലമായ മറുപടി ലഭിക്കും. മേലധികാരികളോടും ഉന്നതന്മാരോടും സംസാരിക്കുമ്പോള്‍ സംസാരം പരുക്കമാകാതിരിക്കുവാന്‍ സൂക്ഷിക്കുക. കര്‍മ്മ രംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈകൊള്ളുക.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. പുതിയ വസ്ത്രങ്ങള്‍ ലഭിക്കും. ദൃശ്യമാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക് അപകടസാദ്ധ്യത. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടം ഉണ്ടാകും. പ്രേമവിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്നും എതിര്‍പ്പുകളെ തരണം ചെയ്യേണ്ടി വരും. ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ ചെറിയ തടസം നേരിടും. കുടുംബാംഗങ്ങളില്‍ നിന്ന് അകന്ന് കഴിയേണ്ടിവരും. വിദ്യാര്‍ത്ഥികള്‍ അവരുടെ പഠനത്തില്‍ അശ്രദ്ധരാകും. രോഗാരിഷ്ടതകള്‍ വന്നുചേരാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. പുണ്യ പ്രവര്‍ത്തികളില്‍ തടസ്സം നേരിടും. മാതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും . ഔദ്ദ്യോഗിക രംഗത്ത് ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ കൃത്യസമയത്തു തന്നെ പൂര്‍ത്തിയാക്കാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടി വരും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും .
 
Other News in this category

 
 




 
Close Window