Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
ജ്യോതിഷം
  Add your Comment comment
21 മെയ് 2011 മുതല്‍ 27 മെയ് 2011 വരെയുള്ള വാരം നിങ്ങള്‍ക്കെങ്ങിനെ ?
ശ്രീ.ആറ്റുകാല്‍ രാധാകൃഷ്ണന്‍
മേടരാശി (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

പ്രമോഷനു ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനകാര്‍ക്ക് അനുകൂല ഉത്തരവ് ലഭിക്കും . മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. ഭൃത്യഗുണം ഉണ്ടാകും. കഥാകൃത്തുകള്‍ക്കു പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. എന്തും തുറന്നുപറയുന്ന സ്വഭാവം കാരണം ശത്രുത വര്‍ദ്ധിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. നിനച്ചിരിക്കാതെയുള്ള ചിലവുകള്‍ വരുന്നതിനാല്‍ കൈയ്യില്‍ പണം തങ്ങുകയില്ല. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. ഗൃഹാന്തരീക്ഷം അസംതൃപ്തമായിരിക്കും. വ്യാജപ്രവൃത്തികള്‍ കണ്ടുപിടിക്കുന്നതില്‍ സാമര്‍ത്ഥ്യം പ്രകടമാക്കും. വൈദ്യസംബന്ധമായ പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് താല്‍പര്യം വര്‍ദ്ധിക്കും. ഭാഗ്യം കൊണ്ട് പ്രസിദ്ധി ഉണ്ടാകും. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഭാര്യയില്‍ നിന്നും സമ്മാനങ്ങള്‍ ലഭിക്കും. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പണം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. പിഴകള്‍ അടയ്‌ക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കുക. യശസ്സു വര്‍ദ്ധിക്കും. സഹോദരാദി സുഖക്കുറവു ഉണ്ടാകും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. ചിരകാല സുഹൃത്തിനെ കണ്ടുമുട്ടും. ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കൃത്യസമയത്തു എത്തിപ്പെടാന്‍ കഴിയാതെ വരും. ആരോഗ്യകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധചെലുത്തുക. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അദ്ധ്വാനഭാരം വര്‍ദ്ധിക്കും. നിരപരാധിയാണെങ്കിലും സ്ത്രീകള്‍ അപവാദാരോപണങ്ങള്‍ കേള്‍ക്കേണ്ടി വരും. പോലീസുദ്ദോഗസ്ഥര്‍ക്ക് കടുത്ത വിമര്‍ശനം നേരിടേണ്ടി വരും. മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ കണ്ടുപിടിക്കാനുള്ള പ്രവണത കൂടും. ജീവിത പങ്കാളിയില്‍ നിന്നും സുഖം ലഭിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും. കരകൗശലവിദഗ്ധര്‍ , ചിത്രപണികള്‍ ചെയ്യുന്നവര്‍ , കലാകാരന്മാര്‍ എന്നിവര്‍ക്ക് അനുകൂല സമയമാണ്. പിതൃഗുണം പ്രതീക്ഷിക്കാം.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ഭൂമിയില്‍ നിന്നും ധനലാഭം ഉണ്ടാകും. സൈനിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അദ്ധ്വാനഭാരം വര്‍ദ്ധിക്കും. കാര്‍ഷികമേഖലയില്‍ പ്രവൃത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിനു സാധ്യത. ഗൃഹാന്തരീക്ഷം പൊതുവെ സംതൃപ്തമായിരിക്കും. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. ബുദ്ധിസാമര്‍ത്ഥ്യം കൊണ്ട് അന്യരോട് പെരുമാറാനുള്ള കഴിവുണ്ടാകും. സ്ത്രീകളുമായി കലഹിക്കാനിടവരും. പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകും. ഗാര്‍ഹിക കാര്യങ്ങളില്‍ പ്രത്യേകശ്രദ്ധ ചെലുത്തേണ്ടതായി വരും. കലഹങ്ങള്‍ പലപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകും. സഹോദരങ്ങളില്‍ നിന്നും യാതൊരുവിധ സഹകരണങ്ങളും ലഭിക്കുകയില്ല. അലങ്കാരവസ്തുക്കളില്‍ പ്രിയം ഉണ്ടാകും. ബന്ധുക്കളുടെ ഇടപെടല്‍ മൂലം ധനനാശത്തിനു സാധ്യത. സിനിമാ, സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. സൗന്ദര്യാദി വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. യശസ്സു വര്‍ദ്ധിക്കും. മന:സമാധാനം നഷ്ടപ്പെടുത്തുന്ന സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യത.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

പിതൃഗുണം പ്രതീക്ഷിക്കാം. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സാമ്പത്തിക ഇടപാടുകളിലും തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോഴും അതീവ ശ്രദ്ധ ആവശ്യമാണ്. നല്ലകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. സംഭാഷണങ്ങള്‍ ശത്രുക്കളെ സൃഷ്ടിക്കും. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. കുടുംബത്തില്‍ സന്താനങ്ങളുടെ വിജയം, വിവാഹം എന്നിവയാല്‍ സന്തോഷമായ അന്തരീക്ഷം ഉണ്ടാകും. ഭാര്യയുടെ ബുദ്ധിപരമായ പെരുമാറ്റം ബിസിനസ്സില്‍ അഭിവൃദ്ധി ഉണ്ടാകും. അപ്രതീക്ഷിതമായി ധനചിലവു ഉണ്ടാകും. ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഉത്തരവ് ലഭിക്കും. എതിര്‍പ്പുകളെ അതിജീവിച്ച് മുമ്പോട്ടുപോകും. യുവാക്കളില്‍ ലഹരിപദാര്‍ത്ഥത്തിനു താല്‍പ്പര്യം വര്‍ദ്ധിക്കും. രാഷ്ട്രീയപ്രവര്‍ത്തകര്‍ വിവാദപരമായ പ്രസ്താവനകള്‍ നടത്താതിരിക്കുക. ഉപരിപഠത്തിനുള്ള ശ്രമം വിജയിക്കും. അലങ്കാരവസ്തുക്കളില്‍ പ്രിയം ഉണ്ടാകും. വീടിന്റെ നിര്‍മ്മാണത്തില്‍ നഷ്ടം ഉണ്ടാകും. ഭാര്യാഭര്‍ത്താക്കന്മാര്‍ ഒന്നിച്ചുചേരാന്‍ സാധ്യത.

ചിങ്ങരാശി ( മകം , പൂരം , ഉത്രം 1/4 )

ഇഷ്ടജനസാമിപ്യം ഉണ്ടാകും. കുടുംബത്തില്‍ ഐക്യവും ഐശ്വര്യവും ഉണ്ടാകും. മാതൃസ്വത്ത് അനുഭവയോഗത്തില്‍ വന്നുചേരും. ഗൃഹാന്തരീക്ഷം സന്തോഷപ്രദമായിരിക്കും. കുട്ടികള്‍ രക്ഷിതാക്കളെ എതിര്‍ത്തു സംസാരിക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യപിണക്കം ഉണ്ടാകും. പുതിയ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ദൂരെയാത്രകള്‍ ആവശ്യമായി വരും. വിദേശയാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സം നേരിടും. മധുരഭാഷണം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവരുടേയും പ്രശംസനേടും, മറ്റുള്ളവരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും, സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രായമേറിയവര്‍ തെന്നിവീഴാതെ സൂക്ഷിക്കണം. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തടസ്സം നേരിടും .ഇരുചക്രവാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ അസമയത്തുള്ള യാത്ര കഴിവതും ഒഴിവാക്കുക. സന്താനങ്ങളുടെ പരീക്ഷാവിജയത്തിലെ പിന്നോക്കാവസ്ഥ മനസ്സിനെ വേദനിപ്പിക്കും. ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും.

കന്നിരാശി (ഉത്രം 13/4 , അത്തം , ചിത്തിര 1/2 )

അലങ്കാര വസ്തുക്കളില്‍ പ്രിയം ഉണ്ടാകും. എല്ലാകാര്യങ്ങളിലും നൈപുണ്യം പ്രകടമാക്കാന്‍ സാധിക്കും. നിദ്രാഭംഗം ഉണ്ടാകും. സന്താനങ്ങളെ ശിക്ഷിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. പിതാവിന് രോഗാരിഷ്ടതകള്‍ ഉണ്ടാകും. ഓഹരി വിപണിയും ഊഹകച്ചവടത്തിലും ഏര്‍പ്പെടാതിരിക്കുക. ക്ഷിപ്രകോപം മുഖേന വേണ്ടപ്പെവര്‍ പോലും ശത്രുക്കളാകും. ഇന്‍കം ടാക്‌സ് കൊടുക്കുന്ന വ്യക്തികള്‍ക്ക് അതുമായി ബന്ധപ്പെട്ട പല വൈഷമ്യങ്ങളും നേരിടേണ്ടി വരും. ബിസിനസ്സ് ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് മാനസികസംഘര്‍ഷം വര്‍ദ്ധിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തിക്കു സാധ്യതയുണ്ട്. നിലവിലുള്ള തര്‍ക്കങ്ങള്‍ സന്ധിസംഭാഷണങ്ങള്‍ വഴി രമ്യതയിലാവും . പ്രേമവിവാഹത്തിന് വീട്ടുകാരില്‍ നിന്ന് അനുകൂല മറുപടി ലഭിക്കും. ധനാഗമനത്തിനുള്ള പലവഴികളും തുറന്നു കിട്ടും. തസ്‌ക്കരന്മാരില്‍ നിന്നും ഉപദ്രവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. സ്ത്രീകള്‍ക്ക് കര്‍ണ്ണാഭരണങ്ങള്‍ ലഭിക്കും. കര്‍മ്മസംബന്ധമായി കേസുകളോ കലഹങ്ങളോ ഉണ്ടാകും. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമയം നന്നല്ല.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ഗൃഹനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പണി കൃത്യസമയത്തുതന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. പത്രപ്രവര്‍ത്തകര്‍ വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റും. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ചില ബുദ്ധിമുട്ടുകള്‍ വരാം. ആഹാരാദികളില്‍ താല്‍പ്പര്യക്കുറവുണ്ടാകും. ആരേയും എതിര്‍ത്തുനില്‍ക്കുന്നതിനുള്ള കഴിവുണ്ടാകും. എല്ലാ കാര്യങ്ങളിലും പ്രതീക്ഷിക്കുന്നതിലുമധികം ചിലവു വരും. സ്വന്തം ആവശ്യത്തിനു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. മെഡിക്കല്‍ സ്‌റ്റോര്‍ നടത്തുന്നവര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കുക. വാക്കുതര്‍ക്കം മൂലം പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. കുട്ടികള്‍ രക്ഷിതാക്കളെ എതിര്‍ത്തു സംസാരിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. കണ്ഠത്തിനു മുകളിലോട്ടുള്ള അസുഖങ്ങള്‍ ഉണ്ടാകും.. നിയന്ത്രിതമല്ലാത്ത പെരുമാറ്റം മറ്റുള്ളവരില്‍ തെറ്റിദ്ധാരണ ഉളവാക്കും. കമിതാക്കള്‍ തമ്മില്‍ നിസ്സാരകാര്യങ്ങളെ ചൊല്ലി പിരിയും. പുസ്തക പ്രസാധകര്‍ക്കു അനുകൂലസമയം. മുന്‍കോപം വര്‍ദ്ധിക്കും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, കേട്ട)

ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന വിവാഹകാര്യത്തിന് സാഫല്യമുണ്ടാകും. ഉദാസീന മനോഭാവവും, ഉത്സാഹക്കുറവും ഉണ്ടാകും. ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന വിവാഹകാര്യത്തിന് സാഫല്യമുണ്ടാകും. പുതിയ പ്രവൃത്തിരംഗങ്ങളില്‍ പ്രവേശിക്കും. ഉന്നതവിദ്യാഭ്യാസത്തിനു വേണ്ടി ശുപാര്‍ശ ആവശ്യമായി വരും. തുടങ്ങി വച്ച പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. ഇലക്ട്രിക്ക് ഉപകരണങ്ങള്‍ക്ക് കേടുപാട് സംഭവിക്കുന്നതു വഴി ധനനഷ്ടത്തിനു സാധ്യത. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശത്രുവര്‍ദ്ധനവ് ഉണ്ടാകും. ഗൃഹത്തിലോ, തൊഴില്‍ സ്ഥാപനത്തിലാ അഗ്നിബാധ ഉണ്ടാകാതെ സൂക്ഷിക്കണം. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും. കോണ്‍ട്രാക്ടര്‍മാര്‍ക്ക് പണികള്‍ യഥാസമയം ചെയ്തുതീര്‍ക്കാന്‍ കഴിയാതെ വരും. വിദേശയാത്രയ്ക്കു ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും . ധനനഷ്ടത്തിനും സാധ്യതയുള്ളതിനാല്‍ ബിസിനസ്സില്‍ നന്നായി ആലോചിച്ചു ശേഷം മാത്രമേ തീരുമാനം എടുക്കാവൂ.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ഇഷ്ടദേവതകളെ സന്തുഷ്ടിപ്പെടുത്താന്‍ ശ്രദ്ധിക്കണം. കളികോപ്പുകള്‍ക്കായി പണം ചിലവഴിക്കും. വിശിഷ്ടവ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തും. പ്രമാണങ്ങളില്‍ ഒപ്പു വെയ്ക്കുമ്പോള്‍ ശ്രദ്ധിക്കുക. വരവില്‍ കവിഞ്ഞ് ചിലവു വര്‍ദ്ധിക്കും. പെണ്‍കുട്ടികള്‍ മറ്റുള്ളവരുടെ ഭ്രമങ്ങളില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക. വളരെ ചിന്തിച്ചു മാത്രമേ കാര്യങ്ങള്‍ തീരുമാനിക്കാവൂ. സഹോദരങ്ങളില്‍ നിന്നും പ്രതീക്ഷിച്ച സഹായം ലഭിക്കാത്തതിനാല്‍ നിരാശ തോന്നും. ഏതു പ്രതിസന്ധിയും അതിജീവിക്കാന്‍ പ്രത്യേകം വൈഭവം ഉണ്ടാകും. ഇന്റര്‍നെറ്റിലൂടെ പുതിയ പ്രണയബന്ധങ്ങള്‍ ഉടലെടുക്കും. സ്വന്തം ആവശ്യത്തിനു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. ബാങ്കു വായ്പകള്‍ യഥാസമയം തിരികെ അടയ്ക്കാന്‍ കഴിയാതെ വരും. ഭര്‍ത്താവിന്റെ സംശയം മൂലമുള്ള സംസാരം മനസ്സിനെ വിഷമപ്പെടുത്തും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. മക്കളുടെ തിളക്കമാര്‍ന്ന വിജയം കണ്ട് മനസ്സ് സന്തോഷഫരിതമാകും. ചിരകാല സുഹൃത്തിനെ കണ്ടുമുട്ടും. സാഹിത്യകാരന്മാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മാനസിക ഉല്ലാസത്തിനായി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. മക്കളുടെ വിവാഹം മുടങ്ങാന്‍ സാധ്യത .റിസര്‍ച്ച് വിദാര്‍ത്ഥികള്‍ക്ക് തീസീസ് സമര്‍പ്പിക്കാന്‍ സാധിക്കും. ടെസ്റ്റു കളിലും, ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്‌നിക്കേണ്ടി വരും. നിസ്സാരകാര്യങ്ങളില്‍ ദമ്പതികള്‍ തമ്മില്‍ കലഹിക്കാന്‍ സാധ്യത. ഉദ്ധിഷ്ട കാര്യസിദ്ധി ലഭിക്കും. സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രദ്ധിക്കുക ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്. പിതാവുമായോ പിതൃ സ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിനു സാദ്ധ്യത . സര്‍ക്കാര്‍ നിയമന ഉത്തരവിനായി കാത്തിരിക്കുന്ന ഉദ്ദോഗാര്‍ത്ഥികള്‍ക്കു ഉത്തരവ് ലഭിക്കും . പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം . പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും . നിശ്ചയിച്ചുറപ്പിച്ച വിവാഹം ഭംഗിയായി നടക്കും . പൂര്‍വ്വിക സ്വത്തില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും . ജോലിയുള്ള സ്ത്രീകള്‍ക്ക് പ്രമോഷന്‍ ലഭിക്കും. തൊഴില്‍പരമായി ധാരാളം മത്‌സരങ്ങള്‍ നേരിടും. ശത്രുക്കള്‍ വര്‍ദ്ധിക്കും. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കുക.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

പ്രതീക്ഷിക്കാത്ത സമയത്ത് ചില ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. രാഷ്ട്രീയകാര്‍ക്ക് ജനോപകാരപ്രഥമായ പരിപാടികള്‍ നടപ്പിലാക്കാന്‍ സാധിക്കും. ലാഭേച്ഛ ചിന്തിച്ച് മുതല്‍മുടക്കുന്ന പണം വെറുതെയാകും. പ്രതീക്ഷയ്ക്കനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും. രാഷ്ട്രീയകാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേതൃസ്ഥാനങ്ങളില്‍ എത്താന്‍ തടസം നേരിടും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങാനിടയുണ്ട്. വിജയം ലഭിക്കുമെന്നു തോന്നുകയും ഫലം വരുമ്പോള്‍ പരാജയപ്പെടുകയും ചെയ്യും. എഴുത്തുകാര്‍ക്ക് പരാജയേബാധവും സാമ്പത്തിക വിഷമതയും ഉണ്ടാകും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായവത്യാസത്തിനു സാധ്യത. മുന്‍കോപവും പിടിവാശിയും നിയന്ത്രിക്കുക. മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കുക. സുഹൃത്തിനു വേണ്ടി ജാമ്യം നിന്നതിന്റെ പേരില്‍ ധനകാര്യ സ്ഥാപനത്തില്‍ നിന്നും നേട്ടീസ് വരാന്‍ സാദ്ധ്യത. ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യസം ഉണ്ടാകും. യാത്രാവേളയില്‍ വിലപ്പെട്ടരേഖകള്‍ നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ഗൃഹപ്പണി നിര്‍ത്തിവയ്‌ക്കേണ്ടതായ അവസ്ഥ സംജാതമാകും. വേണ്ടപ്പെട്ടവരുടെ മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ക്കു അനുകൂല വിധി ഉണ്ടാകും. സ്വര്‍ണ്ണം, വസ്ത്രം, എന്നീ വ്യാപാരികള്‍ക്ക് അനുകൂല സമയം. കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകും. ഗൃഹാഭരണകാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും . സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രതീക്ഷയില്‍ കവിഞ്ഞ സാമ്പത്തിക പുരോഗതി ഉണ്ടാകും. പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയം. വിദേശത്തു നിന്നും നാട്ടില്‍ വരാനുള്ള ശ്രമം വിജയിക്കും. മാതാവിന്റെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേറും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പ്രോത്സാഹകരമായ വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. ഗൃഹത്തില്‍ മോഷണശ്രമത്തിന് സാദ്ധ്യത. അപകടസാദ്ധ്യതയുള്ളതിനാല്‍ അസമയത്തുള്ള യാത്രകള്‍ ഒഴുവാക്കുക. ഗൃഹാലങ്കാരവസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. സാഹിത്യകാരന്മാര്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. ആരോഗ്യപരമായി നല്ല കാലമാകുന്നു. ജോലിക്കാര്‍ മുഖേന നാശനഷ്ടം ഉണ്ടാകും. വിരുദ്ധശക്തികളുടെ പ്രവര്‍ത്തനം അല്പം ശല്യം ഉണ്ടാക്കും. പ്രമോഷനു ശ്രമിക്കുന്ന ഉദ്ദ്യോഗാര്‍ത്ഥികള്‍ക്കു അനുകൂല ഉത്തരവ് ലഭിക്കും .
 
Other News in this category

 
 




 
Close Window